മുഖക്കുരു മുതൽ മഞ്ഞപ്പിത്തം വരെ: മൈലാഞ്ചി ഇലകളുടെ അത്ഭുത രോഗശമന ശേഷി.

ഒരു കുറ്റിച്ചെടിയാണ് മൈലാഞ്ചി .ഇതിൻ്റെ ഇലകൾ സൗന്ദര്യവർദ്ധക വസ്തു എന്ന നിലയിലും ഔഷധം എന്ന നിലയിലും ഇന്ത്യയിലും ലോകത്തിൻ്റെ മറ്റ് പല ഭാഗങ്ങളിലും ഉപയോഗിക്കുന്നു .ആയുർവേദത്തിൽ പനി ,മഞ്ഞപ്പിത്തം ,ത്വക്ക് രോഗങ്ങൾ മുതലായവയുടെ ചികിത്സയിൽ മൈലാഞ്ചി ഔഷധമായി ഉപയോഗിക്കുന്നു .മൈലാഞ്ചി പൊതുവെ ഹെന്ന (Henna) എന്ന പേരിൽ അറിയപ്പെടുന്നു .സംസ്‌കൃതത്തിൽ മദയന്തി,മല്ലിക ,മോദായനി ,സുഗന്ധപുഷ്പ ,രാഗഗർഭ ,നഖരഞ്ജക എന്നീ പേരുകളിൽ അറിയപ്പെടുന്നു .

ഇതിന്റെ നിറമൊ സുഗന്ധമോ കാരണം സന്തോഷിപ്പിക്കുന്നത് അല്ലങ്കിൽ ഉന്മേഷം തരുന്നത് എന്ന അർത്ഥത്തിൽ മദയന്തി, മോദായനി എന്നീ  സംസ്‌കൃത നാമങ്ങളിലും ,സുഗന്ധമുള്ള പൂക്കളോടു കൂടിയത് എന്ന അർത്ഥത്തിൽ സുഗന്ധപുഷ്പ എന്ന പേരിലും ,ചുവപ്പു നിറത്തെ ഉൾക്കൊള്ളുന്നത് എന്ന അർത്ഥത്തിൽ രാഗഗർഭ എന്ന പേരിലും ,നഖങ്ങൾക്ക് നിറം നൽകുന്നു എന്ന അർത്ഥത്തിൽ നഖരഞ്ജക എന്ന സംസ്‌കൃത നാമത്തിലും മൈലാച്ചി അറിയപ്പെടുന്നു .

ശാസ്ത്രീയ നാമം : Lawsonia inermis Linn

കുടുംബം : ലൈത്രേസി (Lythraceae) .

പൊതുനാമം : ഹെന്ന (Henna), മൈലാഞ്ചി (Mailanchi).

mylanchi oushadha gunangal,mylanchi upayogangal,mylanchi podi gunangal,mylanchi marunnu,mylanchi ayurvedathil upayogam,mylanchi plant benefits in malayalam,mylanchi leaf medicinal properties,


വിതരണം .

ഉഷ്ണമേഖലാ, ഉപോഷ്ണമേഖലാ പ്രദേശങ്ങളിൽ സാധാരണയായി കണ്ടുവരുന്നു.

സസ്യവിവരണം .

മൈലാഞ്ചി  4 മുതൽ 6 മീറ്റർ വരെ ഒരു കുറ്റിച്ചെടിയായോ ചെറു മരമായോ  വളരാറുണ്ട് .ഇവയിൽ ധാരാളം ശാഖകളുണ്ട് .തണ്ടിൻ്റെ പുറംതൊലിക്ക് ചാരനിറം .ഇലകൾ ചെറുതും, അറ്റം കൂർത്തതുമാണ് .പൂക്കൾ ശിഖരങ്ങളുടെ അറ്റത്തോ കക്ഷങ്ങളിലോ  കുലകളായിട്ടാണ്  ഉണ്ടാകുന്നത് .പൂക്കൾക്ക് പച്ചകലർന്ന വെള്ളനിറം ,പൂക്കൾക്ക് നല്ല സുഗന്ധമുണ്ട് .ഇതിന്റെ ഫലം  കാപ്‌സ്യൂൾ .ഓരോ കായ്ക്കുള്ളിലും  ചെറിയ വിത്തുകൾ ഉണ്ടാകും .വിത്തുകൾക്ക് തവിട്ടുനിറമാണ് .പണ്ടുകാലത്ത് പട്ട്, കമ്പിളി, തുടങ്ങിയ തുണിത്തരങ്ങൾക്ക് നിറം നൽകാൻ മൈലാഞ്ചി ഉപയോഗിച്ചിരുന്നു.

