മൂത്രാശയ രോഗങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവില്ല | Home remedies for urinary infection

മൂത്രാശയ രോഗങ്ങള്‍,മൂത്രാശയ സംബന്ധ രോഗങ്ങള്‍,മൂത്രാശയ,മൂത്രാശയ കാന്‍സർ,മൂത്രാശയ അണുബാധ,മൂത്രാശയ അണുബാധയുടെ ആയുർവേദചികിത്സ,മൂത്രാശയ അണുബാധയ്ക്ക് പ്രതിരോധവും ആയുർവേദ പരിഹാരവും,മൂത്രാശയം അണുബാധയ്ക്കു അ പ്രതിരോധവും ആയുർവേദ ചികിത്സയും,രോഗങ്ങൾ,മൂത്രം,മൂത്ര തടസ്സം,മൂത്രതടസ്സം,മൂത്ര കല്ല് പോകാൻ,മൂത്രത്തിൽ പഴുപ്പ്,ലക്ഷണങ്ങളും ചികിത്സ രീതിയും,മൂത്രത്തിൽ കല്ല് # urinary infections,മൂത്രത്തിൽ അണുബാധയ്ക്കു ആയുർവേദ പരിഹാരം,പ്രോസ്റ്റേറ്റ്,കിഡ്നി കല്ല് നീങ്ങാൻ


മൂത്രമൊഴിക്കുമ്പോൾ വേദന, പുകച്ചിൽ, മൂത്ര തടസ്സം, മൂത്രം പിടിച്ചുനിർത്താൻ കഴിയാതെ വരുക കൂടെക്കൂടെ മൂത്രം ഒഴിക്കണമെന്നുള്ള തോന്നൽ, മൂത്രക്കടച്ചിൽ കൂടാതെ പനി, വിറയൽ, തലവേദന തുടങ്ങിയവയും മൂത്രാശയ രോഗങ്ങളിൽ കാണപ്പെടുന്നു എന്നാൽ മൂത്രശ രോഗങ്ങൾക്ക് ചില പൊടിക്കൈകൾ ഉണ്ട്  അവ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം

 മൂത്ര തടസ്സത്തിന് 

 25 ഗ്രാം കീഴാർനെല്ലി സമൂലം കഴിക്കുന്നത് മൂത്ര തടസ്സം മാറാൻ ഏറ്റവും നല്ല മാർഗമാണ്

 ഒരു ലിറ്റർ വെള്ളത്തിൽ 100 ഗ്രാം ചെറൂളയിട്ട് തിളപ്പിച്ച് ദിവസം പല പ്രാവശ്യമായി  കുടിക്കുന്നത് മൂത്ര തടസ്സം മാറാൻ വളരെ നല്ലതാണ് അതുപോലെതന്നെ കസ്കസ് സർബത്ത് പതിവായി കഴിക്കുന്നത് മൂത്ര സംബന്ധമായ എല്ലാ രോഗങ്ങൾക്കും വളരെ നല്ലതാണ്

 ശതാവരികിഴങ്ങ് അരച്ച് നീരെടുത്ത് ദിവസം 15 മില്ലി വീതം കഴിക്കുന്നത് മൂത്ര തടസ്സം മാറാൻ വളരെ നല്ലതാണ് അതുപോലെതന്നെ ഒരു ഗ്ലാസ് പാലിൽ ശതാവരിക്കിഴങ്ങ് ചതച്ചിട്ട് കാച്ചി കുടിക്കുന്നതും മൂത്ര തടസ്സം വളരെ നല്ലതാണ്

 കറിവേപ്പില അരച്ചു നീരെടുത്ത് 15 മില്ലി വീതം ദിവസം മൂന്നുനേരം കഴിക്കുന്നത് മൂത്ര തടസ്സം മാറാൻ വളരെ നല്ല മരുന്നാണ്

