മുഞ്ഞ ,ആറ്റുമുഞ്ഞ

മുഞ്ഞ,പയറിലെ മുഞ്ഞ,മുഞ്ഞ നിയന്ത്രണം,മുഞ്ഞ പോകാൻ,മുഞ്ഞ മഞ്ഞ കെണി,മുഞ്ഞ ഒഴിവാക്കാം,പയറിലെ മുഞ്ഞ ശല്യം,പയറിലെ മുഞ്ഞ കളയാന്,മുഞ്ഞ ഒഴുവാക്കുവാൻ,# മുഞ്ഞ ആയുർവേദ ഗുണങ്ങൾ,പയറിലെ മുഞ്ഞ ഒഴിവാക്കുക,മുഞ്ഞ വെള്ളിച്ച ഒഴിവാക്കുവാൻ,മുഞ്ഞ ആമ്മ വണ്ട് ഒഴിവാക്കുവാൻ,മുഞ്ഞ പയർ ചെടിയിൽ നിന്നും ഒഴിവാക്കുവാൻ,പയറിലെ മുഞ്ഞയ്ക്ക് മരുന്ന്,മുളക്,കഞ്ഞിവെള്ളം കൊണ്ട് ഒരു സൂത്രം,ഉപ്പും മുളകും പരിപാടി,payar krishi tips in malayalam,payarkrishi tips,payar krishi tips


കേരളത്തിൽ കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് മുഞ്ഞ . ദശമൂലത്തിലെ അഗ്നിമന്ഥം എന്ന ഔഷധസസ്യത്തെയാണ്  കേരളത്തിൽ മുഞ്ഞ എന്ന പേരിൽ അറിയപ്പെടുന്നത് .ഈ സസ്യം ഒന്നിലധികം ഇനങ്ങളിൽ കാണപ്പെടുന്നു .പ്രേംന ഇൻ്റഗ്രിഫോളിയ (Premna integrifolia ) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന സസ്യത്തെയാണ് മുഞ്ഞയായി എടുക്കുന്നത് .മുഞ്ഞ , ആറ്റുമുഞ്ഞ ,അരണി തുടങ്ങിയ പേരുകളിലും ഈ സസ്യം അറിയപ്പെടുന്നു .

നിരവധി ഔഷധഗുണങ്ങൾ ഉള്ള ഒരു സസ്യമാണ് മുഞ്ഞ .ഇതിന്റെ ഇല ,വേര് ,ചിലപ്പോൾ സമൂലമായും ഈ സസ്യം ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു .പ്രമേഹം ,ഊരുസ്തംഭം , മൂലക്കുരു .വാതം ,ആമവാതം ,അഗ്നിമാന്ദ്യം ,നാഡിശൂല ,വിബന്ധം ,പ്രതിശ്യായം ,കഫരോഗങ്ങൾ .പനി തുടങ്ങിയ രോഗങ്ങൾക്ക് ഒരു ഉത്തമ പ്രതിവിധിയാണ് ഈ സസ്യം .ദശമൂലാരിഷ്ടം ,ധന്വന്തരകഷായം ,ച്യവനപ്രാശം ,അഗസ്ത്യരസായനം ,സുകുമാരഘൃതം.തുടങ്ങിയ ഔഷധങ്ങളിൽ മുഞ്ഞ ഒരു ചേരുവയാണ് .

ഏകദേശം മൂന്ന് മീറ്റർ ഉയരത്തിൽ വളരുന്ന ഒരു കുറ്റിച്ചെടിയാണ് ഈ സസ്യം .ചുവട്ടിൽ നിന്നുതന്നെ വളഞ്ഞുപുളഞ്ഞാണ്  ഈ സസ്യം വളരുന്നത് .ഇതിന്റെ പുറംതൊലിക്ക് വെള്ള കലർന്ന മഞ്ഞ നിറമാണ് .ഒരു കുലയിൽ തന്നെ ധാരാളം പൂക്കളുണ്ടാകുന്നു .പച്ചകലർന്ന വെള്ളനിറമാണ് പൂക്കൾക്ക് .ഇവയിൽ ചെറിയ ഫലങ്ങൾ ഉണ്ടാകുന്നു  .ഇവ ഉണങ്ങിക്കഴിയുമ്പോൾ തവിട്ടുനിറത്തിലോ ,കറുപ്പുനിറത്തിലോ കാണപ്പെടുന്നു .

ആറ്റുമുഞ്ഞമുഞ്ഞ
Botanical namePremna serratifolia
SynonymsPremna obtusifolia
FamilyLamiaceae (Mint family)
Common namePremna
MalayalamMunja ,Attumunja ,Arani
TamilPasumunnai
TeluguGabbunelli
KannadaAgnimandha
SanskritAgnimatha
MarathiArani
രസാദിഗുണങ്ങൾ
രസംകടു,തിക്തം,തുവരം,മധുരം
ഗുണംലഘു
വീര്യംഉഷ്ണം
വിപാകംമധുരം




കോഴിമുഞ്ഞ .

