സീതപ്പഴം | Sugar Apple ഔഷധഗുണങ്ങൾ

സീതപ്പഴം,സീതപ്പഴ കൃഷി,സീതപ്പഴ തൈകൾ,ഇങ്ങനെ നട്ടാൽ വർഷം മുഴുവൻ സീതപ്പഴം,സീതപ്പഴം ഗോൾഡ്‌,സീതപ്പഴം വീട്ടിൽ എങ്ങിനെ വളർത്താം..?..,ചക്കപ്പഴം,ഇരുമ്പ്,കസ്റ്റഡ് ആപ്പിൾ,പഴങ്ങൾ,കസ്റ്റര്‍ഡ് ആപ്പിള്‍,പഴങ്ങള്‍,മാവു പെട്ടന്ന് പൂക്കാൻ,പഴച്ചെടികൾ നിറയെ കായ്ക്കാൻ,what fruit trees grow best in containers,fruit tree,growing fruit trees in containers,fruit trees in barrels,fruit & fruit trees,tropical fruit plant,plants in pot,fruit plants sale kerala,ഷിബു ഭരതൻ


കേരളത്തിലെ നാട്ടിൻപുറങ്ങളിൽ ധാരാളമായി കാണപ്പെടുന്നു ഒരു ചെറു വൃക്ഷമാണ് ആത്ത , ഇതിനെ ആത്തിച്ചക്ക , സീതപ്പഴം , അമൃതക്കായ , ആത്തിമരം  തുടങ്ങിയ പല പേരുകളിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ അറിയപ്പെടുന്നു .  Sugar Apple, Custard Apple, Sweetsop തുടങ്ങിയ പേരുകളിൽ ഇംഗ്ലീഷിൽ അറിയപ്പെടുന്നു .ഇതിന്റെ ശാസ്ത്രീയനാമം Annona squamosa എന്നാണ് .

Sugar Apple വിവിധ ഭാഷയിലുള്ള പേരുകൾ .

Common name : Sugar Apple, Custard Apple, Sweetsop . Malayalam : Aathi, Aatha, Aathachakka, Amruthakkai, Seethappazham, Sitaphalam, Attachaka . Tamil : Seetha maram . Hindi : Sharifa : Telugu : Sitaphalamu . Kannada : Sita Phal . Marathi : Sitaphal . Bengali : Ata fol . Sanskrit : Sitaphalam . Botanical name : Annona squamosa . Family : Annonaceae (sugar apple family).

ആത്ത അഥവാ  സീതപ്പഴം എവിടെ വളരുന്നു . 

കേരളത്തിലെ നാട്ടിൻപുറങ്ങളിൽ ധാരാളമായി കാണപ്പെടുന്നു .തമിഴ്നാട് ,ഉത്തർപ്രദേശ് , ആസ്സാം എന്നിവടങ്ങളിൽ ആത്ത കൃഷിചെയ്യപ്പെടുന്നു . കൂടാതെ ബംഗ്ലാദേശ് ,പാകിസ്ഥാൻ ,കൊളംബിയ ,ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളിലും ഇവ ധാരാളമായി കാണപ്പെടുന്നു .ആത്തയുടെ കുടുംബത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത് സീതപ്പഴമാണ്‌ . ഈ സസ്യം  വിദേശിയാണ്  .പോർച്ചുഗീസുകാരാണ് ആത്തമരം ഇന്ത്യയിൽ എത്തിച്ചത് .

ആത്തമരം പ്രത്യേകതകൾ .

3 മുതൽ 6 മീറ്റർ ഉയരത്തിൽ വളരുന്ന ശിഖരങ്ങളോടു കൂടിയ  ഒരു ചെറു വൃക്ഷമാണ് ആത്ത . ഇവയുടെ ഇലകൾ ഏകാന്തരമായി വ്യന്യസിച്ചിരിക്കുന്നു . ഇലകൾക്ക് 11 സെ.മി നീളവും 2.5 സെ.മി വീതിയുമുണ്ടാകും . ഇലകളുടെ രണ്ടറ്റവും കൂർത്തിരിക്കും .

