അരയാൽ ഔഷധഗുണങ്ങള്‍ | arayal

ചർമ്മ രോഗങ്ങൾ ,പ്രമേഹം ,രക്തദോഷം ,ഛർദ്ദി ,മെലിച്ചിൽ ,വിഷം മുതലായവയുടെ ചികിൽത്സയിൽ ആയുർവേദത്തിൽ പരാമർശിച്ചിട്ടുള്ള ഒരു ഔഷധസസ്യമാണ് അരയാൽ .മലയാളത്തിൽ ഇതിനെ അരശ് ,ദേവവൃക്ഷം,ബോധിവൃക്ഷം എന്നീ പേരുകളിലും സംസ്‌കൃതത്തിൽ പിപ്പല ,ബോധിദ്രുമ,ക്ഷീരവൃക്ഷ ,അശ്വത്ഥഃ എന്നീ പേരുകളിലും അറിയപ്പെടുന്നു .

Botanical name-Ficus religiosa
Synonyms-Ficus peepul, Ficus superstitiosa, Ficus caudata
Family-Moraceae (Mulberry family)

അരയാൽ,അരയാൽ മുത്തശ്ശി,അരയാൽ പ്രദക്ഷിണം,അരയാൽ തറയിലിരുന്നു നീ,അരയാൽ പ്രദക്ഷിണമന്ത്രം,അരയാല്‍,അരശു,പേരാൽ,മധുരം മലയാളം,മധുരം മലയാളം കഥ,അനിയൻ തലയാറ്റുംപിള്ളി,അനിയൻ തലയാറ്റുംപിള്ളി കഥകൾ,keralaastrology,sudarsananjyolsyar,astrologer,astrovloger,ജാതകം,പൊരുത്തം,മുഹൂർത്തം,keralaastrologer,അവിട്ടം,astropredictions,jathakam,porutham,പൂരുരുട്ടാതി,#dussehra,#k #dussehrawishes,#dussehracelebrations,#dussehraday,#dussehracelebration


അരയാൽ കാണപ്പെടുന്ന സ്ഥലങ്ങൾ .

ഇന്ത്യയിൽ മിക്കവാറും എല്ലാ പ്രദേശങ്ങളിലും അരയാൽ വളരുന്നു . ഇന്ത്യ കൂടാതെ ശ്രീലങ്ക, തായ്‌ലൻഡ് , പാക്കിസ്ഥാൻ, ചൈന എന്നിവിടങ്ങളിലും ഈ മരം കാണപ്പെടുന്നു.

സസ്യവിവരണം .

അരയാൽ മരം 30 മീറ്ററിലധികം ഉയരത്തിൽ വളരാറുണ്ട്  .അനേകം ശാഖകളോടു കൂടി പടർന്നു പന്തലിച്ചു വളരുന്ന ഒരു വൃക്ഷമാണ് അരയാൽ .ഒരു ഇലകൊഴിയും വൃക്ഷമാണിത് .ഇലകൾക്ക് ഹൃദയാകാരം .അറ്റം നീണ്ടുകൂർത്തിരിക്കും .സാമാന്യം നീളമുള്ള പത്രവൃന്തമുണ്ട് .ഇലകൾ മിക്കപ്പോഴും ആടിക്കൊണ്ടിരിക്കും .

ജനുവരി -ഫെബ്രുവരി മാസങ്ങളിലാണ് അരയാലിന്റെ പൂക്കാലം .പുഷ്പങ്ങൾ പത്രകക്ഷത്തിൽ പറ്റിപ്പിടിച്ചുണ്ടാകുന്നു .ഒരേ കുലയിൽ തന്നെ ആൺപൂക്കളും പെൺപൂക്കളും ഉണ്ടാകുന്നു .ആൺപൂക്കൾ പൊതുവെ ചെറുതാണ് .ആൺപൂക്കൾക്ക് മൂന്ന് ബാഹ്യദളങ്ങളും ഒരു കേസരവുമുണ്ട് .പെൺപൂവിന്‌ ഞെട്ടില്ല .ചെറിയ പൂക്കളും കായ്കളുമാണ് അരയാലിന്റേത് .മാർച്ച് -മെയ് മാസങ്ങളിൽ അരയാലിന്റെ കായകകൾ വിളയുന്നു .

