ഇലഞ്ഞി ദന്തരോഗങ്ങൾക്ക് കൈകൊണ്ട ഔഷധം

വയറിളക്കം ,പല്ലുവേദന ,തലവേദന ,മോണരോഗങ്ങൾ ,വിഷബാധ മുതലായവയുടെ ചികിൽത്സയിൽ ആയുർവേദത്തിൽ ഉപയോഗിക്കുന്ന ഒരു ഔഷധവൃക്ഷമാണ് ഇലഞ്ഞി .ചില സ്ഥലങ്ങളിൽ എരിഞ്ഞി എന്നും അറിയപ്പെടുന്നു .ഇംഗ്ലീഷിൽ ബുള്ളറ്റ്‌ വുഡ് ട്രീ എന്നും സംസ്‌കൃതത്തിൽ ബകുള ,ഗന്ധപുഷ്പ ,ശാരദ ,സകേലര ,ശിവമല്ലി എന്നീ പേരുകളിലും അറിയപ്പെടുന്നു .

Botanical name : Mimusops elengi .

Family : Sapotaceae (Mahua family).

ഇലഞ്ഞി, മല്ലിയിലയുടെ ഔഷധഗുണങ്ങൾ, ഇലഞ്ഞിപ്പഴം, ഇരഞ്ഞി, ഇലഞ്ചി, ഇലഞ്ഞിപ്പൂക്കൾ, പേരയ്ക്കയുടെ ഔഷധ ഗുണങ്ങൾ, ഔഷധ സസ്യങ്ങൾ, പാറോത്ത ഇലയുടെ ഗുണങ്ങൾ, പാറോത്ത് ഇലയുടെ ഗുണങ്ങൾ, ഇലന്നി, എരിഞ്ഞി


വിതരണം .

ഇന്ത്യ ,ശ്രീലങ്ക ,മ്യാന്മാർ ,പാകിസ്ഥാൻ ,മലേഷ്യ എന്നീ രാജ്യങ്ങളിൽ ഇലഞ്ഞി കാണപ്പെടുന്നു .കേരളത്തിൽ  നാട്ടിൻപുറങ്ങളിൽ ഇലഞ്ഞി ധാരാളമായി കണ്ടുവരുന്നു .

രൂപവിവരണം .

ഇലഞ്ഞി ഒരു നിത്യഹരിത വൃക്ഷമാണ്. 20 മീറ്ററിലധികം വളരുന്ന വൻമരം .വെള്ള കറയുള്ള ഇലഞ്ഞിയുടെ ഇലയുടെ ഉപരിഭാഗത്തിനു കടുംപച്ച നിറമാണ്.മങ്ങിയ വെള്ള നിറത്തിലും ഒരു ബട്ടണോളം വലിപ്പമുള്ള നക്ഷത്രാകൃതിയുള്ള ഇതിന്റെ പൂക്കൾക്ക് തീക്ഷ്‌ണസുഗന്ധമുണ്ട്.

ഇലഞ്ഞിയുടെ ഉണങ്ങിയ പൂവിനും നല്ല സുഗന്ധമുണ്ട് .മാർച്ച് -മെയ് മാസങ്ങളിലാണ് ഇലഞ്ഞി പൂക്കുന്നത് .ഇവയുടെ പൂക്കൾ ഒറ്റയ്ക്കോ കൂട്ടമായോ കാണപ്പെടുന്നു .ഇവയുടെ ഫലം മൂക്കാൻ  6 -8 മാസങ്ങൾ വേണ്ടിവരും . ഇതിന്റെ ഫലത്തിന് ഓറഞ്ചിന്റെ നിറമാണ് .നിലത്തുവീഴുന്ന വിത്തുകൾ പെട്ടന്ന് നശിച്ചുപോകും. അതിനാൽ ഇവയുടെ വിത്തിന് ജീവനക്ഷമത വളരെ കുറവാണ് .കായ ഭക്ഷ്യയോഗ്യമാണ് .