രാസഘടകങ്ങൾ .

മൈലാഞ്ചിയുടെ ഇലയിൽ ലോസോൺ (Lawsone) എന്ന ഘടകം അടങ്ങിയിരിക്കുന്നു .ഇതാണ് മൈലാഞ്ചിക്ക്  നിറം നൽകുന്ന പ്രധാന ഘടകം. ഈ ഘടകം മുടിയിലെയും ചർമ്മത്തിലെയും നഖത്തിലെയും കെരാറ്റിൻ പ്രോട്ടീനുമായി പ്രവർത്തിച്ചാണ് നിറം നൽകുന്നത് .കൂടാതെ  ഫ്ലേവനോയിഡുകൾ , ഗാലിക് ആസിഡ് ,കൗമാരിൻസ് ,ടാനിനുകൾ എന്നിവയും .സൈറ്റോസ്റ്റീറോൾ ,റെസിനുകൾ എന്നിവയും അടങ്ങിയിരിക്കുന്നു .ഇതിൽ അടങ്ങിയിരിക്കുന്ന ടാനിനുകൾക്ക് മുറിവുണക്കാനുള്ള കഴിവുണ്ട് .

പ്രാദേശികനാമങ്ങൾ .

മലയാളം-മൈലാഞ്ചി.

തമിഴ്-മരുതാണി ,മരുതോന്തി .

തെലുങ്ക്-മൈനാംടു ,ഗോരോണ്ട .

കന്നഡ-മദരംഗി , ഗോരംറ്റെ .

ഹിന്ദി-മെഹന്ദി.

മറാത്തി-മേന്ദി.

ബംഗാളി-മെഹന്ദി .

പഞ്ചാബി-മെഹന്ദി .

ഗുജറാത്തി-മേന്ദി .

ഒഡിയ-മെഹന്ദി .

ayurvedic uses of lawsonia inermis ,natural hair dye henna benefits ,lawsonia inermis medicinal plant,mylanchi ilakal upayogangal,henna leaf powder for skin and hair,lawsonia inermis antibacterial properties,traditional uses of mylanchi,herbal hair care using henna,lawsonia inermis ayurvedic treatment,mylanchi marunnu gunangal


ഔഷധയോഗ്യഭാഗങ്ങൾ .

ഇല ,പുഷ്പം ,വിത്ത് .

രസാദിഗുണങ്ങൾ .

രസം -തിക്തം ,കഷായം .

ഗുണം -ലഘു ,രൂക്ഷം .

വീര്യം -ശീതം .

വിപാകം -കടു .

മൈലാഞ്ചിയുടെ ഔഷധഗുണങ്ങൾ . 

ചർമ്മരോഗങ്ങൾ , ചൊറിച്ചിൽ, ചിലതരം ഫംഗസ് അണുബാധകൾ, കുരുക്കൾ എന്നിവ ശമിപ്പിക്കുന്നു .ചർമ്മത്തിലുണ്ടാകുന്ന അമിതമായ ചൂട്, ചുവപ്പ്, വീക്കം എന്നിവ കുറയ്ക്കുന്നു .മുറിവുകൾ വേഗത്തിൽ ഉണങ്ങാൻ സഹായിക്കുന്നു.പൊള്ളലിനും നല്ലതാണ് .അകാല നരയ്ക്കും നല്ലതാണ് 

:മുടിയിഴകളെ ബലപ്പെടുത്തുകയും മുടി കൊഴിച്ചിൽ തടയുകയും ചെയ്യുന്നു .തലയോട്ടിയിലെ അണുബാധകൾ നിയന്ത്രിക്കാൻ സഹായിക്കുന്നു .താരൻ ഇല്ലാതാക്കാൻ സഹായിക്കുന്നു .മുടിക്ക് നല്ല നിറം കിട്ടാൻ സഹായിക്കുന്നു .തലയോട്ടിയിലെ ചൂട് കുറച്ച് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്നു .

