ഇന്ത്യയിലെ വനങ്ങളിലും സമതലങ്ങളിലും സാധാരണ കണ്ടുവരുന്ന ഒരു സസ്യമാണ് കുരുക്കത്തിമുല്ല .ഇത് ഒരു കുറ്റിച്ചെടിയായോ പടർന്നോ വളരാറുണ്ട് .ഇതിന്റെ ശാസ്ത്രീയനാമം jasminum multiflorum എന്നാണ് . ഇതൊരു മുല്ലച്ചെടിയാണ് , ഇതിന്റെ പൂക്കൾക്ക് വെളുത്ത നിറവും നല്ല സുഗന്ധമുള്ളതുമാണ് . ഇതിനെ കുന്ദം , കുരുണ ,അതിമുക്തം , കസ്തുരിമുല്ല ,കുടമുല്ല ,കാട്ടുചിരകമുല്ല തുടങ്ങിയ പേരുകളിലും അറിയപ്പെടും .
ഇന്ത്യ കൂടാതെ നേപ്പാൾ , ഭൂട്ടാൻ , ലാവോസ് , ബർമ്മ , തായ്‌ലൻഡ് , വിയറ്റ്നാം എന്നിവിടങ്ങളിലും ഈ സസ്യം കാണപ്പെടുന്നു . ഔഷധഗുണമുള്ളൊരു സസ്യമാണിത് ,തലവേദന ,ആസ്മ ,ശരീര വേദന , മുറിവ് , വിഷം , വട്ടച്ചൊറി ,കുഷ്ടം ,മറ്റ് ത്വക്ക് രോഗങ്ങൾ ,ലൈംഗീക ശേഷിക്കുറവ് മുതലായവയുടെ ചികിത്സയിൽ ഈ സസ്യം ഉപയോഗിക്കുന്നു . ഇതിന്റെ ഇലയും ,വേരും ,പൂവും ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു .
ഇതിന്റെ ഇലകൾ മുറിവുണക്കാൻ ഉപയോഗിക്കുന്നു . വേര് പാമ്പിൻ വിഷത്തിന് പ്രതിവിധിയായി ഉപയോഗിക്കുന്നു .ഇതിന്റെ പൂക്കൾ ആസ്മ ,ചര്മ്മരോഗങ്ങൾ, ലൈംഗീക ശക്തി എന്നിവയ്ക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നു . കൂടാതെ ചിലതരം പാനീയങ്ങൾ ഉണ്ടാക്കാനും ,മിഠായിനിർമ്മാണത്തിനും ഇതിന്റെ പൂക്കൾ ഉപയോഗിക്കുന്നു .ഇതിന്റെ ഇല വീക്കം ,വേദന പനി മുതലായവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു .
കുരുക്കത്തിമുല്ലയുടെ വിവിധ ഭാഷയിലുള്ള പേരുകൾ .
അതിമുക്തം | കുന്ദം |
---|---|
Botanical name | Jasminum multiflorum |
Synonyms | Jasminum pubescens, Jasminum gracillimum, Mogorium multiflorum |
Family | Oleaceae (Jasmine family) |
Common name | Kund, Kunda, Downy jasmine, Indian jasmine, Musk jasmine, Star jasmine, winter jasmine |
Malayalam | Kundam, Kurukuttimulla, Athimukthem, Kasthurimulla, Kattuchirakamulla, Kudamulla |
Sanskrit | Attahasaka, Daladhaka |
Hindi | Balini, Ban malati, Kunda |
Tamil | Kasturi-mallikai, Makaranta-mallikai |
Telugu | Kundamu, MollaSource |
Bengali | Chameli |
Gujarati | Mogro |
Kannada | Dodda kaadu mallige, Kasturi mallige |
Marathi | Kunda, Ran mogra |