 കരിനൊച്ചിയുടെ വേര് അരച്ച് പച്ച മോരിൽ കലക്കി കുടിക്കുന്നതും മൂത്ര തടസ്സം മാറാൻ വളരെ നല്ലതാണ്
 നറുനീണ്ടിക്കിഴങ്ങ് തൊലികളഞ്ഞ് അരച്ച് ഒരു ചെറിയ നെല്ലിക്ക വലിപ്പത്തിൽ ഒരു ഗ്ലാസ്  പശുവിൻ പാലിൽ കലക്കി തുടർച്ചയായി 21 ദിവസം കഴിക്കുക

 പച്ചപ്പാലിൽ പരുത്തി വേര് അരച്ച് കലക്കി കുടിക്കുന്നതും മൂത്ര തടസ്സം മാറാൻ  വളരെ നല്ലതാണ്

 കുമ്പളങ്ങ പിഴിഞ്ഞ് നീരും പാലും ചേർത്ത് കഴിക്കുന്നതതും അതുപോലെതന്നെ കുമ്പളത്തില പിഴിഞ്ഞ നീരിൽ പഞ്ചസാര ചേർത്ത് രാവിലെ കഴിക്കുന്നതും മൂത്ര തടസ്സം മാറാൻ വളരെ നല്ലതാണ് 

 വെള്ളകൂവയുടെ കിഴങ്ങ് അരച്ച് 30 മില്ലി നീര് എടുത്ത് വെള്ളത്തിൽ ചേർത്ത് കഴിക്കുന്നത് മൂത്രത തടസം മാറാൻ വളരെ നല്ലതാണ്

 നെല്ലിക്കാത്തോട് പൊടിച്ച് ശർക്കരയിൽ ചേർത്ത് കഴിക്കുന്നത് മൂത്ര തടസ്സം മാറാൻ നല്ല മരുന്നാണ് മാത്രമല്ല ഇങ്ങനെ കഴിക്കുന്നത് ശുക്ലവർദ്ധനയ്ക്കും വളരെ നല്ലതാണ്

 ഇളനീരിൽ ഏലത്തരി പൊടിച്ച് ചേർത്ത് കഴിക്കുന്നതും മൂത്ര തടസ്സം മാറാൻ വളരെ നല്ലതാണ്

മൂവിലവേര്, ഓരിലവേര്, ചെറുവഴുതിനവേര്, വെൺവഴുതിനവേര് ഇവ 10 ഗ്രാം വീതവും ഞെരിഞ്ഞിൽ 40 ഗ്രാമും ഒന്നേകാൽ ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് 200 മില്ലിയാക്കി ദിവസം മൂന്നു നേരം കഴിക്കുന്നത് മൂത്ര തടസ്സം മാറാൻ വളരെ നല്ലതാണ്

 കദളിപ്പഴം ഇളനീരിലിട്ട് വച്ച് പിറ്റേന്ന് രാവിലെ കഴിക്കുന്നതും മൂത്ര തടസ്സമാറാൻ വളരെ നല്ലതാണ്

 കൊത്തമല്ലി പൊടിച്ച് കരിക്കിൻ വെള്ളത്തിൽ ചേർത്ത് കഴിക്കുന്നതും മൂത്രതടസ്സം മാറാൻ വളരെ നല്ലതാണ്


മൂത്രച്ചൂടിന്


 ഒരു ഗ്ലാസ് കാച്ചിയ പാലിൽ ഒരു ഗ്ലാസ് ശതാവരിക്കിഴങ്ങ് ചതച്ച് പിഴിഞ്ഞെടുത്ത നീരും 5ഗ്രാം നിലപ്പനക്കിഴങ്ങിന്റെ പൊടിയും പാകത്തിന് കൽക്കണ്ടവും ചേർത്ത് കഴിച്ചാൽ മൂത്ര ചൂട് മാറിക്കിട്ടും

