അഗസ്ത്യ രസായനം ഉപയോഗം ചേരുവകൾ

ആസ്മയ്ക്കും മറ്റു ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെയും ചികിത്സയിൽ ഉപയോഗിക്കുന്ന ലേഹ്യരൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് അഗസ്ത്യ രസായനം.ഇത് ഒരു ഔഷധം മാത്രമല്ല .കോശങ്ങളുടെ  പുനരുജ്ജീവനത്തിനായി സഹായിക്കുന്ന ഒരു രസായനവുമാണ് .ഇതിലെ പ്രധാന ചേരുവ കടുക്കയാണ് .അതിനാൽ അഗസ്ത്യ ഹരീതകി രസായനം എന്നും അറിയപ്പെടുന്നു .ഹരിതകി എന്നാൽ കടുക്കയുടെ സംസ്‌കൃത നാമമാണ് .കൂടാതെ മറ്റു ഇരുപത്തിയേഴോളം ചേരുവകളും ചേർത്താണ് അഗസ്ത്യ രസായനം തയാറാക്കിയിരിക്കുന്നത്‌ .വീട്ടിൽ തയാറാക്കാൻ പറ്റിയ ഒരു ഔഷധമല്ല ഇതെന്ന് അറിഞ്ഞിരിക്കുക .

അഗസ്ത്യ രസായനം ചേരുവകൾ .

1. കടുക്ക -  Terminalia chebula .

2. തിപ്പലി - Piper longum .

3. യവം - Hordeum vulgare .

4, പുഷ്കരമൂലം - Inula racemosa .

5. ചെറുതേക്ക് - Rotheca serrate .

6. കൊടുവേലി - Plumbago zeylanica .

7. കാട്ടുതിപ്പലി -  Piper longum (wild var.) .

8. വൻകടലാടി - Achyranthes aspera .

9. ആനത്തിപ്പലി -  Scindapsus officinalis .

10. കുറുന്തോട്ടി -  Sida cordifolia .

11. കച്ചോലം - Hedychium spicatum .

12. ശംഖുപുഷ്പം -  Clitoria ternatea  .

13. നായ്ക്കുരണ - Mucuna pruriens .

14. ഞെരിഞ്ഞിൽ -  Tribulus terrestris .

15. കണ്ടകാരിചുണ്ട -  Solanum surattense .

16. ചെറുചുണ്ട - Abies spectabilis .

17. മൂവില -  Pseudarthria viscida .

18. ഓരില - Desmodium gangeticum .

19. മുഞ്ഞ -  Premna corymbosa .

20. പലകപ്പയ്യാനി - Oroxylum indicum .

21. പതിരി - Stereospermum colais .

23. കൂവളം - Aegle marmelos .

22.കുമ്പിൾ - Gmelina arborea .

24. തേൻ - Honey .

25. നെയ്യ് - Ghee .

26. എള്ളെണ്ണ - Sesamum indicum   .

27. ശർക്കര -  Saccharum officinarum ,

agasthya rasayanam benefits in malayalam, agasthya rasayanam malayalam, agastya rasayanam benefits, narasimha rasayanam benefits malayalam, narasimha rasayanam benefits in malayalam, agasthyarasayanam benefits in malayalam, agasthya rasayanam benefits, agasthya rasayanam benefits hindi, agastya rasayanam, narasimha rasayanam malayalam, kottakkal ayurveda agastya rasayanam use, kottakkal ayurveda agastya rasayanam dose, kottakkal ayurveda agastya rasayanam review, kottakkal ayurveda agastya rasayanam ke fayde


അഗസ്ത്യ രസായനം ഗുണങ്ങൾ .

എല്ലാത്തരം ചുമ ,പനി ,ഇടവിട്ടുണ്ടാകുന്ന പനി ,മൂക്കൊലിപ്പ്‌ ,തുമ്മൽ ,ജലദോഷം ,ആസ്മ ,അലർജി ,ക്ഷയം ,എക്കിൾ ,ശ്വാസംമുട്ട് തുടങ്ങിയ എല്ലാ രോഗങ്ങളേയും ശമിപ്പിക്കും .കൂടാതെ ഇതൊരു രസായന ഔഷധം കൂടിയാണ് .ജരാനരകൾ ഇല്ലാതാക്കുവാനും ചർമ്മ സംരക്ഷണത്തിനും ശരീരബലത്തിനും ദീർഘായുസിനും പ്രധിരോധശേഷി വർധിപ്പിക്കുന്നതിനും ഉത്തമം .കൂടാതെ ഗ്രഹണി , ഗുല്മം, മൂലക്കുരു ,മലബന്ധം ,ഹൃദ്രോഗം,വിശപ്പില്ലായ്‌മ ,രുചിയില്ലായ്‌മ ,തുടങ്ങിയ രോഗാവസ്ഥകളിലും ഉപയോഗിക്കുന്നു  .

ഉപയോഗിക്കുന്ന രീതിയും അളവും  .

മുതിർന്നവർ ഒരു ടീസ്പൂൺ മുതൽ രണ്ടു ടീസ്പൂൺ വരെയും .കുട്ടികൾക്ക് ഒരു ടീസ്പൂൺ വീതവും ദിവസത്തിൽ ഒന്നോ രണ്ടോ നേരം കഴിക്കാൻ നിർദ്ദേശിച്ചിരിക്കുന്നു .മരുന്ന് ഉപയോഗിക്കുന്നതിനു മുമ്പ് ഡോക്ടറുടെ ഉപദേശം തേടിയിരിക്കണം .ഒരു ഡോക്ടർക്ക് മാത്രമേ ഇത് എത്രനാൾ കഴിക്കണമെന്ന് കൃത്യമായി പറയാൻ കഴിയു .

പാർശ്വഫലങ്ങൾ .

മരുന്നിന് പാർശ്വഫലങ്ങൾ  ഒന്നും തന്നെയില്ല .എന്നിരുന്നാലും ഇത് അമിത അളവിൽ കഴിച്ചാൽ വയറിളകാൻ കാരണമായേക്കാം .

ഈ വെബ്‌സൈറ്റിൽ വിവരിക്കുന്ന കാര്യങ്ങൾ അറിവിലേക്ക് മാത്രമുള്ളതാണ് .രോഗനിര്‍ണയം ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതല്ല . അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിൽത്സിക്കരുത് .

Previous Post Next Post