കടുരോഹിണി | katukhurohani | Picrorhiza kurroa

 

medicinal plants കടുക്ക (kadukka)|കടുരോഹിണി (kadurohini),mangesh atram kutki,nutriheel,nutri heel,indrani,indrani choudhury,kutki benefits,picrorhiza kurroa benefits,picrorhiza kurroa,picrorhiza kurroa ayurveda,kutki homeopathic medicine,picrorhiza,patolakaturohinyadi-kashayam,patolakaturohinyadi-kashayam-tablet,medicinal plants|studying herbal plants around us|ayurvedic plants name and details in malayalam,கடுக்காய் பொடி,கடுக்காய்,kadukkai,kadukkai podi,natural herbs,unani,pharma group,unani medicines,ayurvedic pharmacy,siddha,jatamsi,mercury,pasanam,arsenic,panasari,herbal pharmacy,siddha medicines,ayurvedic powders,ayurvedic medicines,liquid silver mercury,herbs,jayherbs,jadibuti,rawherbs,menthol,thymol,herbal powders,crude drugs,online netwoking,business networking,digital networking,herbs import,herbs export,bee wax,herbal beauty care,chemicals,pooja samagri

ഒരു ബഹുവാർഷിക ഔഷധസസ്യമാണ് കടുരോഹിണി .60 സെ മി ഉയരത്തിൽ വളരുന്ന ഈ സസ്യം നല്ല ഉയരമുള്ള പ്രദേശങ്ങളിലാണ് കൂടുതലായും വളരുന്നത് .ഹിമാലയം ,കശ്‍മീർ ,സിക്കിം ,റാണികത്ത് എന്നിവിടങ്ങളിൽ ഈ സസ്യം സാധാരണയായി വളരുന്നു .ഇത് ഒരു രോമാവൃതമായ സസ്യമാണ് .ഇതിന്റെ പൂക്കൾ വെളുത്ത നിറത്തിലോ ,ഇളം നീല നിറത്തിലോ ,പർപ്പിൾ നിറത്തിലോ കാണപ്പെടുന്നു .


വെളുപ്പ് ,കറുപ്പ് എന്നിങ്ങനെ രണ്ടുതരത്തിലുള്ള കടുരോഹിണിയുണ്ട് . ഇതിൽ വെള്ള നിറത്തിലുള്ളതിനാണ് ഔഷധഗുണങ്ങൾ കൂടുതൽ .ഈ സസ്യത്തിന്റെ വേരും ,തണ്ടുമാണ് ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത് .ഈ സസ്യത്തിന്റെ വേരും തണ്ടും ചെറുതായി വെട്ടിനുറുക്കിയാണ് നമുക്ക് കടുരോഹിണിയായി വിപണിയിൽ കിട്ടുന്നത് .ഇതിന്റെ വേരുകൾക്ക് ചെറുവിരലിന്റെ വണ്ണമുണ്ട് ,ഇവയ്ക്ക് മത്സ്യത്തിന്റെ ഗന്ധവും നല്ല കയ്പ്പു രസവുമാണ് .


Botanical name Picrorhiza kurroa
Synonyms Picrorhiza kurrooa
 Family Plantaginaceae (Isabgol family)
Common name Bitter-Root
Hindi kardi, karoi, karu, karwi
Sanskrit anjani, arishta,
कटम्भरा katumbhara
Malayalam katukhurohani
Tamil acokarokini, akutam,
akutarokini, amakkini
Telugu katuka-rogani
katukarogani
katukkurohini
Nepali kurki
രസാദി ഗുണങ്ങൾ

രസം തിക്തം
ഗുണം രൂക്ഷം ,ലഘു
വീര്യം ശീതം
വിപാകം കടു

 

രാസഘടകങ്ങൾ 

 കടുരോഹിണിയുടെ വേരിലും തണ്ടിലും കുട്കിൻ എന്ന ഗ്ലൂക്കോസൈഡും കുട്കിസ്റ്റെറോൾ ,പിക്രോറൈസിൻ എന്നീ തിക്തപാതാർഥങ്ങളും .കുട്കോസൈഡ് ,പിക്രോസൈഡ് 11 ,പിക്രോസൈഡ് 111 എന്നീ ഗ്ളൂക്കോസൈഡുകളും അടങ്ങിയിരിക്കുന്നു 