അരയാലിന്റെ കായ്കൾ ചെറുതും ഗോളാകൃതിയിലുള്ളതും അനേകം വിത്തുകൾ നിറഞ്ഞതും പച്ച നിറത്തിലും ഉള്ളതുമാണ്. കായ്കൾ പാകമാകുമ്പോൾ ചുവപ്പുകലർന്ന മഞ്ഞ നിറത്തിലാകും കാണപ്പെടുക.ആൽമരങ്ങളുടെ പ്രത്യുത്പാദനം വളരെ സവിശേഷമായ രീതിയിലാണ്.ഒരു പ്രത്യേക തരം വണ്ടിനുമാത്രമേ  ആലിൽ പരാഗണം നടത്താൻ കഴിയൂ. Blastophage Quadraticeps എന്നയിനം ഷഡ്പദമാണ് അരയാലിൽ പരാഗണം നടത്തുന്നത് .വണ്ടുകളുടെ പ്രത്യുത്പാദനത്തിനും  ആൽമരങ്ങൾ ആവിശ്യമാണ് .

അരയാലിന്റെ വിത്തുകൾ വളരെ ഭാരം കുറഞ്ഞവയാണ്. പുറന്തോടുപൊട്ടിയാൽ ഈ വിത്തുകൾ കാറ്റത്തു പറന്നു പോവുകയും വിത്തുവിതരണം നടക്കുകയും ചെയ്യുന്നു. അധിപാദപ സസ്യമായി മറ്റു സസ്യങ്ങൾക്കു മുകളിലും ഇവ വളരാറുണ്ട്.കമ്പ് മുറിച്ച് നട്ടും അരയാൽ മുളപ്പിക്കാം. 

ആൽമരം ഇനങ്ങൾ .

ഏകദേശം 65 -ൽ പരം ആൽഅമരങ്ങളുണ്ട് .ഇവയിൽ പ്രധാനപ്പെട്ടത് അരയാൽ ,പേരാൽ ,അത്തി ,ഇത്തി എന്നിവയാണ് .ഈ നാലുമരങ്ങൾക്കും ഔഷധഗുണങ്ങളുണ്ട് . ഈ നാലു മരങ്ങളുടെ തൊലികൾ ചേർന്നതാണ് നാല്പാമരപ്പട്ട എന്ന് അറിയപ്പെടുന്നത്.ഇതോടൊപ്പം കല്ലാലിന്റെ തൊലിയും ചേരുമ്പോൾ ഇവയെ പഞ്ചവൽക്കലങ്ങൾ എന്ന് അറിയപ്പെടുന്നു  .

അരയാൽ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ .

നക്ഷത്രവൃക്ഷങ്ങളിൽ ഉൾപ്പെടുന്ന ഒരു മരമാണ് അരയാൽ, പൂയം നാളുകാരുടെ ജന്മ നക്ഷത്രവൃക്ഷമാണ് അരയാൽ .വൃക്ഷങ്ങളുടെ രാജാവായ ഈ മരം ഹിന്ദുക്കൾക്കും ,ബുദ്ധമതക്കാർക്കും ഒരുപോലെ ഒരു പുണ്ണ്യ വൃക്ഷമാണ് .അതിപുരാതനകാലം മുതൽ മനുഷ്യ ശ്രദ്ധ പിടിച്ചു പറ്റിയ മരമാണിത്. ശ്രീ ബുദ്ധന് ബോധോദയം കിട്ടിയത് ബോധ്ഗയയിലെ ഒരു ആൽമരത്തിന്റെ ചുവട്ടിൽ ധ്യാനനിരതനായിരിക്കവേയായിരുന്നു. അപ്രകാരം ബോധോദയത്തിനു തണൽ വിരിച്ചതിനാൽ ബോധിവൃക്ഷം എന്ന പേരിലും അരയാൽ അറിയപ്പെടുന്നു .

