ഇത്തി ചർമ്മരോഗങ്ങൾക്ക് കൈകൊണ്ട ഔഷധം

ആൽമരങ്ങളിൽ ഉൾപ്പെടുന്ന ഒരു വൃക്ഷമാണ്  ഇത്തി ,ഇതിനെ കല്ലിത്തി എന്ന പേരിലും അറിയപ്പെടും .ചർമ്മരോഗങ്ങൾ ,പ്രമേഹം ,രക്തദുഷ്ടി ,രക്തപിത്തം മുതലായ രോഗങ്ങൾക്ക് ആയുവേദത്തിൽ ഇത്തി ഔഷധമായി ഉപയോഗിക്കുന്നു .ഇംഗ്ലീഷിൽ ഡൈ ഫിഗ് എന്ന പേരിലും സംസ്‌കൃതത്തിൽ പ്ലക്ഷ ,ഉദുംബര എന്ന പേരിലും അറിയപ്പെടുന്നു .

Botanical name : Ficus tinctoria .    

Family: Moraceae (Mulberry family).

Synonyms : Ficus gibbosa, Ficus parasitica, Ficus swinhoei.

ഇത്തി, ഇത്തി, ഇത്തി മരം, ഇത്തിയാൽ, ഇത്തിയുടെ ഔഷധ ഉപയോഗങ്ങള്‍, കാട്ടത്തി, കല്ലിത്തി, പാറുത്തു, പാരോത്തു, ബോൻസായി പത്തനംതിട്ട, പാറോത്ത ഇലയുടെ ഗുണങ്ങൾ, പാറോത്ത് ഇലയുടെ ഗുണങ്ങൾ, വീടിന്‍റെ വടക്ക് ഭാഗത്ത് ഈ മരം നടുക, ഉത്രം നാളിന്‍റെ നാള്‍ വൃക്ഷം, chinese banyan, ficus microcarpa malayalam, ayurveda and folk, ithiyal, kallithi, indian laurel plant, laurel fig, malayan banyan, indian laurel, curtain fig, ficus regnans, ficus littoralis, ficus dahlii, mulberry family, itti, ittiyal, plaksa, gardening malayalam, paarotthu, erumanaak


വിതരണം .

ഇന്ത്യയിൽ മിക്കവാറും എല്ലാ പ്രദേശങ്ങളിലും ഇത്തി കാണപ്പെടുന്നു .ഇന്ത്യ കൂടാതെ ശ്രീലങ്ക ,മ്യാന്മാർ ,മലേഷ്യ എന്നീ രാജ്യങ്ങളിലും ഇത്തി വളരുന്നു .

രൂപവിവരണം .

10 -20 മീറ്റർ ഉയരത്തിൽവളരുന്ന ഒരു മരമാണ് ഇത്തി .ഇലകൾ ഏകാന്തരമായി വിന്യസിച്ചിരിക്കും .ഇലകൾക്ക് 5 -15 സെ.മീ നീളവും 3 -8 സെ.മീ വീതിയുമുണ്ടാകും .ഇലയുടെ മുകൾഭാഗം മിനുസമുള്ളതും അടിഭാഗം പരുപരുത്തതുമാണ് .ഈ വൃക്ഷത്തിന്റെ എല്ലാ ഭാഗത്തും പാലുപോലുള്ള കറ  കാണപ്പെടുന്നു .വെളുത്ത ഇത്തി, കറുത്ത ഇത്തി എന്നിങ്ങനെ രണ്ടുതരമുണ്ട്. കറുത്ത ഇത്തിയാണ് സാധാരണ കേരളത്തിൽ കണ്ടുവരുന്നത്. കറുത്ത ഇത്തിയുടെ ഇല ചെറുതായിരിക്കും. മരത്തിന് ഇരുണ്ട നിറമായിരിക്കും. വെളുത്ത ഇത്തിയുടെ ഇല അല്‍പം വിസ്തൃതമായിരിക്കും, ഇവയുടെ ഔഷധഗുണങ്ങൾ സമാനമാണ് .

