ഇലക്കള്ളി (കള്ളിപ്പാല)

euphorbia,euphorbia nivulia,euphorbia plant,euphorbia (organism classification),euphorbia tirucalli,#euphorbia,euphorbia plants,euphorbia fulgens,euphorbia care,euphorbia plant care,nivulia spurge,euphorbia canariensis,euphorbia species,euphorbia trigona,euphorbia knuthii,euphorbia trigona plant,euphorbia umbellata,euphorbia trigona red,euphorbia succulent plant family,euphorbia trigona care,euphorbia balsamifera,euphorbia enterophora

 

 ഇന്ത്യയിലെ മലപ്രദേശത്തും പാറക്കൂട്ടങ്ങളുടെ ഇടയിലും വളരുന്ന ഒരു കുറ്റിച്ചെടിയാണ് ഇലക്കള്ളി . മലയാളത്തിൽ ഇതിനെ കള്ളിപ്പാല എന്ന പേരിലും അറിയപ്പെടുന്നു .

  • Botanical name : Euphorbia nivulia
  • Family : Euphorbiaceae (Castor family)

ആവാസകേന്ദ്രം. 

ഇന്ത്യയിലെ മലപ്രദേശത്തും പാറക്കൂട്ടങ്ങളുടെ ഇടയിലും വളരുന്ന ഒരു കുറ്റിച്ചെടിയാണ് ഇലക്കള്ളി. ബംഗാൾ ,ഉത്തർപ്രദേശ് ,ബിഹാർ എന്നി സംസ്ഥാനങ്ങളിൽ  ഇലക്കള്ളി കൂടുതലായി കാണപ്പെടുന്നു .കേരളത്തിൽ പാലക്കാട് ,പത്തനംതിട്ട ,ആലപ്പുഴ ,കൊല്ലം ,കോഴിക്കോട് ,ഇടുക്കി ,കണ്ണൂർ ,മലപ്പുറം ,തൃശൂർ ,വയനാട് എന്നീ ജില്ലകളിൽ ഇലക്കള്ളി കൂടുതലായും കാണപ്പെടുന്നു .

രൂപവിവരണം .

5 മീറ്ററോളം ഉയരത്തിൽ വളരാറുള്ള ഒരു  കുറ്റിച്ചെടിയാണ്  ഇലക്കള്ളി . കാണ്ഡത്തിന് ഏതാണ്ട് സിലിണ്ടറാകൃതിയാണ്. കാണ്ഡത്തിൽ അവിടവിടെയായി മുഴപോലെ കാണുന്ന ഭാഗത്തുനിന്നും ശാഖകൾ ഉണ്ടാകുന്നു.

 ശാഖകൾ വളരെ നേർത്തതാണ്. കാണ്ഡത്തിൽ ജോഡികളായി മുള്ളുകൾ കാണാം. ഈ സസ്സ്യത്തിന്റ എല്ലാ ഭാഗങ്ങളിലും വെളുത്ത കറയുണ്ട് .ശാഖകളിലും ഇലകളിലും കൂടുതലായി കറയുണ്ട്.വേലിച്ചെടിയെന്ന് അംഗീകാരം ലഭിച്ചിട്ടുള്ള ഒരു സസ്യമാണ്  ഇലക്കള്ളി  .

ഇലക്കള്ളി ഒരു വിഷച്ചെടിയാണ്  .ഇതിന്റെ കറയിൽ അടങ്ങിയിരിക്കുന്ന യൂഫോർബിൻ ആണ് വിഷഘടകം. കൂടുതൽ അളവിൽ ഈ കറ  ഉള്ളിൽ ചെന്നാൽ ആന്തരകലകൾ വീങ്ങും. ഛർദിയും വയറിളക്കവും ഉണ്ടാകും.ചിലപ്പോൾ വിറയലും മോഹാലസ്യവും ഉണ്ടാകാം.

കറ ഉണങ്ങുമ്പോൾ അസഹ്യമായ ദുർഗന്ധമുണ്ട്. പുറമേ പുരട്ടിയാൽ ത്വക്കിന് പൊള്ളലുണ്ടായി ചർമ്മം ചുവക്കുകയും  അതിയായ നീറ്റലും എരിച്ചിലും ഉണ്ടാകും. കണ്ണിൽ വീണാൽ കണ്ണിന് വീക്കം ഉണ്ടാകുന്നതോടൊപ്പം കാഴ്ചശക്തി നഷ്ട്ടപ്പെടാനുള്ള സാധ്യത  ഏറെയാണ് . 15 മില്ലിലിറ്റർ കറ ഉള്ളിൽ കഴിച്ചാൽ മരണം സംഭവിക്കാം .ഒരു മൽസ്യവിഷം കൂടിയാണ് ഇലക്കള്ളി .

ഇലക്കള്ളി ഒരു വിഷച്ചെടിയാണങ്കിലും ഇവയ്ക്ക് ഒട്ടനവധി ഔഷധഗുണങ്ങളുണ്ട് .ഇതിന്റെ കറ ,വേര് ഇല ,ഫലം എന്നിവ നിരവധി രോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കുന്നു .വിഷാംശം അടങ്ങിയിട്ടുള്ളതുകൊണ്ട് ഇവ ശുദ്ധി ചെയ്താണ് ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത് .ആയുർവേദത്തിൽ ഇതിന്റെ കറ പ്രധാനമായി ഉപയോഗിക്കുന്നത് ക്ഷാരസൂത്ര പ്രയോഗത്തിനാണ്.

എന്താണ്  ക്ഷാരസൂത്രം ?