ശ്രീബുദ്ധൻ താൻ തപസ്സിരുന്ന ബോധിവൃക്ഷത്തെ തന്നെ ആരാധിക്കാനായിരുന്നു ശിഷ്യന്മാരോട് ഉപദേശിച്ചിരുന്നത്. മുടി ജഡയാക്കാൻ ശ്രീരാമൻ അരയാൽ കായ്കൾ ഉപയോഗിച്ചിരുന്നതായി രാമായണത്തിലും പറയുന്നു . വൃക്ഷങ്ങളിൽ ഞാൻ അരയാലാണെന്ന് ഭഗവദ്ഗീതയിലെ പത്താം അദ്ധ്യായമായ വിഭൂതിയോഗത്തിൽ ശ്രീകൃഷ്ണന്റെ വചനവുമുണ്ട്.

പുരാണങ്ങളിലും വേദങ്ങളിലും ഉപനിഷത്തുക്കളിലും അരയാലിനെക്കുറിച്ച് പറയുന്നുണ്ട്.അതിനാൽ ക്ഷേത്രങ്ങളിലും കൊട്ടാരങ്ങളിലും അരയാൽ വച്ചു പിടിപ്പിച്ചിരുന്നു. അരയാലിന്റെ ഭാര്യ  വേപ്പ് ആണ് .അതിനാൽ അരയാലിന്റെ അടുത്ത് വേപ്പ് വച്ചു പിടിപ്പിക്കുന്നത് നല്ലതാണെന്ന് പറയപ്പെടുന്നു. വാസ്തുശാസ്ത്ര പ്രകാരം വീടിന്റെ പടിഞ്ഞാറു ഭാഗത്ത് അരയാൽ നട്ടുവളർത്തിയാൽ വീടിന് കൂടുതൽ ഐശ്വര്യം നല്കുമെന്ന് പറയപ്പെടുന്നു. ഒരു ചോലവൃക്ഷമായും അരയാലിനെ  വളർത്താറുണ്ട്.

രാസഘടകങ്ങൾ .

അരയാലിന്റെ തൊലിയിൽ ടാനിൻ ,വാക്‌സ് ,സാപോണിൻ എന്നിവ അടങ്ങിയിരിക്കുന്നു .കായിൽ കാർബോഹൈട്രേറ്റുകളും ,അൽബുമിനോയിഡുകളും ,സിലിക്ക ,ഫോസ്‌ഫറസ്‌ എന്നിവ അടങ്ങിയിരിക്കുന്നു .ഇലയിൽ ധാരാളം കാൽസ്യം അടങ്ങിയിരിക്കുന്നു .

രസാദി ഗുണങ്ങൾ .

രസം-കഷായം, മധുരം
ഗുണം-ഗുരു, രൂക്ഷം
വീര്യം-ശീതം
വിപാകം-കടു

അരയാൽ ഔഷധഗുണങ്ങൾ .

അരയാലിന്റെ തൊലി പിത്തം ,കഫം ,ചർമ്മരോഗങ്ങൾ ,രക്തദോഷം ,പ്രമേഹം എന്നിവ ശമിപ്പിക്കും .അരയാലിന്റെ പഴുത്ത കായ രക്തപിത്തം ,അർശസ്സ് . ആസ്മ ,ശരീരം ചുട്ടുനീറ്റൽ ,ഓക്കാനം ,ഛർദ്ദി ,അരുചി ,ശരീരം മെലിച്ചിൽ ,വിഷം,യോനി രോഗങ്ങൾ  എന്നിവ ശമിപ്പിക്കും .ലൈഗീകശേഷി വർധിപ്പിക്കും .

അരയാൽ ചേർത്തുണ്ടാക്കുന്ന ആയുർവേദ ഔഷധങ്ങൾ .

നാല്പാമരാദി തൈലം -ചർമ്മസംബന്ധമായ പ്രശ്നങ്ങൾക്ക് ആയുർവേദത്തിൽ  ഉപയോഗിക്കുന്ന ഒരു എണ്ണയാണ് നാല്‍പാമരാദി തൈലം.

അരിമേദാദി തൈലം -വായും ,പല്ലുമായി ബന്ധപ്പെട്ട രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു ആയുർവേദ തൈലമാണ് അരിമേദാദി തൈലം.