ഹൈമെനോപ്റ്റെറ ജെനുസിൽപ്പെട്ട പ്രാണികളുടെ സഹായത്തോടെയാണ് ഇത്തിയിൽ പരാഗണം നടക്കുന്നത് .പെൺ പ്രാണികൾ ഇത്തിപ്പൂവിൽ മുട്ടയിടുന്നു .മുട്ട വിരിഞ്ഞു വരുന്ന ആൺ പ്രാണികൾക്ക് കണ്ണോ ചിറകോ ഉണ്ടായിരിക്കുകയില്ല .ഇണ ചേർന്ന് കഴിഞ്ഞു അവ ചാകുകയാണ് പതിവ് .പെൺ പ്രാണികൾ പറന്നു പോകുകയും ചെയ്യും .പെൺ പ്രാണികൾ പറന്നു പോകുന്ന വഴിക്ക് അവയുടെ ദേഹത്ത് പറ്റിപ്പിടിക്കുന്ന പൂമ്പൊടി മറ്റൊരു പൂവിൽ മുട്ടയിടാൻ പ്രവേശിക്കുമ്പോൾ പരാഗണം നടക്കുന്നു .

ഇത്തിയുടെ പൂങ്കുല കൂട്ടമായോ അല്ലാതെയോ കാണപ്പെടുന്നു .ജനുവരി -മാർച്ചിൽ ഇത്തിയുടെ കായകൾ വിളയും .ഇരുണ്ട ചെറിയ കായകൾക്കു മഞ്ഞ നിറമാണ് .ഇത്തിയുടെ കായ്ക്കുള്ളിൽ നിന്നും ലഭിച്ചിരുന്ന ചുവന്ന ചായം മുൻകാലങ്ങളിൽ വസ്ത്രങ്ങൾക്ക് നിറം പിടിപ്പിക്കാൻ ഉപ്സയോഗിച്ചിരുന്നു .

വളരെ കുറഞ്ഞ രീതിയിൽ മാത്രമാണ് ഇവയുടെ സ്വാഭാവിക പുനരുത്ഭവം നടക്കുന്നത് .നിലത്തു വീഴുന്ന കായകൾ പെട്ടന്ന് നശിച്ചു പോകുകയാണ് ചെയ്യുന്നത് .അതിനാൽ കൃത്രിമമായി തൈകൾ ഉത്പാദിപ്പിക്കുകയാണ് പതിവ് .നേഴ്‌സറികളിൽ ഇത്തിയുടെ തൈകൾ വാങ്ങാൻ കിട്ടും .

പ്രാദേശികനാമങ്ങൾ .

Common name : Dye Fig , Humped Fig.

Malayalam : Itthi , Kallathi , Kallithi.

Tamil : Kaliatthi.

Kannada : Gudumittemara.

Hindi : Pakar , Kamrup.

Bengali : Pakudu,Pakada.

Telugu : Kappa ,Piaksha.

Gujjarathi : Peparya.

Marati : Pimbari.

Sanskrit : Kuni ,Plushum

dye fig, dye fig tree, dye fig fruits, dyefig, dye, dyefigtree, celeste fig, tie dye, fig tree, dina dye, fig leaf, hair dye, fig hair, tie dye designs, fig trees, diana dye, fig fruit, humped fig, fig themed, paint a fig, cold hardy fig tree, chicago fig, cursing the fig tree, jesus and the fig tree, dr. dinah dye, how to tie dye, strangler fig, jesus fig tree, fig hair color, figs, dyed, jesus curses the fig tree, jesus cursed the fig tree, red textile dye, humbed fig tree, israel fig tree, brown turkey fig, tie dye patterns


ഇത്തിയുടെ ഉപയോഗം .