മാങ്ങയോളം വലിപ്പമുള്ള ഇവയുടെ ഫലങ്ങൾ ആദ്യം പച്ചനിറത്തിലാണ് കാണപ്പെടുന്നത് . പഴുതുകഴിയുമ്പോൾ നിറവ്യത്യാസം ഉണ്ടാകും .അനേകം മുന്തിരിപ്പഴങ്ങൾ ഞെക്കിഞെരുക്കി വച്ചതുപോലെയാണ്  ആത്തപ്പഴത്തിന്റെ പുറമെയുള്ള രൂപം . ഫലത്തിന്റെ ഉള്ളിലെ മാംസളമായ ഭാഗത്തിന് മധുരവും നേരിയ പുളിപ്പും ചേർന്ന രുചിയാണ് .

ആത്തപ്പഴത്തിൽ ഇരുമ്പ് , മാംസ്യം ,കൊഴുപ്പ് ,കാൽസ്യം ,തയാമിൻ ,വൈറ്റമിനുകൾ എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു .ഫലത്തിനുള്ളിലെ വിത്തിന് കറുപ്പുകലർന്ന തവിട്ടുനിറമാണ് . വിത്തുവഴിയാണ് സ്വാഭാവിക പുനരുത്ഭവം നടക്കുന്നത് . ഇതിന്റെ തടിക്ക്  ഈടും  ബലവും വളരെ കുറവാണ് . അതിനാൽ തന്നെ വിറകിനല്ലാതെ മറ്റൊന്നിനും ഇതിന്റെ തടി കൊള്ളില്ല .

സീതപ്പഴം ഒരു വിഷസസ്യമാണോ .

സീതപ്പഴം ഭക്ഷിക്കാൻ സ്വാദിഷ്ടമാണെങ്കിലും ഇതിന്റെ ഉള്ളിലെ വിത്തിന് വിഷമുണ്ട് ,കൂടാതെ ആത്തമരത്തിന്റെ തൊലിയിലും ,വേരിലും ഇലയിലും വിഷാംശം അടങ്ങിയിരിക്കുന്നു . ആത്തയുടെ വിത്ത് അധിക അളവിൽ ഉള്ളിൽ  കഴിച്ചാൽ അന്നപഥത്തിലെ ആന്തരകലകൾക്ക് വീക്കമുണ്ടാകും.വിത്തിന്റെ പൊടി കണ്ണിൽ വീണാൽ നേത്രപടലത്തിന്  വീക്കമുണ്ടാകുകയും കാഴ്ചശക്തി നഷ്ടപ്പെടുകയും ചെയ്യും .

ആത്തയുടെ  തൊലിയും വേരുംഉള്ളിൽ  കഴിച്ചാൽ ശക്തമായ വയറിളക്കമുണ്ടാകും.ആത്തയുടെ തൊലി ചില കീടനാശിനികൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു .ഇതിന്റെ തൊലി മത്സ്യത്തിന് വിഷമാണ് . തൊലി അരച്ച് വെള്ളത്തിൽ കലക്കിയാൽ  മീൻ ചാകും. ആത്തയുടെ കുരുവോ ,വേരോ ,ഇലയോ ഉള്ളിൽ കഴിച്ചാൽ ആദ്യം ഛർദ്ദിപ്പിക്കണം . ഇതിന്റെ തീക്ഷ്ണ സ്വഭാവം ശമിപ്പിക്കുന്നതിനു വേണ്ടി സ്നിഗ്ധ -ശീത ഗുണങ്ങളുള്ള നെയ്യോ ,പാലോ ഉള്ളിൽ കഴിക്കണം . ആത്ത പല തരമുണ്ട് "Annona squamosa" എന്ന ശാസ്ത്രീയനാമത്തിലുള്ള  ആത്തയെക്കുറിച്ചാണ് ഇവിടെ പറഞ്ഞത് .

ALSO READ : ആത്ത . രാമപ്പഴം ഔഷധഗുണങ്ങൾ 

ആത്തയിൽ അടങ്ങിയിരിക്കുന്ന രാസഘടകങ്ങൾ ഏതൊക്കെയാണ് .

ആത്തയുടെ കുരുവിൽ ഒരിനം എണ്ണയും വിഷസ്വഭാവമുള്ള റെസിനും അടങ്ങിയിട്ടുണ്ട് . ഇലയിലും വിത്തിലും ക്രിസ്റ്റലീയ ആൽക്കലോയിഡ് അടങ്ങിയിരിക്കുന്നു . ആത്തയുടെ ഇലയിലും വേരിലും ,തൊലിയിലും ഹൈഡ്രോസയനിക് അമ്ലം അടങ്ങിയിരിക്കുന്നു .

