കാഞ്ചനാരം അഥവാ മന്ദാരം ഔഷധഗുണങ്ങൾ

ഒരു ഔഷധ വൃക്ഷമാണ് കോവിദാരം ,ഇതിനെ മന്ദാരം ,ചുവന്ന മന്ദാരം ,കാഞ്ചനാരം തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു .സംസ്‌കൃതത്തിൽ കോവിദാര ,യുഗ്മപത്രക ,കാഞ്ചനാര, ഗന്ദാരി തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു .

Botanical name: Bauhinia purpurea ,Bauhinia variegata .

Family :  Caesalpiniaceae (Gulmohar family).

mandaram flower for health, mandaram benefits, health benefits, mandaram flower benefits, mandaram flower tea benefits |, hibiscus health benefits, mandaram aaku benefits in telugu, hibiscus tea health benefits, health benefits of hibiscus tea, health benefit of hibiscus, hibiscus flower tea health benefits, red hibiscus flower health benefits, heart health, manadaram flower benefits, best benefits of mandara telugu, mandaram tea, mandaram, health habbits, mandaram tea in telugu, health


വിതരണം .

ഇന്ത്യയിലെ വനങ്ങളിൽ കാണപ്പെടുന്നു .എങ്കിലും കേരളത്തിലെയും ഗുജറാത്തിലെയും വനങ്ങളിലാണ് മന്ദാരം കൂടുതലായും കാണപ്പെടുന്നത് .ഇന്ത്യ കൂടാതെ ശ്രീലങ്ക ,ചൈന ,മ്യാന്മാർ എന്നിവിടങ്ങളിലും മന്ദാരം വളരുന്നുണ്ട് .

സസ്യവിവരണം .

ഒരു കുറ്റിച്ചെടിയായും ചിലപ്പോൾ ഒരു ചെറു മരമായും മന്ദാരം വളരാറുണ്ട് .പുറം തൊലിക്ക് ചാരനിറം .ഇലകൾ ഏകാന്തര ക്രമത്തിൽ വിന്യസിച്ചിരിക്കുന്നു .ഇലകളുടെ അഗ്രം ആഴത്തിൽ രണ്ടായി പിളർന്നിരിക്കുന്നു . പശുക്കളുടെ കുളമ്പിന്റെ ആകൃതിയിലാണ് ഇലകൾ .പൂക്കൾ  റോസ് കലർന്ന പർപ്പിൾ നിറത്തിലോ വെള്ള നിറത്തിലോ മഞ്ഞ നിറത്തിലോ കാണപ്പെടുന്നു .പൂക്കൾക്ക് നേരിയ സുഗന്ധമുണ്ട് .പൂക്കൾ പൂജകൾക്ക് ഉപയോഗിക്കാറുണ്ട് .

ഇനങ്ങൾ -  പൂക്കളുടെ നിറത്തെ അടിസ്ഥാനപ്പെടുത്തി Bauhinia variegata (വെള്ള മന്ദാരം- കാഞ്ചനാരം) . Bauhinia purpurea (ചുവന്ന  മന്ദാരം ) .Bauhinia tomentosa (മഞ്ഞ മന്ദാരം ) .എന്നിങ്ങനെ മൂന്ന് ഇനങ്ങളുണ്ട് .ഇതിൽ വെള്ള ,ചുവപ്പ്  എന്നീ രണ്ടിനങ്ങൾ ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നു .

രാസഘടന .

മരത്തിന്റെ പുറം തൊലിയിൽ ബീറ്റാ സിറ്റോസ്റ്റെറോൾ, സ്റ്റിഗ്മാസ്റ്റെറോൾ എന്നിവ അടങ്ങിയിരിക്കുന്നു .

പ്രാദേശികനാമങ്ങൾ .

English name – Orchid Tree, Butterfly tree, Pink butterfly tree, Purple bauhinia, Purple butterfly tree .

Malayalam name -  Mandaram ,Chuvanna Mandaram , Kovidaram .

Tamil name – Mantharai .

Kannada name – Basavanpada .

Telugu name – Devakanchanamu .

Hindi name – Kachnar .

Marathi name – Kovidara, Kanchana .

Bengali name – Kachnar .

Oriya name – Borodu .

ഔഷധയോഗ്യഭാഗങ്ങൾ .

പൂവ്‌ ,മരത്തിന്റെ തൊലി .

രസാദിഗുണങ്ങൾ .

രസം :കഷായം .

ഗുണം  :രൂക്ഷം . 

വീര്യം :ഉഷ്ണം. 

വിപാകം  : കടു .

 കോവിദാരം ഔഷധഗുണങ്ങൾ .

ആയുർവേദത്തിൽ തൈറോയിഡ്‌ സംബന്ധമായ രോഗങ്ങൾക്ക് വ്യാപകമായി ഉപയോഗിക്കുന്ന ഒരു ഔഷധമാണ് കോവിദാരം .തൈറോയിഡ്‌ ഗ്രന്ഥിയുമായി ബന്ധപ്പെട്ടു കാണപ്പെടുന്ന ഗോയിറ്റർ രോഗം ,കഴുത്തിൽ കാണപ്പെടുന്ന മറ്റു തരത്തിലുള്ള മുഴകൾ എന്നിവയ്ക്ക് കോവിദാരം ഒരു പ്രതിവിധിയാണ് .തൈറോയിഡ്‌ രോഗത്തിന് കൂടുതലായും ഉപയോഗിക്കുന്ന കാഞ്ചനാര ഗുഗ്ഗുലു എന്ന ആയുർവേദ ഔഷധത്തിൽ കോവിദാരം ഒരു പ്രധാന ചേരുവയാണ് .കൂടാതെ മൂത്രാശയ രോഗങ്ങൾ ,ചർമ്മരോഗങ്ങൾ ,വ്രണങ്ങൾ ,മുറിവുകൾ ,ആർത്തവ ക്രമക്കേടുകൾ ,ചുമ ,ജലദോഷം ,പ്രമേഹം ,പൊണ്ണത്തടി എന്നിവയ്ക്കും നല്ലതാണ് .മൂലക്കുരു ,ഗുദഭ്രംശം (മലദ്വാരം പുറത്തേക്ക് വരുന്ന രോഗാവസ്ഥ) എന്നിവയ്ക്കും നല്ലതാണ് .വയറിളക്കം ,വയറുകടി ,വിര ബാധ എന്നിവയ്ക്കും നല്ലതാണ് .

