കൃഷ്ണ തുളസി നിരവധി വ്യാധികൾക്ക് ഔഷധം

ഒരു ഔഷധസസ്യമാണ് തുളസി .അതിലുപരി ഒരു പുണ്യസസ്യം കൂടിയാണ് ,ഇതിനെ ഒരു  പൂജാദ്രവ്യമായും ഉപയോഗിക്കുന്നു .ആയുർവേദത്തിൽ പനി ,ചുമ , ആസ്മ ,കഫക്കെട്ട് ,ഹൃദ്രോഗം , മുതലായവയുടെ ചികിത്സയിൽ തുളസി ഔഷധമായി ഉപയോഗിക്കുന്നു .ഇംഗ്ലീഷിൽ ഹോളി ബേസിൽ എന്ന പേരിൽ അറിയപ്പെടുന്നു .സംസ്‌കൃതത്തിൽ മാഞ്ജരി എന്ന പേരിലും അറിയപ്പെടുന്നു .കൂടാതെ തുളസി , ഭൂതഘ്‌നി ,ഗ്രാമ്യ ,സുരസ ,സുലഘ്‌നി ,സുരഭി, സുമഞ്ജരി, വിഷ്ണുവല്ലഭ, ഹരിപ്രിയ തുടങ്ങിയ നിരവധി സംസ്കൃതനാമങ്ങളും ഈ സസ്യത്തിനുണ്ട് .

ഇതിനു പകരമായി മറ്റൊരു ഔഷധസസ്യമില്ല എന്ന അർത്ഥത്തിൽ തുളസി എന്ന പേരിലും .വിഷ്ണു ഭഗവാന് ഏറ്റവും പ്രിയപ്പെട്ടത് എന്ന അർത്ഥത്തിൽ വിഷ്ണുവല്ലഭ, ഹരിപ്രിയ എന്നീ സംസ്‌കൃത നാമങ്ങളിലും അറിയപ്പെടുന്നു . ഗ്രാമ്യ എന്നാൽ എല്ലാ വീടുകളിലും കാണപ്പെടുന്നത് എന്ന അർത്ഥത്തിലും .സുരസ എന്നാൽ രുചിയുള്ള എന്ന അർത്ഥത്തിലും .സുലഘ്‌നി എന്നാൽ  ഐശ്വര്യമുള്ള എന്ന അർത്ഥത്തിലും .സുരഭി എന്നാൽ സുഗന്ധമുള്ളത് എന്നുമാണ് അർത്ഥമാക്കുന്നത് .

Botanical name: Ocimum tenuiflorum .  

Family: Lamiaceae (Mint family).

Synonyms: Ocimum sanctum .

വിതരണം .

ഇന്ത്യയിലുടനീളം കാണപ്പെടുന്നു .കൂടാതെ ഹിന്ദുക്കളുടെ വീടുകളിലും ക്ഷേത്രങ്ങളിലും നട്ടു വളർത്തുന്നു .

തുളസി ഇനങ്ങൾ .

ആയുർവേദ ഗ്രന്ഥങ്ങളിൽ ശുക്ല തുളസി - വെളുത്ത ഇനം - Ocimum americanum, കൃഷ്ണ തുളസി - കറുത്ത ഇനം -Ocimum sanctum  എന്നിങ്ങനെ രണ്ടിനങ്ങളെപ്പറ്റി പറയുന്നുണ്ട് .ഇതിൽ കൃഷണ തുളസിക്കാണ് ഔഷധഗുണം കൂടുതൽ എന്ന് ആചാര്യൻമാർ പറയുന്നു .എന്നാൽ ചില ആയുർവേദ ഗ്രന്ഥങ്ങളിൽ  വെള്ളയ്ക്കും കറുപ്പിനും സമാന ഗുണങ്ങളാണെന്നു പറയുന്നു .കൂടാതെ Ocimum basilicum ,Ocimum gratissimum എന്നീ ശാസ്ത്രനാമങ്ങളിൽ അറിയപ്പെടുന്ന സസ്യങ്ങളെയും വിവിധ സ്ഥലങ്ങളിൽ തുളസിയായി ഉപയോഗിച്ചു വരുന്നു .

