ഹൈന്ദവ മരണാന്തര കർമ്മങ്ങൾ | maranananthara karmangal

മരണാനന്തര കർമ്മങ്ങൾ മുടങ്ങിയാൽ,മരണാനന്തര കർമ്മം,മരണാനന്തര ക്രിയ,മരണാനന്തരം,കേരളത്തിൽ ചിത ഒരുക്കുന്നത് ഇങ്ങനെയാണ്; നമ്മുടെ മരണാനന്തര കർമ്മങ്ങൾ,മരണാനന്ദര ക്രിയകൾ,മരണാനന്തര ദോഷം കുടുംബത്തിനെ എങ്ങിനെ ബാധിക്കും,വിശ്വകർമ്മ ആചാരങ്ങൾ,മരണം,മുഹമ്മദ് നബി,അന്ത്യേഷ്ട്ടി,സമസ്ത,നോമ്പ്,ആത്മാവ്,ആത്മീയത,ശാസ്താവ്,നാസ്തികത,ayyappa,swami ayyappan,devotional song,malayalam,music,india,sabarimala,pamba,makaravilaku,makarajyothi,peace,temple,god,songs,മരണാനന്തര ചടങ്ങുകള് ഹിന്ദു in english, മരണാനന്തര കര്മ്മം in english,സഞ്ചയനം ചടങ്ങുകള്,മരണാനന്തര ചടങ്ങുകള് in english,ഹിന്ദു ശവസംസ്കാരം,മരണാനന്തര പ്രാര്ത്ഥന,16 അടിയന്തിരം,മരണ പുല ആര്ക്കൊക്കെ,marananthara karmangal,maranananthara,maranananthara kriya,maranathinte karanangal,karmangal,maranappettavarkku nam cheyyenda karyangal,maranappetta mathapithakkalkk makkal cheyyenda karyangal,maran mantra,maranthinte adayalangal,maranam malayalam,makarajyothi,viswakarma devan songs malayalam,thiruvananthapuram,viswakarmadevan songs,churulazhiyatha rahasyangal,pranante mithavyaya sidhandham,rogi paricharanam,manthrikam,tharppanam,bharatha kshethram


ഹിന്ദുമതം അനുസരിച്ച് മരണാന്തര കർമ്മങ്ങൾ 

മരിച്ചുകഴിഞ്ഞാൽ മൃതദേഹമാണ് .ജീവൻ വെടിഞ്ഞ ശരീരത്തെ വിധിപ്രകാരം സംസ്കരിക്കണം .ജീവൻ വെടിഞ്ഞ ശരീരത്തെ വെള്ളത്തുണികൊണ്ട് മൂടി ദർഭയോ ,വാഴയിലയോ വിരിച്ച് തറയിൽ കിടത്തുക .തെക്കോട്ട് മുന വരത്തക്ക വിധത്തിൽ വേണം കിടത്താൻ . ഭസ്മം കൊണ്ട് ചുറ്റും ഒരു വര വരയ്ക്കണം .

വായും കണ്ണുകളുമടച്ച് കാലിന്റെ പെരുവിരലുകൾ തമ്മിൽ നൂലുകൊണ്ട് കെട്ടണം . വായ തുറന്നിരുന്നാൽ കട്ടിയുള്ള നൂലുകൊണ്ട് വായ അടയുന്ന വിധം കെട്ടണം .ഇരുകൈകളും വയറിന്റെ മുകളിൽ വച്ച് കൈകളുടെ പെരുവിരൽ നൂലുകൊണ്ട് കെട്ടണം . തുണികൊണ്ട് കെട്ടാൻ പാടില്ല . മുഖം തുണികൊണ്ട് മറയ്ക്കാൻ പാടില്ല . ശേഷം ശവശരീരത്തിൽ അല്പം വെള്ളം തളിക്കണം . 

ചില സ്ഥലങ്ങളിൽ മൃതദേഹത്തെ കുളിപ്പിക്കുന്ന ചടങ്ങുമുണ്ട് .ശേഷം നെറ്റിയിൽ ചന്ദനവും ,ഭസ്മവും തൊടണം .ചെവിയിൽ തുളസിയില ചൂടണം . ശേഷം മൃതദേഹം പുതുവസ്ത്രാദികൾകൊണ്ട് പുതപ്പിക്കണം .തലയുടെ ഭാഗത്ത് നിലവിളക്ക് കത്തിച്ചു വയ്ക്കുക . എള്ളെണ്ണ ഒഴിച്ചുവേണം നിലവിളക്ക് കത്തിക്കാൻ .കൂടാതെ ഒരു തേങ്ങാമുറി വിളക്കും , ഒരു വാഴ ഇലയിൽ ഇടങ്ങഴി നെല്ലും ,അൽപ്പം ഉണക്കലരിയും വയ്ക്കണം .