നക്ഷത്രവൃക്ഷങ്ങളിൽ പെട്ട ഒരു മരമാണ് ഇത്തി  .ഉത്രം നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷമാണ് ഇത്തി.ഓരോ മനുഷ്യനും ഈ ഭൂമിയിൽ ജനിക്കുന്നത് 27 നക്ഷത്രങ്ങളിൽ ഏതെങ്കിലും ഒന്നിലാണ് .ഈ നക്ഷത്രങ്ങൾക്ക് ഒരോന്നിന്നും വൃക്ഷം,മൃഗം, പക്ഷി, ദേവത, ഗണം, യോനി, ഭൂതം, എന്നിവ ജ്യോതിശാസ്ത്ര പ്രകാരം പറഞ്ഞിട്ടുണ്ട് . അവരവരുടെ നക്ഷത്രങ്ങൾക്ക് പറഞ്ഞിരിക്കുന്ന മൃഗത്തേയും പക്ഷിയെയും ഉപദ്രവിക്കാതെ രക്ഷിക്കുകയും .വൃക്ഷത്തെ  മുറിക്കാതെയോ നശിപ്പിക്കാതെയോ നട്ടുവളർത്തുകയും.  നക്ഷത്രങ്ങളുടെ ദേവതയേയും ഭൂതത്തേയും എല്ലാ ദിവസവും  മനസ്സുകൊണ്ട് ആരാധിക്കുകയും  ചെയ്താൽ   ആയുസ്സും ഐശ്വര്യവും സമ്പത്തും വർദ്ധിക്കും എന്നാണ് വിശ്വാസം .ക്ഷേത്രങ്ങളിൽ ശുദ്ധികലശത്തിനും നാല്പാമരം ഉപയോഗിക്കുന്നു.

ഔഷധയോഗ്യഭാഗങ്ങൾ .

തൊലി ,വേര് ,കായ ,പൂവ് .

രസാദിഗുണങ്ങൾ .

രസം : കഷായം ,മധുരം.

ഗുണം : ഗുരു, രൂക്ഷം.

വീര്യം : ശീതം.

വിപാകം : കടു.

ഇത്തിയുടെ ഔഷധഗുണങ്ങൾ .

ആയുർവേദത്തിൽ പ്രമുഖ സ്ഥാനമുള്ള നാല്പാമരം വിഭാഗത്തിലെ ഒരു ഔഷധ വൃക്ഷമാണ് ഇത്തി .അത്തി , ഇത്തി , അരയാൽ , പേരാൽ ഈ നാലു മരങ്ങളെ ഒരുമിച്ചു പറയുന്ന  പേരാണു നാല്പാമരം. ഈ നാല് മരങ്ങളിലും മുറിവുണ്ടാക്കിയാൽ  പാല്‍ പോലുള്ള കറയുണ്ടാകും . ഈ നാലു മരത്തിന്റെയും തൊലികൾ  ചേർന്ന മിശ്രിതം ആയുർവേദത്തിലെ പ്രശസ്തമായ ഒരു ഔഷധമാണ്. ഇതിനെ  "നാല്പാമരം " എന്ന പേരിൽ അറിയപ്പെടും . നാല്പാമരാദി എണ്ണയിലെ ഒരു പ്രധാന ഘടകവുമാണ്  ഇത്തി.നാല്പാമരത്തോടു  കല്ലാൽ കൂടെ ചേർന്നാൽ . പഞ്ചവൽക്കമായി.ഇത് രക്തം ശുദ്ധീകരിക്കുന്നതും എല്ലാ ചർമ്മരോഗങ്ങളെയും ശമിപ്പിക്കുന്നതുമാണ് .

അൾസർ, ത്വക് രോഗങ്ങൾ, മോഹാലസ്യം , തളർച്ച , രക്തപിത്തം, രക്തശുദ്ധി,പ്രമേഹം , കുഷ്ഠം, യോനീരോഗങ്ങൾ, അർശസ്സ്, കഫപിത്തരോഗങ്ങൾ എന്നിവയ്ക്ക്  ഇത്തി ഉത്തമ ഔഷധമായി ഉപയോഗിക്കുന്നു. വ്രണങ്ങൾ ,മുറിവ് ,തലചുറ്റൽ ,കരൾരോഗങ്ങൾ .വയറിളക്കം ,എരിച്ചിൽ ,മാനസിക രോഗങ്ങൾ ,വെള്ളപോക്ക് എന്നിവയ്ക്കും നല്ലതാണ് .

