അമ്പരത്തി , Ambarathi

 


ലോകത്ത് ഉഷ്ണമേഘലാ പ്രദേശങ്ങളിൽ സാധാരണ വളരുന്ന ഒരു മരമാണ് രത്തി അഥവാ അമ്പരത്തി . ഇതിന്റെ ശാസ്ത്രീയ നാമം ട്രെമ ഓറിയൻ്റേൽ( Trema orientale ) എന്നാണ് . വിവാഹസമ്മാനം എന്ന മലയാളസിനിമയിൽ ഈ സസ്യത്തെക്കുറിച്ച്  ഒരു പാട്ടുതന്നെയുണ്ട് ." അമ്പരത്തീ ചെമ്പരത്തീ ,ചെമ്പൂക്കാവിലെ രാജാത്തീ ,പാദം മുതൽ കൂന്തൽ വരെ , ആരിത്ര പൂ നിന്നെ ചൂടിച്ചൂ അമ്പരത്തീ...."

ജലാശയമുള്ള സ്ഥലങ്ങളിൽ ഏകദേശം 18 മീറ്റർ ഉയരത്തിൽ വരെ മരം വളരാറുണ്ട് . ഇതിന്റെ തടിക്ക് കൂടുതൽ വണ്ണം വയ്ക്കാറില്ല . വരണ്ടപ്രദേശങ്ങളിൽ ഒരു കുറ്റിച്ചെടിയായും വളരാറുണ്ട് . വളരെ കട്ടികുറഞ്ഞ തടിയാണ് ഇവയുടേത് . ഇതിന്റെ ഇലകൾ വളരെ കട്ടികുറഞ്ഞതും രോമാവൃതവുമാണ്  .മരത്തിന്റെ  തൊലി  ചാര നിരത്തിലുള്ളതും വളരെ കട്ടികുറഞ്ഞതുമാണ് . ഇലകൾ മൂക്കുമ്പോൾ നല്ല മിനുസമുള്ളതായി തീരും .

ഇതിന്റെ തടി നല്ലതുപോലെ കത്തുന്നതാണ് .ഇതിന്റെ തടി കരിയുണ്ടാക്കാൻ ഉപയോഗിക്കുന്നു . അതുകൊണ്ടുതന്നെ കരിമരം എന്ന പേരിലും . പ്രാവുകൾ കൂടുതലം ഈ മരത്തിലാണ് കൂടുകൾ കെട്ടുന്നത് . അതിനാൽ പ്രാവ് മരം എന്ന പേരിലും അറിയപ്പെടുന്നു .കൂടാതെ  ഇതിന്റെ തടി കടലാസ് നിർമ്മാണത്തിനും ഉപയോഗിക്കുന്നുണ്ട് . ഈ മരത്തിന്റെ തൊലി ചരട് നിർമ്മാണത്തിനും ,കയർ നിർമ്മാണത്തിനും ഉപയോഗിക്കുന്നു .

ഔഷധഗുണമുള്ളൊരു സസ്യം കൂടിയാണിത് . ചുമ , തൊണ്ടവേദന , ആസ്ത്മ , ബ്രോങ്കൈറ്റിസ് , ഗൊണോറിയ ,  , പല്ലുവേദന ,  മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾക്ക് ഇതിന്റെ തൊലി ,വേര് ,ഇലകൾ എന്നിവ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു .

അമ്പരത്തി
Botanical nameTrema orientale 
SynonymsTrema grevei, Trema rigidum, Sponia rigida
Common nameIndian Charcoal Tree, Indian Nettle, Oriental nettle, Pigeon wood
Malayalam Ratthi ,Ambarathi
TamilYerralai, Nudalei
HindiGio, Jivan
TeluguKhargul
KannadaGorku, Karuhaale
ManipuriLok uri
MarathiKapshi,Khargol
Previous Post Next Post