സസ്യവിവരണം .

ഒരു മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു വാർഷിക സസ്യമാണ് കൃഷ്ണതുളസി .എന്നാൽ വെള്ളത്തുളസി ഒന്നിലധികം വർഷം വളരാറുണ്ട് .ശാഖകളും ഉപശാഖകളും ധാരാളമായി കാണപ്പെടുന്നു .ഇരുണ്ട നീല നിറത്തിലുള്ള തണ്ടുകളാണ് കൃഷ്ണതുളസിയുടേത് .ഇത് മറ്റു തുളസികളിൽ നിന്നും വേർതിരിച്ചു നിര്ത്തുന്നു .ഇലകളും തണ്ടുകളും രോമാവൃതമാണ് .പൂക്കൾ കുലകളായി ശിഖിരങ്ങളുടെ അഗ്രഭാഗത് ഉണ്ടാകുന്നു .പൂക്കൾക്ക് ഇരുണ്ട നീല നിറമോ ഇളം പച്ചനിറമോ ആയിരിക്കും .പൂക്കൾക്ക് പ്രത്യേക സുഗന്ധമുണ്ട് .ഇവയുടെ വിത്തുകൾ ചെറുതും മഞ്ഞ നിറത്തിലോ ചുവപ്പു നിറത്തിലോ കാണപ്പെടുന്നു .വിത്തുവഴിയാണ് സ്വാഭാവിക പ്രജനനം .

തുളസിയിനങ്ങളിൽ ഏറ്റവും പ്രാധാന്യമുള്ളതാണ് കൃഷ്ണതുളസി .ഇത് ഔഷധത്തിനും ഹിന്ദു മതപരമായ ആചാരങ്ങളിലും ഉപയോഗിക്കുന്നു .മഹാവിഷ്ണുവിന്റെ ഭാര്യയായ ലക്ഷ്‌മിദേവിയാണ് തുളസിച്ചെടിയായി രൂപം കൊണ്ടിരിക്കുന്നത് എന്നാണ് വിശ്വാസം .കൃഷ്ണതുളസി വീടുകളിൽ നട്ടു വളർത്തിയാൽ  ആ വീട്ടിൽ സന്തോഷവും ഐശ്വര്യവും നിലനിൽക്കുമെന്നാണ് വിശ്വാസം .ക്ഷേത്രങ്ങളിൽ  തീർത്ഥമുണ്ടാക്കാൻ അത്യാവശ്യം വേണ്ട പുഷ്പമാണ് കൃഷ്ണതുളസിയുടേത് .

തുളസി നിൽക്കുന്ന മണ്ണു പോലും പാപനമായിട്ടുള്ളതാണത്രേ .തുളസികൊണ്ട് ദഹിക്കപ്പെട്ടാൽ  എല്ലാ പാപങ്ങളും മാറുമെന്ന് വിശ്വസിക്കപ്പെടുന്നു .ദഹിപ്പിക്കുന്ന വിറകുകളുടെ കൂട്ടത്തിൽ ഒരു കഷണം തുളസി ഉണ്ടായാലും ഇതേ ഫലം കിട്ടുമത്രേ .തുളസി മറ്റു വിറകുകളെ ശുദ്ധീകരിക്കും എന്നു വിശ്വസിക്കപ്പെടുന്നു .സ്ത്രീകൾ കൃഷ്ണതുളസിയുടെ പുഷ്പങ്ങൾ തലയിൽ ചൂടിയാൽ ഭർത്താവിന് ദീർഘായുസ് ലഭിക്കുമെന്നാണ് വിശ്വാസം .തുളസി അരച്ച് ദേഹത്തു പൂശി മഹാവിഷ്ണുവിനെ പൂജിച്ചാൽ 100 പൂജയുടെ ഫലം കിട്ടുമത്രേ .

