കണ്ടകാരിച്ചുണ്ടയുടെ ഔഷധഗുണങ്ങൾ

# കണ്ടകാരി ചുണ്ട#ktrprasadiyer,#wildeggplant #കണ്ടകാരിച്ചുണ്ട #solenamsanthakarppam,medicinal plants|studying herbal plants around us|ayurvedic plants name and details in malayalam,puthari chunda malayalam video,putharichunda medicinal plant,putharichunda,kantakarichunda,chundangarecipe malayalam,puthiri chunda,chundanga plant,health tips ayurveda,chundakka,arali plant care in malayalam,arali chedi,melastoma plant care in malayalam


ചുമ ,ജലദോഷം ,ആസ്മ തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ ചികിത്സയ്ക്ക് വ്യാപകമായി ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണ്  കണ്ടകാരിച്ചുണ്ട .ഇംഗ്ലീഷിൽ ഇതിനെ വൈൽഡ് എഗ്ഗ് പ്ലാന്റ് എന്നും സംസ്‌കൃതത്തിൽ കണ്ടകാരീ ,നിദിഗ്ധികാ ,ദുഷ്പ്രധർഷാ ,ക്ഷുദ്ര ,കണ്ടികാ ,വ്യാഘ്രീ എന്നീ പേരുകളിൽ അറിയപ്പെടുന്നു .

  • Botanical name : Solanum xanthocarpum
  • Family : Solanaceae (Potato family)
  • Synonyms : Solanum virginianum , Solanum surattense
  • Common name : Thorny Nightshade,Thai egg plant, Yellow Berried Nightshade
  • Malayalam : kandakaarichunda
  • Tamil : Kandankattiri
  • Telugu : Pinnamulak Nelamulaka, Vankuda
  • Kannada : Chikchundi, Cikkasonde,Kante,Nelagulla,Gulla, Kallante, Kantakari
  • Hindi : Kateli, Katai Ringani
  • Marathi : Bhonyaringani, Bhuiringani, Kanteringani
  • Guajarati : Bhoyaringani
  • Oriya: Vyaghri
  • Sanskrit : Kantakari Nidigadhika
ആവാസമേഖല .

ഇന്ത്യയിലുടനീളമുള്ള തരിശുഭൂമികളിലും വഴിയോരങ്ങളിലും  കണ്ടകാരിച്ചുണ്ട കാണപ്പെടുന്നു .സമുദ്രനിരപ്പിൽ നിന്നും 900 മീറ്റർ ഉയരമുള്ള പ്രദേശങ്ങളിൽ ഈ സസ്യം ധാരാളമായി കാണപ്പെടുന്നു .

സസ്യവിവരണം .

ഏകദേശം 75 സെ.മി ഉയരത്തിൽ വരെ വളരുന ഒരു ഏകവർഷി സസ്യമാണ് കണ്ടകാരിച്ചുണ്ട . ഈ സസ്യത്തിന്റെ ഇലയിലും തണ്ടിലും നിറയെ മുള്ളുകളുണ്ട്‌ .ഇവയുടെ ഇളം ശാഖകൾ  അതി സൂക്ഷ്‌മ രോമങ്ങളാൽ ആവൃതമാണ് .ഇലകൾക്ക് 10 സെ.മി നീളവും 5 സെ.മി വീതിയുമുണ്ടാകും .ഇലയുടെ മധ്യസിര  തടിച്ചതാണ് .മധ്യസിരയിൽ മുള്ളുകളുണ്ട്‌ .

കണ്ടകാരിച്ചുണ്ട രണ്ടുതരത്തിൽ കാണപ്പെടുന്നു .നീല പൂക്കളുണ്ടാകുന്നതും വെള്ള പൂക്കളുണ്ടാകുന്നതും .നീല പൂക്കളുണ്ടാകുന്നതാണ് കേരളത്തിൽ സാധാരണ കണ്ടുവരുന്നത് .ഇവയുടെ ഫലങ്ങൾ പഴുത്തുകഴിയുമ്പോൾ മഞ്ഞനിറത്തിലോ ഓറഞ്ചുനിറത്തിലോ കാണപ്പെടുന്നു .ഫലത്തിൽ പച്ചനിറത്തിലുള്ള വരകൾ വ്യക്തമായി കാണാം .ഫലത്തിനകത്തുള്ള മാംസള ഭാഗത്തിൽ നിറയെ മഞ്ഞനിറത്തിലുള്ള ചെറിയ വിത്തുകൾ കാണാം .

