ഊളന്തകര (ഊളൻ തകര) ഔഷധഗുണങ്ങൾ

senna occidentalis,malayalam,cassia occidentalis,senna occidentalis plant,senna alata,senna alata medicinal uses,health tips malayalam,malayalam health tips,cassia(senna) occidentalis,uzhinja plant medicinal uses,cassia occidentalis plant,senna coffee,health talk malayalam,senna,#malayalam,senna alata plant,medicinal plants photos and name in malayalam,prakruthi malayalam,senna alata family,thakarayila in malayalam,senna artemisioides


ഇന്ത്യയിൽ എല്ലാ സ്ഥലങ്ങളിലും കാണപ്പെടുന്ന ഒരു സസ്യമാണ് ഊളന്തകര അഥവാ പൊന്നാവീരം. സംസ്‌കൃതത്തിൽ  കാസമർദ്ദഃ ,അരിമർദ്ദഃ ,കസാരിഃ ,കർക്കശകഃ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു .

  • Botanical name : Senna occidentalis 
  • Family : Caesalpiniaceae (Gulmohar family)
  • Synonyms : Cassia occidentalis
  • Common name : Coffee Senna,Negro coffee,coffeeweed
  • Mlayalam : Oolanthakara,Ponnaviram
  • Tamil : Nattam takarai, Payaverai
  • Hindi : Kasunda, Bari kasondi
  • Telugu : Thangedu
  •  Kannada : Kolthogache, Aane chogate
  • Bengali: Kalkashunda
  • Oriya : Kasundri
  • Gujarati : Kasundri
  • Sanskrit: Kasamarda, Vimarda, Arimarda
ആവാസകേന്ദ്രം .

ഇന്ത്യയിൽ എല്ലാ സ്ഥലങ്ങളിലും കാണപ്പെടുന്ന ഒരു സസ്യമാണ് ഊളന്തകര. മഴയുള്ള ചതുപ്പു പ്രദേശങ്ങളിലും ഉഷ്ണമേഖലാപ്രദേശങ്ങളിലെ റോഡ് സൈഡിലും വിജനമായ സ്ഥലങ്ങളിലുമാണ് ഈ സസ്യം കൂടുതലായും കാണപ്പെടുന്നത് .

സസ്യവിവരണം .

ഒന്നര മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു കുറ്റിച്ചെടിയാണ് ഊളന്തകര . ഇവയുടെ ഇലയുടെ തണ്ടുകൾക്ക് 15 -20 സെ.മി നീളം കാണും .ഒരു തണ്ടിൽ 3 -5 ജോഡി ഇലകൾ കാണും .ഇലയുടെ അഗ്രം കൂർത്തതാണ് .ഇലയുടെ മുകൾഭാഗം നല്ല മിനുസമുള്ളതും അടിഭാഗം ചെറിയ രോമങ്ങൾക്കുണ്ട് നിറഞ്ഞതുമാണ് . ഇലകൾ ഞെരുടി മണത്താൽ ദുർഭന്ധമുണ്ടാകും . മഞ്ഞ നിറത്തിലുള്ള ഇവയുടെ കൊന്നപ്പൂ പോലെയുള്ള പുഷ്പങ്ങളിൽ ഓറഞ്ചുനിറത്തിലുള്ള വരകളുണ്ട് . ഇവയുടെ പയറുപോലെയുള്ള ഫലത്തിൽ 20 -30 വിത്തുകൾ വരെ കാണാം .വിത്തുകൾ പരന്നതും പച്ചനിറത്തിലുമാണ് .ഇതിന്റെ വേരിന്റെ പുറംഭാഗം കറുത്തതും ഉൾഭാഗം മഞ്ഞനിറത്തിലും കാണപ്പെടുന്നു .


ഊളന്തകരയുടെ ഉപയോഗങ്ങൾ .

ഇതിന്റെ തളിരില കറി ,തോരൻ മുതലായവ ഉണ്ടാക്കിയും വിത്തുകൾ വറത്തുപൊടിച്ച് കാപ്പിപ്പൊടിക്കൊപ്പവും പണ്ടുള്ളവർ ഉപയോഗിച്ചിരുന്നു .കൂടാതെ ഇതിന്റെ ഇലയും ,വേരും വിത്തുമൊക്കെ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു .

രാസഘടകങ്ങൾ .

ഈ സസ്യത്തിൽ എമോഡിൻ ,ഓക്‌സിമിഥൈൽ ആന്ത്രാക്വിനോണുകൾ  ,ടോക്സാൽബുമിൻ എന്നീ രാസഘടകങ്ങൾ അടങ്ങിയിരിക്കുന്നു .

രസാദിഗുണങ്ങൾ .

രസം  : തിക്തം ,മധുരം 
ഗുണം : ലഘു 
വീര്യം : ഉഷ്ണം 
വിപാകം : മധുരം

ഔഷധഗുണങ്ങൾ .

