ആനത്തൊണ്ടി ഔഷധഗുണങ്ങളും ഉപയോഗവും

 

anathondi,tracheophyta,equisetopsida c. agardh,malvaceae juss.,pterygota alata,pterygota alata (roxb.) r. br. [x],poola,kudatthanni,porila,kavalam,kodathanni,pothondi,kodaithondi,buddha's coconut,aanaithondi,buddha coconut,joseph chacko,pattanakkad,cherthala,alappuzha,kerala news,kerala news in malayalam,keralakaumudi,malayalam news live,miyawaki,forest,afforestation benefits,miyawaki method of afforestation,miyawaki forest kerala

വനങ്ങളിൽ കാണപ്പെടുന്ന ഒരു വൻമരമാണ് ആനത്തൊണ്ടി . മലയാളത്തിൽ , വൻതൊണ്ടി , കാട്ടുതൊണ്ടി , കാവളം , പൊത്തൊണ്ടി , കൊടത്താണ്ണി തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു . ഇംഗ്ലീഷിൽ ഇതിനെ Buddha's coconut tree എന്ന പേരിൽ അറിയപ്പെടുന്നു . ഇതിന്റെ ശാസ്ത്രീയനാമം Pterygota alata എന്നാണ് .

ആനത്തൊണ്ടി വിവിധ ഭാഷകളിലെ പേരുകകൾ .

Common name : Buddha's Coconut , Kasah . Malayalam : Anathondi, Kavalam, Kudatthanni, Pothondi ,Vanthondi  , Kattuthondi . Tamil : Kodaittondi, Anaittondi . Kannada :  kolugida . Marathi : Karvati  Benga: Buddha Narikel . Hindi : Budda . Botanical name: Sterculia alata . Synonyms : Pterygota alata . Family : Sterculiaceae (Cacao family) . 

ആനത്തൊണ്ടി എവിടെ കാണപ്പെടുന്നു .

പശ്ചിമഘട്ടത്തിൽ 800 മീറ്റർ ഉയരമുള്ള വനങ്ങളിൽ ഈ മരം സാധാരണ കാണപ്പെടുന്നു .  കേരളം ,കർണ്ണാടകം ,തമിഴ്‌നാട് ,അസം ,എന്നിവിടങ്ങളിൽ ഈ വൃക്ഷം കാണപ്പെടുന്നു .നല്ല ഈർപ്പമുള്ള നിത്യഹരിത വനങ്ങളിൽ ഈ വൃക്ഷം ധാരാളമായി കാണപ്പെടുന്നു . ഇന്ത്യ കൂടാതെ ബംഗ്ലാദേശ് ,ഭൂട്ടാൻ ,മ്യാന്മാർ എന്നീ രാജ്യങ്ങളിലും ഈ വൃക്ഷം കാണപ്പെടുന്നു .

ആനത്തൊണ്ടി വൃക്ഷത്തിന്റെ പ്രത്യേകതകൾ .

ഏകദേശം 35 മീറ്റർ ഉയരത്തിൽ വളരുന്ന ഈ വൃക്ഷത്തിന്റെ തൊലിക്ക്  ചാരനിറമാണ് . തൊലിയിൽ മുറിവുണ്ടാക്കിയാൽ മഞ്ഞ നിറത്തിൽ കാണാം .ഇവയുടെ ഇലകൾ ഏകാന്തരമായിട്ടാണ് വിന്യസിച്ചിരിക്കുന്നത് . അണ്ഡാകൃതിയിലാണ് ഇവയുടെ ഇലകൾ . ശരാശരി 25 സെ.മി നീളവും 15 സെ.മി വീതിയും കാണും .

ഈ വൃക്ഷത്തിൽ വർഷം മുഴുവൻ പൂക്കൾ കാണാം . എങ്കിലും ജനുവരി ഫെബ്രുവരി മാസത്തിലാണ് പൂക്കൾ കൂടുതലായും ഉണ്ടാകുന്നത് . ഇതിന്റെ പൂക്കൾ കുലകളായിട്ട് കാണപ്പെടുന്നു . മൂത്ത ശാഖകളിലും തായ്ത്തടിയിലും പൂക്കളുണ്ടാകുന്നു . ഇതിന്റെ പൂക്കൾക്ക് തവിട്ടുനിറമാണ് .നവംബർ ,ഡിസംബർ മാസത്തോടെ ഇവയുടെ കായകൾ വിളയും . ഒരു പൊതിച്ച തേങ്ങയുടെ ആകൃതിയിലുള്ള ഇവയുടെ  ഒരു കായിൽ 25 മുതൽ 30 വിത്തുകൾ വരെ കാണും . കാറ്റുവഴിയാണ് വിത്തുവിതരണം നടക്കുന്നത്  . കാരണം ഇവയുടെ വിത്തിന് ചിറകുകളുണ്ട് . 

ആനത്തൊണ്ടിയുടെ തടിയുടെ ഉപയോഗങ്ങൾ എന്തൊക്കെയാണ് .

ആനത്തൊണ്ടിയുടെ തടിക്ക് വെള്ളനിറമാണ് . എന്നാൽ മരം മുറിച്ചു കുറച്ചുനാൾക്കകം തവിട്ടു നിറത്തിലാകുന്നു . ആനത്തൊണ്ടിയുടെ തടിക്ക് നല്ല ഭാരമാണ് .എങ്കിലും ബലം വളരെ കുറവാണ് . അതിനാൽ തന്നെ വിറകിനല്ലാതെ  ഫർണീച്ചറുകളുടെ നിർമ്മാണത്തിനും മറ്റ് വീട്ടാവശ്യങ്ങൾക്കും ഉപയോഗിക്കാൻ കൊള്ളില്ല . ആനത്തൊണ്ടിയുടെ വിത്തുകൾക്കും മരത്തിന്റെ തൊലിക്കും,ഇലയ്ക്കും   ഔഷധഗുണമുള്ളതായി കണ്ടെത്തിയിട്ടുണ്ട് .

എന്തൊക്കെയാണ് ആനത്തൊണ്ടിയുടെ ഔഷധഗുണങ്ങൾ .

തലച്ചോറിന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കാൻ കഴുവുള്ളൊരു സസ്യമാണ് ആനത്തൊണ്ടി . കൂടാതെ നീര് ,വേദന ,സന്ധിവാതം കുഷ്ടം ,മൂത്രത്തിൽ കല്ല് തുടങ്ങിയവയുടെ ചികിൽസയ്ക്ക് ആനത്തൊണ്ടിയുടെ തൊലി ഉപയോഗിക്കുന്നു . ഇതിനെ വിത്തിൽ കറുപ്പിന് തുല്ല്യമായ ഒരു ലഹരി അടങ്ങിയിട്ടുണ്ടന്ന് പറയുന്നു .

കുടങ്ങൽ അരച്ച് അരിമാവിൽ ചേർത്ത് ആനത്തൊണ്ടിയുടെ ഇലയിൽ ഒഴിച്ച് ആവിയിൽ പുഴുങ്ങി കഴിച്ചാൽ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടും .

Previous Post Next Post