രാസഘടകങ്ങൾ.

കണ്ടകാരിച്ചുണ്ടയുടെ ഫലത്തിൽ കാർപെസ്ട്രോളും, സൊളാനോകാർപ്പിൻ എന്ന ഗ്ലൂക്കോ ആൽക്കലോയിഡും, സൊളാനോ കാർപിഡിൻ ആൽക്കലോയിഡും അടങ്ങിയിട്ടുണ്ട് , കൂടാതെ പൊട്ടാസ്യം ക്ലോറൈഡ്,പൊട്ടാസ്യം നൈട്രേറ്റ് ഇരുമ്പ് എന്നിവ ഈ സസ്യത്തിൽ അടങ്ങിയിരിക്കുന്നു.വേരിലാണ് ഈ പാതാർഥങ്ങൾ കൂടുതലായും അടങ്ങിയിരിക്കുന്നത് .

ഔഷധഗുണങ്ങൾ .

വാതം ,കഫം ,ചുമ ,പനി ,പീനസം ,ഹൃദ്രോഗം ,ശ്വാസംമുട്ടൽ എന്നിവയെ ശമിപ്പിക്കും .ഉമിനീര് കൂടുതൽ ഉണ്ടാക്കാനുള്ള കഴിവുണ്ട് .നീരും വേദനയും ശമിപ്പിക്കാനുള്ള കഴിവുണ്ട് .കൂടാതെ മൂത്ര തടസ്സം ,മൂത്രത്തിൽ  കല്ല് ,പല്ലുവേദന ,മൂലക്കുരു എന്നിവയ്ക്കും ഒരു ഉത്തമ പ്രധിവിധി .

ഔഷധയോഗ്യഭാഗങ്ങൾ -ഫലം ,വേര് ,ചിലപ്പോൾ സമൂലമായും ഉപയോഗിക്കുന്നു .

രസാദിഗുണങ്ങൾ .

രസം -തിക്തം ,കടു 
ഗുണം -സ്നിഗ്ധം,തീക്ഷ്ണം ,സരം ,ലഘു 
വീര്യം -ഉഷ്‌ണം 
വിപാകം -കടു  

ചില ഔഷധപ്രയോഗങ്ങൾ .

ചുമ ,കഫക്കെട്ട് .
60 ഗ്രാം കണ്ടകാരിച്ചുണ്ടയുടെ വേര്  ഒന്നരലിറ്റര്‍ വെള്ളത്തില്‍ കഷായം വച്ച്  400 മില്ലിയാക്കി വറ്റിച്ച് 100 മില്ലി വീതം  ഒരു സ്പൂൺ  തേനും   ചേര്‍ത്ത് ദിവസം രണ്ട് നേരം വീതം തുടർച്ചയായി 15 ദിവസം കഴിച്ചാൽ  ചുമ, ശ്വാസംമുട്ട് എന്നിവ മാറിക്കിട്ടും.

മൂത്രത്തിൽ കല്ല് ,മൂത്ര തടസ്സം .
കണ്ടകാരിച്ചുണ്ടയുടെ വേര് കഷായം വച്ച് 30 മില്ലി വീതം തേനൊ ,ഇന്തുപ്പോ  ചേർത്ത്  രാവിലെയും വൈകിട്ടും ദിവസം രണ്ടുനേരം വീതം കഴിച്ചാൽ മൂത്രത്തിൽ കല്ല് ,മൂത്ര തടസ്സം എന്നിവ മാറിക്കിട്ടും .കണ്ടകാരിച്ചുണ്ടയുടെ ഫലം ഇടിച്ചു പിഴിഞ്ഞ നീര് ശുദ്ധമായ ചാരായത്തിൽ ചേർത്ത് കഴിച്ചാൽ മൂത്ര തടസ്സം മാറും .

പല്ലുവേദന .
കണ്ടകാരിച്ചുണ്ടയുടെ ഫലം ഉണക്കി തീക്കനലിൽ ഇട്ട്  വായിൽ പുകയേൽപ്പിച്ചാൽ പല്ലുവേദന ശമിക്കും .

