വാളൻ പുളി : ഒരു പിടി പുളിയിലയിൽ മാറാത്ത രോഗങ്ങളില്ല .

ഒരു ഔഷധ വൃക്ഷമാണ് പുളി .ഇതിന്റെ കായ ഇന്ത്യൻ പാചകത്തിൽ സാമ്പാർ ,രസം ,ചട്‌നി എന്നിവയിലെ പ്രധാന ചേരുവയാണ് .ഇതിനെ വാളൻ പുളി, പിഴി പുളി  എന്നും അറിയപ്പെടുന്നു .ആയുർവേദത്തിൽ നീര് ,വേദന ,ഉണങ്ങാത്ത മുറിവുകൾ ,വിശപ്പില്ലായ്‌മ ,ഹൃദയ സംബന്ധമായ രോഗങ്ങൾ മുതലായവയുടെ ചികിത്സയിൽ പുളി ഔഷധമായി ഉപയോഗിക്കുന്നു .ഇംഗ്ലീഷിൽ ടാമറിൻഡ് എന്ന പേരിലും സംസ്‌കൃതത്തിൽ  ചിഞ്ച, ചിഞ്ചിക, അമ്ലിക, ചുക്ര, ചുക്രിക  തുടങ്ങിയ നിരവധി പേരുകളിൽ അറിയപ്പെടുന്നു 

Botanical name : Tamarindus indica .  

Family : Caesalpiniaceae (Gulmohar family).

valanpuli, valan puli, valan puli, pulivalam, valan puli tree, valan, valan puli krishi, valan puli shorts, pulivalam recipe, valan puli chammanthi, puli, വാളൻ പുളി കൃഷി valan puli, soft pulivaral, puli ellam, puli, valan puli achar malayalam, valan puli krishi malayalam, mudi valaran, valan puli face pack malayalam, puli jam, salt with puli, puli inji malayalam, inji puli malayalam, puli kuru, mohanlal, puli inji, inji puli, injipuli, inji puli recipe kerala, kodampuli, kodam puli, pulinguru, puli ruchi, puli achar, puliachar


വിതരണം .

ഇന്ത്യയിലുടനീളം കാണപ്പെടുന്നു .പ്രത്യേകിച്ച് തെക്കേ ഇന്ത്യയിൽ റോഡു സൈഡുകളിലും പറമ്പുകളിലും ധാരാളമായി കാണപ്പെടുന്നു .കാട്ടിലും പുളിമരം വിരളമായി കാണപ്പെടുന്നു .

സസ്യവിവരണം .

30 മീറ്റർ ഉയരത്തിൽ വരെ വളരുന്ന വൻ മരം .മരത്തിന്റെ പുറം തൊലി ചാരനിരത്തിൽ വിള്ളലോടു കൂടി കാണപ്പെടുന്നു .ഒരു ഇലപൊഴിക്കുന്ന മരമാണ് പുളിമരം ,ഇതിന്റെ ഇലയ്ക്കും പൂവിനും കായകൾക്കുമെല്ലാം പുളിരസമുണ്ട് .നിലത്തു വീഴുന്ന ഇലകൾ പെട്ടന്നു ദ്രവിക്കാത്തതിനാൽ പുളിമരത്തിന്റെ ചുവട്ടിൽ മറ്റു സസ്യങ്ങൾ വളരെ വിരളമായി മാത്രമേ വളരാറൊള്ളു .നിറയെ ശാഖകളും ഉപശാഖകളുമായി വളരുന്ന പുളിമരത്തെ വഴിയോരങ്ങളിൽ നട്ടു പരിപാലിച്ചു വരുന്നു .കാരണം സൂര്യരശ്മിയിലെ അൾട്രാവൈലറ്റ്‌ രശ്മികളെ ആഗിരണം ചെയ്യാനുള്ള കഴിവ് പുളിമരത്തിനുണ്ടന്ന് പൂർവികർ മനസിലാക്കിയിരുന്നു .തമിഴ്‌നാട്ടിലെ വഴിയോരങ്ങളിൽ പുളിമരം ധാരാളമായി കാണാം .