ആത്തയുടെ ഔഷധഗുണങ്ങൾ എന്തൊക്കെയാണ് .

ആത്ത ഒരു വിഷസസ്യമാണെങ്കിലും ഔഷധഗുണമുള്ളതായി കണ്ടെത്തിയിട്ടുണ്ട് . ഇതിന്റെ പഴവും ഇലയുമാണ് ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത് . ക്ഷയരോഗികൾക്ക് ഏറ്റവും മികച്ച പഴമാണ് ആത്ത.ഇത് ദിവസവും കഴിച്ചാൽ ക്ഷയരോഗത്തെ ശമിപ്പിക്കും .ഹൃദ്രോഗം ഉള്ളവരിൽ രക്തസമ്മർദ്ദം കുറയ്ക്കാനും ആത്തപ്പഴം കഴിക്കുന്നത് വളരെ നല്ലതാണ് .

ഹിസ്റ്റീരിയ ,മയക്കം എന്നിവയ്ക്ക് ആത്തയുടെ ഇല ചതച്ച് മണപ്പിച്ചാൽ ആശ്വാസം കിട്ടും .കൂടാതെ പനി ആസ്മ എന്നിവയ്ക്കും ആത്തപ്പഴം വളരെ നല്ലതാണ് .  ആത്തയുടെ ഇളം കായ്കൾ ഉണക്കിപ്പൊടിച്ച് ചെറുപയറുപൊടിയും ചേർത്ത് കഴിച്ചാൽ ഉദരകൃമികൾ നശിക്കും .ആത്തയുടെ കുരു പൊടിച്ച് തലയിൽ പുരട്ടിയാൽ തലയിലെ പേൻ നശിക്കും .

 സീതപ്പഴം കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യഗുണങ്ങൾ .

 സീതപ്പഴത്തിന്റെ കുരുവിന് വിഷഗുണമുണ്ടങ്കിലും ഇതിന്റെ പഴത്തിന് ഒരുപാട് ആരോഗ്യഗുണങ്ങളുണ്ട് . പ്രമേഹരോഗികൾക്കും കഴിക്കാവുന്ന ഒരു പഴമാണ്  സീതപ്പഴം. കൂടിയ അളവിലല്ലങ്കിലും പ്രമേഹരോഗികൾക്ക്  ദിവസം ഒരു  സീതപ്പഴം കഴിക്കാമെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു .

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു : സീതപ്പഴത്തിൽ അടങ്ങിയിട്ടുള്ള ഉയർന്ന അളവിലുള്ള വിറ്റാമിൻ സി ആരോഗ്യപരമായ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു . ഇത് മറ്റ് രോഗങ്ങൾ വരാതിരിക്കാൻ സഹായിക്കുന്നു .

ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നു : സീതപ്പഴത്തിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനത്തെ മെച്ചപ്പെടുത്തുകയും .മലബന്ധം പോലുള്ള അവസ്ഥകൾ ഉണ്ടാകാതിരിക്കാനും സഹായിക്കുന്നു . കൂടാതെ കുടലിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു .

ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു : സീതപ്പഴത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ "സി" യും ആന്റിഓക്‌സിഡന്റുകളും ഫ്രീ റാഡിക്കലുകളിൽ നിന്നുള്ള കേടുപാടുകളിൽ നിന്ന് ചർമ്മത്തെ രക്ഷിക്കുകയും കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കുകയും . തന്മൂലം നല്ല ആരോഗ്യവും ,തിളക്കവുമുള്ള ചർമ്മം നൽകുകയും  ചയ്യുന്നു .

ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു : സീതപ്പഴം പൊട്ടാസ്യത്തിന്റെ നല്ല ഒരു ഉറവിടമാണ് .ഇത് ആരോഗ്യപരമായ രക്തസമ്മർദ്ദം നിലനിർത്താൻ സഹായിക്കുന്നു .തന്മൂലം ഹൃദയസംബന്ധമായ രോഗങ്ങളുടെ  സാധ്യത കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു .

Previous Post Next Post