നല്ല ആരോഗ്യത്തിന് കറിവേപ്പില | കറിവേപ്പിലയുടെ ഔഷധ ഗുണങ്ങൾ

കറിവേപ്പിലയുടെ ഗുണങ്ങൾ,കറിവേപ്പിലയുടെ ഗുണങ്ങള്,കറിവേപ്പിലയുടെ ഔഷധ ഗുണങ്ങള്,കറിവേപ്പിലയുടെ ഔഷധഗുണങ്ങൾ,കറിവേപ്പിലയുടെ ഔഷധഗുണങ്ങള്‍,കറിവേപ്പില ഗുണങ്ങൾ,കറിവേപ്പിലയുടെ ഗുണം,കറിവേപ്പ് ഗുണങ്ങള്,ഔഷധ സസ്യങ്ങൾ,കറിവേപ്പില,കറിവേപ്പില എണ്ണ,മുടി വളര്‍ത്തും കറിവേപ്പില,കാരിയാപ്പില,ഔഷധം,മുടി കൊഴിച്ചില്‍,ഹൈപ്പര്‍ ഗ്ലൈസമിക്,പ്രകൃതിദത്തം,പ്രമേഹ ബാധിതര്‍,curry tree,curry leaf benefits,curry leaves for weight loss,curry leaves

നമ്മുടെ ഭക്ഷണത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു വിഭവമാണ് കറിവേപ്പില കറിവേപ്പില ചേർക്കാത്ത ഒരു കറി ഇല്ലെന്ന് തന്നെ പറയാം രുചികൊണ്ടും സുഗന്ധം കൊണ്ടും ഔഷധഗുണങ്ങൾ കൊണ്ടും കറിവേപ്പിലയോളം പ്രാധാന്യമുള്ള ഒന്നുണ്ടോ ദഹനശക്തി വർധിപ്പിക്കുന്നതിനും ആഹാരത്തിൽ ഉണ്ടാകുന്ന വിഷാംശത്തെ ഇല്ലാതാക്കാനും രുചി വർദ്ധിപ്പിക്കുന്നതിനും കറികളിൽ ചേർക്കുന്ന ഒരു സുഗന്ധ ഇലയാണ് കറിവേപ്പില ഇതുകൂടാതെ വൈറ്റമിൻ എ വൈറ്റമിൻ ബി വൈറ്റമിൻ സി വൈറ്റമിൻ ഇ കാൽസ്യം അയൺ എന്നിവയാലും സമ്പുഷ്ടമാണ് കറിവേപ്പില ദഹനശക്തി വർദ്ധിപ്പിക്കുന്നതിൽ കറിവേപ്പിലക്ക് ഏറെ പങ്കുണ്ട് ദഹനക്കേടിന്  വളരെ നല്ലതാണ് കറിവേപ്പില ദഹനപ്രക്രിയ കൃത്യമാക്കാൻ ഭക്ഷണത്തിൽ കൂടുതൽ കറിവേപ്പില ഉൾപ്പെടുത്തിയാൽ മതി ദഹനശക്തി വർദ്ധിപ്പിക്കുന്നതിനോടൊപ്പം അതിസാരം വയറുകടി ഇവയെ കുറയ്ക്കുകയും ചെയ്യുന്നു വയറെരിച്ചിൽ പുളിച്ചുതികട്ടൽ അൾസർ എന്നിവ കുറയ്ക്കുകയും വായിക്ക് രുചിയും ഉണ്ടാക്കുന്നു വിശപ്പില്ലായ്മ ശർദ്ദി വയറുവേദന എന്നിവയ്ക്ക് വളരെ നല്ലൊരു മരുന്നാണ് കറിവേപ്പിലയും ഇഞ്ചിയും ചേർത്ത് അരച്ച് മോരിൽ കലക്കി കുടിക്കുന്നത്

 ത്വക്ക് രോഗങ്ങൾക്ക്
കുറച്ച് കറിവേപ്പില വെള്ളം ചേർത്ത് കുഴമ്പുരൂപത്തിൽ അരച്ച ശേഷം അതിൽ തേൻചേർത്ത് രോഗബാധയുള്ള പ്രദേശത്ത് തേച്ചുപിടിപ്പിച്ച ശേഷം അരമണിക്കൂറിനുശേഷം കഴുകിക്കളയുക ഇങ്ങനെ ചെയ്യുന്നത്  എല്ലാ ചർമ്മ  രോഗങ്ങൾക്കും വളരെ നല്ലതാണ് മാത്രമല്ല ചിക്കൻപോക്സ് വന്നതുമൂലമുള്ള ശരീരത്തിലെ കറുത്ത പാടുകൾ മാറാൻ ഇങ്ങനെ ചെയ്യുന്നത് വളരെ നല്ലതാണ്

$ads={1}

 വിഷജന്തുക്കൾ കടിച്ചാൽ
 കറിവേപ്പില പാലിൽ വേവിച്ച് അരച്ച ശേഷം വിഷ പ്രാണികൾ കടിച്ച ഭാഗത്ത് പുരട്ടുന്നത് വിഷം കൊണ്ടുള്ള നീരും വേദനയും മാറാൻ വളരെ നല്ലൊരു മരുന്നാണ് മാത്രമല്ല കറി വേപ്പില ചതച്ച് വെള്ളം തിളപ്പിച്ച് കുടിക്കുന്നതും വിഷ ശമനത്തിന് നല്ലൊരു മരുന്നാണ്

