ഇരിമ്പൻപുളി ( Bilimbi)

ഇരിമ്പൻപുളി,ഇരുമ്പൻ പുളി,ഇരുമ്പൻ പുളി റെസിപ്പി,ചെമ്മീൻ ഇരുമ്പൻ പുളി കറി,ഇരുമ്പൻ പുളി pickle recipe,ചെമ്മീൻ കറി,ചെമ്മീൻ ചമ്മന്തി,tribal food,tribal kitchen,uuvaach media,covid-19,corona,cooking during corona,timepass during lockdown,karbi anglong,#foodporn,#healthy,#cooking,#yummy,#health,#instafood,#delicious,#kitchen,health benefits of bilimbi fruit,bilimbi health benefits,health benefits of bilimbi,bilimbi fruit benefits,bilimbi fruit health,bilimbi benefits,benefits of bilimbi for health,benefits of bilimbi,bilimbi fruit,benefits of bilimbi fruit,the benefits of bilimbi,bilimbi benefits for health,benefits of eating bilimbi,bilimbi,benefits bilimbi,eating bilimbi benefits,bilimbi benefits in tamil,bilimbi benefits in malayalam,side effects of bilimbi


ലോകത്തിലെമ്പാടും ഫലത്തിനായി നട്ടുവളർത്തുന്ന ഒരു ചെറുവൃക്ഷമാണ് ഇരിമ്പൻപുളി . കേരളത്തിൽ ഇതിനെ പുളിഞ്ചി ,ചിലമ്പി ,ഇലിമ്പി ,ചെമ്മീൻ പുളി ,ശീമപ്പുളി, ഇരുമ്പപുളി തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു .

  • Botanical name : Averrhoa bilimbi 
  • Family : Oxalidaceae (Wood sorrel family)

ആവാസകേന്ദ്രം .

ഇരിമ്പൻപുളിയുടെ ജന്മദേശം ഇൻഡോനേഷ്യയാണെന്ന് കരുതപ്പെടുന്നു .ഇന്ത്യയിലെ എല്ലാ ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഇരിമ്പൻപുളി കാണപ്പെടുന്നു .ഇന്ത്യ കൂടാതെ പാകിസ്ഥാൻ ,ബംഗ്ലാദേശ് ,മ്യാന്മാർ ,ശ്രീലങ്ക ,ഫിലിപ്പൈൻസ് ,ചൈന ,ഭൂട്ടാൻ തുടങ്ങിയ നിരവധി രാജ്യങ്ങളിലും  ഇരിമ്പൻപുളി കാണപ്പെടുന്നു .

ഇരിമ്പൻപുളി വിവിധ ഭാഷകളിലെ പേരുകൾ .

  • Common name: Bilimbi , Cucumber-Tree
  • Malayalam : Cheemapuli, Irumbampuli , Pulinchi, pulinchikkaya,Vilumpi
  • Tamil : Pulima
  • Hindi : Bilimbi
  • Marathi : Bilambi
  • Telugu : Gommareku
  • Kannada :  Bilimbi, Bimbali
  • Gujarati : bilimbi 

രൂപവിവരണം .

5 മീറ്ററോളം ഉയരത്തിൽ വളരുന്ന ഒരു ചെറിയ മരമാണ് ഇരിമ്പൻപുളി.ഇവയുടെ പുറംതൊലി പരുക്കനായതും തവിട്ടുനിറത്തോടു കൂടിയതുമാണ് .ഇവയിൽ ധാരാളം ചെറു ശാഖകൾ കാണപ്പെടുന്നു .

ഇവയുടെ ഇലകൾ നീണ്ടതും  കനം കുറഞ്ഞതും പച്ചനിറത്തിലും കാണപ്പെടുന്നു .വർഷത്തിൽ പല പ്രാവിശ്യം ഇരിമ്പൻപുളി പൂക്കുകയും കായ്ക്കുകയും ചെയ്യുന്നു . വെള്ളയും കടും ചുവപ്പുനിറവുമുള്ള പുഷ്പങ്ങൾ തടിയിലും ശാഖകളിലുമായി കുലകളായി  ധാരാളമുണ്ടാകുന്നു .

