ഉദ്യാനയാൽ



കേരളത്തിൽ പാതയോരങ്ങളിലും ഉദ്യാനങ്ങളിലും കാണപ്പെടുന്ന ഒരു  അലങ്കാര വൃക്ഷമാണ് ഉദ്യാനയാൽ .മലയാളത്തിൽ ഇതിനെ വെള്ളാൽ ,ഇത്തിയാൽ ,ജിലി തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു .

  • Botanical name : Ficus benjamina
  • Family : Moraceae (Mulberry family)  
  • Common name : Weeping Fig,Chinese banyan,Golden fig,Benjamin tree,Java fig
  • Malayalam : Jili, Vellal,Udyanayal
  • Tamil :  Nintamaravakai, Vellal
  • Telugu : Konda golugu, Konda zuvvi
  • Kannada : Java atthi, Jeevi
  • Marathi: Nandaruk, Nandarukh
  • Sanskrit : Banij, Mandara
സസ്യവിവരണം .

ഒരു ഇടത്തരം നിത്യഹരിത വൃക്ഷമാണ് ഉദ്യാനയാൽ അഥവാ വെള്ളാൽ .പേര് സൂചിപ്പിക്കുന്നപോലെ ഉദ്യാനങ്ങളിലും പാതയോരങ്ങളിലുമാണ് ഈ വൃക്ഷം കാണപ്പെടുന്നത് .മറ്റ് ആലുകളിൽ കാണുന്നതുപോലെ തന്നെ ഇവയ്ക്കും താങ്ങുവേരുകളുണ്ട് .

50 അടിയോളം ഉയരത്തിൽ ഈ വൃക്ഷം വളരാറുണ്ട് .എന്നാൽ സാധാരണയായി ഇവയെ വലുതാകാതെ കുറ്റിച്ചെടിയായി വളർത്തുകയാണ് പതിവ് .ഇന്ന് ഉദ്യാനങ്ങളുടെ പ്രിയപ്പെട്ട വൃക്ഷമാണ് ഉദ്യാനയാൽ.

ഇടതൂർന്ന ശാഖകളും ഇലകളും കൊണ്ട് നിബിഡമായ മേലാപ്പാണ് ഇതിനുള്ളത് .ഇതിന്റെ ശാഖകൾ താഴേയ്ക്ക് താഴ്ന്നാണ് വളരുക .നിരവധി ശാഖകളോടെ പടർന്നു പന്തലിച്ചു വളരുന്ന സ്വഭാവമാണ് ഇവയ്ക്കുള്ളത് .

ഇവയുടെ ഇലകൾക്ക് ദീർഘ ഗോളാകൃതിയാണ് .ഇലകൾ ഏകാന്തരമായി വിന്യസിച്ചിരിക്കുന്നു .ഇലകളുടെ അഗ്രം കൂർത്തതാണ് .മിനുസവും തിളക്കവുമുള്ള ഇലകളുടെ അരികുകൾ അവിവിഭജിതമാണ് .

നവംബർ മാസത്തിലാണ് ഈ വൃക്ഷം പൂക്കുന്നത് .പൂങ്കുല കക്ഷീയ ഹൈപ്പാൻതോഡിയം .പൂങ്കുല ജോഡികളായിട്ട് ഉണ്ടാകുന്നു .ഇവയുടെ ഫലങ്ങൾക്ക് ഗോളാകൃതിയാണ് .ഇവയുടെ കായകൾക്ക് കുരുമുളകിന്റെ വലിപ്പമേയൊള്ളു .ഇവ പഴുക്കുമ്പോൾ ചുവന്ന നിറത്തിൽ കാണപ്പെടുന്നു .

ഉപയോഗങ്ങൾ .

പൊതുവെ അലങ്കാര വൃക്ഷമായിട്ടാണ് ഉപയോഗം .അതല്ലാതെ മറ്റുപയോഗങ്ങൾ ഒന്നുംതന്നെയില്ല .ഇതിന് ചില ഔഷധഗുണങ്ങൾ ഉള്ളതായി ചില ഗ്രന്ഥങ്ങളിൽ പ്രതിപാദിക്കുന്നു .

Previous Post Next Post