 കാഴ്ചശക്തിക്ക്
 എല്ലാത്തരം നേത്രരോഗങ്ങൾക്കും നേത്ര സംരക്ഷണത്തിനും  കാഴ്ചശക്തി വർധിപ്പിക്കുന്നതിനും ദിവസേന കറിവേപ്പില ഭക്ഷണത്തിലുൾപ്പെടുത്തുന്നത് വളരെ നല്ലതാണ്

 ഓർമ്മശക്തിക്ക്
 കറിവേപ്പില ഭക്ഷണത്തിൽ സ്ഥിരമായി ഉൾപ്പെടുത്തുന്നത് ഓർമ്മശക്തിയും ബുദ്ധിശക്തിയും വർദ്ധിപ്പിക്കാൻ നല്ലൊരു മരുന്നാണ്
 

 പ്രമേഹത്തിന്
 പ്രമേഹരോഗികൾ കറിവേപ്പില ചേർത്ത് ഭക്ഷണം ശീലമാക്കുന്നത് ആരോഗ്യജീവിതത്തിനും പ്രമേഹം നിയന്ത്രിക്കുവാനും സഹായിക്കും

 അകാലനരയ്ക്ക്
 കറിവേപ്പില എണ്ണ കാച്ചി തേക്കുന്നത് മുടികൊഴിച്ചിൽ കുറയ്ക്കാനും തലയോട്ടിയിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും നന്നായി രക്തയോട്ടം വർദ്ധിപ്പിക്കാനും മുടിക്ക് നല്ല ദൃഢതയും ബലവും നൽകി ആരോഗ്യപരമായ മുടി ഉണ്ടാകുവാനും അകാലനര തടയുവാനും വളരെ ഉത്തമമാണ്

 ഉപ്പൂറ്റി വിണ്ടുകീറുന്നത്
 ഉപ്പൂറ്റി വിണ്ടുകീറുന്നത് തടയാൻ കറിവേപ്പിലയും പച്ചമഞ്ഞളും ചേർത്ത് അരച്ച് വെണ്ണയിൽ ചേർത്ത് പുരട്ടുന്നത് വളരെ നല്ലതാണ്

 പേൻ ശല്യത്തിന്
 തലയിൽ പേൻ ശല്യം ഉള്ളവർക്ക് അത് മാറാൻ കറിവേപ്പിലയും അതിന്റെ കുരുവും അരച്ച് വെളിച്ചെണ്ണയും നാരങ്ങാനീരും ചേർത്ത് തലയിൽ പുരട്ടുന്നത് തലയിലെ പേൻ ശല്യത്തിന് വളരെ നല്ല ഒരു മരുന്നാണ്

 അലർജി രോഗങ്ങൾക്ക്
 കറിവേപ്പിലയും പച്ചമഞ്ഞളും ചേർത്ത് അരച്ച് ഒരു മാസം പതിവായി രാവിലെ കഴിക്കുന്നത് എല്ലാ തരം അലർജി രോഗങ്ങൾക്കും വളരെ നല്ലതാണ്

 വയറിളക്കം വയറുകടി തുടങ്ങിയ രോഗങ്ങൾക്ക്
 കറിവേപ്പില നന്നായി അരച്ചശേഷം കോഴിമുട്ട ചേർത്ത് പച്ചയ്ക്കോ പൊരിച്ചോ കഴിക്കുന്നത് രോഗം സുഖപ്പെടാൻ വളരെ നല്ലൊരു മരുന്നാണ്

$ads={2}

 പനിക്ക്
 ചുക്ക് കുരുമുളക് തിപ്പലി സമം എടുത്ത് കറിവേപ്പില ചേർത്ത് കഷായം വെച്ച് കുടിക്കുന്നത് പനിക്കും ദഹനക്കേടിനും വളരെ നല്ലൊരു മരുന്നാണ്

 തുമ്മലിന്
 പത്തു തണ്ട് കറിവേപ്പിലയും പത്ത് കുരുമുളകും ഇഞ്ചി പുളി ഉപ്പ് ഇവ ആവശ്യത്തിനു ചേർത്ത് അരച്ച് ദിവസവും കഴിക്കുന്നത് നമ്മൾ ഇസ്നോഫീലിയ തുടങ്ങിയ രോഗങ്ങൾക്ക് വളരെ നല്ലൊരു മരുന്നാണ്

 ചൂടുകുരുവിന്
 ചൂടുകുരുവിനും വരണ്ട ചർമ്മത്തിനും കറിവേപ്പില പേസ്റ്റ് രൂപത്തിൽ അരച്ച് തൈരിൽ ചേർത്ത് പുരട്ടുന്നത് വരണ്ട ചർമ്മത്തിനും ചൂടുകുരുവിനും വളരെ നല്ലൊരു മരുന്നാണ്

 ദഹനസംബന്ധമായ രോഗങ്ങൾക്ക്
 കറിവേപ്പിലയും മഞ്ഞളും ചേർത്ത് മോരു കാച്ചി പതിവായി വെറും വയറ്റിൽ  കഴിക്കുന്നത് ദഹന സംബന്ധമായ എല്ലാ രോഗങ്ങളെയും കുറയ്ക്കാൻ സഹായിക്കുന്നു

Previous Post Next Post