ഫെബ്രുവരി -മെയ് മാസങ്ങളിലാണ് ഇവയുടെ പൂക്കാലം .പൂക്കൾ കുലകളായി ഉണ്ടാകുന്നു .പൂക്കൾക്ക് മഞ്ഞ കലർന്ന  ചുവപ്പു നിറമാണ് .ഫലം അരിവാൾ ആകൃതിയിൽ 15 സെ.മീ നീളമുണ്ടായിരിക്കും .പാകമായ ഫലത്തിൽ പുളിരസമുള്ള തവിട്ടു നിറത്തിലുള്ള മാംസള ഭാഗമുണ്ട് .ഇവയിൽ 5 -10 വിത്തുകൾ വരെ കാണപ്പെടുന്നു .വിത്തുവഴിയാണ് സ്വാഭാവിക പ്രജനനം .വിത്തുകൾ കാലിത്തീറ്റയായി വ്യാപകമായി ഉപയോഗിക്കുന്നു .പുളിങ്കരുവിന്റെ പുറം തൊലി കാപ്പിപ്പൊടിയിൽ മായം  ചേർക്കാൻ ഉപയോഗിക്കുന്നു എന്നു പറയപ്പെടുന്നു .പുളിമരത്തിന്റെ തടിക്ക് നല്ല ബലവും ഉറപ്പുമുള്ളതാണ് .പുളിയുടെ തടി ഇറച്ചി വെട്ടാൻ (ഇറച്ചിത്തടി ) വ്യാപകമായി ഉപയോഗിക്കുന്നു .

പുളി വെള്ളത്തിൽ (പുളി പിഴിഞ്ഞ വെള്ളത്തിൽ) പഴങ്ങളും പച്ചക്കറികളും കഴുകിയാൽ ഇവയിലെ രാസവസ്തുക്കളും കീടനാശിനികളും ഇല്ലാതാകുന്നു .

രാസഘടന .

പുളിയുടെ ഫലത്തിൽ പ്രധാനമായും ടാർടാറിക് അമ്ലം അടങ്ങിയിരിക്കുന്നു .ഇതാണ് പുളി രസത്തിനു കാരണം .കൂടാതെ സിട്രിക് അമ്ലം ,മാലിക് അമ്ലം ,എന്നിവയും ജീവകം സി ,കാൽസ്യം ,പൊട്ടാസ്യം എന്നീ മൂലകങ്ങളും ധാരാളമായി അടങ്ങിയിരിക്കുന്നു .

പ്രാദേശികനാമങ്ങൾ .

English name-Tamarind, Indian date.

Malayalam name – Valan Puli ,Pizhi puli .

Tamil name- Puli, Naattupuli .

Telugu name- Chinta Chettu, Aamlika.

Kannada name – Hunase Hannu, amli, huli,hunise.

Hindi name- Imali, Imli, ambli, amili, imli.

Marathi name – aambali, aamli, amli, chichi.

ഔഷധയോഗ്യ ഭാഗങ്ങൾ .

ഇല .പൂവ് ,ഫലമജ്ജ ,കുരു .തൊലി കത്തിച്ച ചാരം .

രസാദിഗുണങ്ങൾ .

രസം -അമ്ലം .

ഗുണം -ഗുരു ,രൂക്ഷം .

വീര്യം -ഉഷ്‌ണം .

വിപാകം -അമ്ലം .

പുളിയുടെ ഔഷധഗുണങ്ങൾ .

വാതരോഗങ്ങൾ ,സന്ധിവേദന ,വീക്കം എന്നിവ ശമിപ്പിക്കുന്നു .മലബന്ധം ,ദഹനക്കുറവ് ,രുചിയില്ലായ്‌മ ,വിശപ്പില്ലായ്‌മ ,ഓക്കാനം ,ഛർദ്ദി ,വയറിളക്കം ,വായുകോപം ,വയറുവേദന എന്നിവയ്ക്കും നല്ലതാണ് .ആർത്തവ ക്രമക്കേടുകൾ ,ആർത്തവകാലത്തെ അമിത രക്തസ്രാവം ,മൂക്കിൽ നിന്നുള്ള രക്തസ്രാവം എന്നിവയ്ക്കും നല്ലതാണ് .ചർമ്മരോഗങ്ങൾ,പുഴുക്കടി, മുറിവുകൾ ,വ്രണങ്ങൾ , ശരീരത്തിലുണ്ടാകുന്ന കുരുക്കൾ ,മുഴകൾ , ,വെളുത്ത പാടുകൾ ,പൊള്ളൽ എന്നിവയ്ക്കും നല്ലതാണ് .മഞ്ഞപ്പിത്തം ,മൂലക്കുരു ,മൂത്രാശയ രോഗങ്ങൾ ,പ്രമേഹം ,നേത്ര രോഗങ്ങൾ ,അസ്ഥിസ്രാവം എന്നിവയ്ക്കും നല്ലതാണ് .പോഷകമാണ്. ശരീരബലം വർധിപ്പിക്കും .ലൈംഗീക ശേഷി വർധിപ്പിക്കും .തലവേദനയ്ക്കും പനിക്കും തൊണ്ടവേദനയ്ക്കും നല്ലതാണ് .

ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .ഇത് അറിവിലേക്ക് മാത്രമുള്ളതാണ് .രോഗനിര്‍ണയം,ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതല്ല .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിൽത്സിക്കരുത് . പുളിമരത്തിന്റെ ഏതെങ്കിലും ഭാഗം ഔഷധമായി ഉപയോഗിക്കുമ്പോഴും വൈദ്യോപദേശം തേടേണ്ടതാണ്.

പുളി ചേരുവയുള്ള ചില ആയുർവേദ ഔഷധങ്ങൾ .

പഞ്ചാമ്ല തൈലം - Panchamla Tailam .

നീർവീക്കം ,സന്ധിവാതം ,അസൈറ്റിസ് അഥവാ മഹോദരം എന്നിവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു തൈലമാണ് പഞ്ചാമ്ല തൈലം .പഞ്ചാമ്ല എന്നാൽ പുളിയുള്ള അഞ്ച് ഔഷധങ്ങൾ എന്നാണ് അർത്ഥമാക്കുന്നത് .പിഴിപുളി ,കുടംപുളി ,പിണമ്പുളി തുടങ്ങിയ  പുളിയുള്ള അഞ്ച് വസ്തുക്കളാണ്‌   ഈ തൈലത്തിലെ പ്രധാന ചേരുവ .

വ്യോഷാദി വടകം - Vyoshadi Vatakam .

ആസ്മ ,ചുമ ,പനി ,ജലദോഷം എന്നിവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഗുളിക രൂപത്തിലുള്ള ഒരു ഔഷധമാണ് വ്യോഷാദി വടകം .

ചിഞ്ചാദി തൈലം - Chinchadi Tailam .

നാഡി സംബന്ധമായ അവസ്ഥകളിൽ ഉപയോഗിക്കുന്ന ഒരു ആയുർവേദ എണ്ണയാണ് ചിഞ്ചാദി തൈലം ,സന്ധിവാതം ,പക്ഷാഘാതം തുടങ്ങിയ വാതസംബന്ധമായ രോഗങ്ങളിലും ,പരുക്ക് ,ഉളുക്ക് ,വേദന എന്നിവയുടെ ചികിത്സയിലും ചിഞ്ചാദി തൈലം പുറമെ പുരട്ടുവാൻ ഉപയോഗിക്കുന്നു .ചിഞ്ച എന്നാൽ പുളി എന്നാണ് അർത്ഥമാക്കുന്നത് .

ഹിംഗുവചാദി ഗുളിക - Hinguvachadi Gulika .

വായുകോപം ,വയറുവേദന ,വിശപ്പില്ലായ്‌മ ,വിളർച്ച തുടങ്ങിയവയുടെ ചികിത്സയിൽ ഹിംഗുവചാദി ഗുളിക ഉപയോഗിക്കുന്നു .ഇത് ചൂർണ രൂപത്തിലും ലഭ്യമാണ് .

ഹിംഗ്വാദി ഗുളിക - Hinguadi gulika .

ഗ്യാസ്ട്രബിൾ ,ദഹനക്കേട് ,വയറുവേദന തുടങ്ങിയവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു ആയുർവേദ ഗുളികയാണ് ഹിംഗ്വാദി ഗുളിക  .

രാസ്നാദി ചൂർണം -Rasnadi choornam .

തലവേദന ,സൈനസൈറ്റിസ് ,പനി ,വിട്ടുമാറാത്ത ജലദോഷം ,തലനീരിറക്കം എന്നിവയുടെ ചികിത്സയിൽ പുറമെ പുരട്ടുവാൻ മാത്രം ഉപയോഗിക്കുന്ന ഒരു ആയുർവേദ ഔഷധപ്പൊടിയാണ് രാസ്നാദി ചൂർണം .രാസ്ന എന്നാൽ ചിറ്റരത്ത എന്നാണ് .

മർമ്മ തൈലം - Marma Thailam .

ഒടിവ് ,ഉളുക്ക് ,വേദന ,സന്ധിവേദന എന്നിവയുടെ ചികിത്സയിൽ പുറമെ പുരട്ടുവാൻ ഉപയോഗിക്കുന്ന ഒരു ആയുർവേദ എണ്ണയാണ് മർമ്മ തൈലം .

കൊട്ടംചുക്കാദി തൈലം - Kottamchukkadi Tailam .

