ശീമപ്പഞ്ഞി അഥവാ പാറപ്പഞ്ഞി



ഉഷ്ണമേഘലാ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു മരമാണ് ശീമപ്പഞ്ഞി അഥവാ പാറപ്പഞ്ഞി .ഇതിനെ പാറപ്പൂള, അപ്പക്കുടുക്ക, കൂമൻകലം, ചെമ്പന്നി ,ചെമ്പഞ്ഞി ,തുടങ്ങിയ പല പേരുകളിലും അറിയപ്പെടും . ഇതിന്റെ  ശാസ്ത്രീയനാമം കോക്ലോസ്‌പെർമം റിലിജിയോസം (Cochlospermum religiosum) എന്നാണ് . മനോഹരമായ പൂക്കളുണ്ടാകുന്ന ഒരു വൃക്ഷമാണിത് .പലരും ഇതിനെ ഒരു അലങ്കാര വൃക്ഷമായി നട്ടുവളർത്താറുണ്ട് .

ഇതിന്റെ മനോഹരമായ മഞ്ഞ പൂക്കൾ പൂജകൾക്കും മറ്റും ഉപയോഗിക്കാറുണ്ട് .ഇതിന്റെ കായ്കൾ ചെറിയ പഞ്ഞിക്കയുടെ ആകൃതിയാണ് .കൂടാതെ നല്ല മൃദുവായ പഞ്ഞി ഈ കായ്ക്കുള്ളിൽ  നിന്നും ലഭിക്കും .ഇതുകൊണ്ട് കിടക്കകൾ നിർമ്മിക്കാൻ  ഉപയോഗിക്കുന്നു .ഏകദേശം 8 മുതൽ 10 മീറ്റർ ഉയരത്തിൽ വരെ ഈ വൃക്ഷം വളരാറുണ്ട് . കേരളത്തിൽ പാലക്കാട്, ഇടുക്കി, കോഴിക്കോട്, തൃശൂർ, കണ്ണൂർ, തിരുവനന്തപുരം, വയനാട് തുടങ്ങിയ ജില്ലകളിൽ ഈ വൃക്ഷം കാണപ്പെടുന്നു . ഔഷധഗുണമുള്ളൊരു സസ്യമാണ് .ഇതിന്റെ തൊലി പല രോഗങ്ങൾക്കും ഔഷധമായി ഉപയോഗിക്കുന്നു .

ശീമപ്പഞ്ഞിപാറപ്പഞ്ഞി 
otanical nameCochlospermum religiosum
SynonymsBombax gossypium, Cochlospermum gossypium, Maximilianea gossypium
FamilyBixaceae (Annatto family)
Common nameButtercup tree, Yellow slik cotton tree, Golden silk cotton tree
HindiGalgal
Malayalam Appakudukka, Appa Kudukka Apparuthakka, Cempanni ,Chembanji, Parapanji, Parappoola ,Seemapanji
MarathiGaneri
TamilKattupparutti
TeluguKonda gogu
KannadaArasina buruga

Previous Post Next Post