ഇലന്ത (ഇലന്തപ്പഴം)

ഇലന്ത പഴം,ഇലന്തപഴം,ഇലന്തപ്പഴം,ഇലന്തക്ക അച്ചാർ എങ്ങനെ ഉണ്ടാക്കാം,മാവു പെട്ടന്ന് പൂക്കാൻ,ഗ്രാഫ്റ്റിംഗ് ചെയുന്നത് എങ്ങനെ,bearapple indian jujube fruit ft vlog razz garden ഇലന്ത പഴം malayalam fruit plant cultivation,ber apple,ber apple farming,ber apple malayalam,ber apple fruit,ber apple green,ber apple benefits,chinese dates,bear apple,ബേർ ആപ്പിൾ,elantha pazham,indian plum,ber apple garden,chinese dates recipes,jujube fruit,indian jujube,apple ber


ഇന്ത്യയിൽ കാണപ്പെടുന്ന ഒരു ഇടത്തരം വൃക്ഷമാണ് ഇലന്ത. കേരളത്തിൽ ഇതിനെ ലന്തമരം ,എലന്ത തുടങ്ങിയ പല പേരുകളിലും അറിയപ്പെടും .

  • Botanical name : Ziziphus mauritiana , Ziziphus jujuba
  • Family: Rhamnaceae (Ber family)
  • Common Name : Indian Jujube ,Jujube tree , Cottony Jujube , Ber, Apple Siam , Bedara
  • Malayalam :  Elentha , Ilantha , Lanthapazham 
  • Tamil : Elandhai
  • Hindi : Ber
  • Kannada : Bore, Baare,Era, Elachi
  • Telugu : Regi aku
  • Punjabi : Dukh Bhanjani Ber
  • Gujarati : Bor , Bordi 
  • Sanskrit : Badri
ആവാസമേഖല .

ഇന്ത്യ ,ശ്രീലങ്ക ,ചൈനാ ,മ്യാന്മാർ ,ആഫ്രിക്ക ,അഫ്ഗാനിസ്ഥാൻ ,ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ ഇലന്ത കാണപ്പെടുന്നു .കേരളത്തിൽ തിരുവനന്തപുരം ,പത്തനംതിട്ട ,കോട്ടയം ,ആലപ്പുഴ ,ഇടുക്കി ,പാലക്കാട് ,മലപ്പുറം ,കോഴിക്കോട് ,തൃശുർ ,വയനാട് , തുടങ്ങിയ ജില്ലകളിൽ ഇലന്ത കാണപ്പെടുന്നു .1000 -1800 വരെ ഉയരമുള്ള മലയോര മേഖലകളിലാണ് ഇലന്ത ധാരാളമായി കാണപ്പെടുന്നത് .യാതൊരു പരിചരണവുമില്ലാതെ കേരളത്തിലെ കാലാവസ്ഥയിലും ഇലന്ത നന്നായി വളരും .

രൂപവിവരണം .

ഒരു ഇടത്തരം വൃക്ഷമാണ് ഇലന്ത. 10 മീറ്ററോളം ഉയരത്തിൽ വള്ളിപോലെയുള്ള ശാഖകളോടെ ഈ സസ്യം വളരാറുണ്ട് .ഇതിന്റെ ഇലകൾ ഏകാന്തരമായി വിന്യസിച്ചിരിക്കുന്നു  .ഇലകൾക്ക് 2 -7 സെ.മി നീളവും 2 -4 സെ.മി വീതിയുമുണ്ടാകും .ശാഖകളുടെ രണ്ടുവശങ്ങളിലും രണ്ടുനിരയായി ഇലകൾ കാണപ്പെടുന്നു .ഇവയുടെ ഇലകളിൽ 3 സിരകൾ തെളിഞ്ഞു കാണാം .

ഫെബ്രുവരി -മാർച്ച് മാസങ്ങളിൽ പൂക്കാലം ആരംഭിച്ച് ഏതാണ്ട് 6 മാസത്തോളമാണ്  ഇവയുടെ പൂക്കാലം .പച്ച കലർന്ന മഞ്ഞ നിറത്തിലുള്ള ചെറിയ പൂക്കളാണ് ഇവയുടേത് .ഡിസംബർ മാസത്തോടെ ഇവയുടെ ഫലങ്ങൾ മൂത്തുതുടങ്ങും .ചെറിയ ആപ്പിളിൻറെ ആകൃതിയാണ് ഇവയുടെ ഫലങ്ങൾക്ക് .ആപ്പിളിന്റെ അത്ര മധുരമില്ലെങ്കിലും ഏതാണ്ട് ആപ്പിളിന്റെ രുചിയാണ്.ഇവ പച്ചയ്‌ക്കോ ഉണക്കി സൂക്ഷിച്ചോ ,അച്ചാറിട്ടോ കഴിക്കാവുന്നതാണ് . .പക്ഷി മൃഗാതികളുടെ ഇഷ്ട്ട ഭക്ഷണമാണ് ഇലന്തപ്പഴം . ഇവ വഴിയാണ് വിത്തുവിതരണം നടക്കുന്നതും .


