ഔഷധകോളിയസ്

 


പനിക്കൂർക്ക ,ഇരുവേലി എന്നീ സസ്യങ്ങളോട് ഏറെ സാമ്യമുള്ളൊരു ഔഷധസസ്യമാണ് കോളിയസ് .രാജസ്ഥാൻ ,കർണ്ണാടകം ,തമിഴ്‌നാട് എന്നീ സംസ്ഥാങ്ങങ്ങളിൽ കോളിയസ് ധാരാളമായി കൃഷി ചെയ്യുന്നു .കേരളത്തിൽ ചെറിയ രീതിയിൽ കൃഷി ചെയ്യപ്പെടുന്നുണ്ട് .

പൂവുള്ളതും ,പൂവില്ലാത്തതുമായ രണ്ടുതരത്തിലുള്ള കോളിയസ് ഉണ്ട് .ഇവയിൽ പൂവില്ലാത്ത ഇനമാണ് കൃഷി ചെയ്യുന്നത് .കാരണം അവയിൽ ഫോർസ്‌ക്കോളിന്റെ അളവ് കൂടുതലാണ് .ഇതിന്റെ ഇലകളിൽ അടങ്ങിയിരിക്കുന്ന ബാഷ്പശീലതൈലം ചന്ദനത്തിരികളിലും ,ആഹാരപദാർത്ഥങ്ങളിലും ,പാനീയങ്ങളിലും സുഗന്ധം പകരാൻ ഉപയോഗിക്കുന്നു .

അണുനാശക ശക്തിയുള്ള ഈ തൈലം പലവിധ രോഗങ്ങളുടെ ചികിത്സയ്ക്കും ഉപയോഗിക്കുന്നു .ഈ സസ്യത്തിന്റെ കിഴങ്ങുപോലെയുള്ള വേരിൽനിന്നും വേർതിരിച്ചെടുക്കുന്ന ഫോർസ്‌ക്കോളിൻ എന്ന രാസവസ്തു പല മാരകരോഗങ്ങൾക്കും ഔഷധമായി ഉപയോഗിക്കുന്നു .

ഇവയ്ക്ക് പുറമെ ഹൃദയസ്തംഭനം ,ശ്വാസതടസ്സം ,കാൻസർ ,രക്തസമ്മർദ്ദം ,കണ്ണിലെ ഗ്ലുക്കോമ ,ശരീരത്തിലെ ദുർമേദസ് കുറയ്ക്കുന്നതിനുമൊക്കെ ഇവ ഫലപ്രദമായ ഔഷധമായി ഉപയോഗിക്കുന്നു .

ഏകദേശം ഒന്നര മീറ്റർ ഉയരത്തിൽ വരെ ഈ സസ്യം വളരാറുണ്ട്‌ .തലപ്പുകൾ മുറിച്ചു നട്ടാണ് പുതിയ തൈകൾ ഉത്പാദിപ്പിക്കുന്നത് .ആദ്യകാലങ്ങളിൽ ഇവയ്ക്ക് താങ്ങുനൽകണം .നട്ട് 5 മാസം കൊണ്ട് വിളവെടുക്കാം .

ഇവ പാകമാകുമ്പോൾ കിളച്ചെടുക്കണം .ചെടിയിൽനിന്നും കിഴങ്ങുപോലെയുള്ള വേരുകൾ വേർപെടുത്തി കഴുകി വൃത്തിയാക്കി തണലിൽ ഉണക്കിയെടുത്താണ് ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത് .

  • Botanical Name : Coleus forskohli
  • family : Lamiaceae 
  • Common Name : Garmalu ,Indian coleus
  • Parts used : Roots , leaves

Previous Post Next Post