ALSO READ : ഒരു പിടി പുളിയിലയിൽ മാറാത്ത രോഗങ്ങളില്ല .

ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .ഇത് അറിവിലേക്ക് മാത്രമുള്ളതാണ് .രോഗനിര്‍ണയം,ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതല്ല .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിൽത്സിക്കരുത് . കോവിദാരം ഔഷധമായി ഉപയോഗിക്കുമ്പോഴും വൈദ്യോപദേശം തേടേണ്ടതാണ്.

കോവിദാരം ചേരുവയുള്ള ചില ആയുർവേദ ഔഷധങ്ങൾ .

കാഞ്ചനാര ഗുഗ്ഗുലു - Kanchanara Guggulu .

തൈറോയ്ഡ് രോഗം .ഗർഭാശയത്തിലെ മുഴകൾ ,വയറ്റിലെ മുഴകൾ ,വ്രണങ്ങൾ ,ഫിസ്റ്റുല മുതലായവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഗുളിക രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് കാഞ്ചനാര ഗുഗ്ഗുലു .

ഉശീരാസവം - Useerasavam .

രക്തസ്രാവ വൈകല്യങ്ങൾ, മലാശയ രക്തസ്രാവം ,മൂക്കിൽ നിന്നുള്ള രക്തസ്രാവം ,അമിത ആർത്തവ രക്തസ്രാവം , വിളർച്ച, പ്രമേഹം, മൂലക്കുരു, ത്വക്ക് രോഗങ്ങൾ തുടങ്ങിയവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ദ്രാവക രൂപത്തിലുള്ള ഒരു മരുന്നാണ് ഉശീരാസവം .

ചന്ദനാസവം - Chandanasavam .

ദഹനപ്രശ്‌നങ്ങൾ ,മൂത്രാശയരോഗങ്ങൾ ,ശ്വാസകോശരോഗങ്ങൾ എന്നിവയുടെ ചികിൽത്സയിൽ ചന്ദനാസവം സാധാരണയായി ഉപയോഗിക്കുന്നു .മൂത്രച്ചൂടിച്ചിൽ ,മൂത്രനാളിയിലെ അണുബാധ, വെള്ളപോക്ക് ,മൂത്രത്തിൽ കല്ല് തുടങ്ങിയ അവസ്ഥകളിലും .ചുമ ,ആസ്മ ,ബ്രോങ്കൈറ്റിസ് ,തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങളിലും .ദഹനക്കേട് ,ഗ്യാസ്ട്രൈറ്റിസ് എന്നിവയ്ക്കും ചന്ദനാസവം ഉപയോഗിക്കുന്നു 

കോവിദാരം ചില ഔഷധപ്രയോഗങ്ങൾ. 

കോവിദാരത്തിന്റെ പുറം തൊലി 10 ഗ്രാം വീതം 160 മില്ലി വെള്ളത്തിൽ ചെറിയ തീയിൽ തിളപ്പിച്ച് 40 മില്ലിയാക്കി വറ്റിച്ച് തണുത്തതിനു ശേഷം അരിച്ചെടുത്ത് 20 മില്ലി വീതം ഒരു ഗ്രാം ചുക്കു പൊടിയും ചേർത്ത് ദിവസം 2 നേരം എന്ന കണക്കിൽ കഴിച്ചാൽ തൈറോയ്ഡ് വീക്കം മാറിക്കിട്ടും.കൂടാതെ ഇത് എല്ലാ കണ്ഠ രോഗങ്ങൾക്കും നല്ലതാണ് .

കോവിദാരത്തിന്റെ  പുറം തൊലി ഉണക്കിപ്പൊടിച്ചും ഔഷധമായി ഉപയോഗിക്കാം . പുറം തൊലി ഉണക്കിപ്പൊടിച്ച ചൂർണവും ഗുഗ്ഗുലുവും സമമായി എടുത്ത് 2 ഗ്രാം വീതം ദിവസം മൂന്നു നേരം വീതം കഴിക്കുന്നതും തൈറോയ്ഡ് വീക്കം മാറാൻ നല്ലതാണ് .

കോവിദാരത്തിന്റെ പുറം തൊലിയുടെ കഷായം കൊണ്ട് മുറിവുകളും വ്രണങ്ങളും കഴുകിയാൽ അവ പെട്ടന്ന് ഉണങ്ങാൻ സഹായിക്കുന്നു . പുറം തൊലിയുടെ കഷായം വയറിളക്കത്തിനും വയറുകടിക്കും രക്താർശ്ശസിനും നല്ലതാണ് .

 തൊലി ഉണക്കിപ്പൊടിച്ച ചൂർണ്ണം തേനിൽ ചാലിച്ച് മുഖത്തു പുരട്ടിയാൽ മുഖക്കുരുവും മുഖത്തെ പാടുകളും മാറാൻ സഹായിക്കുന്നു .

വില്ലജ് ടിപ്‌സ്  ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യൂ . വാട്‌സ്ആപ്പ് - ടെലഗ്രാം - ആറാട്ടായ് .



Previous Post Next Post