അരണമരം ഉപയോഗവും ഔഷധഗുണവും

 അരണമരം 

ചിത്രശലഭം,ശാസ്താംകോട്ട,butterfly,വിറവാലൻ,tailed jay,graphium agamemnon,shorts,short,shortfeed,vastu,vastushorts,vastu status,astro,astroshorts,astrology,astrology shorts,viral,viral shorts,viral shorts video,vastu vastu,ashoka tree ke fayde,ashoka tree,ashoka tree ka vastu,totka,totke,totka tips,totka shorts,totka status,tree vastu shorts,tree tree,ashoka tree lagao paisa hi paisa pao


ഇന്ത്യയിൽ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും കാണപ്പെടുന്ന ഒരു വൃക്ഷമാണ് അരണമരം .ഇതിനെ അശോകം ,അരണ ,ഹേമപുഷ്പം ,വഞ്ചോലം  , വിള്ളമരം തുടങ്ങിയ പേരുകളിലും കേരളത്തിന്റെ വിവിധഭാഗങ്ങളിൽ അറിയപ്പെടുന്നു .ഇതിന്റെ ശാസ്ത്രീയനാമം Polyalthia longifolia എന്നാണ് . ഇംഗ്ലീഷിൽ Ashok, False Ashok, Mast Tree എന്ന പേരുകളിൽ അറിയപ്പെടുന്നു .ഈ വൃക്ഷത്തിന്റെ ജന്മദേശം ഇന്ത്യയാണ് . 

കേരളത്തിലും ധാരാളമായി അരണമരം  കാണപ്പെടുന്നു .ഈ വൃക്ഷത്തിന് നല്ല ഉയരവും പിരമിഡിന്റെ ആകൃതിയും ഇലകൾക്ക് നല്ല പച്ചനിറവുമാണ് .കുറഞ്ഞ ശാഖകളിൽ തിങ്ങി നിറഞ്ഞ് ഇലകളുള്ളതിനാൽ ഈ വൃക്ഷത്തിന്റെ തടി പലപ്പോഴും കാണാൻ സാധിക്കുകയില്ല .ഏകദേശം 40 മീറ്റർ ഉയരത്തിൽ വരെ ഈ വൃക്ഷം വളരാറുണ്ട് .

ഉയരത്തിന് അനുസരിച്ച്  അരണമരത്തിന്റെ തടിക്ക് വണ്ണമുണ്ടാകില്ല .മിനുസമാർന്ന പ്രതലമുള്ള തടിക്ക് ചാരനിറം കലർന്ന തവിട്ടു നിറമാണ് . ഈ വൃക്ഷത്തിന് വളരാൻ ജലാംശം തീരെ കുറഞ്ഞ അളവിൽ മതിയാകും .ഫെബ്രുവരി ,ഏപ്രിൽ മാസങ്ങളിലാണ്  അരണമരം പൂക്കുന്നത് .ചെത്തിപ്പൂവിന്റെ ആകൃതിയുള്ള ഇവയുടെ പൂക്കൾക്ക് നരച്ച പച്ച നിറമായിരിക്കും .ഇവയുടെ കായകൾ പച്ചനിറത്തിൽ കൂട്ടമായി കാണപ്പെടുന്നു .

ജൂൺ ,ജൂലൈയിൽ അരണമരത്തിന്റെ കായകൾ വിളയുന്നു .ഇവ മൂക്കുമ്പോൾ കറുത്ത നിറത്തിലാകുന്നു .ഈ കായകൾ വവ്വാലുകളുടെ ഇഷ്‌ട്ട ഭക്ഷണമാണ് . അരണമരത്തിന്റെ തടിക്ക് ഈടും ബലവും കുറവാണ് . അതിനാൽ തന്നെ തടികൊണ്ട് മറ്റ് പ്രയോജനങ്ങൾ ഒന്നും തന്നെയില്ല .അലങ്കാര വൃക്ഷമാണ് നടപ്പാതകൾക്ക് ഇരുവശവും നട്ടുവളർത്താൻ വളരെ അനുയോജ്യമാണ് .

  • Botanical name : Polyalthia longifolia
  • Synonyms : Monoon longifolium, Unona longifolia, Uvaria longifolia
  • Family : Annonaceae (Sugar apple family)
  • Common name : False Ashok, Mast Tree , Ashok
  • Malayalam : Aranamaram  , Arana , Villamaram . Vnacholam
  • Hindi : Ashok
  • Tamil : Vansulam
  • Telugu : Devdaru
  • Kannada : Ubbina
  • Marathi : Devdar
  • Sanskrit : Putrajiva

അരണമരത്തിന്റെ ഔഷധഗുണങ്ങൾ .

ഔഷധഗുണമുള്ളൊരു വൃക്ഷമാണ് അരണമരം. പരമ്പരാഗത വൈദ്യത്തിൽ ഇതിന്റെ തൊലിയും ,കായകളും ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു .പനി ,കുഷ്ടം ,മറ്റ് ത്വക്ക് രോഗങ്ങൾ ,രക്തസമ്മർദ്ദം ,പ്രമേഹം ,വാതരോഗങ്ങൾ ,തേൾവിഷം , വായിലെ അൾസർ തുടങ്ങിയവയ്ക്ക് അരണമരത്തിന്റെ തൊലിയും ,കായും ഔഷധമായി ഉപയോഗിക്കുന്നു .

Previous Post Next Post