ഉതി ഔഷധഗുണങ്ങൾ .

indian ash tree,trees,ash trees,trees of india,nativ trees of india,india ash tree,indian native tree,indian prickly ash,giant trees,indian rosewood,indian medicine,ancient giant trees,giant trees around the world,plant trees,nativ plants of india,j shaped trees,#tree,planting trees,california trees,how to plant trees,transplant trees,plant trees faster,top 10 colourful flowering trees for your garden in india,j shaped trees warning


ഇന്ത്യയിലെ ഇലപൊഴിയും വനങ്ങളിൽ കാണപ്പെടുന്ന ഒരു ചെറിയ വൃക്ഷമാണ് ഉതി . മലയാളത്തിൽ ഇതിനെ കരശ് ,ഉദി ,ഒടിയമരം ,കലസം ,കാരിലവ് ,കരയം ,എന്നീ പേരുകളിലും അറിയപ്പെടുന്നു .സംസ്‌കൃതത്തിൽ കലശഃ എന്ന പേരിലും അറിയപ്പെടുന്നു .

  • Botanical name : Lannea coromandelica 
  • Family : Anacardiaceae (Cashew family)
  • Synonyms : Dialium coromandelicum,Odina wodier,Lannea grandis
  • Common name : Indian Ash Tree
  • Malayalam : Uthi ,Odiyamaram, Udikalasam,Anakkaram, Karasu,Karilavu, Konapadanara,Karayam
  • Tamil : Oti
  • Telugu : Ajasrngi
  • Kannada : Godda,  gumpina
  • Hindi : Mohin
  • Bengali : Jiola
ആവാസമേഖല .

ഇന്ത്യ ,ശ്രീലങ്ക ,പാകിസ്ഥാൻ ,മ്യാന്മാർ ,ചൈന ,നേപ്പാൾ ,ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ ഉതിമരം കാണപ്പെടുന്നു .ഇന്ത്യയിലെ ഇലപൊഴിയും വനങ്ങളിൽ ഈ വൃക്ഷം കാണപ്പെടുന്നു .കേരളത്തിൽ 1000 മീറ്റർ വരെ ഉയരമുള്ള അർധനിത്യഹരിത വനങ്ങളിലാണ് ഇവയുടെ വാസം .കൂടാതെ നാട്ടിൻപുറങ്ങളിലും ഈ വൃക്ഷത്തെ കാണാൻ സാധിക്കും .

സസ്യവിവരണം .

ഒരു ഇടത്തരം വൃക്ഷമാണ് ഉതി . ഏകദേശം 10 മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു  വൃക്ഷമാണ് ഉതി .വേനൽക്കാലത്തോടെ ഇവ ഇല പൊഴിക്കാറുണ്ട് .ഇവയുടെ തൊലിക്ക് ഏകദേശം ഒന്നര സെ.മി കനമുണ്ടാകും . തൊലിയിൽ മുറിവുണ്ടാക്കിയാൽ കടുത്ത ചുവപ്പുനിറമാണ് . ഇവയുടെ ഇലകൾ ഏകാന്തര ക്രമത്തിൽ വിന്യസിച്ചിരിക്കുന്നു . ഇലകൾക്ക് 10 സെ.മി നീളവും അതിന്റെ പകുതി വീതിയുമുണ്ടാകും .

ജനുവരി മുതൽ ജൂൺ വരെയാണ് വൃക്ഷം പുഷ്പ്പിക്കുന്നത് .ആൺ പെൺ പൂക്കൾ ഒരേ മരത്തിൽ തന്നെ വ്യത്യസ്തമായ കുലകളിൽ കാണപ്പെടുന്നു .പൂക്കൾക്ക് ഇളം മഞ്ഞ കലർന്ന പച്ചനിറമാണ് .ഇവയുടെ മൂത്ത കായകൾക്ക് കറുപ്പുകലർന്ന ചുവപ്പുനിറമാണ് .ഉതിയുടെ പഴം പറവകളുടെ ഇഷ്ടഭക്ഷണമാണ് .അതിനാൽ പറവകൾ വഴിയാണ് വിത്തുവിതരണം നടക്കുന്നത് .

അണ്ണാൻ പോലെയുള്ള ചെറു ജീവികളും ഇവയുടെ ഫലങ്ങൾ  ഭക്ഷിക്കാറുണ്ട് .ഇതിന്റെ വിത്തിന് ജീവനക്ഷമത വളരെ കുറവാണ് .നന്നായി പാകമായ വിത്തുകൾ മരത്തിൽ നിന്നും ശേഖരിച്ചോ കമ്പുകൾ മുറിച്ചുനട്ടോ പുതിയ തൈകൾ ഉത്പാദിപ്പിക്കാവുന്നതാണ് .കടുത്ത വരൾച്ചയും കൊടും തണുപ്പും ഈ വൃക്ഷത്തിന് താങ്ങാൻ കഴിയില്ല .


ഉപയോഗങ്ങൾ .