ഇതിന്റെ തോല്‍ കൊണ്ടുള്ള കഷായം വ്രണശുദ്ധിക്ക് ഉപയോഗിക്കുന്നു. ആമാശയശുദ്ധിക്കും നാല്പാമരത്തിന്റെ കഷായം നല്ലതാണ് . നാല്പാമരം ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് കുട്ടികളെ കുളിപ്പിക്കുന്നത് കുട്ടികള്‍ക്കുണ്ടാകുന്ന കരപ്പന്‍ മാറാൻ നല്ലതാണ് .വേനൽക്കാലത്ത്  നാല്പാമരം എണ്ണ തേച്ച് നാല്‌പാമരം ഇട്ട്‌  തിളപ്പിച്ച വെള്ളത്തില്‍ കുളിച്ചാല്‍ നല്ല ഉണര്‍വും ശരീരത്തിന് നല്ല  തണുപ്പും ഉണ്ടാകും. ഇതിന്റെ തൊലിയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് കഴുകുന്നത് ഉഷ്ണപ്പുണ്ണിന് വളരെ ഗുണം ചെയ്യും .

ALSO READ :കൊഴുപ്പ ഒരു പാഴ് ചെടിയല്ല ഗുണങ്ങൾ നിരവധി .

ഗുഹ്യഭാഗങ്ങളിലുണ്ടാക്കുന്ന അണുബാധ മാറ്റുവാൻ നാല്പാമരത്തൊലിയിട്ട് വെള്ളം  തിളപ്പിച്ച് കഴുകുന്നത് നല്ലതാണ് .പ്രസവ ശേഷം നാല്പാമരം വെള്ളം തിളപ്പിച്ച്  കുളിക്കുന്നത്  സ്ട്രെച്ച്  മാർക്ക് മാറാനും അണുബാധ തടയാനും നല്ലതാണ് .കേരളത്തിൽ പണ്ടുകാലത്ത്  പ്രസവശേഷം ഈ രീതി പ്രചാരത്തിൽ ഉണ്ടായിരുന്നു.ഇലയുടെ നീരിൽ എണ്ണയും ചേർത്ത് പുരട്ടിയാൽ വ്രണങ്ങൾ പെട്ടന്ന് കരിയും .തൊലിയുടെ നീര് പാലിൽ ചേർത്ത് കഴിക്കുന്നത് തലകറക്കം , മോഹാലാസ്യം ,തളർച്ച എന്നിവയ്ക്ക് നല്ലതാണ് .

അത്തി , ഇത്തി , അരയാൽ , പേരാൽ എന്നിവയുടെ തൊലിയും പാച്ചോറ്റിത്തൊലിയും ചേർത്ത്  കഷായമുണ്ടാക്കി കഴിക്കുകയും യോനി കഴുകുകയും ചെയ്താൽ വെള്ളപോക്കും ആർത്തവ സംബന്ധമായ എല്ലാ രോഗങ്ങളും മാറുകയും ചെയ്യും .അത്തി ,ഇത്തി ,അരയാൽ ,പേരാൽ ,കല്ലാൽ എന്നിവയുടെ തൊലി കഷായം വച്ച് കുടിക്കുകയും മുറിപ്പാടിൽ ധാര കോരുകയും ചെയ്‌താൽ മണ്ഡലി പാമ്പ് കടിച്ചുണ്ടാകുന്ന വിഷം ശമിക്കുകയും അതിന്റെ പ്രധാന ലക്ഷണമായി രോമകൂപങ്ങളിൽ കൂടിയും ,വായിൽ കൂടിയും ,മൂക്കിൽകൂടിയും രക്തം വരുന്നത് മാറുകയും ചെയ്യും .ഇത്തിയുടെ തൊലി കഷായമുണ്ടാക്കി കഴിക്കുന്നത് രക്തപിത്തം മാറാൻ നല്ലതാണ് .

വില്ലജ് ടിപ്‌സ്  ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യൂ . വാട്‌സ്ആപ്പ് - ടെലഗ്രാം.


Previous Post Next Post