ആവിൽ അഥവാ ആവൽ , Indian Elm

 

indian elm,west indian elm,indian elmo,india elm,indian elm tree,indian elm plant,south indian elm,indian elm bonsai,indian bonsai,west indian elm fruits,west indian fruit,tree of medicines indian elm,diseases cured by indian elm tree,#indianelm,gauzuma show | 🍓 🌿 | west indian elm fruits and branches |,piano,indianarmedforces,indiandefenceupdates,p k media,pk media,trending,indiatubedefense,piano music,jati belanda,herbal medicine

വനങ്ങളിലും അർദ്ധഹരിത വനങ്ങളിലും കാണപ്പെടുന്ന ഒരു വന്മരമാണ് ആവിൽ അഥവാ ആവൽ , മലയാളത്തിൽ ഞെട്ടാവൽ ,ഞെട്ടാവിൽ ,ചിരിവില്വം  ചിരുവില്വം തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു .  ഇന്ത്യൻ എൽമ് , ജംഗിൾ കോർക്ക് ട്രീ എന്നീ പേരുകളിൽ ഇംഗ്ലീഷിൽ അറിയപ്പെടുന്നു . ശാസ്ത്രീയനാമം ഹോളോപ്‌ടെലിയ ഇൻ്റഗ്രിഫോളിയ എന്നാണ് .  അൾമേസി കുടുബത്തിൽ പെടുന്നതാണ് ഈ വൃക്ഷം .

ആവൽ വിവിധ ഭാഷകളിലെ പേരുകൾ .

Common name : Indian Elm , Entire-leaved elm tree , Jungle cork tree , South Indian elm tree . Malayalam : Aavel , Aavil , Avelkurunnu , Njettaval , Njetavil  , Cherivilvam , Chiruvlvam . Hindi : Chilbil, Kanju , Papri . Tamil : Tambachi , Tapasi mara , Aavimaram . Telugu ; Nemali nara, Nali . Kannada : Tapasi, Tapasi Mara, Tavasi, Nilavahi, Raahubeeja . Bengali : Nata karanja . Gujarati : Charal ,  Charel . Sanskrit : Chirivilva . Botanical name : Holoptelea integrifolia . Synonyms : Ulmus integrifolia . Family: Ulmaceae (Elm family) .

ആവൽ മരം കാണപ്പെടുന്ന സ്ഥലങ്ങൾ .

ദക്ഷിണേന്ത്യൻ മലകളിലും , വനങ്ങളിലും ആവൽ മരം സാധാരണയായി കാണപ്പെടുന്നു .കേരളത്തിൽ പശ്ചിമഘട്ടത്തിലെ ഇലപൊഴിയും വനങ്ങളിലും അർദ്ധഹരിത വനങ്ങളിലും ആവൽ മരം കാണപ്പെടുന്നു . ഇന്ത്യ കൂടാതെ മലേഷ്യ ,നേപ്പാൾ ,വിയറ്റ്നാം , മ്യാന്മാർ എന്നിവിടങ്ങളിലും ആവൽ മരം കാണപ്പെടുന്നു . 

ആവൽ മരത്തിന്റെ പ്രത്യേകതകൾ .

ഏകദേശം 18 മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു ഇടത്തരം വൃക്ഷമാണ് ആവൽ . ഞെരുടിയാൽ ദുർഗന്ധമുണ്ടാകുന്ന ഇവയുടെ ഇലകളും .ചെറിയ ശൽക്കങ്ങളായി അടർന്നു വീഴുന്ന പരുപരുത്ത മരത്തിന്റെ തൊലിയും ഈ വൃക്ഷത്തിന്റെ പ്രത്യേകതകളാണ് .ആവലിന്റെ ഇലകൾ ലഘു പത്രങ്ങളാണ് .ഏകാന്തരമായി വിന്യസിച്ചിരിക്കുന്നു  .ഇലകൾക്ക് ദീർഘവൃത്താകൃതിയും അറ്റം കൂർത്തിരിക്കുകയും ചെയ്യും . 9 -12 സെ.മി നീളവും 4 സെ.മി വീതിയും ഉണ്ടാകും . 