 വേറൊരിനം മുഞ്ഞയാണ് കോഴിമുഞ്ഞ .ഇതിന്റെ ശാസ്ത്രനാമം  ക്ലെറോഡെൻഡ്രം ഫ്ലോമിഡിസ് (Clerodendrum phlomidis) എന്നാണ് .വലിയ കുറ്റിച്ചെടിയായി വളരുന്ന ഒരു സസ്യമാണ് കോഴിമുഞ്ഞ .ഇവയുടെ തൊലിക്കും മഞ്ഞകലർന്ന വെള്ളനിറമാണ് .ഇതിന്റെ പുഷ്പ്പങ്ങൾ വെള്ള കലർന്ന മഞ്ഞനിറമാണ് .ഇതിനും ഔഷധഗുണങ്ങൾ ഉള്ളതാണ് .കേരളമൊഴിച്ച് മറ്റു സംസ്ഥാനങ്ങളിൽ മുഞ്ഞയായി കോഴിമുഞ്ഞ ഉപയോഗിക്കുന്നു . കോഴികൾക്ക്  ഉണ്ടാകുന്ന പേൻശല്യത്തിന് ഏറ്റവും നല്ല മരുന്നാണ് ഈ സസ്യം .അതിനാൽ തന്നെയാണ് കോഴിമുഞ്ഞ എന്ന പേര് ഈ സസ്യത്തിന് വരാൻ കാരണം .

കോഴിമുഞ്ഞ 
Botanical nameClerodendrum phlomidis
FamilyVerbenaceae (Verbena family)
Common nameSage Glory Bower
MalayalamKozhimunja 
TamilTaluddai, Tazhutazhai
TeluguTaluki
SanskritAgnimantha
BengaliGaniyari
MarathiTakalimula

രാസഘടകങ്ങൾ .

മുഞ്ഞയുടെ തൊലിയിൽ പ്രെമ്നൈൻ ,ഗനിയാറിൻ എന്ന ആൽക്കലോയിഡുകൾ അടങ്ങിയിട്ടുണ്ട് .കോഴിമുഞ്ഞയുടെ ഇലയിൽ പെക്റ്റോലിനാരിജെനിൻ ,സ്‌കൂട്ടെല്ലാറിൻ എന്നീ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട് .

ചില ഔഷധപ്രയോഗങ്ങൾ .

1,അർശസ്സിന് .

മുഞ്ഞയുടെ ഇല വെള്ളം തിളപ്പിച്ച് രോഗമുള്ളവർ ദിവസവും കുറച്ചുസമയം ഈ വെള്ളത്തിൽ ഇരുന്നാൽ അർശസ്സ് ശമിക്കും .

2 , പ്രമേഹത്തിന് .

ഇതിന്റെ വേര് കഷായം വച്ച് കഴിച്ചാൽ പ്രമേഹം ശമിക്കും .

3, ഊരുസ്തംഭം .

മുഞ്ഞയുടെ വേരും , ഉങ്ങിൻവേരും കൂടി ഗോമൂത്രത്തിൽ അരച്ച് പൂച്ചിട്ടാൽ ഊരുസ്തംഭം എന്ന രോഗം ശമിക്കും .

4 ,കുടൽപ്പുണ്ണ് 

മൂന്നോ ,നാലോ മുഞ്ഞയില രാവിലെ വെറുംവയറ്റിൽ കഴിച്ചാൽ കുടൽപ്പുണ്ണ് ശമിക്കും 

5 മൃഗങ്ങൾക്കുണ്ടാകുന്ന വയറിളക്കം .

മൃഗങ്ങൾക്കുണ്ടാകുന്ന വയറിളക്കത്തിനും ,വിരശല്യത്തിനും കോഴിമുഞ്ഞയുടെ ഇല കൊടുത്താൽ മതിയാകും .

6, കോഴിപ്പേൻ ഇല്ലാതാക്കാൻ. 

കോഴിക്കൂട്ടിൽ കോഴിമുഞ്ഞയുടെ ഇല വെട്ടിയിട്ടാൽ കോഴിപ്പേൻ നശിക്കും .

7, പനി ,വയറിളക്കം .

മുഞ്ഞയിലയും ,തുളസിയിലയും ചതച്ച നീര് കഴിച്ചാൽ പനി ,വയറിളക്കം എന്നിവ ശമിക്കും .

8, വാതരോഗങ്ങൾക്ക് .

മുഞ്ഞ സമൂലം നിഴലിൽ ഉണക്കിപ്പൊടിച്ച് ഒരു സ്പൂൺ വീതം രാവിലെയും വൈകിട്ടും പാലിൽ കലക്കി കുടിച്ചാൽ വാതരോഗങ്ങൾ ശമിക്കും .

9 , മുട്ടുവേദന മാറാൻ .

മുഞ്ഞയുടെ ഇലയും ,തൊലിയും ,മഞ്ഞളും കൂട്ടിയരച്ച് ആവണക്കെണ്ണയിൽ കാച്ചി മുട്ടിൽ പുരട്ടിയാൽ മുട്ടുവേദന ശമിക്കും. 

Previous Post Next Post