 ഒരു ഗ്ലാസ് പനങ്കള്ളിൽ 5 ഗ്രാം കൂവപ്പൊടി ചേർത്ത് പതിവായി രണ്ടാഴ്ചയോളം കഴിച്ചാൽ മൂത്രചൂട് മാറിക്കിട്ടും

 ശതാവരിക്കിഴങ്ങ്, ഞെരിഞ്ഞിൽ, നറുനീണ്ടി, നിലപ്പന, കൂവപ്പൊടി, തഴുതാമ, എലിമുള്ള് എന്നിവ 5 ഗ്രാം വീതം അരച്ച് പശുവിൻ പാലിൽ കലക്കി തുടർച്ചയായി 21 ദിവസം കഴിക്കുന്നത് മൂത്ര ചൂട് മാറാൻ വളരെ നല്ല മരുന്നാണ്

ഞെരിഞ്ഞിൽ,ബാർലി എന്നിവ ചതച്ചിട്ട് വെള്ളം തിളപ്പിച്ച് പതിവായി കുടിക്കുന്നത് മൂത്രചൂടു മാറാൻ വളരെ നല്ല മരുന്നാണ്

 ശങ്കുപുഷ്പത്തിന്റെ വേര് അരച്ച് ഒരു നെല്ലിക്ക വലിപ്പത്തിൽ പശുവിൻ പാലിൽ കലക്കി ഒരാഴ്ച പതിവായി കഴിക്കുന്നത് മൂത്ര ചൂട് മാറാൻ വളരെ നല്ല മരുന്നാണ്

 ഇളനീരിൽ അഞ്ചു മില്ലി ചെറുതേൻ ചേർത്ത് തുടർച്ചയായി 21 ദിവസം കഴിക്കുന്നത് മൂത്രചൂട് മാറാൻ വളരെ നല്ല മരുന്നാണ്

 ഇരട്ടിമധുരം പൊടിച്ച് 5 ഗ്രാം വീതം രാവിലെ വെറും വയറ്റിലും രാത്രി ഭക്ഷണ ശേഷവും 21 ദിവസം കഴിക്കുന്നത് മൂത്ര ചൂട് മാറാൻ വളരെ നല്ലതാണ്

 മൂത്രത്തിൽ കൂടി രക്തം പോകുന്നതിന്


50 ഗ്രാം ഞെരിഞ്ഞിൽ 200 മില്ലി വെള്ളത്തിൽ കഷായം വെച്ച് 100 മില്ലിയാക്കി വറ്റിച്ച് 50 മില്ലി വീതം രാവിലെ വെറും വയറ്റിൽ തുടർച്ചയായി ഏഴു ദിവസം കഴിക്കുക

 ചിത്തിരപ്പാല സമൂലം അരച്ച് തേങ്ങാപ്പാലും ചേർത്ത് കഴിക്കുക

ഇളനീരിൽ പത്തു മില്ലി മുരിങ്ങയില ഇടിച്ചുപിഴിഞ്ഞ  നീര് ചേർത്ത് ഒരു മണിക്കൂറിനു ശേഷം കഴിക്കുക   രാവിലെ വെറും വയറ്റിലും രാത്രി ഭക്ഷണത്തിനു ശേഷവും രണ്ടുദിവസം തുടർച്ചയായി കഴിക്കുക

10 ഗ്രാം  ഉണങ്ങിയ ഉറുമാമ്പഴത്തോൽ  200 മില്ലി വെള്ളത്തിൽ കഷായം വെച്ച് വറ്റിച്ച് 100 മില്ലി ആക്കുക 50 മില്ലി വീതം രാവിലെ വെറുംവയറ്റിലും  രാത്രി  ഭക്ഷണത്തിനു ശേഷവും ഒരാഴ്ച തുടർച്ചയായി കഴിക്കുക