ഒരു ഇലപൊഴിക്കും വൃക്ഷമാണ് ആവൽ .മഞ്ഞുകാലം മുതൽ വേനൽക്കാലം വരെ നീളുന്നതാണ് ഇവയുടെ ഇലപൊഴിക്കും കാലം . ജനുവരി ,ഫെബ്രുവരിയാണ് ഇവയുടെ പൂക്കാലം . പൂക്കൾ കുലകളായി കാണപ്പെടുന്നു . ഇവയുടെ വിതുകൾക്ക് പച്ചകലർന്ന ചുവപ്പ് നിറമാണ് . വിത്തുകൾ പരന്നാണ് ഇരിക്കുന്നത് .ഏപ്രിൽ ,മെയ് മാസങ്ങളിൽ വിത്തുകൾ വിളയുന്നു . കാറ്റുവഴിയാണ് വിത്തുവിതരണം നടക്കുന്നത് . ഉണങ്ങിയ കായകൾ ഭക്ഷ്യയോഗ്യമാണ് .

ആവൽ മരത്തിന്റെ ഉപയോഗങ്ങൾ .

ആവൽ മരത്തിന്റെ കാതലില്ലാത്ത തടിയാണ് . തടിക്ക് ഉറപ്പും ബലവും ഉണ്ട് . പക്ഷെ ഈട് കുറവാണ് . മാത്രമല്ല പൊട്ടിപോകുകയും ചെയ്യും .അതിനാൽ തന്നെ വീട്ടുപകരണങ്ങൾ ഒന്നും തന്നെ നിർമ്മിക്കാൻ കൊള്ളില്ല .തീപ്പട്ടി ,പായ്ക്കിങ് പെട്ടികൾ തുടങ്ങിയവയുടെ നിർമ്മാണത്തിന് ആവൽ മരത്തിന്റെ തടി ഉപയോഗിക്കുന്നു .കൂടാതെ ഔഷധങ്ങൾക്ക് വേണ്ടി ആവൽ ഉപയോഗിക്കുന്നു .

ആവൽ മരത്തിൽ അടങ്ങിയിരിക്കുന്ന രാസഘടകങ്ങൾ .

ആവൽ മരത്തിന്റെ തൊലിയിൽ ലിഗ്നിൻ, പെന്റോസാൻ , ഫ്രീഡെലിൻ  ,ഫ്രീഡെലാൻ , ഗ്ലുട്ടാമിക് അമ്ലം എന്നിവ അടങ്ങിയിരിക്കുന്നു . ഇതിന്റെ വിത്തിൽ മഞ്ഞ നിറത്തിലുള്ള എണ്ണയും ഗ്ലുട്ടാമിക് അമ്ലവും അടങ്ങിയിരിക്കുന്നു .ഇലയിൽ പ്രോട്ടീൻ ,കാർബോഹൈഡ്രേറ്റ്‌ ,ഫോസ്ഫറസ് ,ജീവകം എന്നിവയും അടങ്ങിയിരിക്കുന്നു .

രസാദിഗുണങ്ങൾ :

 രസം : തിക്തം ,കഷായം . ഗുണം : ലഘു , രൂക്ഷം . വീര്യം : ഉഷ്ണം . വിപാകം : കടു .

ആവൽ മരത്തിന്റെ ഔഷധയോഗ്യമായ ഭാഗം .

മരത്തിന്റെ തൊലി ,തളിരില ,വേരിന്മേൽ തൊലി എന്നിവ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു . 

ഏതൊക്കെ രോഗങ്ങൾക്ക് ആവൽ ഔഷധമായി ഉപയോഗിക്കുന്നു .

ആമവാതം ,സന്ധിവാതം ,തലമുടി വട്ടത്തിൽ കൊഴിച്ചിൽ ,അർശസ്സ് , ദുർമേദസ് , ചർമ്മരോഗങ്ങൾ , കുഷ്ടം , രക്തശുദ്ധി തുടങ്ങിയവയ്ക്ക് ആവൽ ഔഷധമായി ഉപയോഗിക്കുന്നു . ചിരുവില്വാദി കഷായം . ഇന്ദുകാന്തഘൃതം ,അയസ്കൃതി , വലിയ പഞ്ചാഗവൃഘൃതം ,ഗന്ധർവ്വഹസ്താദി കഷായം എന്നീ ആയുർവേദ മരുന്നുകളിൽ  ആവൽ മരത്തിന്റെ തൊലി ഒരു പ്രധാന ചേരുവയാണ് .

