പനനൊങ്ക് കഴിച്ചാലുള്ള ഗുണങ്ങൾഇന്ത്യയിലൂടനീളം കാണപ്പെടുന്ന പനവർഗ്ഗത്തിൽപെട്ട ഒരു  വൃക്ഷമാണ് കരിമ്പന .കേരളത്തിൽ ഇതിനെ പനമരം എന്നും അറിയപ്പെടുന്നു .സംസ്‌കൃതത്തിൽ താല ,ആസവദ്രുമഃ, ധ്വജദ്രുമഃ, ദുരാരോഹഃ, ലേഖ്യപത്രഃ,ദ്രുമേശ്വരഃ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു .

കടലാസ് കണ്ടുപിടിക്കുന്നതിന് മുമ്പ് ഈ പനയുടെ ഓലയിലായിരുന്നു സംഗീതവും സാഹത്യവും എല്ലാം എഴുതിയിരുന്നത് . അതിനാലാണ് ലേഖ്യപത്രഃ എന്ന പേര് സംസ്‌കൃതത്തിൽ വരാൻ കാരണം .മദ്യമുണ്ടക്കാൻ ഇതിന്റെ ഊറൽ ഇന്ത്യയിൽ വ്യാപകമായി ഉപയോഗിച്ചിരുന്നു .അതിനാൽ ആസവദ്രുമഃ എന്ന പേരിലും സംസ്‌കൃതത്തിൽ അറിയപ്പെടുന്നു .
 • Botanical name : Borassus flabellifer
 • Family : Arecaceae (Palm family)
 • Common name:  Palmyra Palm, Tala palm,African fan palm,Toddy palm, wine palm,Borassus palm,Doub palm,Great fan palm, Iontar palm
 • Malayalam :  Krimpana 
 • Tamil : Panaiy maram
 • Telugu : Tatichettu
 • Kannada : Olegari, Taalegari
 • Marathi  : Taad
 • Hindi : Taad, Tal
 • Bengali : Taala
 • Gujarati : Taad
ആവാസമേഖല .

ഇന്ത്യയിലുടനീളമുള്ള മഴ കുറഞ്ഞ പ്രദേശങ്ങളിലാണ് കരിമ്പന കാണപ്പെടുക .തമിഴ്‌നാട് ,ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് കൂടുതലായും കാണപ്പെടുന്നത് .തമിഴ്‌നാടിന്റെ സംസ്ഥാന വൃക്ഷമാണ് കരിമ്പന.കേരളത്തിൽ പാലക്കാട് ജില്ലയിലാണ് കരിമ്പന കാണപ്പെടുന്നത് .

ഇന്ത്യ കൂടാതെ  ശ്രീലങ്ക, മ്യാൻമാർ, ആഫ്രിക്ക, മഡഗാസ്ക്കർ, ആസ്ത്രേലിയ, കംബോഡിയാ, ജാവ, ന്യൂഗിനിയ, വിയറ്റ്നാം എന്നിവിടങ്ങളിലും കരിമ്പന കാണപ്പെടുന്നുണ്ട്.ആഫ്രിക്കയിൽ നിന്നാണ് കരിമ്പന  ഇന്ത്യയിൽ എത്തിയതെന്ന് കരുതപ്പെടുന്നു.

സസ്യവിവരണം .

ഏകദേശം 19 മീറ്റർ ഉയരത്തിൽ വരെ കരിമ്പന വളരാറുണ്ട്. ആൺ-പെൺ പനകൾ വെവ്വേറെയുണ്ട്. തടിയിൽ ഇലകൾ പൊഴിഞ്ഞ പാടുകൾ ധാരാളമായുണ്ടാവും.തടിക്ക് ഇരുണ്ട ചാരനിറം. പുറം ഭാഗത്തിന് നല്ല ബലവും ,ഭാരവുമുണ്ടായിരിക്കും.

വിശറിയുടെ ആകൃതിയാണ് ഇവയുടെ ഓലകൾക്ക് .ഓലയ്ക്കും നടുഞരമ്പിനും നല്ല ബലമുണ്ടായിരിക്കും .ഡിസംബർ-ഏപ്രിൽ മാസമാണ് പൂക്കാലം. ആൺ-പെൺ പൂങ്കുലകൾ  പ്രത്യേകം വൃക്ഷങ്ങളിൽ ഉണ്ടാകുന്നു. പൂങ്കുലകൾ വിടരും മുമ്പ് ചെത്തിയാൽ ധാരാളം കള്ള് കിട്ടും. ഒരു കുലയിൽ 10-20  പനം തേങ്ങകൾ കാണും. മെയ് മാസത്തിൽ  ഇവ വിളഞ്ഞു തുടങ്ങും.

യക്ഷിക്കഥകളാൽ പ്രചാരം നേടിയ ഈ മരം ജന്മനക്ഷത്ര വൃക്ഷങ്ങളിൽ ഉൾപ്പെടുന്ന ഒന്നാണ്  .ഉത്തൃട്ടാതി നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷമാണ് കരിമ്പന.അവൾ തന്റെ സൗന്ദര്യത്താൽ ആളുകളെ ആക്രിഷ്ടരാക്കി പുഞ്ചിരിയോടെ അടുത്തെത്തി ചുണ്ണാമ്പുണ്ടോ എന്ന് ചോദിക്കുന്ന യക്ഷി കഥകൾ മലയാളികളുടെ മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്നു .

ഉപയോഗങ്ങൾ .