ചില സ്ഥലങ്ങളിൽ മൃതദേഹം സംസ്കരിക്കുന്നതിന് മുമ്പായി വായ്ക്കരിയിടൽ എന്ന ചടങ്ങ് നടത്താറുണ്ട് . ജീവൻ വെടിഞ്ഞ ശവശരീരം നിമിഷം തോറും ജീർണ്ണിച്ചുകൊണ്ടിരിക്കുവണ് .അതിനാൽ ശവശരീരത്തിൽ വയ്ക്കുന്ന സാധനങ്ങൾ ഒന്നുംതന്നെ ആത്മാവ്  സ്വീകരിക്കുകയുമില്ല . അതുകൊണ്ടുതന്നെ വായ്ക്കരിയിടൽ എന്ന ചടങ്ങ് അനാചാരമാണ് .

ജീവൻ വെടിഞ്ഞ ശരീരത്തെ വിധിപ്രകാരം സംസ്കരിക്കണം . ഇതിനെ അന്ത്യേഷ്ഠി എന്ന് പറയുന്നു .  ഇഷ്‌ടി എന്നാൽ യാഗം എന്നർത്ഥം അന്ത്യേഷ്ഠി എന്നാൽ അവസാനയാഗകർമ്മം . ജീവൻ പോയ ശരീരം അശുദ്ധമാണ് . അതിനാൽ എല്ലാത്തിനെയും ശുദ്ധികരിക്കാൻ കഴിവുള്ള അഗ്നിക്ക് തന്നെ സമർപ്പിക്കണം .

ശ്മശാനത്തിലേക്ക് കൊണ്ടുപോകുമ്പോൾ മാത്രമേ മൃതദേഹത്തിന്റെ കാലും മുഖവും മറയ്ക്കാൻ പാടൊള്ളു .ശവമഞ്ചം പട്ടടയിലേയ്ക്ക് കൊണ്ടുപോകുമ്പോൾ തൊട്ടുമുമ്പിൽ ഒരാൾ ഒരു മൺകുടത്തിന് മൂന്നോ ,നാലോ ദ്വാരമിട്ട് അതിൽ തീക്കനലിട്ട് കൊണ്ടുപോണം . ബന്ധുക്കൾ ശവശരീരം എടുത്തുകൊണ്ട് ചിതക്കരികിലെത്തി മൂന്ന് പ്രാവിശ്യം ചുറ്റിവരണം  . ശവശരീരം ചിതയിൽ തെക്കോട്ട് തല വരുന്ന വിധം വയ്ക്കണം .

ഒരു മൺകുടത്തിൽ വെള്ളമെടുത്ത് ചിതയ്ക്ക് ചുറ്റും നടന്ന് വെള്ളം ചെറുതായി വെട്ടിവിടണം . മൂന്ന് തവണ നടന്നുകഴിഞ്ഞ് കുടം നിലത്തിട്ടഉടയ്ക്കണം . ചിതയ്ക്ക് തീ കൊളുത്തുന്നത് പുത്രൻ തന്നെയാകണം  എന്ന്  നിർബന്ധമില്ല .

അന്ത്യകർമ്മങ്ങൾ ബഹുമാനത്തോടെ വേണം ചെയ്യാൻ . ഭയമുള്ളവരും കരയുന്നവരും കർമ്മം ചെയ്യരുത് .മൃതദേഹം ചിതയിൽ വച്ച് വിറക് , രാമച്ചം ,ചന്ദനം എന്നിവകൊണ്ട് പൊതിയുക . കയ്യിൽ ദർഭ മോതിരം ധരിച്ചുവേണം കർമ്മങ്ങൾ ചെയ്യാൻ .