ഇവയുടെ ഫലങ്ങൾക്ക് നേരിയ മഞ്ഞകലർന്ന പച്ചനിറമാണ് .ഫലങ്ങൾക്ക് പുളിപ്പുരസമാണ് .ഇവയിൽ ധാരാളം ജലം അടങ്ങിയിരിക്കുന്നു .ഫലത്തിനുള്ളിൽ 3 -4 വിത്തുകൾ കാണും.

ഇതിന്റെ ചുവട്ടിൽ വിത്തുകൾ വീണ് തൈകൾ മുളച്ചുനിൽക്കും .നഴ്സറികളും തൈകൾ ലഭ്യമാണ് .യാതൊരു പരിചരണവും കൂടാതെ ഇരിമ്പൻപുളി നട്ടുവളർത്താം .

ഇരിമ്പൻപുളിയുടെ ഉപയോഗങ്ങൾ . 

കേരളത്തിലെ തെക്കൻ ജില്ലകളിൽ കുടംപുളിക്ക് പകരമായി ഇരിമ്പൻപുളി മീൻ കറികളിൽ ധാരാളമായി ഉപയോഗിക്കുന്നു .മധ്യതിരുവതാം കൂറിൽ കുടംപുളിക്കുള്ള പ്രാധാന്യമാണ് തെക്കൻ കേരളത്തിൽ ഇരിമ്പൻപുളിക്കുള്ളത് .

വാളൻ പുളിക്ക് പകരമായി ഇത് മറ്റ് കറികളിലും ഉപയോഗിക്കുന്നു .ഇരിമ്പൻപുളി നീളത്തിൽ അരിഞ്ഞ് ഉണക്ക മീൻ തോരൻ വയ്ക്കാറുണ്ട് , ഇരിമ്പൻപുളി ഉപ്പിലിട്ട് ഉണക്കിയും സൂക്ഷിക്കാം .അച്ചാറിടാനും വ്യാപകമായി ഉപയോഗിക്കുന്നു .

 പച്ചയ്ക്ക് അച്ചാറിടുന്നതിനേക്കാൾ നല്ലത് ഉപ്പിലിട്ട് ഉണക്കി അച്ചാറിടുന്നതാണ് .ഇത് വളരെക്കാലം കേടുകൂടാതെയിരിക്കും .ഇതിൽനിന്നും ജാം ,ശീതളപാനീയങ്ങൾ ,വൈൻ തുടങ്ങിയവയും ഉണ്ടാക്കാറുണ്ട് .

കൂടാതെ പിത്തളപ്പാത്രങ്ങളിലെ ക്ലാവ് മാറ്റുന്നതിനും , തുണികളിൽ പറ്റിയ തുരുമ്പുകറ നീക്കം ചെയ്യുന്നതിനും ഇരിമ്പൻപുളിയുടെ നീര് ഉപയോഗിക്കുന്നു .കൂടാതെ നിരവധി ഔഷധഗുണങ്ങളുമുണ്ട് .

ഇരിമ്പൻപുളിയുടെ ഔഷധഗുണങ്ങൾ .

ഇരിമ്പൻപുളിയുടെ ഇലയ്ക്കും ,ഫലത്തിനും ഔഷധഗുണങ്ങളുണ്ട് .ഇവ രക്താതിസാരം ,കുടൽവ്രണങ്ങൾ ,നീര് ,ചൊറി ,തൊലിപ്പുറത്തെ വിണ്ടുകീറൽ ,കൊളസ്‌ട്രോൾ ,പ്രമേഹം ,രക്തസംമ്മർദ്ദം ,മൂലക്കുരു ,ചുമ ,ജലദോഷം ,അലർജി ,വിഷം ,മുണ്ടിനീര് ,തുടങ്ങിയവയുടെ ചികിത്സയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു .

ചില ഔഷധപ്രയോഗങ്ങൾ .

ഇരിമ്പൻപുളിയുടെ ഇല അരച്ച് പുറമെ പുരട്ടിയാൽ നീര് ,  തൊലിപ്പുറത്തുണ്ടാകുന്ന വിണ്ടുകീറൽ ,ചൊറി , മുണ്ടിനീര്  മുതലായവ മാറിക്കിട്ടും .

ഇരിമ്പൻപുളിയുടെ ഇലയും പൂക്കളും ഇട്ട് കഷായമുണ്ടാക്കി കഴിച്ചാൽ ചുമ മാറും .

