വിഷ്ണുക്രാന്തി | ഔഷധസസ്യങ്ങളും അവയുടെ ഉപയോഗവും | വിഷ്ണുക്രാന്തിയുടെ ഔഷധഗുണങ്ങൾ | Evolvulus alsinoides

 

വിഷ്ണുക്രാന്തിയും കൃഷ്ണക്രാന്തിയും,വിഷ്ണുക്രാന്തി,വിഷ്ണുക്രാന്തി ചെടി,ചെങ്കണ്ണിന് വിഷ്ണുക്രാന്തി,വിഷ്ണുക്രാന്തി (vishnukranthi),കൃഷ്ണക്രാന്തി,ബുദ്ധി വർദ്ധനവിനും വന്ധ്യത അകറ്റാനും വിഷ്ണുക്രാന്തി,#evolvulus alsinoides #വിഷ്ണുക്രാന്തി #vishnukranthi,ഔഷധങ്ങൾ,ദശപുഷ്പങ്ങൾ എന്തിനെല്ലാം,ഔഷധസസ്യങ്ങൾ,ഔഷധ സസ്യങ്ങൾ,medicinal uses of arogyapacha plant in malayalam| ആരോഗ്യപച്ച ചെടിയുടെ ഔഷധഗുണങ്ങൾ|,ദശപുഷ്പങ്ങൾ,പുഷ്പ്പങ്ങൾ,ദശപുഷ്‌പങ്ങൾ,ഔഷധസസ്യങ്ങള്‍,ദശപുഷ്പങ്ങൾ ഏതെല്ലാം,vishnukranthi,vishnukranthi flower,vishnukranthi plant,#vishnukranthi,vishnukranthi leaf,vishnukranthi chettu,wishnukranthi,vishnukiranthi,vishnukanthi,vishnukranthi benefits,vishnukranthi in telugu,vishnukranthi plant in tamil,vishnukranthi medicinal uses,vishnukranthi plant malayalam,medicinal benefits of vishnukranthi,vishnukranthy,vishnukrantha,velai vishnukranthi,vishnukranthi powder,vellai vishnukranthi,vishnukranta,vishnukranthi malayalam,evolvulus alsinoides,evolvulus alsinoides medicinal uses,evolvulus alsinoides plant,evolvulus alsinoides ayurveda,evolvulus alsinoides benefits,evolvulus,#evolvulus alsinoides,evolvulus alsinoides uses,evolvulus alsinoides flower,evolvulus alsinoides in tamil,evolvulus alsinoides in siddha,evolvulus alsinoides in telugu,evolvulus alcinoides,evolvulus alsinoides by ayurveda,evolvulus alsinoides in tamil name,#evolvulus alsinoides #വിഷ്ണുക്രാന്തി #vishnukranthi

ഇന്ത്യയിലുടനീളം കാണപ്പെടുന്നതും  നിലത്തു പടർന്നു വളരുന്നതുമായ  ഒരു സസ്യമാണ് വിഷ്ണുക്രാന്തി .പൂവിന്റെ നിറത്തെ അടിസ്ഥാനപ്പെടുത്തി ഈ സസ്യം പല തരത്തിൽ കാണപ്പെടുന്നുണ്ടങ്കിലും വെള്ള പൂവ് ഉണ്ടാകുന്നതും നീല പൂവ് ഉണ്ടാകുന്നതുമായ രണ്ടു തരത്തിലുള്ള വിഷ്ണുക്രാന്തിയാണ് കേരളത്തിൽ കാണപ്പെടുന്നത് .ഇതിൽ നീല പൂവ് ഉണടാകുന്നത് കൃഷ്‌ണക്രാന്തിയെന്നും വെള്ള പൂവ് ഉണ്ടാകുന്നത്  വിഷ്ണുക്രാന്തിയെന്നും  അറിയപ്പെടുന്നു .ഇവയുടെ രണ്ടിന്റെയും ഔഷധഗുണങ്ങൾ ഒരുപോലെയാണ്

