അമ്ലപിത്തം Acidity പുളിച്ചു തികട്ടൽ അരുചി എന്നിവക്ക് ഒറ്റമൂലി പരിഹാരം

   

അസിഡിറ്റി,അസിഡിറ്റി പരിഹാരം,അസിഡിറ്റി മാറാൻ,അസിഡിറ്റി ഒറ്റമൂലി,അസിഡിറ്റി ലക്ഷണങ്ങൾ,അസിഡിറ്റി മലയാളം,അസിഡിറ്റി ആയുർവേദം,അസിഡിറ്റി പൊടികൈകൾ,അസിഡിറ്റി കുറക്കാൻ,വയറിൽ അസിഡിറ്റി അൾസർ ഉള്ളവർ,അസിഡിറ്റി ഉണ്ടാകുന്ന ഭക്ഷണങ്ങൾ,അസിഡിറ്റി അൾസർ ഭക്ഷണങ്ങൾ കഴിക്കരുത്,അസിഡിറ്റി കാരണവും പ്രതിവിധിയും | acidity symptoms in malayalam,അസിഡിറ്റി രോഗലക്ഷണങ്ങളും പരിഹാരവും | acidity problem solution malayalam,ആസിഡ്,ഒറ്റമൂലി,വയറിൽ പെപ്റ്റിക് അൾസർ,ജോയന്റ് പെയിൻ

ഒരിക്കലെങ്കിലും അസിഡിറ്റിയുടെ ബുദ്ധിമുട്ട് അനുഭവപ്പെടാത്തവർ ആരും തന്നെ ഉണ്ടാവില്ല ആയുർവേദത്തിൽ ഇത് അമ്ലപിത്തം എന്നാണ് അറിയപ്പെടുന്നത് ദഹനമില്ലായ്മയാണ് ഇതു വരാനുള്ള പ്രധാന കാരണം കഴിച്ച ആഹാരം ആമാശയത്തിൽ കെട്ടിക്കിടന്ന് വേണ്ടരീതിയിൽ ദഹിക്കാതെ പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. പുളിച്ചുതികട്ടൽ. നെഞ്ചേരിച്ചിൽ. വയറ്റിൽ പുകച്ചിൽ. നെഞ്ചുവേദന. തലവേദന. വയറു വീർപ്പ്. വിശപ്പില്ലായ്മ. രുചിയില്ലായ്മ. ശരീരത്തിന് ഭാരം അനുഭവപ്പെടുക. കുറച്ച് ഭക്ഷണം കഴിച്ചാലും വയറു നിറഞ്ഞത് പോലെ തോന്നുന്നുക . മനംപുരട്ടൽ. ശർദ്ദി തുടങ്ങിയവർ പ്രധാന രോഗലക്ഷണങ്ങളാണ്. ഒന്നിച്ചു ചേർത്ത് കഴിക്കാൻ പാടില്ലാത്ത ആഹാരങ്ങൾ കഴിക്കുക( വിരുദ്ധാഹാരം) ഉദാഹരണത്തിന് പാലും മത്സ്യവും. തൈരും മത്സ്യവും. പായസവും മത്സ്യവും. തുടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ചേർത്തു കഴിക്കുന്നതും . അധികം പുളിയുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതും.  അധികം എണ്ണയും എരിവും മസാലകളും ചേർന്ന ഭക്ഷണങ്ങൾ കഴിക്കുന്നതും.   മദ്യം ചായ കോള കാപ്പി തുടങ്ങിയവയുടെ അമിത ഉപയോഗം മൂലവും.  വേണ്ടത്ര വെള്ളം കുടിക്കാതിരിക്കുക.    ഉറക്കമൊഴിയുക .  അമിതമായ മാനസിക സമ്മർദം . തുടങ്ങിയവയൊക്കെ ഈ രോഗങ്ങൾ ഉണ്ടാകാനുള്ള കാരണങ്ങളാണ് 

പരിഹാരമാർഗ്ഗങ്ങൾ


 200 മില്ലി വെള്ളത്തിൽ 10ഗ്രാം  മല്ലിയിട്ടു തിളപ്പിച്ച്  ഈ വെള്ളം തണുത്തതിനുശേഷം രാവിലെ വെറും വയറ്റിൽ കഴിക്കുക

കരിംജീരകം കഷായം വെച്ച് വെളുത്തുള്ളി നീര് ചേർത്ത് കഴിക്കുക 

തിപ്പലി കടുക്കാത്തോട് എന്നിവ സമം പൊടിച്ച് ശർക്കര ചേർത്തു കഴിക്കുക

വെളുത്തുള്ളി ചതച്ച് ഇഞ്ചി നീരിൽ ചേർത്ത് കഴിക്കുക

പച്ച നെല്ലിക്ക കുരുകളഞ്ഞ് ആറു ഗ്രാം നീരെടുത്ത് 100 മില്ലി പാലിൽ കലക്കി ദിവസേന രണ്ടുനേരം കഴിക്കുക

വേപ്പില അരച്ചത് 10 ഗ്രാം മോരിൽ കലക്കി കഴിക്കുക

മലർപൊടിയിൽ തേനും പഞ്ചസാരയും ചേർത്ത് കഴിക്കുക

വെള്ളം തൊടാതെ കറിവേപ്പില അരച്ച് ഒരു നെല്ലിക്ക വലിപ്പത്തിൽ കാച്ചിയ ആട്ടിൻപാലിൽ  ചേർത്ത് രാവിലെ കഴിക്കുക

ചിന്നാമുക്കി . ഇരട്ടിമധുരം ഇവ സമം പൊടിച്ച് രാത്രിയിൽ കഴിക്കുക

വെളുത്തുള്ളി നീരും   പശുവിനെയ്യും  സമം എടുത്തു ചൂടാക്കി രാവിലെ വെറും വയറ്റിൽ ഒരു സ്പൂൺ കഴിക്കുക

അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം ചെറുചൂടോടെ കഴിക്കുക

മുട്ടയിൽ അല്പം ചെന്നിനായകം ചേർത്തു കഴിക്കുക

ചുക്കുപൊടിയും ശർക്കരയും ചേർത്ത് ആഹാരത്തിന് മുൻപ് കഴിക്കുക

ചവർക്കാരവും തേനും ചേർത്തു കഴിക്കുക

ജാതിക്ക അരച്ച് തേൻ ചേർത്ത് കഴിക്കുക

ആടലോടകത്തിൻറെ വേര് ചിറ്റമൃത് ചെറുവഴുതിന വേര്  എന്നിവ സമം കഷായം വെച്ച് തേൻ ചേർത്ത് കഴിക്കുക

വെളുത്ത ആവണക്കിൻ വേര് കഷായം വെച്ച് പാൽ ചേർത്ത് കഴിക്കുക

2 അയ്യമ്പനയില   രാവിലെ വെറുംവയറ്റിൽ ചവച്ചിറക്കുക

5 ഗ്രാം പുളിയാറിലയും    കീഴാർനെല്ലിയും  ചവച്ചിറക്കുക

പാൽക്കായം ഒരു കുരുമുളക് വലിപ്പത്തിൽ രാവിലെ വെറും വയറ്റിൽ കഴിക്കുക


Previous Post Next Post