കരിമ്പന | karimpana | Borassus flabellifer

കരിമ്പന,കരിമ്പന കൂമ്പ്,കരിമ്പന കൂമ്പ് കൃഷി,കരിമ്പന കൂമ്പ് പറിക്കൽ,കരിമ്പന കൃഷി,കരിമ്പന കൂമ്പ് ഉണ്ടാക്കുന്ന വിധം,കരിമ്പന കൂമ്പ് ഉണ്ടാകുന്നത് എങ്ങിനെ,കരിമ്പന തേങ്ങ കൂമ്പ്,#കരിമ്പന ##യക്ഷി ##ghost ##jaggery#പാലക്കാട്#,പനം കൂമ്പ്,കരിപ്പെട്ടി,കൂമ്പ്,കടമ്പ്,കരിപ്പുകട്ടി,പന,ചൂണ്ടപ്പന,പനംപഴം,പനനൂറ്,പന വിരൽ,പനംകായ്,പന നൊങ്ക്,പനനൊങ്ക്,പനം തേങ്ങ,പനംനൊങ്ക്,പനം കിഴങ്ങ്,അമ്മ വൈദ്യം,പനംകൽക്കണ്ടം,new film news,actress gossips,new gossips,karimpana,karimpana movie romantic scene,karimpana movie songs,karimpana malayalam full movie,karimpana movie scenes,karimpana malayalam mp3 songs,karimpana movie,karimpana malayalam movie song,karimpana malayalam full movie hd,karimpana malayalam movie,karimpana malayalam movie scenes,കരയാതെ അമ്മേ...കരയാതെ... | karimpana,karimbana,jayan karimpana song,karimpana jayan movie,ajith karimapana,karimbana tree,karimbana movie,karimbana scenes,borassus flabellifer,borassus flabellifer seed and fruits,#borassus flabellifer,borassus flabellifer fruits,borassus,#borassus,b. flabellifer,#flabellifer,#borassusflabellifer,borassus_flabellifer,తేగలు थाडी अंकुर ice apple puvvaladoruvu tummala penta kavali stems of toddy borassus flabellifer,#shortsfeed,healthy life,indoor plant air urifier,bonsai trees for beginners,pastel drawing,#wellnesstips,pastel tutorial,beautiful plant,#healthylifestyle

 

Binomial name Borassus flabellifer
Family Arecaceae
Common name toddy palm
wine palm  
Palmyra Palm
African fan palm
borassus palm
doub palm
great fan palm
lontar palm
ron palm
Hindi ताड़ Taad
ताल Tal
त्रृणराज Trinaraaj

Marathi ताड taad
Tamil தாலம் talam
Telugu తాటి చెట్టు tatichettu
Kannada ಓಲೆಗರಿ olegari
ತಾಳೆಗರಿ taalegari
ಪನೆ Pane
ಹನೆ Hane

Bengali তাল taala
Sanskrit तालः taalah
രസാദിഗുണങ്ങൾ
രസം മധുരം
ഗുണം ഗുരു, സ്നിഗ്ദ്ധം
വീര്യം ശീതം
വിപാകം മധുരം

 


ഇന്ത്യയിലുടനീളം കാണപ്പെടുന്ന ഒരു മരമാണ് കരിമ്പന. മഴ കുറഞ്ഞ പ്രദേശങ്ങളിലാണ് ഇവ കാണപ്പെടുന്നത് .ഇന്ത്യയിൽ തമിഴ്നാട്ടിലും ആന്ധ്രപ്രദേശിലുമാണ് ഈ വൃക്ഷം കൂടുതലായും കാണപ്പെടുന്നത് .തമിഴ്‌നാടിന്റെ സംസ്ഥാനവൃക്ഷമാണ് കരിമ്പന.കേരളത്തിൽ പാലക്കാടാണ് ഈ മരം ധാരാളമായുള്ളത്. ഇന്ത്യ കൂടാതെ  ശ്രീലങ്ക, മ്യാൻമാർ, ആഫ്രിക്ക, മഡഗാസ്ക്കർ, ആസ്ത്രേലിയ, കംബോഡിയാ, ജാവ, ന്യൂഗിനിയ, വിയറ്റ്നാം എന്നിവിടങ്ങളിലും കരിമ്പന കാണപ്പെടുന്നുണ്ട്. .ആഫ്രിക്കയിൽ നിന്നാണ് കരിമ്പന  ഇന്ത്യയിൽ എത്തിയതെന്ന് കരുതപ്പെടുന്നു. 


ജന്മനക്ഷത്ര വൃക്ഷങ്ങളിൽ ഉൾപ്പെടുന്ന ഒരു മരമാണ് ഇവ .ഉത്തൃട്ടാതി നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷമാണ് കരിമ്പന .യക്ഷിക്കഥകളാൽ പ്രചാരം നേടിയ ഈ മരം ഏകദേശം 19 മീറ്റർ ഉയരത്തിൽ വരെ  വളരാറുണ്ട്. കടലാസ് കണ്ടുപിടിക്കുന്നതിനു മുമ്പ് കരിമ്പനയുടെ ഓലയായിരുന്നു എഴുതാനായി ഉപയോഗിച്ചിരുന്നത്.