ദശപുഷ്പങ്ങളിൽ ഒന്നുകൂടിയാണ്  .ഔഷധമായി ഉപയോഗിക്കുന്നതും, കേരളത്തിൽ സാധാരണ കണ്ടുവരുന്നതുമായ 10 ചെടികളാണ്, ദശപുഷ്പങ്ങൾ .ഉഴിഞ്ഞ ,കറുക ,കുഞ്ഞുണ്ണി ,നിലപ്പന ,പൂവാംകുറുന്തൽ ,തിരുതാളി ,മുക്കുറ്റി ,മുയൽചെവിയൻ,വിഷ്‌ണുക്രാന്തി,ചെറൂള ഇവയാണ് ദശപുഷ്പ്പങ്ങൾ എന്നറിയപ്പെടുന്നത്.

കർക്കിടക ക്കഞ്ഞിയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്  ദശപുഷ്പങ്ങൾ,കർക്കിടക മാസത്തിൽ, സുഖചികിത്സയ്ക്ക് പ്രധാനമായും ഉപയോഗിക്കുന്നതും ദശപുഷ്പങ്ങളാണ് ,.ദശപുഷ്പ്പങ്ങൾ എന്നാണ്  അറിയപ്പെടുന്നതെങ്കിലും ഇവയുടെ ഇലകൾക്കാണു പ്രാധാന്യം,. വിഷ്ണുക്രാന്തി .വിഷ്ണുവിന്റെ കാൽപ്പാട് എന്ന അർഥം വരുന്ന വിഷ്ണുക്രാന്തി ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ജലനിരപ്പിൽ നിന്ന് 1600 മീറ്റർ വരെ ഉയരമുള്ള വെള്ളക്കെട്ടില്ലാത്ത പ്രദേശങ്ങളിൽ വർഷാ വർഷം  വളരുന്നു.ഈ സസ്യം സമൂലമായി ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നു .ചില സംസ്ഥാനങ്ങളിൽ മന്ത്രാവതങ്ങൾക്കും പൂജകൾക്കുവേണ്ടിയും  വിഷ്ണുക്രാന്തി  ഉപയോഗിക്കുന്നു 

Botanical name Evolvulus alsinoides
Synonyms Convolvulus alsinoides
 Family Convolvulaceae
(Morning glory family)
Common name  Dwarf Morning Glory
Slender Dwarf Morning Glory
Hindi विष्णुक्रांत (Vishnukranta)
शंखपुष्पी (Shankhpushpi)
Tamil விட்ணுகிராந்தி (Vittunu-k-kiranti)
அபராசி (Aparasaci)
Telugu విష్ణుక్రాంత (Vishnukrantha)
Kannada ವಿಷ್ಣುಕ್ರಾಂತಿ Vishnukranti
ವಿಷ್ಣುಕ್ರಾಂತ Vishnukranta
Sanskrit विष्णुक्रान्ता (Vishnukranta)
शंखपुष्पी (Shankhapushpi
Shankhavel
Shankhapushpi
Malayalam Vishnukranthi (വിഷ്ണുക്രാന്തി)
Krishna Kanthi (കൃഷ്ണ ക്രാന്തി )
Marathi विश्णु क्रान्ती Vishnukranti
Nepali शंखपुश्पी Shankhapushpee
രസാദി ഗുണങ്ങൾ
രസം കടു, തിക്തം
ഗുണം രൂക്ഷം, തീക്ഷ്ണം
വീര്യം ഉഷ്ണം
വിപാകം കടു
ഔഷധയോഗ്യ ഭാഗം സമൂലം


 


രാസഘടകങ്ങൾ 

അൽക്കലോയിഡ് ,കൊഴുപ്പ് ,അമ്ലങ്ങൾ എന്നിവ ഈ സസ്യത്തിൽ അടങ്ങിയിരിക്കുന്നു

 

ഔഷധഗുണങ്ങൾ

ബുദ്ധിശക്തി വർദ്ധിപ്പിക്കും ,രക്തശുദ്ധിയുണ്ടാക്കും ,സന്താനോൽപ്പാദാനശേഷി വർദ്ധിപ്പിക്കും ,പനി കുറയ്ക്കും ,മുടി വളരാൻ സഹായിക്കും 

