പൊണ്ണത്തടി കുറയ്ക്കാൻ ഫലപ്രദമായ പ്രകൃതിദത്ത മരുന്നുകൾ
ഒട്ടുമിക്കവരിലും കാണപ്പെടുന്ന ഒരു ആരോഗ്യപ്രശ്നമാണ് അമിത വണ്ണം .ഒരു ജീവിതശൈലി രോഗമാണ് അമിതവണ്ണം .ശരീരത്തിന് മിതമായ ആവിശ്യമുള്ള കൊഴുപ്പ് അമിതമാകുമ്പോഴാണ് ശരീരത്തിന് അമിത വണ്ണം വയ്ക്കുന്നത് . തെറ്റായ ജീവിതശൈലിയാണ് അമിതവണ്ണത്തിന് പ്രധാനകാരണം .
മാംസത്തിന്റെ അധിക ഉപയോഗം .വറുത്തതും പൊരിച്ചതുമായ ആഹാരങ്ങൾ അധികമായി കഴിക്കുക .അന്നജം കൂടുതൽ അടങ്ങിയ ചോറ് ,ഗോതമ്പ് തുടങ്ങിയ ധാന്യങ്ങളുടെ ഉപയോഗം .എണ്ണ, നെയ്യ് എന്നിവയുടെ അമിത ഉപയോഗം .പച്ചക്കറികളുടെയും പഴങ്ങളുടെയും കുറഞ്ഞ ഉപയോഗം . വ്യായാമക്കുറവ് ,പകൽ ഉറക്കം ,പാരമ്പര്യം തുടങ്ങിയവ അമിത വണ്ണമുണ്ടാകാൻ കാരണമാകുന്നു .
അമിത വണ്ണമുള്ളവരിൽ പ്രമേഹം ,സന്ധിവാതം ,കാൻസർ ,കരൾരോഗങ്ങൾ ,വന്ധ്യത ,ലൈംഗീകശേഷിക്കുറവ്,ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയവ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ് .ശരിയായ ഭക്ഷണരീതി ശീലമാക്കുകയും ,കൃത്യമായ വ്യായാമം ചെയുന്നവരിലും അമിത വണ്ണവും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യതകൾ വളരെ കുറവാണ് .
അമിതവണ്ണം കുറയ്ക്കാൻ പല മരുന്നുകളും നാം കഴിക്കാറുണ്ട് .എന്നാൽ ഇത്തരം മരുന്നുകൾ ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും .അമിത വണ്ണം കുറയ്ക്കാൻ പ്രകൃതിദത്ത മരുന്നുകൾ കഴിക്കുകയാണ് വേണ്ടത് .അമിത വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ചില പ്രകൃതിദത്ത മരുന്നുകൾ പരിചയപ്പെടാം .
1, അമിതവണ്ണം കുറയ്ക്കാൻ തേൻ .
ഒരു ഔൺസ് തേനിൽ അര ഔൺസ് ചൂടുവെള്ളം ചേർത്ത് രാത്രിയിൽ കിടക്കാൻ നേരം കഴിക്കുക ,ഇങ്ങനെ കുറച്ചുനാൾ കഴിച്ചാൽ അമിതവണ്ണം കുറയും
2 , അമിതവണ്ണം കുറയ്ക്കാൻ വെളുത്തുള്ളി .
രണ്ട് അല്ലി വെളുത്തുള്ളി അരച്ച് പശുവിൻ പാലിൽ കലക്കി പതിവായി കുറച്ചുനാൾ കഴിച്ചാൽ അമിതവണ്ണം കുറയും .
3 , അമിതവണ്ണം കുറയ്ക്കാൻ കുമ്പളങ്ങാ നീര് .
ഒരു തുടം കുമ്പളങ്ങാ നീര് രാവിലെ വെറുംവയറ്റിൽ പതിവായി കുറച്ചുദിവസം കഴിച്ചാൽ അമിതവണ്ണം കുറയും .
4 ,അമിതവണ്ണം കുറയ്ക്കാൻ പനയോല .
പനയോല കത്തിച്ചുകിട്ടുന്ന ചാരം സമം കായവും ചൂടുവെള്ളത്തിൽ കലക്കി കുറച്ചുനാൾ പതിവായി കഴിച്ചാൽ വണ്ണം കുറയും .
5 , അമിതവണ്ണം കുറയ്ക്കാൻ വേങ്ങാക്കാതൽ .