ഇരിമ്പൻപുളി ഉപ്പിലിട്ട് കഴിക്കുന്നത് വിറ്റാമിൻ അപര്യാപ്തത പരിഹരിക്കാൻ ഫലപ്രദമാണ് .

ഇരിമ്പൻപുളി ഉപ്പിലിട്ട് 4 ദിവസത്തിന് ശേഷം കിട്ടുന്ന വെള്ളം കാൽ ഗ്ലാസ് എടുത്ത് വെള്ളോമൊഴിച്ച് നേർപ്പിച്ച് കുടിക്കുന്നത് കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും .

ഇരിമ്പൻപുളി പതിവായി കഴിക്കുകയും ധാരാളം വെളളം കുടിക്കുകയും ചെയ്താൽ രക്‌തസമ്മർദ്ദം കുറയും .

ഇരിമ്പൻപുളിയും ,ഇലയും കൂടി അരച്ച് മലദ്വാരത്തിന് ചുറ്റും പതിവായി പുരട്ടിയാൽ മൂലക്കുരു ശമിക്കും .

ഇരിമ്പൻപുളി ഇട്ട് വെള്ളം തിളപ്പിച്ച് പതിവായി കുടിച്ചാൽ പ്രമേഹം ശമിക്കും .

ഇരിമ്പൻപുളി വെള്ളവും ചേർത്ത് ജ്യൂസുണ്ടാക്കി പതിവായി കഴിച്ചാൽ അലർജി ശമിക്കും .

വിറ്റാമിൻ "സി" ധാരാളം അടങ്ങിയ ഇരിമ്പൻപുളി പതിവായി കഴിച്ചാൽ പ്രധിരോധശേഷി വർദ്ധിക്കും .

 Buy Now - Bilimbi Healthy Live Plant

ഇരിമ്പൻപുളി അച്ചാർ .

  • ഇരിമ്പൻപുളി  - അരക്കിലോ 
  • മുളകുപൊടി - 5 സ്പൂൺ 
  • ഉലുവ -അര സ്പൂൺ 
  • കായം -ഒരു ചെറിയ കഷണം 
  • കടുക് -ഒരു  സ്പൂൺ
  • ഉപ്പ് - ആവിശ്യത്തിന് 
  • എണ്ണ 

തയാറാക്കുന്ന വിധം .

ഇരിമ്പൻപുളി കഴുകി നന്നായി  വെള്ളം തുടച്ചെടുക്കുക . നെടുകെ നാലായി കീറിയെടുക്കുക. ശേഷം ഉപ്പുപുരട്ടി വയ്ക്കുക  .ഒരു ചീനിച്ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടാക്കി കടുക് പൊട്ടിക്കുക . ഇതിലേയ്ക്ക് കായം , ഉലുവ എന്നിവ വറത്തുപൊടിച്ചതും മുളകുപൊടിയും ചേർക്കുക .

മൂത്തുവരുമ്പോൾ ഇരിമ്പൻപുളി ഇതിലേയ്ക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക . തണുത്തതിന് ശേഷം കുപ്പികളിലാക്കി മുകളിൽ അല്‌പം നല്ലെണ്ണയൊഴിച്ച് സൂക്ഷിച്ച് വയ്ക്കാം .ഉപ്പിലിട്ട ഇരിമ്പൻപുളിയും ഇതേപോലെ അച്ചാറിടാവുന്നതാണ് .

ഇരിമ്പൻപുളി പാനീയം .

  • ഇരിമ്പൻപുളി നല്ലതുപോലെ വിളഞ്ഞത് - 5 എണ്ണം .
  • തേൻ / ശർക്കര - മധുരത്തിന് ആവശ്യമായത് .
  • പച്ചവെള്ളം -10 ഗ്ലാസ് .

തയാറാക്കുന്ന വിധം  .

നല്ലതുപോലെ തിളച്ചവെള്ളത്തിൽ 5 മിനിറ്റു നേരം ഇരിമ്പൻപുളി ഇട്ടുവയ്ക്കുക .ശേഷം ഇരിമ്പൻപുളിയും വെള്ളവും ചേർത്ത് മിക്സിയിൽ നന്നായി അടിച്ച് അരിച്ചെടുക്കുക .ഇതിലേയ്ക്ക് ആവശ്യത്തിന് മധുരവും ചേർത്ത് ഉപയോഗിക്കാം .

Previous Post Next Post