ബലിപൂവ് വെള്ളത്തിൽ മുക്കി ചിതയിൽ തളിക്കണം .അടുത്തുള്ള ബന്ധു അല്ലങ്കിൽ പ്രധാന കർമ്മിയോ ആണ് ചിതയ്ക്ക് തീകൊളുത്തുക . ശവശരീരം ഗ്രഹത്തിൽ കിടത്തിയ വാഴയിലയോ ദർഭയോ എടുത്തുകൊണ്ടുവന്ന് ചിതയിൽ ഇടണം .ഈ സമയം കാരമുൾ ചെടിയുടെ രണ്ട് ശിഖിരം കൂടി കൂടെകൊണ്ടുപോയി എല്ലാം കൂടി ചിതയിൽ ഇട്ട് നമിക്കണം .

ബലികർമ്മങ്ങൾ 

സംസ്കാരശേഷം അന്നുമുതൽ ഒന്ന് എന്ന് കണക്കാക്കി ബലിയിടൽ നടത്തുന്നു . അഞ്ചാം ദിവസം സഞ്ചയനം നടത്തുന്നു .സംസ്കാരാനന്തരം പത്താം ദിവസം ബലി .പന്ത്രണ്ടാം ദിവസം സപിണ്ഡീകരണശ്രാദ്ധം . വർഷം കൂടുമ്പോൾ ആണ്ടുബലി ,വാവുബലി എന്നിവ നടത്തുന്നു . 

ബലിയിടാനുള്ള സ്ഥലം ചാണകംകൊണ്ട് മെഴുകി വൃത്തിയാക്കണം . എണ്ണ തേക്കാതെ കുളിച്ച് ഈറൻ ഉടുത്തുവേണം പിണ്ഡം സമർപ്പിക്കേണ്ടത് . പുരുഷന്മാർ തെക്കോട്ടു തിരിഞ്ഞുനിന്നും , സ്ത്രീകൾ വടക്കോട്ട്‌ തിരിഞ്ഞുനിന്നും വേണം ബലിയിടാൻ .എള്ള് ,കറുക ,ചെറൂള എന്നിവ പുരുഷന്മാരും . എള്ള് ,ചീന്തില ,തുളസി എന്നിവ സ്ത്രീകളും ഉപയോഗിക്കുക . 

ബലിയിട്ട് കഴിഞ്ഞ് ബലിക്കാക്ക ചോർ കഴിച്ചതിനു ശേഷമേ ബലിയിട്ട ആൾ ഭക്ഷണം കഴിക്കാവൂ . കാക്കയുടെ രൂപത്തിൽ പിതൃക്കൾ ബലിച്ചോർ ഉണ്ണാൻ വരുമെന്നാണ് വിശ്വാസം . കാക്കയല്ലാതെ മറ്റൊരു പക്ഷിവന്നാലും അവയെ ഓടിക്കരുത് . പിണ്ഡം ഏത് പക്ഷികൾക്കും കൊടുക്കാം . ബലിച്ചോറിന് അരിയുണ്ട ,പാൽപ്പായസം , കട്ടിപ്പായസം എന്നിവ ഉപയോഗിക്കാം . ബലിച്ചോർ കാക്ക എടുത്തില്ലെങ്കിൽ പശുവിനു കൊടുക്കുകയോ ,ജലത്തിൽ ഒഴുക്കുകയോ ,കുഴിച്ചുമൂടുകയോ ചെയ്യാം .

അസ്ഥിസഞ്ചയനം 

ശവസംസ്‌കാരം നടന്ന് അഞ്ചാം നാൾ സഞ്ചയനം നടത്തുന്നു . ചില സ്ഥലങ്ങളിൽ ഏഴാംനാളും ഒൻപതാം നാളും നടത്താറുണ്ട് .മരണശേഷം പ്രാണൻ പതിനൊന്ന് ദിവസം വരെ ആ പരിസരത്ത് കാണുമെന്ന് വിശ്വസിക്കുന്നു .

അസ്ഥിസഞ്ചയനത്തോടെ ദേഹമില്ലാതെ അലയുന്ന പ്രാണൻ ഒരു ദേഹം തേടുന്നു .അതിനുള്ള പരിഹാരമാണ് പത്തുദിവസം ഉദകക്രീയ ചെയ്യുന്നത് .വെള്ളിയാഴ്ചയും ,ചൊവ്വാഴ്ചയും സഞ്ചയനം നടത്താൻ പാടില്ല .കരിനാൾ ദിവസങ്ങളിൽ സഞ്ചയനം നടത്താൻ പാടില്ല . 

