ആണ്ടവാഴ

lagenandra,lagenandra meeboldii,lagenandra tocxicaria,lagenandra care,lagenandra ovata,lagenandra red,lagenandra nairii,#lagenandra,types of lagenandra,lagenandra keralensis,lagenandra meeboldii red,lagenandra nairii compact lagenandra tenkasi,lagenandra meeboldii red easy tropica plant,lagenandra meeboldii red round,aromatica,rare aquatic plants,tropica george farmer,donathscryptogarden,nano aquarium,bucephalandra,tropica aquarium plants


ജലാശയങ്ങളിലും മറ്റും  കാണപ്പെടുന്ന ഒരു സസ്യമാണ് ആണ്ടവാഴ . മലയാളത്തിൽ ,നീർകൂവ ,കിണർകൂവ തുടങ്ങിയ പേരുകളിലും അറിയപ്പെടും .

ശാസ്ത്രീയനാമം : Lagenandra toxicaria

കുടുംബം : Aracea 

പണ്ടുകാലങ്ങളിൽ ജലാശയങ്ങളിലും മറ്റും ധാരാളമായി കണ്ടിരുന്ന ഒരു സസ്യമാണ് ആണ്ടവാഴ. എന്നാൽ ഇന്ന് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു സസ്യം കൂടിയാണ് . ഈ ചെടിക്ക് വെള്ളം ശുദ്ധികരിക്കാനുള്ള കഴിവുണ്ട് . അതിനാൽ തന്നെ പണ്ടുള്ളവർ ഈ സസ്യത്തെ കിണറ്റിൽ വളർത്തിയിരുന്നു . കിണർ വെള്ളത്തിലെ കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം തടയാൻ ആണ്ടവാഴയ്ക്ക്  കഴിയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് .

ALSO READആറ്റുപേഴ്‌ ഔഷധഗുണങ്ങൾ 

സെപ്റ്റിക് ടാങ്കുകളിലെ വിസർജ്യത്തിൽ നിന്നുമാണ് കിണറുകളിൽ കോളിഫോം ബാക്ടീരിയ വ്യാപിക്കുന്നത് . ഈ ബാക്ടീരിയ വയറിളക്കം ,അപ്പെൻഡിസൈറ്റിസ് തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്നു . അതിനാൽ തന്നെ കിണറ്റിൽ ഈ സസ്യത്തെ വളർത്തിയാൽ ഇത്തരം ബാക്ടീരിയകളെ നശിപ്പിച്ച് കിണർവെള്ളം ശുദ്ധമാക്കുന്നു . കൂടാതെ നീർകൂവയുടെ കാണ്ഡത്തിലെ നീരിന്  ചിലതരം ഫംഗസുകളുടെ വളർച്ചയെ തടയാനും കഴിവുണ്ടാണ് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് .

കിണർവെള്ളം മാത്രമല്ല തോടുകളിലെ വെള്ളവും ശുദ്ധിയാക്കാനുള്ള കഴിവ് ഈ സസ്യത്തിനുണ്ട് . പണ്ടുകാലങ്ങളിൽ പുഴക്കരയിൽ ഈ സസ്യം ധാരാളമായി വളർന്നിരുന്നു . ഇവയ്ക്ക് വെള്ളത്തിലെ കാഡ്മിയം എന്ന ഘനലോഹത്തെ വലിച്ചെടുത്ത് വെള്ളത്തെ ശുദ്ധികരിക്കാനുള്ള കഴിവുണ്ട് . കാഡ്മിയം നമ്മുടെ കിഡ്നിക്ക് ദോഷമാണ് . ഇങ്ങനെ ശുദ്ധികരിക്കപ്പെടുന്ന വെള്ളമാണ് നമ്മുടെ കിണറുകളിൽ എത്തേണ്ടത് . കൂടാതെ ഇവയ്ക്ക് ചില ഔഷധഗുണങ്ങളുമുണ്ട് . വൃക്കസംബന്ധമായ രോഗങ്ങൾ , ഹൃദയസംബന്ധമായ രോഗങ്ങൾ . മുറിവ് , ചർമ്മരോഗംങ്ങൾ ,തുടങ്ങിയവയ്ക്ക് ഇവയുടെ കാണ്ഡം ഔഷധമായി ഉപയോഗിക്കുന്നു .

Previous Post Next Post