മൂലക്കുരു .
കണ്ടകാരിച്ചുണ്ടയുടെ ഫലം ഉണക്കി തീക്കനലിൽ ഇട്ട് മലദ്വാരത്തിൽ ഒരാഴ്ച്ച പതിവായി പുകയേല്പിച്ചാൽ മൂലക്കുരു ശമിക്കും ,

സന്ധിവേദന ,ആമവാതം .
കണ്ടകാരിച്ചുണ്ട സമൂലം കഷായം വച്ചതിൽ കണ്ടകാരിച്ചുണ്ട സമൂലം അരച്ച് ചേർത്ത് എണ്ണകാച്ചി പുറമെ പുരട്ടിയാൽ ആമവാതം ,സന്ധിവേദന എന്നിവ ശമിക്കും .

കണ്ടകാരിച്ചുണ്ട സമൂലം രണ്ട് കിലോ വെട്ടിയരിഞ്ഞ് 10 ലിറ്റര്‍ വെള്ളത്തില്‍ കഷായം വച്ച് രണ്ടര ലിറ്ററാക്കി വറ്റിച്ച് അരിച്ചെടുത്തതിൽ കണ്ടകാരിച്ചുണ്ടയുടെ വേര്  60 ഗ്രാം അര ലിറ്റര്‍ എള്ളെണ്ണയില്‍  വെണ്ണപോലെ അരച്ച്  ചേര്‍ത്ത് അരക്ക് പാകത്തില്‍ കാച്ചി തേച്ചാല്‍ ആമവാതം, സന്ധിവീക്കം എന്നിവ ശമിക്കും.

ഛർദ്ദി .
കണ്ടകാരിച്ചുണ്ടയുടെ വേര് ഇടിച്ചുപിഴിഞ്ഞ നീരിൽ ചാരായം ചേർത്ത് കഴിച്ചാൽ ഛർദ്ദി ശമിക്കും .

ന്യൂമോണിയ .
കണ്ടകാരിച്ചുണ്ടയുടെ വേര്,ചെറുവഴുതിന വേര് ,നീർമാതള വേര്,തഴുതാമ വേര്  ,മുരിങ്ങയുടെ തൊലി ,ചുക്ക് എന്നിവ ഒരേ അളവിലെടുത്ത് കഷായം വച്ച് കഴിച്ചാൽ ന്യൂമോണിയ ശമിക്കും .

താരൻ മാറി മുടി തഴച്ചുവളരാൻ .
കണ്ടകാരിച്ചുണ്ട സമൂലം വെട്ടിനുറുക്കി 200 ഗ്രാം 400  മില്ലി വെള്ളത്തിൽ തിളപ്പിച്ച് 30 മില്ലിയാക്കി വറ്റിച്ചെടുത്ത് തലയിൽ നന്നായി തേച്ചുപിടിപ്പിച്ച്  ഒരു മണിക്കൂറിന് ശേഷം കുളിക്കുക .ഇപ്രകാരം പതിവായി ആവർത്തിച്ചാൽ തലയിലെ താരൻ മാറി മുടി സമൃദ്ധമായി വളരും .

ആസ്മ, പീനസം ,ചുമ ,ഇസ്‌നോഫീലിയ.
കണ്ടകാരിച്ചുണ്ടയുടെ വേര്, കറിവേപ്പില, ഉണക്കമഞ്ഞള്‍, ആടലോടകത്തിന്റെ  വേര് ഇവ ഓരോന്നും 50 ഗ്രാം വീതം ഉണക്കിപ്പൊടിച്ച് ഇതിൽ നിന്നും 5 ഗ്രാം പൊടി തേനില്‍ചാലിച്ച് ദിവസവും കഴിച്ചാൽ . ആസ്മ, പീനസം ചുമ ,,ഇസ്‌നോഫീലിയ എന്നിവ ശമിക്കും.

ഞരമ്പുകളുടെ വലിവ് .
കണ്ടകാരിച്ചുണ്ടയുടെ വേര് 60 ഗ്രാം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ കഷായം വച്ച്  400 മില്ലിയാക്കി വറ്റിച്ചതിൽ  കല്ലുപ്പ്, കായം എന്നിവ മേമ്പൊടിയും  ചേര്‍ത്ത് 100 മില്ലി വീതം രണ്ട് നേരം ഏഴ് ദിവസം തുടര്‍ച്ചയായി കഴിച്ചാൽ  ഞരമ്പ് വലിവ് മാറും.




Previous Post Next Post