പുണർതം ,വിശാഖം ,ചിത്തിര ,രേവതി ,കേട്ട ,അവിട്ടം ,രോഹിണി ,ഉത്രം ,തിരുവോണം എന്നിവ കരിനാൾനക്ഷത്രങ്ങളാണ് .അതുപോലെ പിണ്ഡകർത്താവിന്റെ നക്ഷത്രവും അനുജന്മ നക്ഷത്രങ്ങളും പാടില്ല . അശ്വതി ,ഭരണി ,തിരുവാതിര ,പൂയം, ആയില്യം ,മകം ,പൂരം ,അത്തം ,ചോതി ,അനിഴം ,പൂരാടം ,ചതയം ,ഉതൃട്ടാതി എന്നിവയാണ്  സഞ്ചയനത്തിന് ഉത്തമമായ നക്ഷത്രങ്ങൾ .

അസ്ഥിസഞ്ചയനം ഓരോ സ്ഥലങ്ങളിലും പലവിധമാണ് . കൈകൾ തൊടാതെ അസ്ഥികൾ മൺകുടത്തിൽ ശേഖരിക്കുന്നു . ചില സ്ഥലത്ത് അസ്ഥികൾ പെറുക്കാൻ ചമതകമ്പുകൾ ഉപയോഗിക്കുന്നു . ചില സ്ഥലങ്ങളിൽ കവുങ്ങിൻ പൂക്കുലയുടെ പുറത്തുള്ള കട്ടിയുള്ള കൊതുമ്പ്‌ ഉപയോഗിക്കുന്നു . 

ഗോമൂത്രത്തിലും ,കരിക്കിൻവെള്ളത്തിലും ,പനിനീരിലും ശുദ്ധിചെയ്യുന്നു .  ശേഷം മൺകുടം വായ്‌ മൂടിക്കെട്ടി പ്ലാവിൻ ചുവട്ടിൽ കുഴിച്ചിടുന്നു . ഇത് 14 ദിവസം അല്ലങ്കിൽ 41 ദിവസിതിനകം  ഏതെങ്കിലും  പുണ്ണ്യസ്ഥലങ്ങളിൽ കൊണ്ടുപോയി ഒഴുക്കുന്നു .

ശരീരം ദഹിപ്പിച്ച കുഴിമാടത്തിൽ ഏതെങ്കിലും നവധാന്യം വിതയ്ക്കുന്നു . ചില സ്ഥലങ്ങളിൽ തെങ്ങിൻ തൈകൾ വയ്ക്കുന്നു .ശരീരം ദഹിപ്പിച്ച സ്ഥലത്ത് നവധാന്യം മുളപ്പിച്ചാൽ അവിടത്തെ നെഗറ്റീവ് എനർജി  ഇല്ലാതാകും എന്നാണ് വിശ്വാസം .

പുലകുളി 

ഒരാൾ മരണപ്പെട്ടാൽ അയാളുടെ ബന്ധുക്കൾക്കുണ്ടാകുന്ന അശുദ്ധിയാണ് പുല അഥവാ ആശൗചം .മരിച്ച ആളുടെ എട്ടുതലമുറവരെ പുലയുണ്ട് .പുലയുടെ അശുദ്ധി മാറ്റാനാണ് പുലകുളി നടത്തുന്നത് .

സമുതായിക വിത്യാസം അനുസരിച്ച് 10 ,12 ,15 ,16 എന്നീ ദിവസങ്ങളായി പുല ആചരിക്കുന്നു .പുലയുള്ള കാലം ക്ഷേത്രദർശനം പാടില്ല. .മരണപ്പെട്ട ആളിന്റെ പ്രായമനുസരിച്ച് വ്യത്യാസമുണ്ട് . പല്ലുമുളയ്ക്കാത്ത ശിശു മരിച്ചാൽ കുളിക്കുന്നത് വരെയാണ് പുല .

ഒരു വയസിനകത്തുള്ള കുട്ടികൾ മരണപ്പെട്ടാൽ ഒരു രാത്രി കഴിയുന്നത് വരെയാണ് പുല . 16 വയസുള്ള ആൺകുട്ടിയോ ,ഋതു ആകാത്ത പെണ്കുട്ടിയോ മരിച്ചാൽ മൂന്ന് രാത്രി കഴിയുന്നത് വരെയാണ് പുല .അതിനുമുകളിൽ പ്രായമുള്ള ആളുകൾ മരണപ്പെട്ടാൽ 10 ദിവസമാണ് പുല .