ചില ഔഷധപ്രയോഗങ്ങൾ 

ബുദ്ധിമാന്ദ്യം ,ഓർമ്മക്കുറവ് എന്നീ പ്രശ്നങ്ങൾക്ക് വിഷ്ണുക്രാന്തി സമൂലം ഇടിച്ചുപിഴിഞ്ഞ നീര് 5 മില്ലി നെയ്യ് ചേർത്ത് ദിവസം രണ്ടുനേരം വീതം പതിവായി കഴിച്ചാൽ തലച്ചോറിന്റെ എല്ലാ ബലഹീനതകളും മാറും 

25 ഗ്രാം വിഷ്ണുക്രാന്തി സമൂലം 200 മില്ലി വെള്ളത്തിൽ കഷായം വച്ച് 50 മില്ലിയാക്കി വറ്റിച്ചു 25 മില്ലി വീതം ദിവസം രണ്ടുനേരം വീതം ഏഴു ദിവസം കഴിച്ചാൽ വിട്ടു മാറാത്ത പനി ഉൾപ്പടെ  എല്ലാ വിധത്തിലുള്ള പനികളും മാറും 

വിഷ്ണുക്രാന്തി എണ്ണകാച്ചി തലയിൽ തേയ്ച്ചാൽ മുടി സമൃദ്ധമായി വളരും 

വിഷ്ണുക്രാന്തിയുടെ നീര് പതിവായി കഴിച്ചാൽ ,രക്തശുദ്ധിയുണ്ടാകും ,സന്താനോൽപ്പാദാനശേഷി വർദ്ധിപ്പിക്കും 

 വിഷ്ണുക്രാന്തി കഷായം വച്ചു പതിവായി കഴിച്ചാൽ അസ്ഥിസ്രാവം പ്രമേഹം എന്നിവ ശമിക്കും 

വിഷ്ണുക്രാന്തി സമൂലം അരച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ പാലിൽ കലക്കി  കിടക്കാൻ നേരം കഴിച്ചാൽ നല്ല ഉറക്കം കിട്ടും 

വിഷ്ണുക്രാന്തി സമൂലം ഇടിച്ചു പിഴിഞ്ഞ നീര് പതിവായി കഴിച്ചാൽ ആസ്മ ശമിക്കും 

വിഷ്ണുക്രാന്തി  അരച്ച് ഉള്ളിൽ കഴിക്കുകയും പുറമെ പുരട്ടുകയുംചെയ്താൽ  സിഫിലിസ് ശമിക്കും 

വിഷ്ണുക്രാന്തി അരച്ച് പുറമെ പുരട്ടിയാൽ എല്ലാവിധ ത്വക് രോഗങ്ങളും ശമിക്കും 

വിഷ്ണുക്രാന്തി താളിയാക്കി തലയിൽ ഉപയോഗിച്ചാൽ മുടികൊഴിച്ചിൽ മാറും 

 വിഷ്ണുക്രാന്തി അരച്ച് മോരിൽ കലക്കി കുടിച്ചാൽ അൾസർ ശമിക്കും 

വിഷ്ണുക്രാന്തി അരച്ച് പശുവിൻ പാലിൽ കലക്കി പതിവായി കഴിച്ചാൽ സ്ത്രീകളുടെ ശരീരം പുഷ്ടിപ്പെടും 

വിഷ്ണുക്രാന്തി സമൂലം ഇടിച്ചു പിഴിഞ്ഞ നീര് തലയിൽ പതിവായി തേയ്ച്ചാൽ അകാല നര മാറിക്കിട്ടും 

വിഷ്ണുക്രാന്തിയുടെ പൂവ് പാലിൽ അരച്ച് പതിവായി കഴിച്ചാൽ സ്ത്രീകളിലെ ആർത്തവ കാലത്തെ അമിത രക്തസ്രാവം മാറിക്കിട്ടും


 


Previous Post Next Post