ഇലന്ത ആചാരവും വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ .

പലതരം വിശ്വാസങ്ങളും ഇലന്തയുമായി ബന്ധപ്പെട്ട് നിലവിലുണ്ട് .ഇലന്ത വീടിന്റെ തെക്കുഭാഗത്ത് നട്ടാൽ ധനലാഭവും .കിഴക്കുഭാഗത്ത് നട്ടാൽ പുത്രലാഭവും കിട്ടുമെന്നാണ് വിശ്വാസം .ചില പൂജകൾക്ക് ഇലന്തക്കായ ഉപയോഗിക്കുന്നുണ്ട് .രാമായണത്തിലെ ശബരി എന്ന വൃദ്ധ സ്ത്രീ ശ്രീരാമനെ സേവിച്ച പ്രസിദ്ധമായ ഒരു പഴമാണ് ഇലന്തപ്പഴം .വനവാസ കാലത്ത് രാമൻ ലക്ഷ്മണനോടൊപ്പം സീതയെ അന്വഷിച്ച് ലങ്കയിലേക്ക് പോകുമ്പോൾ തന്റെ ഭക്തയായ  ശബരി എന്ന വൃദ്ധ സ്ത്രീയുടെ ആശ്രമത്തിൽ എത്തുകയും അവർക്ക് ദർശനം കൊടുക്കുകയും ചെയ്തു . അപ്പോൾ ശ്രീരാമന് ശബരി ഭക്ഷിക്കാൻ കൊടുത്തത് ഇലന്തപ്പഴമാണന്ന് പറയുന്നു ,

ഇലന്തയുടെ ഉപയോഗങ്ങൾ .

ഇലന്തയുടെ തടി വിറകിനല്ലാതെ മറ്റ് ഉപയോഗങ്ങൾ ഒന്നും തന്നെയില്ല . ഇലന്തയ്ക്ക് നിരവധി ഔഷധഗുണങ്ങളുണ്ട് . വിറ്റാമിൻ "c " കാൽസ്യം ,ഇരുമ്പ് ,ഫോസ്‌ഫറസ്‌ എന്നിവ  ധാരാളമായി അടങ്ങിയിരിക്കുന്ന ഇവയുടെ പഴം രക്തസ്രാവം ,പനി ,ശരീരം ചുട്ടുനീറ്റൽ ,അമിത ദാഹം,അർശസ്സ് ,മഹോദരം ,അതിസാരം ,രക്തശുദ്ധി തുടങ്ങിയവയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു .കൂടാതെ ഇലന്തയുടെ വേരിന്മേൽ തൊലിക്കും ,ഇലയ്ക്കും ,മരപ്പട്ടയ്ക്കും ഔഷധഗുണങ്ങളുണ്ട് . ഇതിന്റെ വേരിന്മേൽ തൊലി വിരേചന ഔഷധമായി ഉപയോഗിക്കുന്നു . ഇവയുടെ പട്ടയിൽ നിന്നും ഉണ്ടാക്കുന്ന കഷായവും ,ചൂർണ്ണവും വ്രണങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു .ഇതിന്റെ തളിരിലകൾ ത്വക്ക് രോഗങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു . ഇതിന്റെ വിത്തുകൾക്ക് കാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട് .

ഇലന്തപ്പഴത്തിന്റെ ഉള്ളിലെ കുരു നീക്കം ചെയ്ത ശേഷം ഉപ്പും ,കുരുമുളകും ചേർത്തരച്ച് വെയിലിൽ ഉണക്കി ഉണ്ടാകുന്ന കൊണ്ടാട്ടം തമിഴ്നാട്ടിൽ സാധാരണയാണ് .ഇലന്തപ്പഴം കഴിച്ചാൽ വിശപ്പില്ലായ്മ ,ദഹനക്കേട് ,ഛർദ്ദി , മുതലായ മാറിക്കിട്ടും .ഇലന്തപ്പഴം പതിവായി കഴിക്കുകയോ ഇതിന്റെ കുരുവിട്ട് വെള്ളം തിളപ്പുച്ചു കുടിക്കുകയോ ചെയ്താൽ ഉറക്കക്കുറവ് മാറിക്കിട്ടും .ഇലന്തപ്പഴം ഉണങ്ങിയതോ ഉണങ്ങാത്തതോ ആയ 5 പഴം ദിവസേന കഴിച്ചാൽ പുരുഷന്മാരിലെ ലൈംഗീകശക്തി വർദ്ധിക്കും .

Previous Post Next Post