 ഊളന്തകരയുടെ ഇലകൾ മൂത്രാശയക്കല്ല്, രക്തസ്രാവം, വായിലെ ഫംഗസ്, പനി, ചുമ, ജലദോഷം, തലവേദന തുടങ്ങിയ രോഗങ്ങളെ ശമിപ്പിക്കുന്നു.ഇതിന്റെ വേര്  ആർത്തവ വേദന, പനി, വയറുവേദന തുടങ്ങിയരോഗങ്ങൾ ശമിപ്പിക്കുന്നു .ഇതിന്റെ വിത്തുകൾ മൂത്ര തടസം, മൂലക്കുരു, സന്ധിവാതം, പ്രമേഹം, വയറിളക്കം തുടങ്ങിയവശമിപ്പിക്കുന്നു .രക്താതിമർദ്ദം, നീർക്കെട്ട്, പുഴുക്കടി, കരപ്പൻ എന്നീ രോഗങ്ങൾക്ക് ഈ സസ്യം സമൂലമായി ഉപയോഗിക്കുന്നു . സുരസാദി തൈലത്തിൽ ഊളന്തകര  ഒരു ചേരുവയാണ് . സൈനസൈറ്റിസ് ,വിട്ടുമാറാത്ത ചുമ ,മുറിവുകൾ തുടങ്ങിയവയുടെ ചികിത്സയിൽ സുരസാദി തൈലം ഉപയോഗിക്കുന്നു .കോട്ടയ്ക്കൽ ആര്യവൈദ്യശാലയാണ് ഈ മരുന്ന് നിർമ്മിക്കുന്നത് .


ചില ഔഷധപ്രയോഗങ്ങൾ.

ശ്വാസംമുട്ടൽ മാറാൻ ഊളന്തകരയുടെ വിത്ത് ഉണക്കിപ്പൊടിച്ച് 2 ഗ്രാം വീതം  തേൻ ചേർത്ത് കഴിച്ചാൽ മതിയാകും .

കരപ്പൻ മാറാൻ ഊളന്തകരയുടെ വേര് വേപ്പിലയുടെ നീരിൽ അരച്ച് പുറമെ പുരട്ടിയാൽ മതിയാകും .മുടി വട്ടത്തിൽ കൊഴിയുന്നതിനും നന്ന് .

ഇക്കിള് മാറാൻ ഊളന്തകരയുടെ ഇലയുടെ നീര് കഴിച്ചാൽ മതിയാകും .

ശരീരത്തിലുണ്ടാകുന്ന മുഴ മാറാൻ ഊളന്തകരയുടെ ഇല  അരച്ച് ചൂടാക്കി മുഴയുടെ മുകളിൽ പതിവായി പുരട്ടിയാല് മതിയാകും .

ചൊറി ,ചിരങ്ങ് എന്നിവ മാറാൻ ഊളന്തകരയുടെ ഇലയുടെ നീര് ആവണക്കെണ്ണയിൽ കാച്ചി പുറമെ പുരട്ടിയാൽ മതിയാകും .ഊളന്തകരയുടെ ഇല അരച്ച് പുറമെ പുരട്ടിയാൽ ചൊറി മാറും .

പായലുപോലെ ശരീരത്തിലുണ്ടാകുന്ന കറുത്ത പാടുകൾ മാറാൻ ഊളന്തകര സമൂലം (വേരോടെ ) ഇടിച്ചുപിഴിഞ്ഞ നീരിൽ വെളിച്ചെണ്ണ ചേർത്ത് കാച്ചി ശരീരത്തിലും തലയിലും പതിവായി തേച്ചുകുളിച്ചാൽ മതിയാകും . കൂടാതെ തലവേദന ,പീനസം ,തലനീരിറക്കം എന്നിവയ്ക്കും നന്ന് .

ചുണങ്ങ് മാറാൻ ഊളന്തകരയുടെ തളിരില മോരിലരച്ച് പുറമെ പുരട്ടിയാൽ മതിയാകും .

തലയിലുണ്ടാകുന്ന ചൊറി മാറാൻ ഊളന്തകരയുടെ തളിരിലയും പച്ചമഞ്ഞളും ചേർത്തരച്ച് പുറമെ പുരട്ടിയാൽ മതിയാകും .

വിട്ടുമാറാത്ത അലർജി ,തുമ്മൽ എന്നിവ മാറാൻ ഊളന്തകരയുടെ വേരും ,കണ്ടകാരിചുണ്ടയുടെ വേരും , ആടലോടകത്തിന്റെ വേരും ,ചുക്കും ,തിപ്പലിയും ,കുരുമുളകും കൂടി കഷായം വച്ച് കഴിച്ചാൽ മതിയാകും .

രക്തവാതം കൊണ്ട് കാലിലുണ്ടാകുന്ന നീര് മാറാൻ ഊളന്തകരയുടെ തൊലി ഉണക്കിപ്പൊടിച്ച് 3 ഗ്രാം പശുവിൻ പാലിൽ ചേർത്ത് കഴിച്ചാൽ മതിയാകും .

കടന്നൽ കുത്തിയതുമൂലമുള്ള നീരും വേദനയും മാറാൻ ഊളന്തകരയുടെ ഇല അരച്ച് പുറമെ പുരട്ടിയാൽ മതിയാകും .

മന്ത് രോഗശമനത്തിന് ഊളന്തകരയുടെ വേരിന്മേൽ തൊലി അരച്ച് 6 ഗ്രാം വീതം നിത്യവും പശുവിൻ പാലിൽ ചേർത്ത് കഴിച്ചാൽ മതിയാകും .

വാതക്കുരു ,ചോരക്കുരു എന്നിവ മാറാൻ ഒരു മൂട് ഊളന്തകരയുടെ വേര് കഴുകി വൃത്തിയാക്കി കൊത്തി നുറുക്കി നല്ലതുപോലെ ചതച്ച് ഒരു തുടം പശുവിൻ നെയ്യിൽ കാച്ചി തണുത്തതിന് ശേഷം അരിച്ചെടുത്ത് ആ നെയ്യ് കഴിച്ചാൽ മതിയാകും .ഒരു നേരം കഴിച്ചാൽ മതിയാകും .പിന്നീട് ഈ രോഗം ഉണ്ടാവുകയുമില്ല .




Previous Post Next Post