ഇരുവേലി ഔഷധഗുണങ്ങൾ

ഇരുവേലി,#ഇരിവേലി,#ഇരുവേലി # ഔഷധി #ഔഷധസസ്യങ്ങൾ,#ഇരുവേലി യുടെ ആയുർവേദ ഗുണങ്ങൾ,ആയുർവേദമരുന്നുകൾ,മരുന്ന്,ആയുർവേദം,മുട്ട് വേദന,ആയുർവ്വേദം,പച്ചമരുന്ന്,നാട്ടുവൈദ്യം,ഒരുകാൽ ഞൊണ്ടി,ഒരുകാൽഞൊണ്ടി,ആയൂർവേദ ചികിത്സ,#നാട്ടുമരുന്നുകൾ,ഒരുകാൽഞൊണ്ടി ചെടി,#പനിക്കുള്ള മരുന്ന്,കഫക്കെട്ട് മരുന്നുകൾ,#ഔഷധ സസ്യങ്ങൾ #ആയുർവ്വേദം,കഫക്കെട്ട് ഇനി ഒരു പ്രശ്നമല്ല,കഫക്കെട്ട് മാറാനുള്ള മരുന്നുകൾ,പനിക്കൂർക,iruveli,gopu kodungallur,jhibras,kerala,malayalam,new,plectranthus hadiensis,plectranthus,plectranthus amboinicus,plectranthus prostratus,plectranthus madagascariensis,plectranthus ernstii,mona lavender plectranthus,plectranthus pentheri f. var.,plectranthus vettiverioides,plectranthus barabatus plants,plectranthus amboinicu cultivation method,plectranthus amboinicu irrigation methods,natural insect repellent,elephant bush,madagascariensis,senecio rowleyanus


ഇന്ത്യയിലെ ഉഷ്‌ണമേഖലാ  പ്രദേശങ്ങളിലും വനങ്ങളിലും  സാധാരണ കണ്ടുവരുന്ന ഒരു ഔഷധസസ്യമാണ് ഇരുവേലി .മലയാളത്തിൽ ഇതിനെ ചുമക്കൂർക്ക എന്ന പേരിലും അറിയപ്പെടും .

 • Binomial name : Plectranthus hadiensis
 • Synonyms : Coleus zeylanicus ,Plectranthus vettiveroides , Coleus vettiveroides
 • English : Coleus Root
 • Malayalam : Iruveli , Chuma koorka
 • Tamil : Kuruver , Iruveli
 • Telugu : Vattivellu , Kuriveru
 • Kannada : Baladaaver , Lavanchi 
 • Hindi : Sugandhowala , Valak
 • Bengali : Valya , Gandhaiwala 
 • Gujarathi : Valom , Kalovala
 • Marati : Vala 
 • Sanskrit : Hriberum , Udicya , Valakom

ആവാസമേഖല.

ഇന്ത്യയിലെ ഉഷ്‌ണമേഖല പ്രദേശങ്ങളിലും ,വനങ്ങളിലും  ,പാറക്കൂട്ടങ്ങളുടെ ഇടയിലും വേലിപ്പടർപ്പുകളിലും ധാരാളമായി ഇരുവേലി കാണപ്പെടുന്നു .കേരളത്തിലുടനീളം ഈ സസ്യം കാണപ്പെടുന്നു .

രൂപവിവരണം .

ഒരു ബഹുവർഷ സസ്യമാണ് ഇരുവേലി .മൃദുകാണ്ഡത്തോട് കൂടിയ കുറ്റിച്ചെടി .ഈ ചെടിയിലാകമാനം രോമങ്ങൾ കാണപ്പെടുന്നു .പച്ചനിറത്തിലുള്ള പരുക്കൻ ഇലകളാണ് ഇവയുടേത് .ഇലകൾക്ക് നല്ല സുഗന്ധമുണ്ട് .പനിക്കൂർക്കയുമായി ഈ സസ്യത്തിന് നല്ല സാമ്യമുണ്ട് .എന്നാൽ പനിക്കൂർക്കയുടെ ഇല കട്ടികൂടിയതും മാംസളവുമാണ് .ഇരുവേലിയുടെ ഇലകൾക്ക് അത്ര കട്ടി കാണില്ല .പനിക്കൂർക്കയെക്കാൾ അല്‌പം ഇരുണ്ട നിറമാണ് ഇരുവേലിക്ക് .പച്ചനിറത്തിലുള്ള തണ്ടുകൾ ഉള്ളതും ,വയലറ്റ് നിറത്തിലുള്ള തണ്ടുകൾ ഉള്ളതുമായ രണ്ടുതരത്തിലുള്ള ഇരുവേലി  കാണപ്പെടുന്നു .ഇവയുടെ പുഷ്പങ്ങൾക്ക് ചുവപ്പു നിറമാണ് .വളരെ അപൂർവമായേ ഇരുവേലി പുഷ്പ്പിക്കാറൊള്ളു .ഇവയുടെ വേരുകൾക്ക് കറുത്ത നിറവും അന്തർഭാഗത്ത്‌ ചുവപ്പുകലർന്ന മഞ്ഞനിറവുമാണ് , ഇവയുടെ തണ്ട് മുറിച്ചുനട്ട്‌ പ്രത്യുല്‍പാദനം നടത്താം .