പുലയുടെ കാലം ബ്രാഹ്മണർക്ക് പത്തും ,ക്ഷത്രിയർക്ക് പന്ത്രണ്ടും ,വൈശ്യർക്കും ,ശൂദ്രർക്കും പതിനഞ്ചു  ദിവസവുമാണ് . മുറ്റത്ത് നിരന്ന് നിൽക്കുകയോ ,ഇരിക്കുകയോ ചെയുന്ന ബന്ധുക്കളുടെ ദേഹത്ത് കർമ്മി പുണ്ണ്യ ജലം തളിക്കുന്നു .ശേഷം ബന്ധുക്കൾ ഒരുമിച്ച് കുളിച്ച് പുതുവസ്ത്രങ്ങൾ അണിയുന്നു .അതോടെ അശുദ്ധി മാറുമെന്ന് വിശ്വസിക്കുന്നു . ഇതോടെ  ബന്ധുക്കളെല്ലാരും ഒരുമിച്ച് ആഹാരം കഴിച്ചു പിരിയുന്നു .ഇതിനെ പുലകുളിയെന്നും ,പുലകുളിഅടിയന്തിരം എന്നും പറയുന്നു .

 
പുലയുള്ളപ്പോൾ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ 

പുലയുള്ളപ്പോൾ ക്ഷേത്ര ദർശനം , ദേവപൂജ , ജപം , സന്ധ്യവന്ദനം ,വ്രതാചാരങ്ങൾ ,ദാനം കൊടുക്കൽ ,മദ്യപാനം ,മത്സ്യമാംസഭോജനം ,ഒരാളെ സ്വീകരിക്കുക , ആശീർവദിക്കുക ,മറ്റൊരാളെ ആലിംഗനം ചെയ്യുക തുടങ്ങിയവ പാടില്ല . ഒരാൾ മരണപ്പെട്ടാൽ 15 ദിവസത്തെ മരണാന്തര കർമ്മങ്ങൾക്ക് ശേഷം പതിനാറാം ദിവസം പിണ്ഡം വച്ച് പതിനേഴാം നാൾ പിതൃവിനെ സ്വർഗ്ഗത്തിൽ അയച്ച ശേഷം കുളിച്ചു ശുദ്ധമായി ക്ഷേത്ര ദർശനം നടത്താം .

സംസ്‌കരസ്ഥലം 

വീട് സ്ഥിതിചെയ്യുന്ന ഭൂമിയുടെ ഒന്നു പകുതി തെക്കുഭാഗം ഉത്തമം . വീടിന്റെ കോടിഭാഗം ഒഴിവാക്കുക . വടക്ക്‌ ഭാഗം മദ്ധ്യമം .കിഴക്കും പടിഞ്ഞാറും അധമം .വീടിന് അടുത്തുള്ള ഭാഗങ്ങളിലെ ഈ നിബന്ധനകൾ ഒള്ളു .

മരണാസന്നകാലം 

മരണ സമയത്ത് ഭാഗവതം വായിച്ചു കേൾപ്പിക്കുകയാണ് ഉത്തമം .കൂടാതെ വിഷ്ണുസഹസ്രനാമം , രാമായണം ,ഭഗവത്ഗീത ,നാരായണീയം എന്നിവ ചൊല്ലുന്നതും നല്ലതാണ് .പഞ്ചഭൂതങ്ങളായ ആകാശം ,വായു ,അഗ്നി ,ജലം ,ഭൂമി എന്നിവയാലാണ് മനുഷ്യശരീരം നിർമ്മിതമായിരിക്കുന്നത് . ജനിച്ചാൽ മരണം ഉറപ്പാണ് . പുനർജനി തേടിയുള്ള യാത്രയാണ് മനുഷ്യന്റേത് . ആത്മാവിന് സ്ഥിരമായി ഭാവമുണ്ട് .വീണ്ടും ജനനമുണ്ടാകും , ജീവിതത്തിൽ സത്യസന്ധതയോടെ നേരായ വഴിയിലൂടെ ജീവിതം പുലർത്തിയവർക്ക് ഉറപ്പായും വീണ്ടും പുനർജന്മം ഉണ്ടാകും . 

Previous Post Next Post