രാസഘടന .

തുളസിയുടെ ഇലകളിലും മറ്റു ഭാഗങ്ങളിലും യൂജിനോൾ ,മീതൈൽ ഇതർ ,മീതൈൽ ചാവികോൾ ,എന്നീ ബാഷ്പശീല തൈലങ്ങൾ അടങ്ങിയിരിക്കുന്നു .

പ്രാദേശികനാമങ്ങൾ .

English Name – Indian Basil, Holy Basil, Sacred Basil .

Malayalam name - Thulasi ,Krishnathulasi .

Tamil Name –  Thulasi .

Telugu Name – Tulasi .

Hindi Name – Tulsi.

ഔഷധയോഗ്യഭാഗം .

ഇല ,പൂവ് .ചിലപ്പോൾ സമൂലമായും ഉപയോഗിക്കുന്നു .

രസാദിഗുണങ്ങൾ .

രസം : കടു, തിക്തം .

ഗുണം :ലഘു, രൂക്ഷം .തീഷ്‌ണം .

വീര്യം :ഉഷ്ണം .

വിപാകം :കടു.

krishnathulasi, krishnathulasi uses, uses of krishnathulasi, krishna thulasi benefits, krishna tulsi benefits, krishna tulasi health benefits, benefits of krishna tulsi, krishna tulsi plant benefits, health benfits, medicine benefits of krishnan thulasi, krishnatulasi, benefits oftulasi, tulsi benefits, health benefits of tulasi, tulsi seeds health benefits, health benefits of thulsi, tulsi plant benefits, health benefits tulsi, tulsi health benefits, benefits of tulsi, health benefits of tulsi, tulsi tea benefits


തുളസിയുടെ ഔഷധഗുണങ്ങൾ .

,ചുമ ,ആസ്മ ,ജലദോഷം ,കഫക്കെട്ട് എന്നിവയെ ശമിപ്പിക്കുന്നു .കഫത്തിന്റെ ഉൽപാദനം കുറയ്ക്കാൻ സഹായിക്കുന്നു .ദഹനക്കേട് ,വിശപ്പില്ലായ്‌മ ,രുചിയില്ലായ്മ,ഛർദ്ദി എന്നിവയ്ക്കും നല്ലതാണ് .ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ് .രക്തക്കുഴലുകളിൽ കൊളസ്‌ട്രോൾ അടിഞ്ഞു കൂടുന്നത് തടയും .മൂത്രാശയരോഗങ്ങൾക്കും നല്ലതാണ് .വൃക്കയിലെയും  മൂത്രാശയത്തിലെയും കല്ലുകളെ അലിയിച്ചു കളയും .മൂത്ര തടസ്സം ഇല്ലാതാക്കും.മാനസിക വൈകല്യങ്ങൾ  .ഉന്മേഷക്കുറവ് ,അപസ്‌മാരം എന്നിവയ്ക്കും നല്ലതാണ് .ഇത് സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കുന്നു .

വിഷശമന ശക്തിയുണ്ട് .തേൾ ,പഴുതാര ,ചിലന്തി ,പാമ്പ് മുതലായവയുടെ വിഷം ശമിപ്പിക്കും .ചൊറിച്ചിലും വേദനയോടു കൂടിയതുമായ ചർമ്മരോഗങ്ങളെ ശമിപ്പിക്കും .നീര് ,വേദന ,പുകച്ചിൽ എന്നിവയ്ക്കും നല്ലതാണ് .രക്തം ശുദ്ധീകരിക്കും ,ശരീരബലം വർധിപ്പിക്കും .രോഗപ്രതിരോധ ശേഷി വർധിപ്പിക്കും ,പനി ,ഇടവിട്ടുള്ള പനി , മൂക്കൊലിപ്പ് ,തുമ്മൽ,  എന്നിവയ്ക്കും നല്ലതാണ് .നേത്രരോഗങ്ങൾ ,വാതരോഗങ്ങൾ എന്നിവയ്ക്കും നല്ലതാണ് .കൃമിശല്യം ഇല്ലാതാക്കും .ചെവി വേദന ,തൊണ്ടവേദന ,സൈനസൈറ്റിസ് ,തലവേദന എന്നിവയ്ക്കും നല്ലതാണ് .

ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .ഇത് അറിവിലേക്ക് മാത്രമുള്ളതാണ് .രോഗനിര്‍ണയം,ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതല്ല .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിൽത്സിക്കരുത് . തുളസി ഔഷധമായി ഉപയോഗിക്കുമ്പോഴും വൈദ്യോപദേശം തേടേണ്ടതാണ്.

തുളസി ചേരുവയുള്ള ചില ആയുർവേദ ഔഷധങ്ങൾ .

കൃമിശോധിനി ഗുളിക - Krimisodhini Gulika .

കുടൽ വിരകളുടെ ചികിത്സയിൽ പ്രധാനമായും ഉപയോഗിക്കുന്ന ഒരു ആയുർവേദ ഗുളികയാണ് കൃമിശോധിനി ഗുളിക .കുടൽ വിരകൾ .കുട്ടികളിലെ ചുരുങ്ങിയ നെഞ്ചിൻ കൂട് ,വീർത്ത വയറ്‌ ,ശോഷിച്ച കൈകാലുകൾ എന്നിവ പെട്ടന്ന് സുഖം പ്രാപിക്കാൻ സഹായിക്കുന്നു .ഈ ഔഷധത്തിൽ തുളസിയുടെ വിത്ത് ഒരു പ്രധാന ചേരുവയാണ് .

സുരസാദി തൈലം - SurasadiThailam .

ചുമ ,ആസ്മ ,സൈനസൈറ്റിസ് ,പീനസം ,തിമിരം എന്നിവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു ആയുർവേദ എണ്ണയാണ് സുരസാദി തൈലം .കൂടാതെ വിട്ടുമാറാത്ത  താരൻ ,ചൊറിച്ചിൽ ,ചൊറി ,എക്സിമ മുതലായ ത്വക്ക് രോഗങ്ങളുടെ ചികിത്സയിലും സുരസാദി തൈലം ഉപയോഗിക്കുന്നു .ഇത് പുറമെ പുരട്ടുവാൻ മാത്രമാണ് ഉപയോഗിക്കുന്നത് .

വില്വാദി ഗുളിക - Vilwadi Gulika .

വിഷചി കിത്സയിൽ പ്രധാനമായും ഉപയോഗിക്കുന്ന ഒരു ആയുർവേദ ഗുളികയാണ് വില്വാദി ഗുളിക .പാമ്പ് , ചിലന്തി ,പഴുതാര ,തേൾ ,എലി .പ്രാണികളുടെ കടി മുതലായവയുടെ വിഷശമനത്തിന് വില്വാദി ഗുളിക ഉപയോഗിച്ചു വരുന്നു .കൂടാതെ പനി ,വയറിളക്കം ,ദഹനക്കേട് തുടങ്ങിയവയുടെ ചികിത്സയിലും വില്വാദി ഗുളിക ഉപയോഗിക്കുന്നു .

ചെമ്പരുത്യാദി കേര തൈലം - Chemparuthyadi kera tailam.

ത്വക്ക് രോഗങ്ങളുടെ ചികിത്സയ്ക്കായി ആയുർവേദത്തിൽ ഉപയോഗിക്കുന്ന വളരെ പ്രശസ്‌തമായ ഒരു എണ്ണയാണ് ചെമ്പരുത്യാദി കേര തൈലം .പ്രത്യേകിച്ച് കുട്ടികളുടെ ചൊറി ,കരപ്പൻ മുതലായ എല്ലാ ചർമ്മ രോഗങ്ങൾക്കും ചെമ്പരുത്യാദി കേര തൈലം ഉപയോഗിച്ചു വരുന്നു .