ഉതിയുടെ തടിക്ക് വെള്ളയും കാതലുമുണ്ട് .പക്ഷെ ഈടും ബലവും വളരെ കുറവാണ് .അതിനാൽ വിറകിനല്ലാതെ ഇതിന്റെ തടി  മറ്റൊന്നിനും ഉപയോഗിക്കാൻ പറ്റില്ല .ഇവയുടെ ഇലകൾ മൃഗങ്ങൾ ഭക്ഷിക്കാറുണ്ട് .മരത്തിന്റെ തൊലിയിൽ ഒരു പശ അടങ്ങിയിട്ടുണ്ട് .ഇത് തുണികൾ പ്രിന്റ് ചെയ്യാൻ ഉപയോഗിക്കുന്നു .കൂടാതെ മരത്തിന്റെ തൊലി,ഇല ,പശ എന്നിവയ്ക്ക്  ഔഷധഗുണങ്ങളുണ്ട് .

ഔഷധഗുണങ്ങൾ .

ഉളുക്ക് ,ചതവ് ,ഒടിവ് ,വേദന ,വാതവേദന ,ക്ഷതം,വ്രണം ,വായ്പ്പുണ്ണ് ,ആസ്മ  മുതലായവയ്ക്ക് ഇവയുടെ തൊലിയും ,ഇലയും.പശയും ഔഷധമായി ഉപയോഗിക്കുന്നു .

ചില ഔഷധപ്രയോഗങ്ങൾ .

വായ്പ്പുണ്ണ് മാറാൻ ഉതിയുടെ ഇല വെള്ളം തിളപ്പിച്ച് ദിവസം പലപ്രാവശ്യം കവിൾ കൊണ്ടാൽ മതിയാകും .വായിലെ തൊലി പോകുന്നതിനും ഈ കഷായം ഉപയോഗിക്കാം .

ആസ്മയ്ക്ക് ഉതിയുടെ പശ 3 ഗ്രാം വീതം ദിവസവും കഴിച്ചാൽ ശമനമുണ്ടാക്കും.

ഉളുക്ക്  , ചതവ് എന്നിവയ്ക്ക് ഉതിയുടെ ഇല ആവണക്കെണ്ണയിൽ വാട്ടി അരച്ച് പുറമെ പുരട്ടിയാൽ ശമനമുണ്ടാകും .ഉതിയുടെ പശ തേങ്ങാപ്പാലിൽ  അരച്ച് പുറമെ പുരട്ടിയാലും ഉളുക്കിനും ,ചതവിനും ശമനം കിട്ടും .

വാതവേദനകൾക്ക് ഇതിന്റെ ഇലയും കുരുമുളകും ചേർത്തരച്ച് പുറമെ പുരട്ടിയാൽ ശമനമുണ്ടാകും .

മുട്ടുവേദന ,സന്ധിവേദന എന്നിവയ്ക്ക് ഉതിയുടെ ഇലയും ,കല്ലുപ്പും ചേർത്തരച്ച് പുറമെ പുരട്ടിയാൽ ശമനമുണ്ടാകും .

പല്ലുകൾക്ക് ബലമുണ്ടാകാൻ ഉതിയുടെ തൊലി ഉണക്കിപ്പൊടിച്ച പൊടികൊണ്ട് പല്ല് തേയ്ച്ചാൽ മതിയാകും .

വ്രണങ്ങൾ ,മുറിവുകൾ പെട്ടന്ന് ഉണങ്ങാൻ ഉതിയുടെ തൊലി ചതച്ചു കിട്ടുന്ന നീര് പുറമെ പുരട്ടിയാൽ മതിയാകും .

പല്ലുവേദന മാറാൻ ഉതിയുടെ തൊലിയുടെ ഉൾഭാഗം ചതച്ച് വെള്ളം തിളപ്പിച്ച് കവിൾ കൊണ്ടാൽ മതിയാകും . ശരീരക്ഷീണം മാറാൻ ഈ കഷായം 30 മില്ലി വീതം ദിവസം രണ്ടുനേരം കഴിച്ചാൽ മതിയാകും .

ശരീരവേദനയ്ക്ക് ഉതിയുടെ ഇലയുടെ നീരും അതെ അളവിൽ ആവണക്കെണ്ണയും ചേർത്ത് ചൂടാക്കി പുറമെ പുരട്ടിയാൽ ശമനമുണ്ടാകും .ഇതിന്റെ ഇളം തണ്ടുകൾ അരച്ച് പുറമെ പുരട്ടിയാലും ശരീരവേദന മാറും .

കുഷ്ഠരോഗത്തിന് ഉതിയുടെ തൊലി മരോട്ടി എണ്ണയിൽ അരച്ച് പുരട്ടിയാൽ ശമനമുണ്ടാകും .

തൊണ്ടവേദന മാറാൻ ഉതിയുടെ പുറംതൊലിയിട്ട് വെള്ളം തിളപ്പിച്ച് ദിവസം പലപ്രാവശ്യം കവിൾ കൊണ്ടാൽ മതിയാകും .

വയറുവേദന മാറാൻ ഉതിയുടെ തളിരില കഷായം വച്ച് കഴിച്ചാൽ മതിയാകും .

Previous Post Next Post