ഇരുവേലിയുടെ ഔഷധഗുണങ്ങൾ .

സമൂലം ഔഷധയോഗ്യമായ ഒരു സസ്യമാണ് ഇരുവേലി .കഫം ,പിത്തം ,പനി ,വ്രണം ,ചൊറി ,കുഷ്ഠം ,രക്തദോഷം ,ശ്വാസം മുട്ടൽ ,മൂത്രാശയരോഗങ്ങൾ , മുടിവളർച്ച എന്നിവയ്‌ക്കെല്ലാം ഒരു ഉത്തമപ്രധിവിധിയാണ് ഇരുവേലി .ആയുർവേദത്തിൽ പനിക്ക് വ്യാപകമായി ഉപയോഗിക്കുന്ന  ഔഷധമായ ഷടങ്കം കഷായത്തിൽ ഇരുവേലി ഒരു പ്രധാന ചേരുവയാണ്  . കൂടാതെ രക്ഷാദി കഷായം ,ഏലാദി തൈലം ഏലകനാദി കഷായം , ഗന്ധതൈലം , ബാലാരിഷ്ടം ദ്രാക്ഷാടി കഷായം തുടങ്ങിയ ഒട്ടനവധി മരുന്നുകളിലും ഇരുവേലി ഒരു ചേരുവയാണ് .

ചില ഔഷധപ്രയോഗങ്ങൾ .

വയറിളക്കം മാറാൻ .

ഇരുവേലിയും ,കൊത്തമല്ലിയും ഒരേ അളവിൽ ചതച്ച് വെള്ളത്തിൽ കലക്കി അയച്ചെടുത്ത് കുടിച്ചാൽ വയറിളക്കം മാറും . ഇരുവേലി സമൂലം (വേരോടെ മൊത്തമായും)കഷായം വച്ച് കഴിച്ചാലും വയറിളക്കം മാറും .

മൂത്രക്കല്ല് മൂത്രച്ചുടിച്ചിൽ എന്നിവ മാറാൻ .

ഇരുവേലിയുടെ രണ്ടോ മൂന്നോ ഇലകൾ വെള്ളം തിളപ്പിച്ച് ദാഹശമനിയായി പതിവായി ഉപയോഗിച്ചാൽ മൂത്രത്തിൽ കല്ല്, മൂത്രച്ചുടിച്ചിൽ എന്നിവ മാറും . ഇരുവേലി കഷായം വച്ച് കൽക്കണ്ടവും പൊടിച്ചു ചേർത്ത് കഴിച്ചാൽ മൂത്രച്ചുടിച്ചിൽ മാറിക്കിട്ടും .

ഛർദ്ദി മാറാൻ .

ഇരുവേലിയുടെ ഇലയും കൂവളക്കായുടെ ഉള്ളിലെ ഫലമജ്ജയും  ഒരേ അളവിൽ അരച്ച് കഞ്ഞിവെള്ളത്തിൽ ചേർത്ത് കഴിച്ചാൽ ഛർദ്ദി മാറും .

ക്ഷുദ്രജീവികളുടെ വിഷം ശമിക്കാൻ .

ഇരുവേലിയുടെ ഇല ഞെരുടി കിട്ടുന്ന നീര് കടിയേറ്റ ഭാഗത്ത് പുറമെ പുരട്ടിയാൽ പഴുതാര ,തേൾ ,കടന്നൽ ,തേനീച്ച മുതലായവ കടിച്ചത് മൂലമുള്ള നീരും ,വേദനയും ,വിഷവും മാറിക്കിട്ടും .

ഹൃദ്രോഗം .

ഇരുവേലിയുടെ ഇലയിട്ട തിളപ്പിച്ച വെള്ളം പതിവായി കുടിച്ചാൽ ഹൃദ്രോഗം ,ഹൃദയത്തിന്റെ  ബ്ലോക്കുകൾ എന്നിവ മാറും . ഇരുവേലിയുടെ വേര് ഇടിച്ചുപിഴിഞ്ഞ നീര് കഴിച്ചാൽ ഹൃദയ ബ്ലോക്കുകൾ മാറിക്കിട്ടും .

രക്തശ്രാവം .

ശരീരത്തിൽ മുറിവുകളുണ്ടായതു മൂലമുള്ള രക്തശ്രാവം നിൽക്കാൻ ഇരുവേലിയുടെ ഇല അരച്ച് പുരട്ടിയാൽ മതിയാകും .കൂടാതെ മുറിവ് പെട്ടന്ന് കരിയുകയും ചെയ്യും .