ബലാ തൈലം -  Bala Thailam   .

വാതരോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ആയുർവേദ എണ്ണയാണ് ബലാ തൈലം .ബലാ എന്നാൽ കുറുന്തോട്ടി എന്നാണ് .കുറുന്തോട്ടിയാണ് ഈ തൈലത്തിലെ പ്രധാന ചേരുവ .ഇവയ്ക്കു പുറമെ ജലദോഷം ,ആസ്മ ,ചുമ എന്നിവയുടെ ചികിത്സയിലും ഇത് ഉപയോഗിക്കുന്നു .ഇത് ഉള്ളിലേക്ക് കഴിക്കുന്നതിനും പുറമെ പുരട്ടുന്നതിനും ഉപയോഗിക്കുന്നു .ക്യാപ്‌സൂൾ രൂപത്തിലും ഈ ഔഷധം ലഭ്യമാണ് .

മാനസമിത്ര വടകം -Manasamitra Vatakam .

മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഉപയോഗിക്കുന്ന ഗുളിക രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് മാനസമിത്ര വടകം  . വിഷാദരോഗം , ടെൻഷൻ, ഉന്മാദം, ഉറക്കക്കുറവ് ,അപസ്‌മാരം തുടങ്ങിയ അവസ്ഥകളുടെ ചികിത്സയിൽ മാനസമിത്ര വടകം ഉപയോഗിക്കുന്നു .

ആരണ്യതുലസ്യദി കേര തൈലം - Aranyatulasyadi Kera Tailam .

ഫംഗസ് മൂലമുണ്ടാകുന്ന ത്വക്ക് രോഗങ്ങൾ  ,കരപ്പൻ ,ചൊറി മുതലായവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു ആയുർവേദ എണ്ണയാണ് ആരണ്യതുലസ്യദി കേര തൈലം .

വാസകോട്ട് സിറപ്പ് - Vasakot Syrup .

ചുമയ്‌ക്കുള്ള ഒരു ആയുർവേദ ഔഷധമാണ് വാസകോട്ട് സിറപ്പ് .വാസ എന്നാൽ ആടലോടകം എന്നാണ് .ആടലോടകം ഈ ഔഷധത്തിലെ ഒരു പ്രധാന ചേരുവയാണ് .

ശ്വാസാമൃതം സിറപ്പ് - Swasamrutham Syrup .

ചുമ ,ശ്വാസ തടസ്സം  എന്നിവയ്ക്ക് ശ്വാസാമൃതം സിറപ്പ് ഉപയോഗിക്കുന്നു .

Kottakkal Hair Nourishing Shampoo.

തലയിലെ താരൻ ,ചൊറിച്ചിൽ ,അഴുക്ക് എന്നിവ ഇല്ലാതാക്കി മുടി സമൃദ്ധമായി വളരാൻ സഹായിക്കുന്നു .

തുളസി, തുളസി കതിർ, കൃഷ്ണ തുളസി, കർപൂര തുളസി, കാട്ടു തുളസി, തുളസി കല്യാണം, കർപ്പൂര തുളസി, തുളസിപൂജ, തുളസിമാല, രാമതുളസി, തുളസി കതിർ നുള്ളിയെടുത്ത്, പഞ്ച തുളസി കഴിക്കേണ്ട വിധം, കാട്ടുതുളസി, തുളസീ മഹാത്മ്യം, തുളസിയുടെ ഗുണങ്ങൾ, തുളസിക്കതിര് നുള്ളിയെടുത്ത്


തുളസിയുടെ ചില ഔഷധപ്രയോഗങ്ങൾ .