ഇലഞ്ഞി പൊതുവെ രണ്ടു തരമുണ്ട് .ആണും ,പെണ്ണും എന്നിങ്ങനെ .പെണ്ണിലഞ്ഞിയിലെ കായ്കൾ ഉണ്ടാകുകയുള്ളൂ . ആൺ ഇലഞ്ഞിയിൽ പൂക്കൾ മാത്രമേ ഉണ്ടാകാറുള്ളൂ .കൂടാതെ പെണ്ണിലഞ്ഞിയെക്കാൾ ഉയരത്തിൽ ആൺ ഇലഞ്ഞി വളരുകയും ചെയ്യും. 

ചുവപ്പ് നിറമാണ് ഇലഞ്ഞിയുടെ തടികൾക്ക് .തടിയുടെ വെള്ളയ്ക്ക് മങ്ങിയ ചുവപ്പു നിറവുമാണ് .ഇതിന്റെ കാതലിന് നല്ല ഈടും ബലവും ഉറപ്പുമുള്ളതാണ് . അതുപോലെ തന്നെ നല്ല ഭാരവുമുണ്ടാകും . ഫർണ്ണിച്ചർ നിർമ്മാണത്തിന് പറ്റിയ തടികൂടിയാണ് ഇലഞ്ഞി .

ആചാരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ .

ഒരു പവിത്ര വൃക്ഷമായിട്ടാണ് പുരാണങ്ങളിൽ ഇലഞ്ഞിയെ പരാമർശിക്കുന്നത് .പരമശിവന്റെ ഇഷ്ട വൃക്ഷമാണ്  ഇലഞ്ഞി . അതുകൊണ്ടു തന്നെ ശിവക്ഷേത്രങ്ങളിൽ ഇത് നട്ടുവളർത്താറുണ്ട്.

 തൃശൂർ പൂരത്തിലെ ഇലഞ്ഞിത്തറമേളം നടക്കുന്നത് വടക്കുംനാഥ ക്ഷേത്രത്തിലെ ഇലഞ്ഞി മരത്തിന്റെ ചുവട്ടിലാണ് . ഇലഞ്ഞി നക്ഷത്രവൃക്ഷങ്ങളിൽ ഉൾപ്പെട്ട ഒരു മരമാണ് . അനിഴം നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷമാണ് ഇലഞ്ഞി .  

വീട്ടുവളപ്പിൽ നടാവുന്ന പൂമരമാണ് ഇലഞ്ഞി . ഇന്ന് ഒട്ടുമിക്ക വീടുകളിലും ഇലഞ്ഞി നട്ടുവളർത്തുന്നുണ്ട്. വീടിന്റെ കിഴക്കുവശത്ത് ഇലഞ്ഞി നട്ടുപിടിപ്പിച്ചാൽ  ഗ്രഹദോഷങ്ങൾ മാറിക്കിട്ടും എന്നാണ് വിശ്വാസം

ഇലഞ്ഞിയുടെ ഉപയോഗങ്ങൾ .

ആയുർവേദത്തിൽ ഇലഞ്ഞിക്ക് മുഖ്യമായ സ്ഥാനമുണ്ട് .കൂടാതെ ഇലഞ്ഞിക്കുരു ആട്ടി എടുക്കുന്ന എണ്ണ ആഹാരം പാകം ചെയ്യാൻ ഉപയോഗിക്കുന്നു. ഇലഞ്ഞിപ്പൂവിൽ നിന്നും സുഗന്ധതൈലം വാറ്റിയെടുക്കുന്നുണ്ട് . ഇത് അത്തർ പോലെയുള്ള സുഗന്ധദ്രവ്യത്തിന്റെ നിർമ്മാണത്തിന് ഉപയോഗിക്കുന്നു .ഇലഞ്ഞിയുടെ തൊലിയും ചെറിയ കമ്പുകളും പണ്ടുമുതലേ ദന്തശുചീകരണത്തിന് ഉപയോഗിച്ചിരുന്നു .

പ്രാദേശികനാമങ്ങൾ .

Common name : Spanish cherry ,Bullet wood tree.

