കാട്ടുചെമ്പകം , കനല

 


ഇന്ത്യയിലെ നിത്യഹരിത വനങ്ങളിലും ഇലപൊഴിയും വനങ്ങളിലും കാണപ്പെടുന്ന ഒരു മരമാണ് കാട്ടുചെമ്പകം .ഇതിന്റെ ശാസ്ത്രനാമം "എവോഡിയ റോക്സ്ബർഗിയാന" എന്നാണ് (Evodia roxburghiana ) .ഇതിനെ നാശകം ,കമ്പിളിമരം ,കനല തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു . ചില സ്ഥലങ്ങളിൽ അരണവേഗം, മദനകാമേശ്വരി ,തീപ്പെട്ടിമരം തുടങ്ങിയ  പേരിലും അറിയപ്പെടുന്നു .ഔഷധഗുണമുള്ള ഒരു സസ്യമാണ് ഇത് . ഇതിന്റെ വേരിനും ,തൊലിക്കും ഔഷധഗുണങ്ങളുണ്ട് .ചില ആയുർവേദ മരുന്നുകളിൽ ഇതിന്റെ വേരും ,തൊലിയും ഉപയോഗിക്കുന്നു .ശരീരത്തിന്റെ നിറം വർദ്ധിപ്പിക്കാനും മറ്റ് സൗന്ദര്യപ്രശ്നങ്ങൾക്കുമാണ് ഇതിന്റെ വേരും ,തൊലിയും ഉപയോഗിക്കുന്നത് .

കേരളത്തിലെ കാടുകളിലും ഈ മരം ധാരാളമായി കണ്ടുവരുന്നു .ചാരനിറമുള്ള ഈ മരത്തിന്റെ തൊലി കോർക്കുപോലെയാണ്. ഇതിന്റെ തൊലിക്ക് ചെറിയ മണവും പുളിരസവുമുണ്ട് .ഇല പൊഴിക്കുന്ന ഒരു മരമാണ് .എങ്കിലും ഒന്നിച്ച് മൊത്തമായും ഇല പൊഴിക്കില്ല . പൊതുവെ വർഷം മുഴുവൻ ഇത് പൂക്കാറുണ്ട്. പൂക്കളുടെ എണ്ണം കുറവായിരിക്കും  .എങ്കിലും പൂക്കാലം ആരംഭിക്കുന്നത് വേനൽക്കാലം കഴിയുമ്പോഴാണ് .ഇവയുടെ വിത്തുകൾ വളരെ ചെറുതാണ് .കടുകുമണിപോലെ കറുത്തുരുണ്ട വിത്തുകളാണ് ഇവയുടേത് .ഇതിന്റെ തടിക്ക് ഈടും ബലവും കുറവാണ് .അതിനാൽ തന്നെ തടികൊണ്ട് മറ്റു പ്രയോജനങ്ങൾ  ഒന്നും തന്നെയില്ല .

കാട്ടുചമ്പകംകനല
Botanical nameEvodia roxburghiana
SynonymsZanthoxylum roxburghianum, Euodia lunu-ankenda, Melicope lunu-ankenda
FamilyFamily: Rutaceae(Lemon family)
Common nameMelicope, Matchbox tree 
MalayalamKampili, Kanala, Kaattuchampakam
TamilKanali,Kattucampakam
TeluguVanasampangi
KannadaBenkipettige Gida, Kaabaale, Mugali
MarathiBok

Previous Post Next Post