തുളസിയില നീര് കഴിക്കുന്നതും കഷായമുണ്ടാക്കി കഴിക്കുന്നതും കുട്ടികളിലെ പനി ,ഇടവിട്ടുണ്ടാകുന്ന പനി എന്നിവയ്ക്ക് നല്ലതാണ് .ഇത് കഫമിളക്കി കളയാനും നല്ലതാണ് .തുളസിയില നീരും കുരുമുളകും വെള്ളത്തിലിട്ടു തിളപ്പിച്ച് മധുരത്തിന് ആവിശ്യത്തിന് കരിപ്പട്ടിയും ചേർത്ത് ചായപോലെ കുടിച്ചാൽ ജലദോഷം മാറും .തുളസിയില നീരിൽ കൽക്കണ്ടം ചേർത്ത് കഴിക്കുന്നതും ജലദോഷം മാറാൻ നല്ലതാണ് .തുളസിയില ഇട്ടു കാച്ചിയ എണ്ണ തലയിൽ തേച്ചു കുളിക്കുന്നതും ജലദോഷം മാറാൻ നല്ലതാണ് .

അലർജി മൂലമുള്ള തുമ്മലിന് : ഒരു പിടി തുളസിയിലയും മൂന്നോ നാലോ വെളുത്തുള്ളി അല്ലിയും കൂടി ചതച്ച് തുണിയിൽ കിഴികെട്ടി മണപ്പിച്ചാൽ അലർജി മൂലമുള്ള തുമ്മലിന് ശമനമുണ്ടാകും .മഞ്ഞും പൊടിയും ഏൽക്കാതിരുന്നാൽ ഒരു പരിധിവരെ തുമ്മൽ തടയാൻ സാധിക്കും .

ചെറിയ കുട്ടികളിലെ ചുമ ,പനി എന്നിവയ്ക്ക് തുളസിയിലയും  പണിക്കൂർക്കയിലയും സമാസമം വാട്ടിപ്പിഴിഞ്ഞ നീര് തേൻ ചേർത്ത് കൊടുക്കുന്നത് നല്ലതാണ് .തുളസിയില നീര് 5 മില്ലി വീതം തേനും ചേർത്ത് പതിവായി കുറച്ചു ദിവസം കഴിച്ചാൽ പഴകിയ ചുമ ,പനി എന്നിവയ്ക്ക് ശമനമുണ്ടാകും .ഇലയുടെ നീരും ,ചെറിയ ഉള്ളി നീരും ,ഇഞ്ചി നീരും സമാസമം തേനിൽ കലർത്തി കഴിക്കുന്നത് ചുമയും കഫക്കെട്ടും മാറാൻ നല്ലതാണ് .ഇത് കഫം ഇളകി പോകാൻ സഹായിക്കുന്നു .

കുറച്ചു  തുളസിയില ,ഒരു ചുവന്നുള്ളി ,ഒരു നുള്ള് ജീരകം ,2 കല്ലുപ്പ് എന്നിവ ചതച്ച് തുണിയിൽ കിഴികെട്ടി ഒന്നോ രണ്ടോ തുള്ളി വീതം മൂക്കിൽ നസ്യം ചെയ്താൽ കഫക്കെട്ട് മാറിക്കിട്ടും .തുളസിയിലയും ചുവന്നുള്ളിയും ഞെരുടി പിഴിഞ്ഞ നീര് മൂക്കിൽ നസ്യം ചെയ്താൽ മൂക്കടപ്പ് മാറിക്കിട്ടും .ഇലയുടെ നീര് ഒന്നോ രണ്ടോ സ്പൂൺ വീതം ദിവസവുംരാവിലെ  കഴിക്കുന്നത് പനി ,പഴകിയ പനി ,വയറിളക്കം ,ഗ്രഹണി എന്നിവയ്ക്ക് നല്ലതാണ് .ഇലയുടെ നീര് കഴിക്കുന്നത് കൃമി ശല്യം മാറാൻ നല്ലതാണ് .

