ഉത്രാക്ഷം

രുദ്രാക്ഷം,രുദ്രാക്ഷം മാല,രുദ്രാക്ഷം ഗുണങ്ങള്,രുദ്രാക്ഷം എങ്ങനെ തിരിച്ചറിയാം,രുദ്രാക്ഷ,മുഖ രുദ്രാക്ഷം,ഒരു മുഖ രുദ്രാക്ഷം,രുദ്രാക്ഷം എന്താണ്,എന്താണ് രുദ്രാക്ഷം,മരം നിറയെ രുദ്രാക്ഷം,രുദ്രാക്ഷ ധാരണം,രുദ്രാക്ഷം തട്ടിപ്പ്,രുദ്രാക്ഷം ധരിക്കുമ്പോള് ശ്രദ്ധിക്കേണ്ട കാര്യങ്ങള്,രുദ്രാക്ഷം എവിടെ കിട്ടും,രുദ്രാക്ഷം ധരിക്കേണ്ടത് എങ്ങനെ,രുദ്രാക്ഷമാല,രുദ്രാക്ഷം ധരിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ : jayakumar sharma kalady,നക്ഷത്രം,നക്ഷത്രങ്ങൾക്ക് അനുയോജ്യമായ രുദ്രാക്ഷങ്ങൾ


കേരളത്തിൽ മിക്കവാറും എല്ലാ സ്ഥലങ്ങളിലും കാണപ്പെടുന്ന ഒരു ചെറു വൃക്ഷമാണ് ഉത്രാക്ഷം.ഇതിനെ  കാട്ടുരുദ്രാക്ഷം,രുദ്രാക്ഷം, തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു ,രുദ്രാക്ഷത്തിന് പകരമായി ഉപയോഗിക്കുന്ന കായകളുണ്ടാകുന്ന ഒരു വൃക്ഷം .

 • Botanical name : Guazuma ulmifolia
 • Family : Sterculiaceae (Cacao family)
 • Synonyms : Theobroma guazuma, Guazuma tomentosa
 • Common name : West Indian Elm,Pigeon wood,Bastard cedar, Bay cedar
 • Malayalam : Utharasham, Rudraksham ,Kattu Rudraksham
 • Tami : Thenmaram, Thenpuchimaram, Kattu Utharaksham
 • Telugu : Bhadraksha,  Rudraksha
 • Kannada :  Rudrakshi, Bhadrakshi, Bhadraksha
 • Hindi : Rudrakshi
 • Marathi : Rudrakshi
 • Gujarati : bhadraksha, Khoto rudraksha
 • Sanskrit : Rudraksha
ആവാസമേഖല .

ഈ വൃക്ഷത്തിന്റെ ജന്മദേശം അമേരിക്കയാണ് . 500 മീറ്റർ വരെ ഉയരമുള്ള സമതല പ്രദേശങ്ങളിലാണ് ഈ വൃക്ഷം കാണപ്പെടുന്നത് ,കേരളത്തിൽ കോട്ടയം ,ആലപ്പുഴ ,തിരുവനന്തപുരം ,കൊല്ലം ,തൃശൂർ ,കോഴിക്കോട് എന്നീ ജില്ലകളിൽ  ഉത്രാക്ഷം കാണപ്പെടുന്നു .

സസ്യവിവരണം .

ഏകദേശം 10 മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു നിത്യഹരിത സ്വഭാവമുള്ള വൃക്ഷമാണ് ഉത്രാക്ഷം.ഇതിന്റെ തടിക്ക് അധികം വണ്ണം വയ്ക്കാറില്ല .പരമാവധി ചുറ്റുവണ്ണം 40 സെ.മി ആണ് .മരത്തിന്റെ തൊലി ചാര നിറത്തിലോ ചാരം കലർന്ന തവിട്ടുനിറത്തിലോ കാണപ്പെടുന്നു . പ്രായമാകുന്നത് അനുസരിച്ച് ഇവയുടെ തൊലി പരുപരുത്തതാകുകയും വിള്ളലുണ്ടാകുകയും ചെയ്യുന്നു .