വാതരോഗങ്ങൾ ,സന്ധി വേദന ,നീർക്കെട്ട് ,കഴപ്പ് ,തരിപ്പ് ,പരിക്ക് ,ഉളുക്ക് എന്നിവയ്‌ക്കെല്ലാം കൊട്ടംചുക്കാദി തൈലം പുറമെ പുരട്ടുവാൻ ഉപയോഗിക്കുന്നു .

കരിമ്പിരുമ്പാദി കഷായം - Karimbirumbadi Kashayam.

മഞ്ഞപിത്തം ,മറ്റ് കരൾ രോഗങ്ങൾ ,വിളർച്ച തുടങ്ങിയവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഒരു ആയുർവേദമരുന്നാണ് കരിമ്പിരുമ്പാദി കഷായം.ഗുളിക രൂപത്തിലും ഈ ഔഷധം ലഭ്യമാണ് .

നീരുര്വാദി ഗുളിക -Niruryadi Gulika.

പ്രമേഹ രോഗത്തിന് ആയുർവേദത്തിൽ ഉപയോഗിക്കുന്ന ഗുളിക രൂപത്തിലുള്ള ഒരു മരുന്നാണ് നീരുര്യാദി ഗുളിക.

കച്ചൂരാദി ചൂർണം - Kachuradi Choornam .

തലവേദന ,തലകറക്കം ,ഉറക്കക്കുറവ് ,മാനസിക തളർച്ച മുതലായവയുടെ ചികിത്സയിൽ പുറമെ പുരട്ടുവാൻ ഉപയോഗിക്കുന്ന ഒരു ഔഷധപ്പൊടിയാണ് കച്ചൂരാദി ചൂർണം .

പുളിലേഹം -Pulileham .

പ്രസവാനന്തര പരിചരണം ,ആർത്തവ വേദന ,അമിതവണ്ണം ,ദഹനക്കേട് മുതലായവയുടെ ചികിത്സയിൽ പുളിലേഹം ഉപയോഗിക്കുന്നു .ഇതിനെ പുളിലേഹ്യം ,പുളിങ്കുഴമ്പ് എന്നീ പേരുകളിലും അറിയപ്പെടുന്നു .

പുളിയുടെ ചില ഔഷധപ്രയോഗങ്ങൾ .

സന്ധിവേദനയ്‌ക്ക്‌ : ഒരു പിടി പുളിയുടെ മൂത്ത ഇല നന്നായി അരച്ച് സന്ധികളിൽ പുരട്ടിയാൽ സന്ധികളിലെ നീരും വേദനയും മാറും .100 മില്ലി പുളിയില നീര് 200 മില്ലി എള്ളെണ്ണയിൽ കാച്ചി പുരട്ടുന്നതും നല്ലതാണ് .ഇത് അസ്ഥികളുടെ തേയ്‌മാനം മൂലം ഉണ്ടാകുന്ന സന്ധിവേദനയ്ക്കും നല്ലതാണ് .ഇത് പേശി വേദനയ്ക്കും നല്ലതാണ് .പ്രസവ ശേഷം സ്ത്രീകൾക്ക് തേച്ചു കുളിക്കാനും നല്ലതാണ് .പുളിയില ഇട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നത് ശരീരക്ഷീണവും ശരീരവേദനയും മാറാൻ നല്ലതാണ്‌ .

ശരീരത്തിൽ ഉണ്ടാകുന്ന കുരുക്കൾക്ക് : പഴുത്ത പുളിയുടെ കാമ്പ് ചുണ്ണാമ്പുമായി ചേർത്ത് കുരുവിന്റെ മുകളിൽ പുരട്ടുന്നത് കുരുക്കൾ വേഗം പഴുത്തു പൊട്ടി പോകാൻ സഹായിക്കുന്നു .

ചർമ്മത്തിലെ വെളുത്ത നിറം മാറാൻ : പുളിമരത്തിന്റെ പുറം തൊലി ഒരു ഇരുമ്പു ചട്ടിയിൽ ഇട്ടു കത്തിച്ച ചാരം എള്ളെണ്ണയിൽ ചാലിച്ചു പുരട്ടിയാൽ തൊലിപ്പുറത്തുണ്ടാകുന്ന വെളുത്ത പാടുകൾ മാറിക്കിട്ടും .കൂടാതെ കരപ്പൻ മാറുന്നതിനും നല്ലതാണ് .

മലബന്ധം മാറാൻ : പുളിയുടെ ഇളം കാമ്പ് അരച്ച് വെള്ളത്തിൽ കലക്കി കുടിക്കുന്നത് മലബന്ധം മാറാൻ നല്ലതാണ് .

