ഇഞ്ച ഔഷധഗുണങ്ങൾ

 

ഇഞ്ച,ഇഞ്ച യുടെ ഉപയോഗങ്ങൾ. ഇഞ്ച സോപ്,വെളുത്ത ഇഞ്ച,ഔഷധ സസ്യങ്ങൾ,ഔഷധ ഗുണമുള്ള,ഈ ഔഷധ ചെടിയുടെ ഗുണങ്ങൾ നിങ്ങൾ അറിയാതെ pikaruth,ഈങ്ങ,ഔഷധം,ഇഞ്ചിപ്പുല്ല്,കുരങ്ങ് കാച്ചിൽ,ഇഞ്ചിക്കാച്ചിൽ,ചെടങ്ങ,പാലിഞ്ച,മലതാങ്ങി,ഔഷധസസ്യം,നനക്കിഴങ്ങ്,മുക്കിഴങ്ങ്,ശംഖുപുഷ്പ്പക്ക് ഉപയോഗങ്ങൾ,കുത്തുകിഴങ്ങ്,കണ്ടിക്കിഴങ്ങ്,വല്ലിക്കിഴങ്ങു,നീണ്ടിക്കിഴങ്ങ്,acacia,acacia caesia,acacia catechu,acacia tree,acacia caesia/,acacia cassia,acacia senegal,acacia arabica,acacia herb,acacia plant,acacia catechu tree,caesia,benefits of acacia,acacia resin,acacia intsia,acacia uses,acacia health benefits,acacia us,acacia tre,acacia oil,acacia gum,acacia gum uses,acacia catechu uses,eucalyptus caesia,acacia made,uses of acacia catechu,acacia fiber,what is acacia,acacia kersey,acacia powder

കേരളത്തിലെ വനങ്ങളിൽ കാണപ്പെടുന്ന മുള്ളുകളുള്ള ഒരു വള്ളിചെടിയാണ് ഇഞ്ച ,കേരളത്തിൽ ഇതിനെ ഇറുന്ന, ഇഞ്ച ,ഈഞ്ച  ,ചെടങ്ങ എന്ന പേരുകളിലും അറിയപ്പെടുന്നു .

  • Binomial name : Acacia caesia
  • Family : Fabaceae
  • Synonyms : Mimosa caesia , Acacia intsia 
  • Common name : Black Catechu , Soap bark
  • Malayalam Name : Eenga, Eenja, Incha, Palinja, Velutha incha , Krutha incha
  • Tamil : Kari Indu, Karinda 
  • Hindi : Aila
  • Kannada : Kadu seege
  • Sanskrit : Nikunjika

ആവസമേഖല  

ഇന്ത്യ ,ശ്രീലങ്ക ,ദക്ഷിണ ചൈന ,കംബോഡിയ ,തായ്‌വാൻ ,വിയറ്റ്നാം ,ഫിലിപ്പൈൻസ് ,തായ്‌ലാന്റ് ,നേപ്പാൾ ,ഭൂട്ടാൻ ,ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ ഇഞ്ച കാണപ്പെടുന്നു .കേരളത്തിലെ വനങ്ങളിലും കാവുകളിലും ഇഞ്ച ധാരാളമായി കാണപ്പെടുന്നു .

രൂപവിവരണം .

മരങ്ങളുടെ തലപ്പോളം വളരുന്ന വളരെ വലുപ്പം വയ്ക്കുന്ന ഒരു വള്ളിചെടിയാണ് ഇഞ്ച .മരങ്ങളുടെ ശിഖിരങ്ങളിൽ പടർന്ന് പന്തലിച്ച് ആ മരത്തിന്റെ വളർച്ച പലപ്പോഴും തടയുന്ന സ്വഭാവം ഈ സസ്യത്തിനുണ്ട് .

ഇതിന്റെ തടിയിലും ശാഖകളിലും നിറയെ മുള്ളുകൾ കാണപ്പെടുന്നു .എന്നാൽ നല്ലവണ്ണം മൂത്ത ഇഞ്ചവള്ളിയിൽ മുള്ളുകൾ വളരെ കുറവായിരിക്കും .മൂത്ത വള്ളികൾക്ക് 25 മീറ്ററോളം നീളവും 10 ഇഞ്ചോളം കനവുമുണ്ടാകും .ഇതിന്റെ തണ്ടുകൾക്ക് 4 മുതൽ 6 വരെ കോണുകൾ ഉണ്ടായിരിക്കും .

ഇവയിലുണ്ടാകുന്ന പൂക്കൾ വെളുത്ത നിറത്തിൽ കാണപ്പെടുന്നു .ഇവയുടെ തവിട്ടുനിറമുള്ള കായുടെ ഉള്ളിൽ 3 -5 വിത്തുകൾ വരെ കാണും ,കറുത്ത ഇഞ്ച വെളുത്ത ഇഞ്ച എന്നിങ്ങനെ രണ്ടുതരത്തിൽ ഈ സസ്യം കാണപ്പെടുന്നു .