മൂത്രത്തിൽ പഴുപ്പിന്


 10 ഗ്രാം ചെമ്പരത്തിത്തോൽ 200 മില്ലി വെള്ളത്തിൽ കഷായം വെച്ച് 100 മില്ലിയാക്കി   വറ്റിച്ച് 50 മില്ലി വീതം രാവിലെയും രാത്രിയും തുടർച്ചയായി ഒരാഴ്ച കഴിക്കുന്നത് മൂത്രത്തിൽ പഴുപ്പ് മാറുന്നതിന് വളരെ ഫലപ്രദമാണ് 

 നാടൻ ചെമ്പരത്തി പൂവ് 5 എണ്ണവും   ശതാവരി കിഴങ്ങ്  പുറത്തെ പാടയും ഉള്ളിലെ നാരും കളഞ്ഞത് 8 ഗ്രാമും  ഞെരിഞ്ഞിൽ 8 ഗ്രാമും ഇവയെല്ലാം ചതച്ച് കിഴികെട്ടി പശുവിൻ പാലിൽ കാച്ചി രാവിലെയും വൈകുന്നേരവും  ഒരാഴ്ച പതിവായി കഴിക്കുന്നത് മൂത്രത്തിൽ പഴുപ്പ് മാറുന്നതിന് വളരെ ഫലപ്രദമാണ് 

20 ഗ്രാം ശതാവരിക്കിഴങ്ങ് അരച്ചത് 100 മില്ലി പശുവിൻ പാലിൽ ചേർത്ത് തിളപ്പിച്ച് ഒരാഴ്ച തുടർച്ചയായി കഴിക്കുന്നത് മൂത്രത്തിൽ പഴുപ്പ് മാറുന്നതിന് വളരെ ഫലപ്രദമാണ് 

അശോകക്കുരു  പൊടിച്ച് കരിക്കിൻ വെള്ളത്തിൽ ചേർത്ത് കഴിക്കുന്നത് ഒരുവിധപ്പെട്ട എല്ലാ മൂത്രരോഗങ്ങൾക്കും വളരെ ഫലപ്രദമാണ്

കീഴാർനെല്ലി സമൂലം അരച്ച് ഇളനീരിൽ കലക്കി ഏഴ് ദിവസം തുടർച്ചയായി കഴിക്കുന്നത് മൂത്രത്തിൽ പഴുപ്പ് മാറുന്നതിന് വളരെ ഫലപ്രദമാണ് 

 തഴുതാമയിലയും ചെറൂളയിലയും കുമ്പളങ്ങാ നീരിൽ അരച്ച് കഴിക്കുന്നതും ഒരുവിധപ്പെട്ട എല്ലാ മൂത്ര രോഗങ്ങൾക്കും വളരെ ഫലപ്രദമാണ്
ഉറുമാമ്പഴം രാവിലെ വെറുംവയറ്റിലും രാത്രി  ഭക്ഷണത്തിനു ശേഷവും തുടർച്ചയായി 40 കഴിക്കുക  ഇങ്ങനെ 40 ദിവസം തുടർച്ചയായി കഴിച്ചാൽ മൂത്രത്തിൽ പഴുപ്പ് വീണ്ടും ഉണ്ടാകുകയില്ല

മുരിങ്ങ വേരിൻ തൊലി കഷായംവെച്ച് ചെറു ചൂടോടെ കഴിക്കുന്നതും ഒരുവിധപ്പെട്ട  എല്ലാ  മൂത്രരോഗങ്ങൾക്ക് വളരെ ഫലപ്രദമാണ്

കല്ലുരുക്കി സമൂലം അരച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ 40 ദിവസം രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് മൂത്രത്തിൽ പഴുപ്പ് മാറുന്നതിന് വളരെ ഫലപ്രദമാണ് 

 വാഴപ്പിണ്ടി ചതച്ച് നീരെടുത്ത് 30 മില്ലി വീതം രാവിലെയും വൈകിട്ടും കഴിക്കുന്നത് ഒരുവിധപ്പെട്ട എല്ലാ മൂത്രരോഗങ്ങൾക്കും വളരെ ഫലപ്രദമാണ്



Previous Post Next Post