അല്പം അഥവാ കോടാശാരി

 

എരിപ്പച്ച,അർബുദനാശിനി,അർബുദ നാശിനി,കേരള ആയൂർവേദ തോട്ടം,വെന്ത വെളിച്ചെണ്ണ എങ്ങനെ വീട്ടിൽ ഉണ്ടാക്കാം ❤,vanashree,കേരള ആയൂർവേദ കൃഷി,പാമ്പും വിഷയത്തിന്,പാമ്പ് കടിച്ചാൽ,വിഷം,യൂട്യൂബ് ആയൂർവേദ ഔഷധം,ഔഷധ കൃഷി,2021 vital ayurveda medicine,youtube shorts about ayurveda,shorts viral medicine,tips kerala,health tips,better health,malayalam ayurveda medicine,ayurveda tips,medicinal tips,important ayurveda medicines,important ayurveda plants,vaidhyar

ഇന്ത്യയിൽ ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളിൽ കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് അല്പം അഥവാ കോടാശാരി . ഇതിന്റെ ശാസ്ത്രീയനാമം: തോട്ടിയ സിലിക്കോസ (Thottea siliquosa) എന്നാണ് .ഇതിനെ ,കരൾവേഗം ,താപസിമുരിങ്ങ ,തപശി, കരൾപ്പച്ച, വെഷകണ്ട തുടങ്ങിയ പേരുകളിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ അറിയപ്പെടും . 2മുതൽ 3 മീറ്റർ ഉയരത്തിൽ വരെ ഈ സസ്യം വളരാറുണ്ട്  . കേരളത്തിൽ മലയോര പ്രദേശങ്ങളിലാണ് ഈ സസ്യം കൂടുതലായും കാണപ്പെടുന്നത് .

ഔഷധഗുണമുള്ളൊരു സസ്യമാണിത് . പാമ്പിൻ വിഷത്തിനാണ് പ്രധാനമായും ഉപയോഗിക്കുന്നത് .കോടാശാരി അകത്തുചെന്നാൽ വിഷം പുറത്ത് എന്നാണ് ചൊല്ല് . കൂടാതെ ,അതിസാരം ,കോളറ തുടങ്ങിയവയ്ക്ക് കോടാശാരി ഔഷധമായി ഉപയോഗിക്കുന്നു .ഇതിന്റെ വേരാണ് ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത് . എങ്കിലും ചിലപ്പോൾ സമൂലമായും ഉപയോഗിക്കാറുണ്ട് .ചിരങ്ങ് ,ചൊറി ,വിട്ടുമാറാത്ത വ്രണങ്ങൾ തുടങ്ങിയവയ്ക്ക് പ്രതിവിധിയായി ഈ സസ്യം സമൂലം അരച്ചുപുരട്ടാറുണ്ട് .

അല്പം കോടാശാരി
Botanical nameThottea siliquosa
SynonymsApama siliquosa
Family Aristolochiaceae (Birthwort family)
Common nameChakrani
MalayalamAlpam , Karelvegam , Kodaashari, Kuttivayana ,Thavasimuringa
MarathiChakrani
TamilKuravan kanda mooli
TeluguThellayishwari
KannadaChakraanika, Chakranike, Neeru vaate
HindiChakrani

Previous Post Next Post