ഇഞ്ചയുടെ ഉപയോഗങ്ങൾ .

വെളുത്ത ഇഞ്ചയുടെ മൂത്ത ശാഖകളിലെ കമ്പുകൾ വെട്ടി തല്ലി പതം വരുത്തി ഉണക്കിയെടുത്ത് ശരീരം തേച്ചുകുളിക്കാൻ ഉപയോഗിക്കുന്നു. പണ്ടുകാലങ്ങളിൽ സോപ്പിന് പകരമായി ഇഞ്ചനാര് ഉപയോഗിച്ചിരുന്നു .

നാട്ടിൻപുറങ്ങളിൽ ഇപ്പോഴും നവജാത ശിശുക്കളെ കുളിപ്പിക്കുന്നത് ഇഞ്ചനാര് ഉപയോഗിച്ചാണ് . ഇന്ന് പലതരം സോപ്പുകൾ വിപണിയിൽ എത്തിയതോടെ ഇഞ്ചനാര്  വീടുകളിൽ നിന്നും അകന്നു .കറുത്ത ഇഞ്ചയുടെ തൊലി മദ്യം വാറ്റാൻ ഉപയോഗിക്കുന്നുണ്ട് . കൂടാതെ നിരവധി ഔഷധഗുണങ്ങളും ഇഞ്ചയ്ക്കുണ്ട് .

ഇഞ്ചയുടെ ഔഷധഗുണങ്ങൾ .

പൗരാണിക ആയുർവേദ ഗ്രന്ഥങ്ങളിൽ ഇഞ്ചയെ വലിയ ഔഷധസസ്യമായി അവതരിപ്പിക്കുന്നില്ലങ്കിലും പരമ്പരാഗത വൈദ്യത്തിലും ,നാട്ടുവൈദ്യത്തിലും ഇഞ്ച ഔഷധമായി ഉപയോഗിക്കുന്നു . 

ഇഞ്ചനാരുകൊണ്ട്  പതിവായി ശരീരം തേച്ചുകുളിച്ചാൽ യാതൊരുവിധ ചർമ്മരോഗങ്ങളും ഉണ്ടാകുകയില്ല. മാത്രമല്ല ശരീരസൗന്ദര്യം .വർദ്ധിക്കുകയും ചെയ്യും .

പരമ്പരാഗത ആയുർവേദ ഓയിൽ മസാജിന് ശേഷം ശരീരത്തിൽ പറ്റിയ എണ്ണകളായാൻ ഇഞ്ചനാരാണ് ഉപയോഗിച്ചിരുന്നത് . നീരും വേദനയുമുള്ള ഭാഗങ്ങൾ ഇഞ്ചനാരുകൊണ്ട് കഴുകി വൃത്തിയാക്കിയാൽ അത് മാറുന്നതാണ് .

അമിതമായ കൊതുകു ശല്ല്യത്തിന് ഉണങ്ങിയ ഇഞ്ച കത്തിച്ചു പുകയ്ക്കാറുണ്ട് .ശരീരത്തിലുണ്ടാകുന്ന മുറിവുകൾക്കും ,വ്രണങ്ങൾക്കും ഇഞ്ചയുടെ പൂവ് ഉണക്കിപ്പൊടിച്ച് ഔഷധമായി ഉപയോഗിക്കാറുണ്ട് . 

ഇഞ്ചയുടെ പുറംതൊലി വെള്ളത്തിൽ തിളപ്പിച്ച്  തണുത്തതിന് ശേഷം  ആ വെള്ളംകൊണ്ട് തല പതിവായി കഴുകിയാൽ തലയിലെ പേൻ ശല്ല്യവും താരന്റെ ശല്ല്യവും മാറിക്കിട്ടും .

ഇഞ്ച ഇടിച്ചുപിഴിഞ്ഞ നീര് തലയിൽ തേച്ചുകുളിച്ചാലും ഈ പറഞ്ഞ ഗുണങ്ങൾ കിട്ടും .മാത്രമല്ല തലയ്ക്ക് നല്ല കുളിർമ്മയും വിയർപ്പുഗന്ധം മാറി  സുഗന്ധം  കിട്ടുകയും ചെയ്യും .പത്തനംതിട്ട ജില്ലയിൽ കോന്നി തണ്ണിത്തോട് പേരുവാലി റോഡിൽ കുട്ടവഞ്ചി കയറാൻ പോകുന്നവർക്ക് ഇഞ്ചവാങ്ങാം . 

Previous Post Next Post