25 ഗ്രാം വേങ്ങാക്കാതൽ ഒന്നര ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് ഒരു ലിറ്ററാക്കി വറ്റിച്ച് അരിച്ചെടുത്ത് ദിവസം പലപ്രാവിശ്യമായി ഈ വെള്ളം മുഴുവൻ കുടിക്കുക . ഇങ്ങനെ നാലോ ,അഞ്ചോ മാസം ദാഹശമനിയായി ഈ വെള്ളം കുടിച്ചാൻ അമിതവണ്ണം കുറയും .
6 , അമിതവണ്ണം കുറയ്ക്കാൻ ചുക്ക് .
5 ഗ്രാം ചുക്ക് പൊടിച്ച് ഒരുസ്പൂൺ നല്ലെണ്ണയിൽ ചാലിച്ച് ദിവസവും കഴിക്കുക .ഇപ്രകാരം കുറച്ചുനാൾ പതിവായി കഴിച്ചാൽ അമിതവണ്ണം കുറയും .
7 , അമിതവണ്ണം കുറയ്ക്കാൻ കറിവേപ്പില .
കറിവേപ്പില കഷായം വച്ച് നെയ്യ് ചേർത്ത് കാച്ചി ദിവസവും രാവിലെ കുടിക്കുക .ഇപ്രകാരം കുറച്ചുനാൾ പതിവായി കഴിച്ചാൽ അമിതവണ്ണം കുറയും.
8 , അമിതവണ്ണം കുറയ്ക്കാൻ ബ്രഹ്മി .
ബ്രഹ്മി ഇടിച്ചു പിഴിഞ്ഞ നീരിൽ തേൻ ചേർത്ത് ദിവസവും കഴിക്കുക . കുറച്ചുനാൾ പതിവായി കഴിച്ചാൽ അമിതവണ്ണം കുറയും .
9 , അമിതവണ്ണം കുറയ്ക്കാൻ വിഴാലരി .
വിഴാലരി പൊടിച്ചത് 10 ഗ്രാം വീതം തേനിൽ കുഴച്ച് ദിവസവും രാത്രയിൽ കിടക്കാൻ നേരം കഴിക്കുക .ഇപ്രകാരം കുറച്ചുനാൾ പതിവായി കഴിച്ചാൽ അമിതവണ്ണം കുറയും.
10 , അമിതവണ്ണം കുറയ്ക്കാൻ പപ്പായ .
പപ്പായ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് വെള്ളം തിളപ്പിച്ച് 50 മില്ലി വീതം ദിവസവും കഴിക്കുക . ഒരാഴ്ച്ച കഴിച്ചതിനുശേഷം നിർത്തുക .വീണ്ടും അടുത്ത ആഴ്ച്ച ആവർത്തിക്കുക .ഇപ്രകാരം കുറച്ചുനാൾ പതിവായി കഴിച്ചാൽ അമിതവണ്ണം കുറയും.
11 , അമിതവണ്ണം കുറയ്ക്കാൻ കുടംപുളി .
കുടം പുളിയും ,അല്പം കുരുമുളകുപൊടിയും ചേർത്ത് വെള്ളം തിളപ്പിച്ച് പതിവായി കുടിക്കുക . അമിതവണ്ണം കുറയും .
12 , അമിതവണ്ണം കുറയ്ക്കാൻ പാലും ,തേനും .
ഒരു ഗ്ലാസ് കാച്ചിയ പാലിൽ ഒരു ടീസ്പൂൺ ചെറുതേൻ ചേർത്ത് ദിവസവും രാവിലെ വെറുംവയറ്റിൽ കഴിക്കുക .ഇപ്രകാരം കുറച്ചുനാൾ പതിവായി കഴിച്ചാൽ അമിതവണ്ണം കുറയും.
13 , അമിതവണ്ണം കുറയ്ക്കാൻ മുതിര സൂപ്പ് .
മുതിര ,കുരുമുളകുപൊടി ,മഞ്ഞൾപ്പൊടി ,ചെറിയ ഉള്ളി, കറിവേപ്പില ഇവയെല്ലാം ചേർത്ത് സൂപ്പ് ഉണ്ടാക്കി ഭക്ഷണത്തിനു മുമ്പ് കഴിക്കുക .കുറച്ചുനാൾ കഴിച്ചാൽ അമിതവണ്ണം കുറയും .
14 ,അമിതവണ്ണം കുറയ്ക്കാൻ എള്ളെണ്ണ .
ഒരു ടീസ്പൂൺ ശുദ്ധമായ എള്ളെണ്ണ രാവിലെ വെറുംവയറ്റിൽ പതിവായി കഴിക്കുക .അമിതവണ്ണം കുറയും .