ആറ്റുകറുവ



ലോകത്തിൽ ഇന്ത്യയിൽ മാത്രം കാണപ്പെടുന്ന ഒരു വൃക്ഷമാണ് ആറ്റുകറുവ .മലയാളത്തിൽ കോൽവിലം എന്ന പേരിലും അറിയപ്പെടുന്നു .സംസ്‌കൃതത്തിൽ കോൽവില , തമലഃ എന്ന പേരുകളിൽ അറിയപ്പെടുന്നു .
Binomial name : Cinnamomum filipedicellatum.
Family : Lauraceae

ആവാസകേന്ദ്രം : ലോകത്തിൽ ഇന്ത്യയിൽ മാത്രം കാണപ്പെടുന്ന ഒരു വൃക്ഷമാണ് . ഇന്ത്യയിൽ ദക്ഷിണ പശ്ചിമഘട്ടത്തിലെ അഗസ്ത്യമല ഉൾപ്പെടുന്ന പ്രദേശങ്ങളിലാണ് ആറ്റുകറുവ കാണപ്പെടുന്നത് . കേരളത്തിൽ ഈ വൃക്ഷം ഉള്ളതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല .

രൂപവിവരണം : ഏകദേശം 9 മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു നിത്യഹരിത വൃക്ഷമാണ് ആറ്റുകറുവ . എന്നാൽ  ചിലത് കുറ്റിച്ചെടിയായും വളരാറുണ്ട് .ശാഖകളും ഉപശാഖകളും ഉണ്ടാകും . ഇതിന്റെ ഇലകൾക്ക് രൂക്ഷ ഗന്ധമുണ്ടാകും . ഇതിന്റെ ഇലകൾക്ക്  വയണയിലയോട് സാദൃശ്യമുണ്ട് . ഇതിന്റെ തളിരിലകൾക്ക്  നരച്ച മഞ്ഞ നിറമാണ് . പുഴയോരത്താണ് ഈ മരം സാധാരണ വളരുന്നത് . അതിനാലാണ് ആറ്റുകറുവ എന്ന പേര് വരാൻ കാരണം . കടുത്ത വംശനാശ ഭീക്ഷണി നേരിടുന്ന ഒരു വൃക്ഷമാണ് ആറ്റുകറുവ .


ആറ്റുകറുവയുടെ ഉപയോഗം : ഇതിന്റെ തടികൊണ്ട് യാതൊരു ഉപയോഗവുമില്ല . കാരണം തടിക്ക് ഈടും ബലവും കുറവാണ് . ഇതിന്റെ ഇലയ്ക്കും ,വിത്തിനും ഔഷധഗുണമുള്ളതായി കണ്ടെത്തിയിട്ടുണ്ട് .

Previous Post Next Post