ഊറാവ്

kerala,trees kerala,trees,mango tree kerala,kerala forests,best treehouse in kerala,kerala travel vlog,plam trees,palm trees,kerala mangoes,dates palm in kerala,rubber trees,culture of kerala,mini forests in kerala,kalapadi mango tree kerala,mango kerala,kerala hotels,old trees,kerala farming,planting trees,plam trees toddy,agriculture in kerala,clove trees,farming in kerala,tall trees munnar,kerala garden tour,kerala home garden


കേരളത്തിലെ വനങ്ങളിൽ കാണപ്പെടുന്ന ഒരു നിത്യഹരിത വൃക്ഷമാണ് ഊറാവ്. ഇതിനെ കുളമാവ്, കുളിർമാവ്, കൂർമ്മ,മലമാവ്‌ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു .സംസ്‌കൃതത്തിൽ അഖട്ട ,പിയാല എന്നീ പേരുകളിൽ അറിയപ്പെടുന്നു .

  • Botanical name : Machilus glaucescens
  • Family : Lauraceae (Laurel family)
  • Synonyms : Persea macrantha, Machilus macrantha
  • Common name : Large-Flowered Bay Tree
  • Malayalam : kulamavu, ooravu, Kulirmavu
  • Tamil : iruli, kolamavu, kolarmavu
  • Telugu :  Naara
  • Marathi : Gulaamba
  • Kannada :  Chittu thandri,  Gulamaavu,  Gulimaavu
ആവാസമേഖല .

ഇന്ത്യയിലും ശ്രീലങ്കയിലും കുളമാവ് കാണപ്പെടുന്നു .കേരളത്തിലെ മഴക്കാടുകളിലും ഈർപ്പമുള്ള ഇലകൊഴിയും വനങ്ങളിലും കുളമാവ് സാധാരണ കാണപ്പെടുന്നു .

സസ്യവിവരണം .

30 മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു വന്മരമാണ് കുളമാവ് .ഇളം തവിട്ടുനിറമാണ് മരത്തിന്റെ തൊലിക്ക് .തൊലി പൊഴിഞ്ഞ അടയാളം തായ്‌ത്തടിയിൽ കാണാൻ പറ്റും . തൊലിക്ക് നല്ല കട്ടിയുണ്ടാകും . ഇവയുടെ ഇലകൾ ഏകാന്തരമായി വിന്യസിച്ചിരിക്കുന്നു .ഇലകൾ ശാഖാഗ്രത്ത് കൂട്ടമായി കാണപ്പെടുന്നു .ഇവയുടെ ഇലകൾക്ക് ഒരു പ്രത്യേക സുഗന്ധമുണ്ട് .ഇവയുടെ തളിരിലകൾക്ക് ചുവപ്പുകലർന്ന മഞ്ഞ നിറമാണ് .

ഡിസംബർ മാസത്തിലാണ് കുളമാവ് പൂക്കുന്നത് .ഇവയുടെ പൂക്കൾ ചെറുതും പച്ചകലർന്ന മഞ്ഞ നിറവുമാണ് .ഇവയിൽ ചെറിയുടെ വലിപ്പമുള്ള ഫലങ്ങൾ ഉണ്ടാകുന്നു .വേനൽക്കാലത്താണ്  കായകൾ വിളയുന്നത് ,വിളഞ്ഞു കഴിയുമ്പോൾ കായകൾക്ക് നരച്ച കറുപ്പുനിറമാകുന്നു .ഇവയിൽ ധാരാളം വെളുത്ത കുത്തുകൾ കാണപ്പെടുന്നു .വളരെ വേഗത്തിൽ വളരുന്ന ഈ മരത്തിന് കടുത്ത ചൂട് താങ്ങാൻ കഴിയില്ല .


ഉപയോഗങ്ങൾ .

കുളമാവിന്റെ തടിക്ക് കാതലും വെള്ളയുമുണ്ട് . തടിക്ക് ഈടും ബലവും കുറവാണ് . ഫർണിച്ചർ നിർമ്മാണത്തിന് ഉപയോഗിക്കാൻ കഴിയില്ല .തട്ട് പലകയ്ക്ക് വേണ്ടി ഇതിന്റെ തടി ധാരാളമായി ഉപയോഗിക്കുന്നു . കുളമാവിന്റെ ഫലത്തിനുള്ളിലെ വിത്ത് ഭക്ഷ്യയോഗ്യമാണ് .ഇതിന് നിരവധി ഔഷധഗുണങ്ങളുമുണ്ട്.ചുമ ,ആസ്മ തുടങ്ങിയ രോഗങ്ങൾക്ക്  ആയുർവേദത്തിലും യൂനാനിയിലും ഔഷധമായി ഉപയോഗിക്കുന്നു .കുളമാവിന്റെ വേര് വയറിളക്കം പോലെയുള്ള രോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കുന്നു . ഇതിന്റെ ഇലകൾ ത്വക്ക് രോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കുന്നു . പണ്ടുകാലത്തെ സ്ത്രീകൾ ഇതിന്റെ തൊലി ചതച്ച് താളിയാക്കി തലയിൽ ഉപയോഗിച്ചിരുന്നു .

Previous Post Next Post