:രക്തം ശുദ്ധീകരിക്കും ,മഞ്ഞപ്പിത്തവും മറ്റു കരൾ രോഗങ്ങളും ശമിപ്പിക്കുന്നു  .ആർത്തവപ്രശ്നങ്ങൾ ,വേദനയോടു കൂടിയ ആർത്തവം ,അമിത ആർത്തവ രക്തസ്രാവം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു .വെള്ളപോക്കിനും നല്ലതാണ് .പനി കുറയ്ക്കാൻ സഹായിക്കുന്നു .രക്തപിത്തം ,മൂക്കിൽ കൂടിയുള്ള രക്തസ്രാവം എന്നിവയ്ക്കും നല്ലതാണ് .വ്രണങ്ങൾ ,മുറിവുകൾ ,ആന്തരിക വ്രണങ്ങൾ എന്നിവയ്ക്കും നല്ലതാണ് .

മയക്കം, തലകറക്കം ,ചില മാനസികാസ്വാസ്ഥ്യങ്ങൾ ,മാനസിക വളർച്ചാക്കുറവ് ,ഉറക്കക്കുറവ് ,ബുദ്ധിക്കുറവ് ,ഓർമ്മക്കുറവ് എന്നിവയ്ക്കും നല്ലതാണ് .മൂത്രാശയ രോഗങ്ങൾ ,മൂത്രതടസ്സം ,മൂത്രം ഒഴിക്കുമ്പോഴുള്ള വേദന എന്നിവയ്ക്കും നല്ലതാണണ്  .വേദന ,തലവേദന ,വീക്കം ,എരിച്ചിൽ ,പുകച്ചിൽ എന്നിവയ്ക്കും നല്ലതാണ്.വയറിളക്കം ,വയറുകടി എന്നിവയ്ക്കും നല്ലതാണ് .തലവേദന ,തൊണ്ടവേദന ,നടുവേദന ,വാതവേദന എന്നിവയ്ക്കും നല്ലതാണ് .കരൾ പ്ലീഹ രോഗങ്ങൾ ,ഹൃദ്രാഗം എന്നിവയ്ക്കും നല്ലതാണ് .

ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .ഇത് അറിവിലേക്ക് മാത്രമുള്ളതാണ് .രോഗനിര്‍ണയം,ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതല്ല .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിൽത്സിക്കരുത് . മൈലാഞ്ചി  ഔഷധമായി ഉപയോഗിക്കുമ്പോഴും വൈദ്യോപദേശം തേടേണ്ടതാണ്.

മൈലാഞ്ചി ചേരുവയുള്ള ചില ആയുർവേദ ഔഷധങ്ങൾ .

മഹാ പഞ്ചഗവ്യ ഘൃതം (Maha Panchagavya Ghritam) .

