ഈട്ടി (Rosewood tree )

rosewood,rosewood tree,indian rosewood,rosewood trees,indian rosewood tree,rosewood tree in tamil,rosewood tree plantation,tree,rosewood tree care,rosewood tree india,rosewood tree of india,rosewood tree in hindi,rosewood tree farming,rosewood tree new video,growing rosewood trees,indian rosewood tree cutting,rosewood tree farming in india,rosewood tree cultivation in india,introduction to resewood tree,rosewood tonewood,rosewood lumber,ഈട്ടി,ഈട്ടി തടി,ഈട്ടി ലേലം,നിലമ്പൂർ ഈട്ടി,വരച്ച ഈട്ടി ജനൽ പാളി . ഡോർ കട്ടള,മോഹവിലയുള്ള ഈട്ടി,കേരളത്തിലെ ഈട്ടി വില,തടി ലേലം,തേക്ക് ഈട്ടി wood grain art work ജനൽ പാളി 'കട്ടള 'കതക് കബോർഡ് പാനലിങ്ങ് wood graing work,rosewood auction,auction price,rosewood gets huge price,amazing rosewood price,kerala rosewood,kerala forest department,price of rosewood,eetti wood,കേരള വനം വകുപ്പ്,#inshot,#vita


ഇന്ത്യയിൽ എല്ലായിടത്തും കാണപ്പെടുന്ന ഒരു വൻ വൃക്ഷമാണ്‌ ഈട്ടി .മലയാളത്തിൽ വീട്ടി,കരിവീട്ടി  എന്ന പേരുകളിലും  അറിയപ്പെടും .സംസ്‌കൃതത്തിൽ ശിംശപ എന്ന പേരിലും അറിയപ്പെടുന്നു .

  • Botanical name : Dalbergia latifolia
  • Family : Fabaceae (Pea family)
  • Synonyms : Amerimnon latifolium , Dalbergia javanica , Dalbergia nigra
  • Common name : Indian blackwood,blackwood tree , Bombay blackwood ,Black Rosewood ,  East Indian rosewood, Java palisandre, Malabar rosewood, Roseta rosewood,Indian palisandre, Indian rosewood
  • Malayalam : Itti, Karivittti, Viitti
  • Hindi : Kala shisham, Vilayati shisham
  • Tamil :  Nukkam, Totakatti
  • Kannada : Beete,  Ibadi,  Ibati , bbeede, Karevyaadi
  • Telugu : Iruguducettu
  • Marathi : Kalarukh, Sisau
  • Sanskrit : Shinshapa

ആവാസമേഖല:

ഈട്ടിയുടെ ജന്മദേശം മലേഷ്യയാണ് .ഇന്ത്യയിൽ പശ്ചിമഘട്ടത്തിലെ വനമേഖലകളിലാണ് ഈട്ടി സാധാരണ കാണപ്പെടുന്നത് .കേരളത്തിലെ വനങ്ങളിലും നാട്ടിൻപുറങ്ങളിലും ഈട്ടി ധാരാളമായി കാണപ്പെടുന്നു .ഇന്ത്യ കൂടതെ മലേഷ്യ ,പാകിസ്ഥാൻ ,നൈജീരിയ ,ബ്രസീൽ ,ചിലി എന്നീ രാജ്യങ്ങളിലും ഈട്ടി കാണപ്പെടുന്നു .

രൂപവിവരണം .

ഒരു ഇലപൊഴിക്കും മരമാണ് ഈട്ടി.ഇവയുടെ ഇലകൾ ഏകാന്തരമായി വിന്യസിച്ചിരിക്കുന്നു  .ഇലകൾക്ക് 2 -7 സെ.മി നീളവും ഏതാണ്ട് അത്രതന്നെ വീതിയുമുണ്ടാകും .ജനുവരി -ഫെബ്രുവരി മാസങ്ങളിലാണ് ഈട്ടി പൂക്കുന്നത് .ഇവയുടെ പൂക്കൾക്ക് മങ്ങിയ വെള്ളനിറമാണ് .