Malayalam : Elangi. Elanchi, Ilanni.

Hindi : Maulsari.

Tamil: Magizhamboo.

Bengali : Bakul.

Marathi: Bakuli.

Telugu : Pogada.

Gujarati: Barsoli.

Kannada :  Ranja, Ranji, Ranje.

Sanskrit : Anangaka , Chirapushpa , Dhanvi.

bullet wood tree, uses of bullet wood tree, bulletwood tree, bullet wood, bullet wood fruit, bullet wood elengi, bullet, maulshree tree, moulshree tree, bakul tree, shade tree, wood, tree, tree care tips, molshree tree, maulshri tree, moulsari tree, trees, maulshree tree images, maulshree tree in hindi, maulshree tree benefits


ഔഷധയോഗ്യഭാഗങ്ങൾ .

വേര് ,തൊലി ,പൂവ് ,കായ .

ഇലഞ്ഞിയുടെ ഔഷധഗുണങ്ങൾ .

വായിലുണ്ടാകുന്ന രോഗങ്ങൾക്കാണ് ആയുർവേദത്തിൽ ഇലഞ്ഞി പ്രധാനമായും ഔഷധമായി ഉപയോഗിക്കുന്നത് .മോണവീക്കം ,മോണയിൽനിന്നും രക്തം വരിക .പല്ലുവേദന ,പല്ലിന്റെ ബലക്കുറവ് ,വായ്‌നാറ്റം ,വായ്പ്പുണ്ണ് ,തൊണ്ടവീക്കം എന്നിവയ്‌ക്കെല്ലാം നല്ലതാണ് .കൂടാതെ പനി ,വയറിളക്കം ,മൂത്രാശയരോഗങ്ങൾ ,മലബന്ധം ,വിരശല്യം ,തലവേദന ,സൈനസൈറ്റിസ് എന്നിവയ്ക്കും നല്ലതാണ് .മുറിവുകൾക്കും വ്രണങ്ങൾക്കും നല്ലതാണ് .വെള്ളപോക്ക് ,ആർത്തവ വേദന എന്നിവയ്ക്കും നല്ലതാണ് .പ്രാണിവിഷം ,എലിവിഷം എന്നിവയ്ക്കും നല്ലതാണ് .ഹൃദ്രോഗത്തിനും നല്ലതാണ് .

ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിൽത്സിക്കരുത് . 

ഇലഞ്ഞി ചേരുവയുള്ള ആയുർവേദ ഔഷധങ്ങൾ .

ബലാധാത്ര്യാദി തൈലം (Baladhathryadi Tailam) .

തലവേദന ,ശരീരം പുകച്ചിൽ ,തലപുകച്ചിൽ ,കണ്ണ് പുകച്ചിൽ ,സന്ധിവാതം മുതലായവയുടെ ചികിൽത്സയിൽ ബലാധാത്ര്യാദി തൈലം ഉപയോഗിച്ചു വരുന്നു .

ഇലഞ്ഞിയുടെ ചില ഔഷധപ്രയോഗങ്ങൾ .

ഇലഞ്ഞിയുടെ പച്ചക്കായൊ തൊലിയോ വായിലിട്ട് ചവച്ചാൽ ഇളകിയ പല്ലുകൾ ഉറക്കും . കൂടാതെ വായ്‌നാറ്റം മാറാനും നല്ലതാണ് .ഇലഞ്ഞി മരത്തിന്റെ തളിരിലയോ പച്ച കായോ വായിലിട്ട് പതിവായി ചവച്ചിറക്കിയാൽ മോണയിനിന്നുള്ള രക്തസ്രാവം മാറിക്കിട്ടും .ഇലഞ്ഞിയുടെ തൊലിയോ പൂവോ കഷായം വച്ച് കവിൾ കൊള്ളുന്നതും ഇവ പൊടിച്ച് പല്ലുതേക്കുന്നതും ദന്തരോഗങ്ങളും വായിൽ നിന്നും വെള്ളം ഒഴുകുന്നതും ഇല്ലാതാക്കും.ഇലഞ്ഞിയുടെ വിത്ത് കരിച്ച് പൊടിച്ച് പല്ല് തേക്കുന്നത് പല്ലിന്റെയും മോണയുടെയും ആരോഗ്യത്തിന് നല്ലതാണ് .ഇലഞ്ഞിയുടെ തൊലി വെള്ളം തിളപ്പിച്ച് കവിൾ കൊള്ളുന്നതും മോണവീക്കത്തിനും ഇളകിയ പല്ലുകൾ ഉറയ്ക്കുന്നതിനും വായ്യ്പ്പുണ്ണിനും നല്ലതാണ് .