ആയുർവേദത്തിൽ വളരെ ശക്തിയേറിയതും, ആഴത്തിലുള്ള ചികിത്സയ്ക്ക് ഉപയോഗിക്കുന്നതുമായ ഒരു ഔഷധ നെയ്യാണ് മഹാ പഞ്ചഗവ്യ ഘൃതം .പഞ്ചഗവ്യം എന്നാൽ  പാൽ, തൈര്, നെയ്യ്, ഗോമൂത്രം, ചാണകം എന്നിങ്ങനെ  പശുവിൽ നിന്ന് ലഭിക്കുന്ന അഞ്ച് ഉൽപ്പന്നങ്ങൾ എന്നാണ് അർത്ഥമാക്കുന്നത്. പഞ്ചഗവ്യ ഘൃതം,മഹാ പഞ്ചഗവ്യ ഘൃതം എന്നിങ്ങനെ രണ്ട് ഔഷധങ്ങളുണ്ട് .പഞ്ചഗവ്യ ഘൃതം എന്നത് പശുവിൽ നിന്ന് ലഭിക്കുന്ന അഞ്ച് ഉൽപ്പന്നങ്ങൾ മാത്രം ഉള്ളതാണ് .ഇതോടൊപ്പം മറ്റു ഔഷധങ്ങളും ചേർത്താണ്  മഹാ പഞ്ചഗവ്യ ഘൃതം തയാറാക്കിയിരിക്കുന്നത് .മഹാ എന്ന വാക്ക് ഇതിലെ ചേരുവകളുടെ എണ്ണവും ശക്തിയും കൂടുതലാണ് എന്ന് സൂചിപ്പിക്കുന്നു..

ഇത് പ്രധാനമായും നാഡീവ്യൂഹത്തെയും മാനസികാരോഗ്യത്തെയും ലക്ഷ്യമിട്ടുള്ള ഒരു ഔഷധമാണ് .അപസ്മാരം , ഉന്മാദം , വിഷാദം  ,ഉത്കണ്ഠ , തുടങ്ങിയ ന്യൂറോ സൈക്യാട്രിക് രോഗങ്ങളുടെ ചികിത്സയിൽ ഇത് ഉപയോഗിക്കുന്നു .ഓർമ്മശക്തിയും, ബുദ്ധിശക്തിയും ,മെച്ചപ്പെടുത്താൻ സഹായിക്കുന്നു .കൂടാതെ മഞ്ഞപ്പിത്തം ,ത്വക്ക് രോഗങ്ങൾ,പനി ,ചുമ,ഫിഷർ ,ഫിസ്റ്റുല,വിളർച്ച തുടങ്ങിയവയുടെ ചികിത്സയിലും ഇത് ഉപയോഗിക്കുന്നു .ശരീരത്തിലെ വിഷാംശങ്ങളെയും മാലിന്യങ്ങളെയും നീക്കം ചെയ്യാൻ ഇത് പഞ്ചകർമ്മ ചികിത്സയിലും ഉപയോഗിക്കുന്നു .

മൈലാഞ്ചിയുടെ ചില ഔഷധപ്രയോഗങ്ങൾ .

മഞ്ഞപ്പിത്തത്തിന് മൈലാഞ്ചി : ഒരു പിടി മൈലാഞ്ചിയിലയും കീഴാർനെയില്ലിയും സമമായി എടുത്ത്  10 ഗ്രാം ജീരകവും ചേർത്ത് ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് അരിച്ചെടുക്കണം .ഇതിൽ നിന്നും 10 മില്ലി നീര് വീതം മോരിൽ ചേർത്ത് രാവിലെ വെറുവയറ്റിൽ കഴിക്കുന്നത് മഞ്ഞപ്പിത്തം മാറാൻ നല്ലതാണ് .മൈലാഞ്ചിയിലയും അതിന്റെ ഇരട്ടി കറിവേപ്പിലയും ചേർത്തരച്ച് ഒരു ചെറിയ നെല്ലിക്ക വലുപ്പത്തിൽ രാവിലെ വെറും വയറ്റിൽ കഴിക്കുന്നതും മഞ്ഞപ്പിത്തം മാറാൻ നല്ലതാണ് .മൈലാഞ്ചിയുടെ വേര് കഷായമുണ്ടാക്കി പാലിൽ ചേർത്ത് കഴിക്കുന്നതും മഞ്ഞപ്പിത്തത്തിന് പ്രതിവിധിയാണ് .