പഞ്ചവല്കാദി കേര തൈലം-കരപ്പൻ ,ചർമ്മത്തിലുണ്ടാകുന്ന ചൊറിച്ചിൽ ,വീക്കം ,ചുവപ്പ് ,ചുണങ്ങ് തുടങ്ങിയ ചർമ്മരോഗങ്ങളുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന .

സരിവാദ്യാസവം-പ്രമേഹം ,ത്വക്ക് രോഗങ്ങൾ ,വാതരോഗങ്ങൾ എന്നിവയുടെ ചികിൽത്സയിൽ സരിവാദ്യാസവം ഉപയോഗിക്കുന്നു .

പ്രാദേശിക നാമങ്ങൾ .

Common name-Peepal, holy fig tree, peepul, sacred fig tree
Hindi-Aswattha, Pipal
Malayalam-Arayal, Arasu
Tamil-Araca Maram, Pippalam
Telugu-Pippalamu, Ravichettu
Kannada-Aralimara,Asvatthamar
Marathi-Ashwattha,Ppimpala
Gujarati-Asvattha,Piplo
Sanskrit-Ashvattha, Pippala,Bodhivriksha

arayal,arayal tree,banyan tree,arayal tree in english,tree,arayal mandhram,trees,bodhi tree,bonsai tree,peepal tree,arayal kombil,peepal trees,arayal chemicals,peepal trees in parks,arayal english name,peepal tree benefits,ficus tree care,banyan tree uses,bonsai tree care,peepal tree importance,benefits of peepal tree,tree facts,banyan tree facts,arayal kombil kilukkum.,temple tree,banian tree,how to peepal tree cutting



ഔഷധയോഗ്യഭാഗങ്ങൾ -തൊലി ,പൂമൊട്ട് ,പൂവ് ,കായ്‌ .

അരയാൽ കൊണ്ടുള്ള ചില വീട്ടുവൈദ്യങ്ങൾ .

അത്തി ,ഇത്തി ,അരയാൽ ,പേരാൽ ,കല്ലാൽ എന്നിവയുടെ തൊലിയും പാച്ചോറ്റിത്തൊലിയും എന്നിവയെല്ലാം ഒരേ അളവിൽ വെള്ളം തിളപ്പിച്ച് ഉള്ളിൽ കഴിക്കുകയും യോനി കഴുകുകയും ചെയ്താൽ എല്ലാവിധ യോനീരോഗങ്ങളും ആർത്തവ സംബന്ധമായ എല്ലാ പ്രശ്‌നങ്ങളും മാറിക്കിട്ടും .

അത്തി ,ഇത്തി ,അരയാൽ ,പേരാൽ ,കല്ലാൽ എന്നിവയുടെ തൊലി കഷായം വച്ച് കുടിക്കുകയും മുറിപ്പാടിൽ ധാര കോരുകയും ചെയ്‌താൽ മണ്ഡലി പാമ്പ് കടിച്ചുണ്ടാകുന്ന വിഷം ശമിക്കുകയും അതിന്റെ പ്രധാന ലക്ഷണമായി രോമകൂപങ്ങളിൽ കൂടിയും ,വായിൽ കൂടിയും ,മൂക്കിൽകൂടിയും രക്തം വരുന്നത് മാറുകയും ചെയ്യും .

അരയാലിന്റ തൊലിയരച്ച് പുറമെ പുരട്ടിയാൽ ശരീരത്തിൽ വിവിധ കാരണങ്ങൾ കൊണ്ടുണ്ടാകുന്ന നീര് മാറിക്കിട്ടും .തൊലിയരച്ച് പുരട്ടിയാൽ ഉപ്പൂറ്റി വെടിച്ചുകീറുന്ന രോഗം മാറും .അരയാലിന്റ പഴുത്ത കായ ഉണക്കിപ്പൊടിച്ച് പതിവായി കഴിച്ചാൽ ആസ്മ,ചുമ എന്നിവ ശമിക്കും .അരയാലിന്റ പഴുത്ത കായ കഴിക്കുന്നത് മലബന്ധം മാറാനും നല്ലതാണ് .