മഞ്ഞൾപ്പൊടി ഇലക്കള്ളിയുടെ കറയിൽ കലക്കി അതിൽ കട്ടിയുള്ള നൂൽ മുക്കി ആ നൂൽ വെയിൽ തട്ടാത്ത മുറിയിൽ വലിച്ചുകെട്ടി ഇലക്കള്ളിയുടെ കറയിൽ മുക്കിയ പഞ്ഞി ഈ നൂലിൽ കൂടെക്കൂടെ തേച്ചുപിടിപ്പിക്കും . ഇപ്രകാരം7 ദിവസം ആവർത്തിക്കും . അർശസ്, ഭഗന്ദരം, അരിമ്പാറ ,ബാഹ്യ മാംസാങ്കുരങ്ങൾ എന്നിവയിൽ ഈ ക്ഷാരസൂത്രം കെട്ടിയാൽ തനിയെ അവ മുറിഞ്ഞു പോയി ആ ഭാഗം കരിയുന്നു. 

കള്ളിപ്പാൽ കഴിച്ചുണ്ടാകുന്ന വിഷ വികാരങ്ങൾ  ശമിക്കാൻ  ചെറുചീര സമൂലം ഇടിച്ചു പിഴിഞ്ഞ നീരും അതെ അളവിൽ പാലും എടുത്ത്  പഞ്ചസാരയും ചേർത്ത് കൂടെക്കൂടെ കഴിക്കുക. പ്രത്യൗഷധമായി നെയ്യോ പുളിയില അരച്ച കൽക്കമോ കൊടുക്കാം.

ഇലക്കള്ളിയുടെ വിവിധ ഭാഷകളിലുള്ള പേരുകൾ .

  • Common name-Leafy Milk Hedge , Holy Milk Hedge , Dog's Tongue
  • Malayalam-Elakkalli, Ilakalli , Kallippala
  • Hindi-Katathohar, Senhur, Sij
  • Kannada-Dubbakalli, Dundukalli elegalli, Gutagalli
  • Telugu-Akujemudu, Akukalli, Bonthajamudu
  • Sanskrit-Adhoguda, Gandira, Guda, Mahavrksha
  • Tamil- Ilakalli, Manjevi, Nanangalli

ശുദ്ധി ചെയ്യേണ്ട വിധം.

കള്ളിപ്പാൽ നാലിലൊരു ഭാഗം പുളിയിലനീരുമായി യോജിപ്പിച്ച്   വെയിലത്ത് വച്ച്  ഉണക്കി വെള്ളം വറ്റിച്ചെടുത്താൽ ശുദ്ധിയാകുന്നതാണ്.

രാസഘടകങ്ങൾ.

ഈ ചെടികളിൽ പൊതുവെ യൂഫോർബിൻ എന്ന രാസഘടകം അടങ്ങിയിട്ടുണ്ട്. കൂടാതെ നിര്യാസം, കാൽസിയം ഇവയും അടങ്ങിയിട്ടുണ്ട്. 

ഔഷധയോഗ്യഭാഗം .

കറ ,തണ്ട് ,ഇല 

ഔഷധഗുണം.

വിരേചനം ഉണ്ടാക്കുന്നു. കഫവാതരോഗങ്ങൾ ശമിപ്പിക്കുന്നു.ത്വക് രോഗം , കുഷ്ഠം, ശ്വാസവികാരം എന്നിവ ശമിപ്പിക്കുന്നു. രക്തദുഷ്ടി,വിഷം, നീര്, മഹോദരം, ഗുല്മം എന്നീ അസുഖങ്ങൾ ശമിപ്പിക്കുന്നു.

ചില ഔഷധപ്രയോഗങ്ങൾ.

തമകശ്വാസത്തിൽ കള്ളിച്ചെടിയുടെ ഇലയിൽ നിന്നെടുക്കുന്ന സ്വരസത്തിൽ തേൻ ചേർത്ത് കൊടുത്താൽ ശമനം കിട്ടും .

വിഷമുള്ളു കൊണ്ടാൽ ആ ഭാഗത്ത് ഇലക്കള്ളിയുടെ പാല് പുരട്ടാമെങ്കിൽ വിഷം ശമിക്കുകയും  മുള്ള് വെളിയിൽ വരുകയും ചെയ്യും.

ഇലക്കള്ളിയുടെ കറ  എരുക്കിൻ പാലും ചേർത്ത് എണ്ണ കാച്ചി ദുഷ്ടവ്രണങ്ങളിൽ പുറമേ പുരട്ടിയാൽ വ്രണങ്ങൾ പെട്ടന്ന്  ഉണങ്ങിക്കിട്ടും.

ഇലക്കള്ളിയുടെ കറ , ബ്രഹ്മി നീര്, തേങ്ങാപ്പാൽ ,പശുവിൻപാൽ എന്നിവ  ചേർത്ത്  നെയ്യ് കാച്ചി സേവിച്ചാൽ വീക്കം, ഗുല്മം, മഹോദരം എന്നിവ ശമിക്കും.

ഇലക്കള്ളിയുടെ കറ  ഒന്നോ രണ്ടോ തുള്ളി ചെവിയിൽ ഒഴിച്ചാൽ ചെവിക്കകത്തുള്ള പഴുപ്പും നീരും മാറിക്കിട്ടും .

ഇലക്കള്ളിയിൽ നിന്ന് വേർതിരിച്ചെടുത്ത ഔഷധ മൂല്യമുള്ള ഘടകങ്ങൾ.

  • യൂഫോൾ
  • ഫ്രൈഡെലൻ
  • സൈക്ലോആർടെനോൾ
  • നേറീഫോളിയോൾ
  • ഹെക്സകോസനൊവേറ്റ്
  • യൂഫോർബോൾ
  • ടാറാക്സീറോൾ
Previous Post Next Post