താരനും മുടികൊഴിച്ചിലും മാറാൻ .

ഇരുവേലിയുടെ ഇല താളിയാക്കി പതിവായി തലയിൽ തേച്ചുകുളിച്ചാൽ താരനും മുടികൊഴിച്ചിലും മാറിക്കിട്ടും .

വാതവേദനയും നീരും മാറാൻ .

ഇരുവേലി സമൂലം കർപ്പൂരവും ചേർത്തരച്ച് പുറമെ പുരട്ടിയാൽ വാതരോഗങ്ങൾ മൂലമുണ്ടാകുന്ന നീരും,വേദനയും മാറും .

ശരീരത്തിലുണ്ടാകുന്ന നീര് മാറാൻ .

ഇരുവേലി സമൂലം കല്ലുപ്പും ചേർത്തരച്ച് പുരട്ടിയാൽ ശരീരത്തിലുണ്ടാകുന്ന നീര് മാറിക്കിട്ടും .

രക്താർശ്ശസ് മാറാൻ .

ഇരുവേലി  സമൂലം കഷായം വച്ച് തേനും ചേർത്ത് കഴിച്ചാൽ രക്താർശ്ശസ് ശമിക്കും .

ചുമയും നെഞ്ചിലെ കഫക്കെട്ടും മാറാൻ .

ഇരുവേലി ,തിപ്പലി ,കുറുന്തോട്ടി വേര് ,മുത്തങ്ങാക്കിഴങ്ങ് ,ചുക്ക് ,കുരുമുളക് എന്നിവ ഓരോന്നും 5 ഗ്രാം വീതം ഒന്നര ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് 400 മില്ലിയാക്കി വറ്റിച്ച് 100 മില്ലി വീതം കൽക്കണ്ടവും ചേർത്ത്  രാവിലെ വെറുംവയറ്റിലും ,രാത്രിയിൽ ഭക്ഷണത്തിനു ശേഷവും തുടർച്ചയായി മൂന്ന് ദിവസം കഴിച്ചാൽ .ചുമയും നെഞ്ചിൽ കെട്ടിക്കിടക്കുന്ന കഫക്കെട്ടും മാറിക്കിട്ടും .ഇരുവേലിയുടെ ഇല വാട്ടിപ്പിഴിഞ്ഞ നീര് തേനും ചേർത്ത് കഴിച്ചാൽ ചുമ മാറും .

ദഹനക്കേട് മാറാൻ .

ഇരുവേലിയുടെ ഇലയുടെ നീരും ,ഇഞ്ചിനീരും സമം ചേർത്ത് കഴിച്ചാൽ ദഹനക്കേട് മാറിക്കിട്ടും .

പനി മാറാൻ .

ഇരുവേലി ,പർപ്പടകപ്പുല്ല് ,കടുകപ്പാലയരി,ദേവതാരം, കടുകുരോഹിണി, ചിറ്റമൃത്,  മുത്തങ്ങക്കിഴങ്ങ് എന്നിവ ഓരോന്നും 10 ഗ്രാം വീതം ഒന്നര ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് 400 മില്ലിയാക്കി വറ്റിച്ച് 100 മില്ലി വീതം തേൻ ചേർത്ത് രാവിലെ വെറുംവയറ്റിലും ,രാത്രിയിൽ ഭക്ഷണത്തിനു ശേഷവും 3 ദിവസം തുടർച്ചയായി കഴിച്ചാൽ ഒരുവിധപ്പെട്ട എല്ലാ പനികളും മാറിക്കിട്ടും .

മുടി സമൃദ്ധമായി വളരാൻ .

ഇരുവേലിയുടെ ഉണങ്ങിയ കായ എണ്ണ കാച്ചി തലയിൽ പതിവായി തേച്ചാൽ മുടി സമൃദ്ധമായി വളരും .

മുലപ്പാൽ വർദ്ധിപ്പിക്കാൻ .

ഇരുവേലിയുടെ വേര് പാലിൽ പുഴുങ്ങി ഉണക്കിപ്പൊടിച്ച് 10 ഗ്രാം വീതം ഒരു ഗ്ലാസ് പാലിൽ ചേർത്ത് കുറച്ചുദിവസം പതിവായി കഴിച്ചാൽ മുലപ്പാൽ വർദ്ധിക്കും .

മെലിഞ്ഞവർ തടിക്കാൻ .

ഇരുവേലിയുടെ വേര് പാലിൽ പുഴുങ്ങി ഉണക്കിപ്പൊടിച്ച് 10 ഗ്രാം സമം ബാർലിപ്പൊടിയും ,പാലിൽ ചേർത്ത് നെയ്യും ,പഞ്ചസാരയും ചേർത്ത് കുറുക്കി തണുപ്പിച്ച് തേനും ചേർത്ത് പതിവായി കഴിച്ചാൽ മെലിഞ്ഞവർ തടിക്കും .

Previous Post Next Post