ചിരുവില്വാദി കഷായം : അർശസ്സ് ,ഫിസ്റ്റുല തുടങ്ങിയവയ്ക്ക് ആയുർവേദത്തിൽ ഉപയോഗിക്കുന്ന ഒരു പ്രധാന മരുന്നാണ് ചിരുവില്വാദി കഷായം. ഗുളിക രൂപത്തിലും ഈ മരുന്ന് ലഭ്യമാണ്  .

ഇന്ദുകാന്തഘൃതം: വിട്ടുമാറാത്ത  പനി , ഉദരരോഗങ്ങൾ , എന്നിവയുടെ ചികിത്സയ്ക്കാണ് ഇന്ദുകാന്തഘൃതം പ്രധാനമായും ഉപയോഗിക്കുന്നത് . കൂടാതെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിച്ച്‌ എല്ലാ രോഗങ്ങളിൽനിന്നും മുക്തി നേടാനും ഇന്ദുകാന്തഘൃതം ഉപയോഗിക്കുന്നു . 

അയസ്കൃതി : പ്രമേഹവും അനുബന്ധരോഗങ്ങൾക്കും അയസ്കൃതി ഉപയോഗിക്കുന്നു . 

ഗന്ധർവ്വഹസ്താദി കഷായം : വാതരോഗങ്ങൾ ,നടുവേദന , ദഹനക്കേട് ,വയറ് വീർപ്പ് , മലബന്ധം ,വിശപ്പില്ലായ്മ , വയറുവേദന തുടങ്ങിയവയ്‌ക്കൊക്കെ ഗന്ധർവ്വഹസ്താദി കഷായം വളരെ ഫലപ്രദമാണ് . 

പഞ്ചാഗവൃഘൃതം : മഞ്ഞപിത്തം മറ്റ് കരൾ രോഗങ്ങൾ . മാനസിക രോഗങ്ങൾ ,അപസ്മാരം തുടങ്ങിയവയ്ക്ക് പഞ്ചാഗവൃഘൃതം ഉപയോഗിക്കുന്നു .

ചില ഔഷധപ്രയോഗങ്ങൾ .

മുടി വട്ടത്തിൽ കൊഴിച്ചിൽ:  ആവലിന്റെ തളിരില അരച്ച് മുടി വട്ടത്തിൽ കൊഴിയുന്ന ഭാഗത്ത് പതിവായി പുരട്ടിയാൽ  മുടി വട്ടത്തിൽ കൊഴിച്ചിൽ  അഥവാ ഇന്ദ്രലുപ്തം എന്ന രോഗം ശമിക്കും .

ആമവാതം ,സന്ധിവാതം : ആവലിന്റെ തൊലി പച്ചയ്ക്ക് അരച്ച് ചൂടാക്കി പുറമെ പുരട്ടിയാൽ ആമവാതം ,സന്ധിവാതം എന്നിവ മൂലം സന്ധികളിലുണ്ടാകുന്ന നീരും ,വേദനയും ശമിക്കും .

പാദഹർഷം : ആവലിന്റെ തടികൊണ്ട് മെതിയടി (ചെരുപ്പ് ) ഉണ്ടാക്കി ധരിച്ചാൽ പാദഹർഷം എന്ന രോഗം ശമിക്കും . ഉപ്പൂറ്റി വേദന , ഉപ്പൂറ്റി തറയിൽ കുത്താൻ പറ്റാതെ വരിക , കാൽ തരിപ്പ് , കാൽ മരവിപ്പ് ,കുതികാൽ വേദന തുടങ്ങിയ അവസ്ഥകൾക്ക് പാദഹർഷം എന്ന് പറയുന്നു . ഇത് ഒരു വാതരോഗമാണ് .

Previous Post Next Post