ലോകത്തിലെ ഏറ്റവും വലിയ വിത്ത് ഉല്പാദിപ്പിക്കുന്ന ഒരു സസ്യമാണ് കടൽ തേങ്ങ് അഥവാ കൊക്കോ ഡി മെർ .ഇതിനെ കടൽ തേങ്ങ , അക്ലാരി തേങ്ങ തുടങ്ങിയ പേരുകളിലും അറിയപ്പെടും .തെങ്ങും ,പനയും കൂടി ചേർന്നുള്ളൊരു വൃക്ഷമാണ്. അതിനാൽ തന്നെ ഇതിനെ ഇരട്ടതെങ്ങ് എന്ന പേരിലും അറിയപ്പെടുന്നു . വംശനാശം നേരിടുന്നൊരു സസ്യം കൂടിയാണിത് .ആഫ്രിക്കയിലെ ദ്വീപുകളിലാണ് ഈ സസ്യം സാധാരണ കാണപ്പെടുന്നത് .
ഇതിന്റെ ഒരു തേങ്ങായിക്ക് ഏകദേശം 40 കിലോയോളം തൂക്കം വരും .ഒരു കുലയിൽ 50 തേങ്ങയോളം ഉണ്ടാകും .ഒരു വൃക്ഷത്തിന് ഏകദേശം 800 വർഷത്തോളം ആയുസുണ്ട് .ഏകദേശം നാലായിരത്തോളം കടൽ തെങ്ങുകൾ മാത്രമാണ് ഈ ഭൂമിയിലുള്ളത് . ഈ വൃക്ഷം കായിച്ച് ഏകദേശം 7 വർഷം വേണ്ടിവരും ഇതിന്റെ കായ്കൾ വിളയാൻ . രണ്ട് തേങ്ങകൾ കൂട്ടിവച്ചതുപോലെയാണ് ഇതിന്റെ തേങ്ങകൾ . ആൺ , പെൺ മരങ്ങൾ വെവ്വേറെയാണ് .ഏകദേശം 100 വർഷമെടുക്കും പെൺ തെങ്ങുകൾ കായ്ക്കാൻ . ഇതിന്റെ വിത്തുകൾ പാകിയാൽ മുളയ്ക്കാൻ തന്നെ 2 വർഷമെടുക്കും . കടൽ തേങ്ങയ്ക്ക് നിരവധി ഔഷധഗുണങ്ങളുണ്ട് . ആയുർവേദത്തിൽ ഒട്ടുമിക്ക രോഗങ്ങൾക്കും കടൽ തേങ്ങാ ഔഷധമായി ഉപയോഗിക്കുന്നു .
കടൽ തേങ്ങ | അക്ലാരി തേങ്ങ |
---|---|
Botanical name | Lodolcia Maldivica |
Synonyms | Lodolcia Seychellarum |
Family | Arecaceae |
Malayalam | Kadal Thenga Aklari Thenga |
Common name | Ambergris, Double Coconut |
Tamil | Minambar |
Sanskrit | Agnijara |
Hindi | Ambru |