ALSO READ : ഇത്തി ചർമ്മരോഗങ്ങൾക്ക് കൈകൊണ്ട ഔഷധം .

ഇലഞ്ഞിയുടെ വിത്ത്  മനുഷ്യമൂത്രത്തിൽ അരച്ച്‌ ഉള്ളിൽ കഴിക്കുകയും കടിയേറ്റ ഭാഗത്ത് പുറമെ പുരട്ടുകയും ചെയ്താൽ എലിവിഷം ശമിക്കും .ഇലഞ്ഞിപ്പൂവ് പിഴിഞ്ഞ നീര് മൂക്കിൽ നസ്യം ചെയ്താൽ തലവേദന ,സൈനസൈറ്റിസ് എന്നിവയ്ക്ക് ശമനമുണ്ടാകും ..ഇലഞ്ഞിയുടെ ഉണങ്ങിയ പൂവ് പൊടിച്ച് മൂക്കിൽ വലിക്കുന്നതും  തലവേദന ,സൈനസൈറ്റിസ് എന്നിവ മാറാൻ നല്ലതാണ് .ഇലഞ്ഞിയുടെ തൊലി കഷായമുണ്ടാക്കി കഴിക്കുന്നത് വയറിളക്കത്തിനും വിരശല്യം മാറുന്നതിനും നല്ലതാണ് .കൂടാതെ ഈ കഷായം പനി മാറുന്നതിനും നല്ലതാണ് .ഇലഞ്ഞിയുടെ പൂവിട്ട് കാച്ചിയ പാൽ കുടിക്കുന്നതും വയറിളക്കം മാറാൻ നല്ലതാണ് .

ഇലഞ്ഞിയുടെ തൊലി കഷായമുണ്ടാക്കി കഴിക്കുന്നത്‌ ആർത്തവ വേദനയ്ക്കും വെള്ളപോക്കിനും നല്ലതാണ് .ഇലഞ്ഞിയുടെ തൊലിയും കായും കൂടി അരച്ച്‌ പുരട്ടിയാൽ പ്രാണിവിഷം ശമിക്കും .ഇലഞ്ഞിയുടെ തൊലി കഷായമുണ്ടാക്കി കവിൾ കൊള്ളുന്നത് പല്ലുവേദനയ്ക്കും തൊണ്ടവീക്കത്തിനും നല്ലതാണ് .ഇലഞ്ഞിയുടെ ചെറിയ കമ്പുകൾ ചതച്ചിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് മൂത്രത്തിൽ പഴുപ്പിനും വയറിളക്കത്തിനും നല്ലതാണ് .ഇലഞ്ഞിയുടെ ഉണങ്ങിയ പൂക്കൾ കഷായമുണ്ടാക്കി കഴിക്കുന്നത് ബുദ്ധിവികാസത്തിനും ഹൃദ്രോഗത്തിനും നല്ലതാണ് .ഇലഞ്ഞിയുടെ പൂവിട്ട് വെള്ളം തിളപ്പിച്ചു കുടിക്കുന്നത് ശരീരത്തിൽ അനുഭവപ്പെടുന്ന അമിതമായ ചൂട് ഇല്ലാതാക്കാൻ നല്ലതാണ് .

വില്ലജ് ടിപ്‌സ്  ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യൂ . വാട്‌സ്ആപ്പ് - ടെലഗ്രാം.

Previous Post Next Post