 ആൺ-പെൺ പനകൾ വെവ്വേറെയുണ്ട്. തടിയിൽ ഇലകൾ പൊഴിഞ്ഞ പാടുകൾ ധാരാളമായുണ്ടാവും.തടിക്ക് ഇരുണ്ട ചാരനിറം. പുറം ഭാഗത്തിന് നല്ല ബലവും ,ഭാരവുമുണ്ടായിരിക്കും. ഡിസംബർ-ഏപ്രിൽ മാസമാണ് പൂക്കാലം. ആൺ-പെൺ പൂങ്കുലകൾ  പ്രത്യേകം വൃക്ഷങ്ങളിൽ ഉണ്ടാകുന്നു.
പൂങ്കുലകൾ വിടരും മുമ്പ് ചെത്തിയാൽ ധാരാളം കള്ള് കിട്ടും. ഒരു കുലയിൽ 10-20  പനം തേങ്ങകൾ കാണും. മെയ് മാസത്തിൽ  ഇവ വിളഞ്ഞു തുടങ്ങും.

 


ഈ കള്ള് വറ്റിച്ചെടുത്താണ് കരിപ്പട്ടിയും  അഥവാ പനംചക്കരയും ,പനം കൽക്കണ്ടവും നിർമ്മിക്കുന്നത്.  പനങ്കള്ള് കാച്ചിയെടുത്ത് അതിന്റെ തെളിയൂറ്റി  പുതിയ മൺകലങ്ങളിലാക്കി വായ മൂടിക്കെട്ടി അഞ്ചാറ് മാസത്തിന് ശേഷം അവ  ഇളം തവിട്ടു നിറം കലർന്ന പനം കൽക്കണ്ടമായി മാറും .തെളി മാറ്റിയ പനങ്കള്ളിന്റെ ബാക്കി മട്ടി സഹിതം വലിയ ഉരുളിയിൽ കാച്ചി വറ്റിച്ച് കുഴികളിൽ തേക്കിലകൾ നിരത്തി കാച്ചിയ പാനിയൊഴിച്ച് തണുക്കുമ്പോൾ നല്ല ആകൃതിയൊത്ത പനംചക്കര കിട്ടുന്നു .

 

നല്ല പ്രായമുള്ള കരിമ്പനയുടെ തടി നല്ല ബലവും ഉറപ്പുമുള്ളതാണ് .ഈ തടി പുര നിർമ്മാണത്തിന് ആവിശ്യമായ കഴിക്കോലും പട്ടികയും നിർമ്മിക്കാൻ ഉപയോഗിക്കുന്നു .ഇതിന്റെ തടി വർഷങ്ങളോളം വെള്ളത്തിലും ഉപ്പുവെള്ളത്തിലും കേടുകൂടാതെ കിടക്കും .ഇതിന്റെ ഓല പുര മേയാൻ ഉപയോഗിക്കുന്നു .കൂടാതെ കുട്ട, തൊപ്പി, വിശറി, കരകൗശലവ സ്തുക്കൾ, ചൂല്, ബ്രഷുകൾ എന്നിവ നിർമ്മിക്കാൻ കരിമ്പനയുടെ ഓലയും പനന്തേങ്ങയുടെ ചകിരിയും ഉപയോഗിക്കുന്നു. 

 


 

നല്ല ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണ് കരിമ്പന,പനയുടെ വേര്, ഇല, ഫലം, കള്ള് എന്നിവ ഔഷധഗുണമുള്ളവയാണ്. പൂങ്കുലചെത്തിയെടുക്കുന്ന കള്ളിൽ വിറ്റാമിൻ ബി കോംപ്ലക്സ്, പഞ്ചസാര എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു.അസ്ഥിസ്രാവം ,വയറുകടി,അതിസാരം ,പുളിച്ചുതികട്ടൽ .മൂത്രതടസ്സം എന്നീ രോഗങ്ങൾക്ക് ഒരു ഉത്തമ പ്രതിവിധിയാണ് . കൃമി, കുഷ്ഠം,വാതം, പിത്തം, വ്രണം , മെലിവ്, തണ്ണീർദാഹം എന്നിവയെ ശമിപ്പിക്കും . കൂടാതെ മലത്തെ ഇളക്കുകയും മലത്തിനയവു വരുത്തുകയും ചെയ്യുന്നു.


കരിമ്പനയിൽ നിന്നെടുക്കുന്ന ഇളംകള്ള് കുടിച്ചാൽ അസ്ഥിസ്രാവം ശമിക്കുന്നതാണ്.ആഹാരശേഷമുണ്ടാകുന്ന പുളിച്ചുതികട്ടൽ മാറാൻ കരിമ്പനയുടെ പൂക്കുല കത്തിച്ചു കിട്ടുന്ന ചാരം തേനിൽ കുഴച്ച് കഴിച്ചശേഷം പാൽകുടിച്ചാൽ മതിയാകും. കരിമ്പനയുടെ കായയുടെ കഴമ്പ് കഴിച്ചാൽ വയറുകടി, അതിസാരം എന്നിവ മാറിക്കിട്ടും .പൂക്കുലയോ കൂമ്പോ ഇടിച്ചു പിഴിഞ്ഞ് കിട്ടുന്ന നീര് കഴിച്ചാൽ മൂത്രതടസ്സം ശമിക്കുന്നതാണ്.പനന്തേങ്ങ ശരീരബലവും ശുക്ലവും വർദ്ധിപ്പിക്കും. .രതിക്ഷീണം മാറിക്കിട്ടാൻ കരിമ്പനയുടെ വേര് ഉണക്കിപ്പൊടിച്ച് പാലിൽ കലക്കി കുടിക്കുന്നത് ഉത്തമമാണ്.
Previous Post Next Post