മലബന്ധം മാറാൻ മൈലാഞ്ചി :10 ഗ്രാം  മൈലാഞ്ചി ഇലയും 10 ഗ്രാം ഉണക്കമുന്തിരിയും ചേർത്തരച്ച് ഭക്ഷണ ശേഷം രത്രിയിൽ കഴിക്കുന്നത് മലബന്ധം ഒഴിവാക്കാൻ സഹായിക്കുന്നു .

ഗ്യാസ്‌ട്രബിളിന് മൈലാഞ്ചി : 10 ഗ്രാം  മൈലാഞ്ചി ഇലയും 10 ഗ്രാം ഉണക്കമുന്തിരിയും അര ടീസ്പൂൺ ജീരകവും ,ഉലുവയും ചേർത്തരച്ച് രാത്രിയിൽ കഴിക്കുന്നത് ഗ്യാസ്ട്രബിൾ ഒഴിവാക്കാൻ സഹായിക്കുന്നു .

മുടിയുടെ അറ്റം പിളരുന്നതിന് മൈലാഞ്ചി :50 വീതം  ഗ്രാം മൈലാഞ്ചിയില ഇരട്ടിമധുരം എന്നിവ ചതച്ച് 2 ലിറ്റർ വെള്ളത്തിൽ കുതിർത്ത് പിറ്റേന്ന് രാവിലെ ഈ വെള്ളം കൊണ്ട് തല കഴുകിയാൽ മുടിയുടെ അറ്റം പിളരുന്നത് മാറിക്കിട്ടും .കൂടാതെ തലയിലെ ചൊറിച്ചിൽ ഇല്ലാതാക്കാനും ഇത് നല്ലതാണ് .മൈലാഞ്ചിയില ,കൊന്നപ്പൂവ് , നീലയമരി, വള്ളിയുഴിഞ്ഞ,  ചെമ്പരത്തിപൂവ്  എന്നിവ സമമായി എടുത്ത് എണ്ണ കാച്ചി തേക്കുന്നത് മുടി പൊട്ടി പോകുന്നത് മാറാൻ നല്ലതാണ് .

തിളക്കമുള്ള മുടിക്ക് മൈലാഞ്ചി :മൈലാഞ്ചി പൊടിയും ത്രിഫല പൊടിയും സമമായി 3 ഗ്രാം വീതം ദിവസവും കഴിക്കുന്നത് മുടിക്ക് നല്ല തിളക്കവും കറുപ്പു നിറവും കിട്ടാൻ സഹായിക്കുന്നു .ഇത് കണ്ണിന്റെ ആരോഗ്യത്തിനും നല്ലതാണ് .

മുടി കറുപ്പിക്കാൻ മൈലാഞ്ചി :മൈലാഞ്ചിയില ,നീല അമരി ,ഇരട്ടിമധുരം ,നെല്ലിക്ക എന്നിവ ആവശ്യാനുസരണം അരച്ച് തലയിൽ പുരട്ടിയാൽ ഡൈ പോലെ നരച്ച മുടി കറുക്കാൻ സഹായിക്കുന്നു .കെമിക്കൽ ഡൈ അലർജി ഉള്ളവർക്ക് ഇത് പരീക്ഷിക്കാവുന്നതാണ് .

ഉപ്പൂറ്റി വെടിക്കുന്നതിന് മൈലാഞ്ചി :മൈലാഞ്ചി അരച്ച് രാത്രിയിൽ കിടക്കാൻ നേരം കാലിൽ പുരട്ടുന്നത് ഉപ്പൂറ്റി വെടിക്കുന്നത് മാറാൻ നല്ലതാണ് .മൈലാഞ്ചിയും ,അഗത്തിച്ചീരയുടെ ഇലയും, മഞ്ഞളും ,ചേർത്ത് അരച്ചുപുരട്ടുന്നതും കാൽപാദം വീണ്ടു കീറുന്നത് മാറാൻ നല്ലതാണ് .