ഇവയുടെ ഇലകൾ ശാഖാഗ്രത്തിൽ കൂട്ടമായി കാണപ്പെടുന്നു .ദീർഘവൃത്താകാരമായ ഇലകൾക്ക് 10 -13 സെ.മി നീളവും 3 -6 സെ.മി വീതിയുമുണ്ടാകും .ഇലയുടെ മുകൾ ഭാഗം നല്ല പച്ചനിറത്തിലും അടിവശം നരച്ച പച്ചനിറത്തിലും കാണപ്പെടുന്നു .ഇലകളുടെ അഗ്രം കൂർത്തിരിക്കും .ഇവയുടെ ഇലകൾ പൊതുവെ മൃദുവാണ് .


വർഷം മുഴുവൻ ഇവയിൽ പൂക്കൾ കാണപ്പെടുമെങ്കിലും ഏപ്രിൽ -ജൂൺ മാസങ്ങളിലാണ് പൂക്കൾ ധാരാളമായി ഉണ്ടാകുന്നത് .ഇവയുടെ പൂക്കൾ ചെറുതും കുലകളായി ഉണ്ടാകുകയും ചെയ്യുന്നു .പൂക്കൾക്ക് പച്ചകലർന്ന മഞ്ഞ നിറമാണ് .ഇവയ്ക്ക് ചെറിയ സുഗന്ധവും ഉണ്ടാകും . ഇവയുടെ ഫലങ്ങൾ ഉരുണ്ട് കാണപ്പെടുന്നു .പുറംതോടിന്‌ നല്ല കട്ടിയുണ്ടാകും .ഇവയിൽ ധാരാളം ചാലുകളുള്ളതും പരുപരുത്തതും ആയിരിക്കും .ഫലങ്ങൾ വിളയുമ്പോൾ കറുത്ത നിറത്തിലാകുന്നു .ഇവയ്ക്കുള്ളിൽ ചാര നിറത്തിലുള്ള വിത്തുകൾ കാണപ്പെടുന്നു .വിത്തുവഴിയാണ് വംശവർധന നടക്കുന്നത് .

ഉത്രാക്ഷം ഉപയോഗങ്ങൾ .

ഇതിന്റെ കായകൾക്ക് രുദ്രാക്ഷത്തിനോട് ഏറെ സാദൃശ്യമുള്ളതിനാൽ രുദ്രാക്ഷമെന്ന വ്യാജേന വിപണിയിൽ വിറ്റഴിക്കുന്നു .ഇതിന്റെ വിത്തുകൾ ഭക്ഷ്യയോഗ്യമാണ് .ഇവ പച്ചയ്‌ക്കും വേവിച്ചും കഴിക്കാറുണ്ട് . ഇതിന്റെ ഇലകൾ നല്ല കാലിത്തീറ്റയാണ് . മരത്തിന്റെ തൊലിയിൽ നല്ല ബലമുള്ള നാരുകൾ ഉണ്ട് .ഇതിന്റെ തടി തൂണുകൾക്കും മറ്റും ഉപയോഗിക്കാം .വേറെ ഉപയോഗങ്ങൾ ഒന്നും തന്നെ ഇതിന്റെ തടികൊണ്ടില്ല .കൂടാതെ ഈ വൃക്ഷത്തിന് നിരവധി ഔഷധഗുണങ്ങളുണ്ട് .ഇതിന്റെ ഇലയും ,വേരും പല നാടൻ മരുന്നുകളിലും ഉപയോഗിക്കുന്നുണ്ട് .മുടികൊഴിച്ചിൽ ,കഷണ്ടി ,പ്രമേഹം ,രക്തസമ്മർദ്ദം തുടങ്ങിയവയുടെ ചികിത്സയ്ക്ക് ഇവ ഉപയോഗിക്കുന്നു. 

Previous Post Next Post