അരയാലിന്റ തൊലികൊണ്ടുള്ള കഷായം 30 ml വീതം ദിവസവും3 നേരം വീതം പതിവായി കഴിച്ചാൽ പ്രമേഹം ശമിക്കും .അരയാലിന്റെ പൂമൊട്ട് അരച്ച് പുറമെ പുരട്ടിയാൽ ചർമ്മത്തിലുണ്ടാകുന്ന നിറവ്യത്യാസം മാറിക്കിട്ടും .അരയാലിന്റ പൂമൊട്ട് ,കായ ,തൊലി എന്നിവ അരച്ച് പാലിൽ കാച്ചി പഞ്ചസാരയോ തേനോ ചേർത്ത് കഴിച്ചാല് പുരുഷന്മാരിലെ ലൈംഗീകശക്തി വർധിക്കും .

അരയാലിന്റ തൊലികൊണ്ടുള്ള കഷായം ദിവസം 60 ml വീതം തേൻ ചേർത്ത് പതിവായി കഴിച്ചാൽ വാതരോഗങ്ങൾ ശമിക്കും .അരയാലിന്റ തളിരില വായിലിട്ട് ചവച്ചാൽ വായ്പ്പുണ്ണ് മാറും .അരയാലിന്റ 2 ml കറ ഒരു കപ്പ് പാലിൽ ചേർത്ത് ദിവസം ഒരു നേരം വീതം ഒരുമാസം പതിവായി കഴിച്ചാൽ സ്ത്രീകളിലെ വെള്ളപോക്ക് മാറിക്കിട്ടും .

അരയാലിന്റ തൊലിയിൽ നിന്നും കിട്ടുന്ന കറ 5 -6 തുള്ളി തേനും നെയ്യും ചേർത്ത് കഴിച്ചാൽ പുരുഷന്മാരിലെ ലൈംഗീക ബലഹീനത മാറിക്കിട്ടും .സ്ത്രീകൾ കഴിച്ചാൽ ഗർഭധാരണത്തിനും സഹായിക്കുന്നു .അരയാലിന്റ തൊലികൊണ്ടുള്ള കഷായം 50 ml  വീതം കഴിച്ചാൽ സന്ധികളിലുണ്ടാകുന്ന നീരും വേദനയും മാറും .അരയലിൽന്റെ തളിരില അരച്ച് പതിവായി മുഖത്ത് പുരട്ടിയാൽ മുഖക്കുരുവും മുഖത്തെ കറുത്തപാടുകളും ഇല്ലാതാക്കാൻ സഹായിക്കുന്നു .

അരയാലിന്റ 60 ഗ്രാം തൊലി ഒരിടങ്ങഴി വെള്ളത്തിൽ കഷായം വച്ച് നാഴിയാക്കി വറ്റിച്ച് ഓരോ തുടം വീതം ജീരകപ്പൊടിയും ചേർത്ത്  ദിവസം രണ്ടുനേരം എന്ന കണക്കിൽ കഴിച്ചാൽ പൊങ്ങൻപനി ശമിക്കും .അരയാലിന്റെ തളിരില അരച്ച് പാലിൽ കലക്കി കുടിച്ചാൽ രാപ്പനി ശമിക്കും .അരയാലിന്റെ തൊലിയിട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ ഒരുവിധപ്പെട്ട എല്ലാ ചർമരോഗങ്ങളും ശമിക്കും .

അരയാലിന്റ കറ മുറിവുകളിൽ പുരട്ടിയാൽ രക്തശ്രാവം നിൽക്കുകയും മുറിവുകൾ പെട്ടന്ന് ഉണങ്ങാൻ സഹായിക്കുകയും ചെയ്യുന്നു .അരയാലിന്റ തൊലികൊണ്ടുള്ള കഷായം 50 ml വീതം ദിവസവും കഴിക്കുന്നത് രക്തശുദ്ധി ഉണ്ടാക്കാൻ സഹായിക്കുകയും ചർമ്മരോഗങ്ങൾ ശമിക്കുകയും ചെയ്യും .അരയാലിന്റ തൊലികൊണ്ടുള്ള കഷായം ചെറിയ ചൂടോടെ കവിൾ കൊള്ളുന്നത് വായ്പ്പുണ്ണ് മോണപഴുപ്പ് എന്നിവ മാറാൻ സഹായിക്കുന്നു .
Previous Post Next Post