തുളസിയില ഇട്ടു തിളപ്പിച്ച വെള്ളം കവിൾ കൊള്ളുന്നത് തൊണ്ടവേദന മാറാൻ നല്ലതാണ് .തുളസിയില എണ്ണ കാച്ചി തലയിൽ പതിവായി തേച്ചു കുളിക്കുന്നത് അലർജി മൂലമുള്ള മൂക്കൊലിപ്പിനും തുമ്മലിനും നല്ലതാണ് .ഇത് ടോൺസിലൈറ്റിസിനും നല്ലതാണ് .തുളസി സമൂലം കഷായമുണ്ടാക്കി കഴിക്കുന്നത് കഫക്കെട്ടിനും നീരിളക്കത്തിനും നല്ലതാണ് .

തുളസിയിലയും കുരുമുളകും ചേർത്തരച്ച് മോണയിൽ പുരട്ടിയാൽ പല്ലുവേദന മാറിക്കിട്ടും .ഇലയുടെ നീര് ചെവിയിൽ ഒഴിക്കുന്നത് ചെവിവേദന മാറാൻ നല്ലതാണ് .തുളസിയില നീര് രണ്ടു തുള്ളി വീതം രണ്ടു മൂക്കിലും നസ്യം ചെയ്യുന്നത് സൈനസൈറ്റിസ് മാറാൻ നല്ലതാണ് .തുളസിയിലയും കുരുമുളകും കല്ലുപ്പും ചേർത്ത് ചവച്ചിറക്കിയാൽ തൊണ്ടയടപ്പ് മാറിക്കിട്ടും .ഇല ഉണക്കിപ്പൊടിച്ച് മൂക്കിൽ വലിക്കുന്നത് സൈനസൈറ്റിസിനും മൂക്കടപ്പിനും പീനസത്തിനും നല്ലതാണ് .

തുളസിയില നീരിൽ അൽപം ഉപ്പ് ചേർത്ത് കഴിക്കുന്നത്  ദഹനക്കേടിനും വയറിളക്കത്തിനും നല്ലതാണ് .തുളസിയില നീര് ചൂടു പാലിൽ ചേർത്ത് കഴിക്കുന്നത് ഛർദ്ദിക്കും വയറുവേദനയ്ക്കും നല്ലതാണ് .ഇലയുടെ നീരും ഇഞ്ചി നീരും ചേർത്ത് കൊടുക്കുന്നത് കുട്ടികളിലെ വയറിളക്കം മാറാൻ നല്ലതാണ് .തുളസിയുടെ വിത്ത് അരച്ച് പശുവിൻ പാലിൽ ചേർത്ത് കൊടുക്കുന്നത് കുട്ടികളിലെ ഛർദ്ദി മാറാൻ നല്ലതാണ് .

തുളസിയില .തുളസി പൂവ് ,മഞ്ഞൾ ,തഴുതാമ എന്നിവ സമമായി എടുത്ത് അരച്ച് പുരട്ടുകയും .ഇത് 5 ഗ്രാം വീതം ഉള്ളിൽ കഴിക്കുകയും ചെയ്യുന്നത് തേൾ ,പഴുതാര ,ചിലന്തി മുതലായ വിഷജന്തുക്കൾ കടിച്ചത് മൂലമുള്ള വിഷവികാരങ്ങൾ ശമിക്കും .ഇത് ദിവസം മൂന്നു നേരം വീതം 7 ദിവസം കഴിക്കണം .ചിലരിൽ കൊതുക് കുത്തിയാൽ അമിതമായി ശരീരം ചൊറിഞ്ഞു തടിക്കും .ഇതിനായി തുളസിയുടെ പൂവ് ഗോമൂത്രത്തിൽ അരച്ച് പുരട്ടുന്നത് നല്ലതാണ് .

