ഉത്രട്ടാതി നക്ഷത്രം പൊതുവായ ഗുണദോഷ ഫലങ്ങൾ | Uthrattathi Nakshatra Phalam

 

ഉത്രട്ടാതി,ഉതൃട്ടാതി നക്ഷത്രം,ഉത്രട്ടാതി നക്ഷത്രഫലം,ഉത്രട്ടാതി നക്ഷത്രഫലം 2023,നക്ഷത്രം,നക്ഷത്രഫലം 2023 ഉത്രട്ടാതി നക്ഷത്രഫലം,ഉത്രട്ടാതി 2023,ഉത്രട്ടാതി 2021,വിഷുഫലം ഉത്രട്ടാതി,ഉത്രട്ടാതി വിഷുഫലം 2023,അവിട്ടം നക്ഷത്ര ഫലം,വിശാഖം നക്ഷത്രം 2023,നക്ഷത്രഫലം 2023,ചിത്ര,ലോട്ടറി എടുത്താൽ അടിക്കും ഉറപ്പ്,ചിത്തിര,തിരുവാതിര,ഇന്നത്തെ ജ്യോതിഷം,വേദിക് അസ്റ്റ്രൊറ്റൈംസ്,ജ്യോതിഷം,കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്,kerala temple,temple rahasyam,thamboolam,nakshatra phalam,uthrattathi nakshatra phalam 2021,uthrattathi nakshatra phalam 2023,uthrattathi nakshatra phalam march,uthrattathi phalam,uthrattathi nakshathra,nakshathra phalam,uthrittathi,uthruttathi nakshathra rahasyangal,uthruttathi nakshathram female falam,makam nakshatra phalam 2023,uthrattathi,uthrattathi nakshatra tamil,uthrattathi nakshatra 2022,uthrattathi nakshatra 2023,uthratathi nakshtraphalam,uthrattathi nakshtra
 

ജന്മ നക്ഷത്രങ്ങളും അവയുടെ മൃഗം, പക്ഷി, വൃക്ഷം എന്നിവയും
ഉത്രട്ടാതി നക്ഷത്രം
വൃക്ഷം കരിമ്പന (Borassus flabellifer)
മൃഗം പശു
പക്ഷി മയിൽ
ദേവത അഹിർബുദ്ധ്സ്
ഗണം മനുഷ്യഗണം
യോനി പുരുഷയോനി
ഭൂതം ആകാശം

ഉത്രട്ടാതി നക്ഷത്രക്കാർ അസാമാന്യമായ കർമ്മശേഷി പ്രകടിപ്പിക്കുന്നവരാണ്. 17 വയസ്സിനു ശേഷം ഇവർ സ്വതന്ത്രവും സ്വന്തം കാര്യം നോക്കുന്നവരുമായിത്തീരും. നിരാശാബോധമില്ലാത്ത ഇവർ ഔദ്യോഗിക കൃത്യനിർവ്വണത്തിൽ പ്രശംസയർഹിക്കുന്നവരാണ്.പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവമാണ് ഇവർക്കുള്ളത്. എന്നാൽ അത് പെട്ടെന്ന് ശമിക്കുകയും ചെയ്യും.വിദേശവാസവും, വിദേശസഞ്ചാരവും ചെയ്തു ജീവിക്കുന്നവരാണ് ഇവരിൽ അധികംപേരും.

 വിവാഹശേഷം ഉയർന്ന നിലയും സ്ഥാനമാനങ്ങളും ലഭിക്കും. തികച്ചും ഇവരുടെ ദാമ്പത്യജീവിതം സൗഭാഗ്യകരമായിരിക്കും. തികഞ്ഞ സ്വഭാവഗുണമുള്ള ഭാര്യമാരെ ഇവർക്ക് ലഭിക്കും.സന്താനസൗഭാഗ്യവും നന്മകളുമുണ്ടാകും.മറ്റുള്ളവരെ ദ്രോഹിക്കുന്നതോ അപകടപ്പെടുത്തുന്നതോ ആയ പ്രവൃത്തികൾ ഉണ്ടാവില്ല.ആരോടും സഹകരിച്ചു പ്രവർത്തിക്കുന്ന സ്വഭാവമാണ്.ഇവർ സഹൃദയന്മാരും കലാബോധമുള്ളവരുമാണ്.സ്നേഹിച്ചാൽ എന്തു സഹായവും ചെയ്യുകയും വിരോധഭാവമെങ്കിൽ എന്ത് ഉപദ്രവും ഇവർ ചെയ്യും.ഈ നാളിൽ ജനിച്ച ചിലർ വിദ്യാഭ്യാസം കുറഞ്ഞവരായികാണുന്നു.പൊതുവായ അറിവ് സമ്പാദിക്കുന്നതിലും അത് പ്രയോഗത്തിൽ വരുത്തുന്നതിനും അസാധാരണമായ ഒരു കഴിവ് ഈ നാളുകാർക്കുണ്ട്. പിതാവിനെക്കുറിച്ച് അഭിമാനിക്കുന്ന ഇവർക്ക് എന്നാൽ പിതാവിൽ നിന്നും വലിയ പ്രയോജനമൊന്നും ലഭിക്കില്ല. ബന്ധുക്കളെക്കൊണ്ട് പലഗുണങ്ങളും സിദ്ധിക്കും.  ആരോഗ്യത്തെക്കുറിച്ച് ശ്രദ്ധയില്ലാത്ത ഇവർക്ക് ഉദരസംബന്ധമായ രോഗങ്ങളും, വാതം, വായുക്ഷോഭം, അർശസ്സ്, എന്നീ രോഗങ്ങൾ ഉണ്ടാകും.


ഈ നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾക്ക് ഉത്രട്ടാതിയുടെ പൊതുവായ സ്വഭാവങ്ങളും ഫലങ്ങളും ഉണ്ടാകും. സത്ഗുണസമ്പന്നന്മാരായ ഭർത്താക്കന്മാരെയാണ് ഈ നാളിൽ ജനിക്കുന്ന സ്ത്രീകൾക്ക് ലഭിക്കുക. സന്താനസൗഭാഗ്യവും ഉണ്ടാകും.ഈ സ്ത്രീകൾ കുടുംബത്തിന് അലങ്കാരമായിരിക്കും. ആരോടും ഏറ്റവും മര്യാദയായി പെരുമാറുന്ന ശീലമായിരിക്കും ഇവർക്കുള്ളത്. ഉദ്യോഗരംഗത്തും ഇവർ ഏറ്റവും തിളങ്ങുകയും തന്റെ ജന്മസിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കുകയും ചെയ്യും.

വളരെ പുതിയ വളരെ പഴയ