മുടികൊഴിച്ചിൽ ,അകാലനര എന്നിവയ്ക്ക് മൈലാഞ്ചി :30 ഗ്രാം മൈലാഞ്ചി ,30 ഗ്രാം വീതം നെല്ലിക്ക ,ഉലുവ ,കുന്നിയുടെ ഇല എന്നിവ അരച്ച് 200 മില്ലി എള്ളെണ്ണയിൽ കാച്ചി തലയിൽ പതിവായി തേച്ചു കുളിക്കുന്നത് മുടികൊഴിച്ചിൽ അകാലനര എന്നിവ മാറാൻ നല്ലതാണ് .

നല്ല ഉറക്കം കിട്ടാൻ മൈലാഞ്ചി പൂവ് :മൈലാഞ്ചിയുടെ പൂവ് തലയണയുടെ ഉള്ളിൽ ഇടുന്നത് ഉറക്കക്കുറവുള്ളവർക്ക് നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്നു .മൈലാഞ്ചിയുടെ പൂവ് അരച്ച് 3 ഗ്രാം വീതം രാവിലെയും വൈകിട്ടും കഴിക്കുന്നത് ഉറക്കമില്ലായ്‌മ മാറാൻ നല്ലതാണ് .ഇത് മാനസികാസ്വാസ്ഥ്യങ്ങൾ മാറുന്നതിനും നല്ലതാണ് .

കുഴി നഖം മാറാൻ മൈലാഞ്ചി : മൈലാഞ്ചിയും പച്ചമഞ്ഞളും ചേർത്തരച്ചു പുരട്ടിയാൽ കുഴിനഖം മാറിക്കിട്ടും .

വളംകടി മാറാൻ മൈലാഞ്ചി : മൈലാഞ്ചി അരച്ച് പുരട്ടുന്നത് വളംകടി മാറാൻ നല്ലതാണ് .

മൂത്രത്തിൽ പഴുപ്പ് മാറാൻ മൈലാഞ്ചി :മൈലാഞ്ചി ഇല നീര് 10 മില്ലി വീതം പശുവിൻ പാലിൽ ചേർത്ത് കഴിക്കുന്നത് മൂത്രത്തിൽ പഴുപ്പ് മാറാൻ നല്ലതാണ് .

മൂത്രം ഒഴിക്കുമ്പോഴുള്ള പുകച്ചിൽ മാറാൻ മൈലാഞ്ചി : 15 മില്ലി മൈലാഞ്ചി നീര് . കറുകപ്പുല്ല് ഇടിച്ചു പിഴിഞ്ഞ നീര് 15 മില്ലി ഇവ കൂട്ടിക്കലർത്തി 15 മില്ലി വീതം ദിവസം 2 നേരം എന്ന കണക്കിൽ കഴിച്ചാൽ മൂത്രം ഒഴിക്കുമ്പോഴുള്ള വേദന ,പുകച്ചിൽ തുടങ്ങിയ മാറാൻ സഹായിക്കും .മൈലാഞ്ചി നീര് 10 മില്ലി വീതം കൽക്കണ്ടം ചേർത്ത് കഴിക്കുന്നതും മൂത്രം ഒഴിക്കുമ്പോഴുള്ള പുകച്ചിൽ മാറാൻ നല്ലതാണ് .

മുഖക്കുരു മാറാൻ മൈലാഞ്ചി :ഒരു കഷണം പച്ചമഞ്ഞളും, 2 മൈലാഞ്ചി ഇലയും ചേർത്ത് അരച്ച് മുഖത്തുപുരട്ടി 20 മിനിട്ടിനു ശേഷം കഴുകികളയാം.  ഇങ്ങനെ കുറച്ചുദിവസം പതിവായി ചെയ്താൽ മുഖക്കുരുവും, മുഖത്തെ പാടുകളും ,കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകളും മാറി മുഖകാന്തി വർദ്ധിക്കും . മൈലാഞ്ചി ഇലയുടെ അളവ് കൂടാൻ പാടില്ല. കൂടിയാൽ മുഖത്ത് കളറ് പിടിക്കും .

ALSO READ : കർക്കിടകത്തിൽ ക്ഷീണം അകറ്റി പ്രതിരോധം കൂട്ടാം! ചെറുപയറിൻ്റെ അത്ഭുത ഗുണങ്ങൾ.

