ആറ്റുനൊച്ചി ഉപയോഗങ്ങൾ

 

ആറ്റുനൊച്ചി,കരിനൊച്ചി,വെള്ളനൊച്ചി,കരിനോച്ചി,ആയൂർവ്വേദ ഒറ്റമൂലികൾ,വാതം മാറ്റനുള്ള മാർഗ്ഗം,അർശസ് രോഗത്തിന് ഒറ്റമൂലി,വയറുകടിക്ക്,പ്രകുതി മരുന്ന്,നാട്ടുമരുന്നുകൾ,തലവേദന മാറുവാന്‍,അൾസറിനുള്ള നാട്ടുമരുന്ന്,ക്യാൻസറിന് നാട്ടുമരുന്ന്,പാരമ്പര്യമരുന്നുകൾ മലയാളം,paithrukam,പൈതൃകം,ayurveda medicine,പയൽസിന്,ക്യാൻസറിനെ തുരത്തും,ayurvedam,അർശസ്,parambariya marunnukal malayalam,vitex negundo linn

കേരളത്തിലെ നിത്യഹരിത വനങ്ങളിലും അർദ്ധനിത്യഹരിത വനങ്ങളിലും കാണപ്പെടുന്ന ഒരു ഇടത്തരം വൃക്ഷമാണ് ആറ്റുനൊച്ചി . കേരളത്തിൽ നീർനൊച്ചി, കരീൽ  എന്ന പേരുകളിലും  ഈ വൃക്ഷം അറിയപ്പെടുന്നു . 

  • Botanical name : Vitex leucoxylon .
  • Family : Verbenaceae (Verbena family) .
  • Synonyms : Wallrothia leucoxylon . 

ആറ്റുനൊച്ചി  കാണപ്പെടുന്ന സ്ഥലങ്ങൾ . 

ഇന്ത്യ ,ശ്രീലങ്ക , മ്യാൻമാർ എന്നീ രാജ്യങ്ങളിൽ ആറ്റുനൊച്ചി  കാണപ്പെടുന്നു . കേരളത്തിലും തമിഴ് നാട്ടിലും ഈ വൃക്ഷം ധാരാളമായി കാണപ്പെടുന്നു .

ALSO READആട്ടക്കായ്  ഔഷധഗുണങ്ങൾ .

വൃക്ഷത്തിന്റെ പ്രത്യേകതകൾ .

ഏകദേശം 15 മീറ്റർ ഉയരത്തിൽ വരെ ഈ വൃക്ഷം വളരാറുണ്ട് . നനവാർന്ന മണ്ണാണ് ഇവയ്ക്ക് പ്രിയം . പുഴയുടെ കരകളിലാണ് ഈ വൃക്ഷം സാധാരണ കാണപ്പെടുന്നത് . അതിനാലാണ്  ആറ്റുനൊച്ചി എന്ന പേര് ഈ വൃക്ഷത്തിന് വരാൻ കാരണം . 

ഇവയുടെ ഇലയുടെ അടിവശത്ത്  വെളുത്തനിറത്തിലുള്ള നേർത്ത രോമങ്ങളുണ്ടാകും . ആറ്റുനൊച്ചി , കരിനൊച്ചി , വെള്ളനൊച്ചി എന്നിങ്ങനെ ഈ മരം മൂന്നിനങ്ങളുണ്ട് . ഇലകളുടെ ആകൃതി നിറം എന്നിവ അടിസ്ഥാനപ്പെടുത്തിയാണ്  ഈ വിഭജനം . ഇവിടെ പറയുന്നത് ആറ്റുനൊച്ചിയെ  കുറിച്ചാണ് .

മിക്കവാറും എല്ലാ സമയങ്ങളിലും ഈ വൃക്ഷത്തിൽ പൂക്കൾ കാണപ്പെടുന്നു . എങ്കിലും മാർച്ച് - ജനുവരി മാസങ്ങളിലാണ് കൂടുതൽ പൂക്കളുണ്ടാകുന്നത് . 5 ദളങ്ങളോടു കൂടിയ വെള്ള നിറത്തിലുള്ള പൂക്കളാണ് ഇവയുടേത് .ദളപുടത്തിൽ പർപ്പിൾ നിറത്തിലുള്ള രോമങ്ങൾ ഉണ്ടായിരിക്കും . ഇവയുടെ ഫലം വിളയുന്നത് ജൂൺ -ജൂലൈ മാസങ്ങളിലാണ് .

ആറ്റുനൊച്ചി വിവിധ ഭാഷകളിലുള്ള പേരുകൾ .

  • Common name : White-Wood Chaste Tree, water peacock's foot tree, white-wooded wallrothia . 
  • Malayalam name :  Aattunochi ,  Neernochi  , Kareel . 
  • Tamil name : Kattunochi . 
  • Telugu name : Kondavaavili .
  •  Kannada name : Hole lakki ,  Sengeni . 
  • Marathi name  : Sheras, Songarbi . 
  • Sanskrit name :  Paravatapadi . 

ആറ്റുനൊച്ചി എന്ന വൃക്ഷത്തിന്റെ ഉപയോഗങ്ങൾ .

ആറ്റുനൊച്ചിയുടെ തടിക്ക് കാതലും വെള്ളയുമുണ്ട് . തടിക്ക് പറയത്തക്ക ഈടും  ബലവുമില്ല . ചെറിയ രീതിയിൽ ഫർണീച്ചർ നിർമ്മാണത്തിന് ഉപയോഗിക്കുന്നുണ്ട് . കൂടാതെ ഔഷധഗുണമുള്ള ഒരു മരം കൂടിയാണ് ആറ്റുനൊച്ചി .

 ഏതാണ്ട് കരിനൊച്ചിയുടെ സമാന ഗുണങ്ങൾ ആറ്റുനൊച്ചിക്കുമുണ്ട് .എന്നാൽ കരിനൊച്ചി പോലെ ആറ്റുനൊച്ചി വ്യാപകമായി ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നില്ല.എന്നാലും  പനി ,തലവേദന ,നേത്രരോഗങ്ങൾ ,വാതരോഗങ്ങൾ തുടങ്ങിയവയുടെ ചികിത്സയ്ക്കായി ആറ്റുനൊച്ചിയുടെ വേരും ഇലയും ഔഷധമായി ഉപയോഗിക്കുന്നു .

ചില ഔഷധപ്രയോഗങ്ങൾ .

ആറ്റുനൊച്ചിയുടെ ഇലയിട്ട് തിളപ്പിച്ച വെള്ളത്തിൽ ആവി പിടിച്ചാൽ തലവേദന ,ജലദോഷം എന്നിവ മാറും .

Previous Post Next Post