ഔഷധഗുണങ്ങൾ 

മഞ്ഞപ്പിത്തവും ,മറ്റ് കരൾ സംബന്ധമായ രോഗങ്ങളെ ശമിപ്പിക്കാൻ ശക്തിയുള്ള ഒരു ഔഷധമാണ് കടുരോഹിണി .കൂടാതെ കുഷ്ടം ,ഹൃദ്രോഗങ്ങൾ ,മലബന്ധം ,അഗ്നിമാന്ദ്യം ,അതിസാരം ,ജ്വരം ,പിത്ത രോഗങ്ങൾ ,രക്തവികാരം ,വിഷജ്വരം,അരോചകം ,ചുട്ടുനീറ്റൽ എന്നീ രോഗങ്ങൾക്കും ഒരു ഉത്തമ പ്രതിവിധിയാണ്  .ലിവോമിൻ, പടോലാദിഘൃതം, തിക്തകഘൃതം, ദേവദാർവ്വാദ്യാരിഷ്ടം, കുമാദ്യാസവം, അമൃതാരിഷ്ടം, പ്രമേഹ മിഹിരതൈലം മുതലായ ഔഷധങ്ങളിൽ കടുരോഹിണി ഒരു പ്രധാന ചേരുവയാണ്. ആരോഗ്യവർധനീഗുഡിക, കടുരോഹിണ്യാദികഷായം മുതലായ ഔഷധങ്ങൾ കടുരോഹിണി പ്രധാനമായി ചേർത്തുണ്ടാക്കുന്നവയാണ്.ഇവ കരൾ സംബന്ധമായ എല്ലാ അസുഖങ്ങൾക്കും വളരെ നല്ലതാണ് .

ചില ഔഷധപ്രയോഗങ്ങൾ 

 കടുരോഹിണി, മുത്തങ്ങ, അമൃത്, കിരിയാത്ത് ഇവ സമമെടുത്ത്  കഷായം ഉണ്ടാക്കി കഴിച്ചാൽ വിട്ടുവിട്ടുണ്ടാകുന്ന പനി മാറും 

കടുരോഹിണി, കിരിയാത്ത്, ചിന്നാമുക്കി, കടുക്കാത്തോട് ഇവ ഓരോന്നും 10 ഗ്രാം വീതവും , മുന്തിരി 20 ഗ്രാം എന്നിവ  നല്ലതുപോലെ ചതച്ച് 100 മി.ലി. വെള്ളത്തിൽ ഒരു രാത്രി ഇട്ടുവച്ച് രാവിലെ ആ വെള്ളം പിഴിഞ്ഞരിച്ചെടുത്തു കുടിച്ചാൽ എല്ലാവിധ അഗ്നിമാന്ദ്യവും മലബന്ധവും മാറിക്കിട്ടും .

കടുരോഹിണി, ഇരട്ടിമധുരം ഇവ സമമെടുത്ത് രണ്ടും കൂടി 10 ഗ്രാം പൊടിച്ചരച്ച് പഞ്ചസാര ചേർത്ത് കഴിക്കാമെങ്കിൽ ഹൃദ്രോഗം, പുളിച്ചുതികട്ടൽ, ഹൃദയ പ്രദേശത്തുണ്ടാകുന്ന ചുട്ടുനീറൽ ഇവ ശമിക്കും .

അതിവിടയം, ചന്ദനം, കടുരോഹിണി ഇവ സമമെടുത്തരച്ച് എല്ലാംകൂടി 6 ഗ്രാം പതിവായി കഴിച്ചാൽ കുഷ്ഠരോഗം ശമിക്കും

മുലകുടിക്കുന്ന ശിശുക്കൾക്ക് പനിയോ അഗ്നിമാന്ദ്യമോ ഉണ്ടായാൽ കടുരോഹിണി അരച്ച് മുലയിൽ തേച്ച് പാലുകൊടുത്താൽ അസുഖം മാറും.

കടുരോഹിണിക്കഷായം ചേർത്ത് പാൽ ഉറയൊഴിച്ച് . അത് ഉറയുമ്പോൾ കടഞ്ഞെടുക്കുന്ന  വെണ്ണ കുട്ടികൾക്കു കൊടുത്താൽ അവർക്കുണ്ടാകുന്ന ജ്വരം മാറിക്കിട്ടും.

കടുരോഹിണി ,കാട്ടു പടവലം,പാടക്കിഴങ്ങ് ,അമൃത് ,ചന്ദനം ,പെരുങ്കുരുമ്പ എന്നിവ തുല്ല്യ അളവിൽ എടുത്ത് കഷായം വച്ച് കഴിച്ചാൽ രക്തദൂഷ്യം മാറിക്കിട്ടും  . കൂടാതെ എല്ലാവിധ ചർമ്മരോഗങ്ങളും  ശമിക്കും









Previous Post Next Post