ആർത്തവ ക്രമക്കേടുകൾക്ക് മൈലാഞ്ചി : മൈലാഞ്ചിയുടെ ഇല ചതച്ച് കിട്ടുന്ന 10 മില്ലി നീര് രാവിലെ വെറുംവയറ്റിൽ കഴിക്കുന്നത് ആർത്തവ ക്രമക്കേടുകൾ മാറാൻ നല്ലതാണ് .

കാലിലെ ആണിരോഗം മാറാൻ മൈലാഞ്ചി : മൈലാഞ്ചി ഇല ,മഞ്ഞൾ ,വയമ്പ് ,കർപ്പൂരം എന്നിവ അരച്ച് ആണിയുടെ മുകളിൽ കുറച്ചു ദിവസം പതിവായി പുരട്ടിയാൽ കാലിലെ ആണിരോഗം മാറാൻ സഹായിക്കും .

രക്തദൂഷ്യം മാറാൻ മൈലാഞ്ചി : മൈലാഞ്ചി ഇല വിധിപ്രകാരം കഷായമുണ്ടാക്കി കഴിച്ചാൽ രക്തദൂഷ്യം മാറിക്കിട്ടും .മൈലാഞ്ചിക്ക് രക്തദൂഷ്യം മാറ്റുന്നതിൽ വളരെ പ്രധാനപ്പെട്ട പങ്കുണ്ട്. ആയുർവേദത്തിൽ ഇതിനെ രക്തശോധകം  ആയി കണക്കാക്കുന്നു.രക്തദൂഷ്യം പലപ്പോഴും ചർമ്മരോഗങ്ങളായാണ് പ്രകടമാകുന്നത്. മൈലാഞ്ചി ചർമ്മരോഗങ്ങൾക്ക് പുറമെ പുരട്ടാനും അകത്തേക്ക് കഴിക്കാനും ഉപയോഗിക്കുമ്പോൾ അത് രക്തം ശുദ്ധീകരിക്കുന്നതിലൂടെ രോഗശമനം വേഗത്തിലാക്കുന്നു.

ബുദ്ധി ശക്തിക്കും ഓർമ്മശക്തിക്കും മൈലാഞ്ചി പൂവ് : മൈലാഞ്ചി പൂവ് കഷായമുണ്ടാക്കി 50 മില്ലി വീതം ദിവസവും കഴിക്കുന്നത് ബുദ്ധിശക്തിയും ഓർമ്മശക്തിയും വർധിപ്പിക്കാൻ നല്ലതാണ് .

തൊണ്ടവേദന ,വായ്പ്പുണ്ണ് എന്നിവ മാറാൻ മൈലാഞ്ചി : മൈലാഞ്ചി ഇലകളിട്ട് വെള്ളം തിളപ്പിച്ച് കവിൾ കൊണ്ടാൽ തൊണ്ടവേദന ,വായ്പ്പുണ്ണ് എന്നിവ മാറാൻ സഹായിക്കുന്നു .

പനി മാറാൻ മൈലാഞ്ചി പൂവ് കഷായം : മൈലാഞ്ചിയുടെ പൂവ് കഷായമുണ്ടാക്കി കഴിച്ചാൽ പനിക്ക് ശമനമുണ്ടാകും .

ശ്രദ്ധിക്കുക: മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ  പരമ്പരാഗത ചികിത്സാ രീതികളാണ്. മൈലാഞ്ചി ഔഷധമായി അകത്തേക്ക് കഴിക്കുമ്പോൾ ഒരു വിദഗ്ദ്ധനായ ആയുർവേദ ഡോക്ടറുടെ ഉപദേശം തേടേണ്ടത് അത്യാവശ്യമാണ് .

വില്ലജ് ടിപ്‌സ്  ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യൂ . വാട്‌സ്ആപ്പ് - ടെലഗ്രാം - ആറാട്ടായ് .

Previous Post Next Post