ഉഴുന്ന് ഔഷധഗുണങ്ങൾലോകമെമ്പാടുമുള്ള ഉഷ്ണമേഖലാ ഉപോഷ്ണമേഖലാ പ്രദേശങ്ങളിൽ കൃഷി ചെയ്യുന്ന ഒരു പയറുവർഗ്ഗമാണ് ഉഴുന്ന് .ഇന്ത്യ ,ശ്രീലങ്ക ,പാകിസ്ഥാൻ ,ബംഗ്ലാദേശ് ,നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ ഉഴുന്ന് വ്യാപകമായി കൃഷി ചെയ്യുന്നു .കൂടാതെ തെക്കുകിഴക്കൻ ഏഷ്യ ,ആഫ്രിക്ക ,ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലും ഉഴുന്ന് കാണപ്പെടുന്നു .

 • Botanical name : Vigna mungo
 • Family : Fabaceae (Pea family)
 • Synonyms : Azukia mungo, Phaseolus mungo, Phaseolus viridissimus
 • Common name : Urad, Black matpe , Mung bean , Urd bean , Black black gram
 • Malayalam : Uzhunnu
 • Tamil : Uluntu
 • Hindi : Urad
 • Marathi : Masha,  Udid
 • Telugu: Masamu,  Minumu, Uddulu
 • Kannada :  Uddu
 • Bengali : Mashakalai
 • Gujarati : Adad
 • Sanskrit : Mashah

ഉഴുന്ന് സാധാരണ മഴക്കാലത്ത് വിതയ്ക്കുകയും വേനൽക്കാലത്ത് വിളവെടുക്കുകയും ചെയ്യുന്നു .അന്തരീക്ഷത്തിൽ നിന്നും നൈട്രജനെ ആഗിരണം ചെയ്‌ത്‌ ഭൂമിയിൽ നിക്ഷേപിച്ച് ഭൂമിയുടെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കാൻ ഉഴുന്നിന് കഴിവുണ്ട് .

ഉഴുന്ന് പലവിധ വിഭവങ്ങളിൽ ഉപയോഗിക്കുന്ന ഒരു പയറുവർഗ്ഗമാണ്‌ ,ഇന്ത്യയിൽ ഇഡലി ,ദോശ എന്നിവയിലെ പ്രധാന ചേരുവയാണ് ഉഴുന്ന് .കൂടാതെ ഇന്ത്യക്കാരുടെ ഇഷ്ട്ട പലഹാരം കൂടിയാണ് "ഉഴുന്നുവട " . ഉത്തരേന്ത്യയിൽ ദാൽ മഖനി എന്ന പരിപ്പുകറിയിലെ പ്രധാന ചേരുവകൂടിയാണ് ഉഴുന്ന് .കൂടാതെ കേരളീയരുടെ വിഭവ സമൃദ്ധമായ സദ്യയിൽ ഒഴിച്ചുകൂടാനാവാത്ത "പപ്പടം "ഉഴുന്നുകൊണ്ട് തയാറാക്കുന്നതാണ് .

പ്രോട്ടീൻ സമ്പുഷ്ടമായ ഒരു പയറുവർഗ്ഗമാണ് ഉഴുന്ന് .  ഇതിന്  നിരവധി ആരോഗ്യഗുണങ്ങളുണ്ട് . ഹൃദയാഘാതം ,പക്ഷാഘാതം എന്നിവയുടെ സാധ്യതകളെ കുറയ്ക്കാൻ ഉഴുന്നിന് കഴിവുണ്ട് .കൂടാതെ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു  .രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു . ഉഴുന്നിന് ആൻറിക്യാൻസർ ഗുണങ്ങളുണ്ടന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട് .വാതരോഗത്തെ ശമിപ്പിക്കുന്നു ,ശരീരം തണുപ്പിക്കുന്നു .ആയുർവേദപ്രകാരം പിത്തം ,ക്ഷയം ,രക്തദോഷം ,ജ്വരം ,ചുമ എന്നീ രോഗങ്ങളെ തടയുന്നു .

വാജീകരണ ചികിത്സയിൽ വളരെയധികം ഉപയോഗിക്കുന്ന ഒന്നാണ് ഉഴുന്ന് .പുരുഷന്മാരിലെ ലൈംഗീകശക്തി വർദ്ധിപ്പിക്കാനുള്ള കഴിവ് ഉഴുന്നിനുണ്ട് .ഉഴുന്ന് പാലിൽ പുഴുങ്ങി ഉണക്കിപ്പൊടിച്ച് ഓരോ സ്പൂൺ വീതം രാത്രിയിൽ  കിടക്കാൻ നേരം കഴിക്കുന്നത് ലൈംഗീകശേഷി കുറഞ്ഞവരിലും ,പാടെ നശിച്ചവരിലും അത് വീണ്ടെടുക്കാൻ വളരെ ഫലപ്രദമാണ് .കൂടാതെ ശരീരത്തെ തടിപ്പിക്കുകയും ,ധാതുബലം ,ശുക്ലം എന്നിവ വർദ്ധിപ്പിക്കുകയും ചെയ്യും .

ഉഴുന്ന് വേവിച്ച് പഞ്ചസാരയും ,നെയ്യും ചേർത്ത് രാത്രയിൽ കിടക്കാൻ നേരം പതിവായി കഴിച്ചാൽ നിത്യ യൗവനം നിലനിൽക്കും .നെല്ല് കുത്തിയ അരിയും ,ഉഴുന്നും തുല്ല്യ അളവിൽ കഞ്ഞിവച്ച് രാവിലെ പതിവായി കഴിച്ചാൽ മെലിഞ്ഞവർ തടിക്കും. കൂടാതെ സൗന്ദര്യസംരക്ഷണത്തിനും ഉഴുന്ന് ഔഷധമായി ഉപയോഗിക്കുന്നു .ഉഴുന്നിനൊപ്പം  കൈതച്ചക്ക കഴിക്കരുത് വിരുദ്ധാഹാരമാണ് .

ഉഴുന്ന്,ഉഴുന്ന് വട,ഉഴുന്ന് ചെടി,ഉഴുന്ന് കഴിച്ചാൽ,ഉഴുന്ന്‍ പരിപ്പ്,ഉഴുന്നിൻെറ ഗുണങ്ങൾ,ഉഴുന്നിന്‍റെ ഗുണങ്ങള്‍,ഗുണങ്ങൾ,ഉലുവയുടെ ഗുണങ്ങൾ,ഉഴുന്നുപരിപ്പ്,ഉലുവ വെള്ളത്തിൻറെ ഗുണങ്ങൾ,മലബന്ധം,പ്രമേഹം,ആയുർവേദം,കശ്യപ,black gram,health benefits,ayurveda,diabetes,malayalam,constipation,uric acid,rakta dooshyam,uzhunnu,gunangal,ഷുഗർ,uzhunnu vada,uzhunnu vada malayalam


Previous Post Next Post