മോണപഴുപ്പ് ,മോണവീക്കം : പുളിങ്കുരുവിന്റെ തോട് കരിച്ച് ഉപ്പുംചേർത്ത്  പല്ലു തേയ്ക്കുന്നത് മോണപഴുപ്പ് മോണവീക്കം എന്നിവ മാറാൻ നല്ലതാണ് .

മുടികൊഴിച്ചിൽ ,നീരിളക്കം : പുളിയിലയും കയ്യോന്നിയും സമമായി ഇടിച്ചു പിഴിഞ്ഞ നീര് വെളിച്ചെണ്ണയിൽ കാച്ചി തലയിൽ പതിവായി തേച്ചുകുളിക്കുന്നത്  മുടികൊഴിച്ചിൽ നീരിളക്കം എന്നിവ മാറാൻ നല്ലതാണ് .

വ്രണങ്ങൾ പെട്ടന്ന് ഉണങ്ങുവാൻ : പുളിയിലയും കറിവേപ്പിലയും ഇട്ട തിളപ്പിച്ച വെള്ളത്തിൽ വ്രണങ്ങൾ കഴുകുകയും പുളിയില ഉണക്കിപ്പൊടിച്ച് വ്രണങ്ങളിൽ വിതറുകയും  ചെയ്‌താൽ വ്രണങ്ങൾ പെട്ടന്ന് ഉണങ്ങും .

പൈൽസിന് : പുളിമരത്തിന്റെ പൂക്കൾ ഇടിച്ചു പിഴിഞ്ഞ നീര് അര ഔൺസ് വീതം ദിവസം രണ്ടു നേരം എന്ന കണക്കിൽ  കഴിച്ചാൽ മൂലക്കുരുവിന് ശമനമുണ്ടാകും .

പൊള്ളലിന് : പുളി വെള്ളത്തിൽ ചാലിച്ചു പുരട്ടുന്നത് പൊള്ളൽ ശമിക്കാൻ നല്ലതാണ്‌ .

ദഹനക്കേട് ,വായുകോപം : പുളിയില വേവിച്ചു ആവിശ്യത്തിന് ഉപ്പും കുരുമുളകുപൊടിയും ചേർത്ത് കഴിച്ചാൽ ദഹനക്കേട് വായുകോപം എന്നിവ മാറിക്കിട്ടും .

ALSO READ : കൃഷ്ണ തുളസി നിരവധി വ്യാധികൾക്ക് ഔഷധം .

വയറുവേദന ,ഓക്കാനം ,രുചിയില്ലായ്‌മ : ഒരു പിടി പുളിയുടെ പൂക്കൾ വെള്ളത്തിൽ തിളപ്പിച്ച് ഇതിലേക്ക് ജീരകം വറത്തു പൊടിച്ചത് ഒരു നുള്ളും ചേർത്ത് 50 മില്ലി വീതം ദിവസത്തിൽ രണ്ടോ മൂന്നോ തവണ കഴിച്ചാൽ വയറുവേദന ,ഓക്കാനം ,രുചിയില്ലായ്‌മ എന്നിവ മാറിക്കിട്ടും .

ശീഘ്രസ്‌ഖലനത്തിന് : പുളിങ്കുരു ചട്ടിയിൽ വറുത്ത് തോട് കളഞ്ഞതിനു ശേഷം പൊടിച്ച്  3 ഗ്രാം വീതം ദിവസവും കഴിക്കുന്നത് പുരുഷന്മാരിലെ ശീഘ്രസ്‌ഖലനം പരിഹരിക്കുന്നതിന് നല്ലതാണ് .ഇത് സ്ത്രീകളിലെ വെള്ളപോക്ക് മാറുന്നതിനും നല്ലതാണ് .പുളിങ്കുരു പാലിൽ അരച്ച് കഴിക്കുന്നതും വെള്ളപോക്ക് മാറാൻ നല്ലതാണ് .

തൊണ്ടവേദനയ്‌ക്ക്‌ : പുളിയിട്ടു തിളപ്പിച്ച വെള്ളം കവിൾ കൊണ്ടാൽ തൊണ്ടവേദന മാറിക്കിട്ടും .

പനി ,മൂത്ര തടസ്സം : പുളിയില കഷായമുണ്ടാക്കി 50 മില്ലി വീതം കഴിക്കുന്നത് പനി ,മൂത്ര തടസ്സം എന്നിവ മാറാൻ നല്ലതാണ് .പുളിയും ശർക്കരയും ചേർത്ത് കഴിക്കുന്നതും പനിക്ക് നല്ലതാണ് .

വില്ലജ് ടിപ്‌സ്  ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യൂ . വാട്‌സ്ആപ്പ് - ടെലഗ്രാം - ആറാട്ടായ് .

Previous Post Next Post