ALSO READ :  പിച്ചിയുടെ ഔഷധഗുണങ്ങൾ .

ഇല അരച്ച് ചെറുനാരങ്ങ നീരിൽ ചാലിച്ചു പുരട്ടുന്നത് പുഴുക്കടി മാറാൻ നല്ലതാണ് .തുളസിയില നീരിൽ മഞ്ഞൾപ്പൊടി ചേർത്ത് പുരട്ടുന്നതും പുഴുക്കടി മാറാൻ നല്ലതാണ്.തുളസിയിലയും ഉപ്പും ചേർത്ത് അരച്ചു പുരട്ടുന്നതും പുഴുക്കടി മാറാൻ നല്ലതാണ് .

തുളസിയില ഇട്ടു തിളപ്പിച്ച വെള്ളത്തിൽ പതിവായി കുളിച്ചാൽ ശരീര ദുർഗന്ധം മാറിക്കിട്ടും .തുളസിയില ഇട്ടു തിളപ്പിച്ച വെള്ളം കവിൾ കൊള്ളുന്നത് വായ്‌നാറ്റം മാറാൻ നല്ലതാണ് .തുളസിയില നീര് മുഖത്ത് പതിവായി പുരട്ടുന്നത് മുഖക്കുരു മാറാൻ നല്ലതാണ് .തുളസിയില നീരിൽ മഞ്ഞൾ അരച്ച് മുഖത്തു പുരട്ടിയാൽ മുഖത്തെ കറുത്ത പാടുകൾ മാറിക്കിട്ടും .

തുളസിയില നീരിൽ കുരുമുളകുപൊടിയും എരുമനെയ്യും ചേർത്ത് കഴിച്ചാൽ വാതരോഗങ്ങൾ ശമിക്കും .തുളസിയുടെ നീര് ദിവസം 2 നേരം വീതം കുറച്ചുദിവസം പതിവായി കഴിക്കുന്നത് മഞ്ഞപ്പിത്തം മാറാൻ നല്ലതാണ് ,ഇത് വയറുകടിക്കും നല്ലതാണ് .

തുളസി സമൂലം ഉണക്കിപ്പൊടിച്ചത് ഒരു ഗ്രാം വീതം രാത്രയിൽ കിടക്കാൻ നേരം കഴിക്കുന്നത് പുരുഷന്മാരിലെ ശീഘ്രസ്‌ഖലനം പരിഹരിക്കുന്നതിന് നല്ലതാണ് .തുളസിയില ഇട്ടു വെള്ളം തിളപ്പിച്ച്‌ ദിവസവും കുടിക്കുന്നത് ഉന്മേഷക്കുറവിന് നല്ലതാണ് .തുളസിയില അരച്ചു നെറ്റിയിൽ പുരട്ടിയാൽ നല്ല ഉറക്കം കിട്ടും .

തുളസിയില നീരും പച്ചമഞ്ഞളും ചേർത്തരച്ച്‌ പുരട്ടുന്നത് മുണ്ടിനീര് മാറാൻ നല്ലതാണ് .തുളസിയില അരച്ച് തലയിൽ തേച്ചുകുളിച്ചാൽ പേൻശല്യം ,താരൻ എന്നിവ മാറിക്കിട്ടും .തുളസിയില അരച്ചു പുരട്ടിയാൽ ഒരുവിധപ്പെട്ട എല്ലാ ചർമ്മരോഗങ്ങളും ശമിക്കും .ഒന്നോ രണ്ടോ തുളസിയില വീതം ദിവസവും കഴിക്കുന്നത് രോഗങ്ങൾ വരാതിരിക്കാൻ സഹായിക്കും .

വില്ലജ് ടിപ്‌സ്  ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യൂ . വാട്‌സ്ആപ്പ് - ടെലഗ്രാം - ആറാട്ടായ് .

Previous Post Next Post