 അനേകം പൂക്കളടങ്ങിയ ബഹുശാഖാമഞ്ജരിയാണ് പൂങ്കുല .ഇതിന്റെ ഫലം നീളമുള്ള പോഡാണ് .ഇതിന്റെ ഫലം മൂക്കാൻ ഏതാണ്ട് 8 മാസം വേണ്ടിവരും .കാറ്റുവഴിയാണ് ഇതിന്റെ വിത്ത് വിതരണം നടക്കുന്നത് .പുതുമഴ പെയ്യുമ്പോൾ ഇവയുടെ വിത്തുകൾ പൊട്ടിമുളയ്ക്കും .വിത്തുപാകിയോ കമ്പ് മുറിച്ചുനട്ടൊ പ്രത്യുല്‍പാദനം നടത്താം. ഈട്ടിയുടെ ചുവട്ടിലെ വേരിൽ നിന്നും തൈകൾ പൊട്ടിമുളയ്ക്കാറുണ്ട് .ഈട്ടിയുടെ വളർച്ച വളരെ സാവധാനത്തിലാണ് . 200 സെ.മി ചുറ്റളവുള്ള ഒരു തടി ലഭിക്കാൻ 150 വർഷം വരെ കാത്തിരിക്കണം . കടുത്ത വരൾച്ചയും കാട്ടുതീയും അതിജീവിക്കാൻ ഈ മരത്തിന് കഴിവുണ്ട് .

തടിക്ക് വെള്ളയും കാതലുമുണ്ട് . തേക്കിനെ അപേക്ഷിച്ച് ഈട്ടിക്ക് വെള്ള കൂടുതലാണ് .കാതലിന് ഇളം ചുവപ്പുകലർന്ന കറുത്ത നിറമാണ് .എന്നാൽ മണ്ണിന്റെ ഘടന അനുസരിച്ച് ചില ഈട്ടിത്തടികൾ നല്ല കറുത്ത നിറത്തിലും ചിലത് നല്ല ചുവപ്പ് നിറത്തിലും കാണപ്പെടുന്നു .

ഈട്ടിത്തടിയുടെ ഉപയോഗങ്ങൾ .

ഇന്ത്യയിൽ ഏറ്റവും അധികം സാമ്പത്തിക പ്രധാന്യവും ഉപയോഗവുമുള്ള ഒരു തടിയാണ്‌ ഈട്ടിത്തടി .നല്ല ബലം ,ഈട് ,ഉറപ്പ് ,നിറം ,ഭംഗി എന്നിവയെല്ലാം ഈട്ടിത്തടിയുടെ കാതലിനുണ്ട് .ഫർണിച്ചറുകൾ പണിയാൻ ലോകത്തിൽ എല്ലായിടത്തും വ്യാപകമായി ഉപയോഗിക്കുന്നു .

കൂടാതെ സംഗീതോപകരണങ്ങളുടെ നിർമ്മാണത്തിനും ,കരകൗശല വസ്തുക്കളുടെ നിർമ്മാണത്തിനും ,അലങ്കാരവ സ്തുക്കളുടെ നിർമ്മാണത്തിനും ഈട്ടിത്തടിയുടെ കാതൽ ധാരാളമായി ഉപയോഗിക്കുന്നു .

ലോകത്തിലെ ഏറ്റവും നല്ല ഈട്ടിത്തടി ബ്രസീലിയൻ ഈട്ടിത്തടിയാണ് (Dalbergia nigra) രണ്ടാം സ്ഥാനം ഇന്ത്യയിലെ  ഈട്ടിക്കാണ് . ഇന്ത്യയിൽ കേരളത്തിലെ ഈട്ടിത്തടിയാണ് ഏറ്റവും മികച്ചത് .

നിറത്തിലും ഭംഗിയിലും കേരളത്തിലെ ഈട്ടിത്തടിയോട് മത്സരിക്കാൻ മറ്റു സംസ്ഥാനങ്ങളിലെ ഈട്ടിത്തടിക്ക് കഴിയില്ല .ഈട്ടിത്തടിയുടെ ഉയർന്ന വില കാരണവും അമിതമായും നിയമവിരുദ്ധമായും ഇവയുടെ ശേഖരണം മൂലം ഈട്ടിയുടെ എണ്ണം ക്രമാതീതമായി കുറഞ്ഞുവരുന്നു.ഈട്ടിത്തടിക്ക് ക്യൂബിക്ക് മീറ്ററിന് രണ്ടരലക്ഷം രൂപയിലധികം വിലയുണ്ട് .

Previous Post Next Post