കരിമ്പനയുടെ ഇളം പ്രായത്തിലുള്ള കായുടെ ഉള്ളിലെ വെള്ളവും,  മാതളം (പനനൊങ്ക്  അഥവാ ഐസ് ആപ്പിൾദാഹശമനിയായും  പോഷകാഹാരവുമായി ഉപയോഗിക്കുന്നു .പനനൊങ്ക് മൂത്ത് പഴുത്ത് തറിയിൽ വീണ് മുളച്ച് ഇല വിരിയുന്നതിന് മുൻപേ പിഴുതെടുത്ത് കിട്ടുന്ന പനംകൂമ്പും നല്ലൊരു ആഹാരമാണ് .ഇത് തമിഴ്‌നാട്ടിൽ പാതയോരത്ത് വില്പനയ്ക്ക് വച്ചിരിക്കുന്നത് കാണാം .

കരിമ്പനയുടെ ഓലകളെ പട്ടകൾ എന്നാണ് പൊതുവെ വിളിക്കാറ് .ഈ പട്ടകൾ പുരമേയാൻ ഉപയോഗിക്കുന്നു .ഇതിന്റെ ഓലയിലെ ഈർക്കിൽ നീക്കം ചെയ്‌ത ശേഷം കിട്ടുന്ന ഓലകളാണ് പണ്ട് പേപ്പറിന് പകരമായി എഴുതാൻ ഉപയോഗിച്ചിരുന്നത് .ഇവയിൽ എഴുത്താണികൊണ്ട് എഴുതിയിരുന്ന ഗ്രന്ഥങ്ങളെ താളിയോലഗ്രന്ഥങ്ങൾ എന്ന് പറയപ്പെടുന്നു .

പനനോങ്ക്,പനനൊങ്ക് ജ്യൂസ്,#പനനൊങ്ക്ജ്യൂസ്,പന നൊങ്ക്‌ ജ്യൂസ്‌,പനങ്കരിക്ക് ജ്യൂസ്‌,എങ്ങനെ നൊങ്ക് പൊളിക്കാം,പാലക്കാടൻ നൊങ്ക്,പന nongu,#പനഇളനീർജ്യൂസ്,nonku juice,nongu juice,pana nonku juice,summer drink,healthy drink,variety drink,summer special drink,simple drink,nungu shake,palm fruit juice,nunku juice,nungu juice,nunk milk shake,palmyra palm fruit juice,ice apple juice,ice apple milk shake,pana ilaneer juice,pana ilaneer shake കരിമ്പനയുടെ ഓലകൾ കൊണ്ട് കുട്ട ,തൊപ്പി ,വിശറി ,ചൂല് ,ബ്രഷുകൾ ,കരകൗശലവസ്തുക്കൾ എന്നിവയുടെ നിർമ്മാണത്തിനും ഉപയോഗിക്കുന്നു .കരിമ്പനയുടെ ഓലകൾ വെയിലിൽ ഉണക്കിയ ശേഷം പുകയിലും ഉണക്കിയെടുത്താൽ വർഷങ്ങളോളം കേടുകൂടാതെയിരിക്കും .

നല്ല പ്രായമുള്ള കരിമ്പനയുടെ തടിയുടെ പുറംഭാഗം നല്ല ബലവും ഉറപ്പുമുള്ളതാണ് .ഈ തടി പുര നിർമ്മാണത്തിന് ആവിശ്യമായ കഴിക്കോലും പട്ടികയും നിർമ്മിക്കാൻ ഉപയോഗിക്കുന്നു .ഇതിന്റെ തടി വർഷങ്ങളോളം വെള്ളത്തിലും ഉപ്പുവെള്ളത്തിലും കേടുകൂടാതെ കിടക്കും .

കേരളത്തിൽ തെങ്ങ് ചെത്തി കള്ളെടുക്കുന്നപോലെ മറ്റ് സംസ്ഥാനങ്ങളിൽ കരിമ്പന ചെത്തി കള്ളെടുക്കുന്നു .ഈ കള്ള് പുഷ്ട്ടികരവും പഴകുമ്പോൾ ലഹരിയുമാണ് .ഈ കള്ള് വറ്റിച്ചെടുത്താണ് കരിപ്പട്ടിയും  അഥവാ പനംചക്കരയും ,പനം കൽക്കണ്ടവും നിർമ്മിക്കുന്നത്.  

പനങ്കള്ള് കാച്ചിയെടുത്ത് അതിന്റെ തെളിയൂറ്റി  പുതിയ മൺകലങ്ങളിലാക്കി വായ മൂടിക്കെട്ടി വയ്ക്കുന്നു .അഞ്ചാറ് മാസത്തിന് ശേഷം അവ  ഇളം തവിട്ടു നിറം കലർന്ന പനം കൽക്കണ്ടമായി മാറും .

തെളി മാറ്റിയ പനങ്കള്ളിന്റെ ബാക്കി മട്ടി സഹിതം വലിയ ഉരുളിയിൽ കാച്ചി വറ്റിച്ച് കുഴികളിൽ തേക്കിലകൾ നിരത്തി കാച്ചിയ പാനിയൊഴിച്ച് തണുക്കുമ്പോൾ നല്ല ആകൃതിയൊത്ത പനംചക്കര അഥവാ കരിപ്പട്ടി കിട്ടുന്നു .

രാസഘടകങ്ങൾ .

കരിമ്പനയുടെ പൂങ്കുലകൾ ചെത്തിയെടുക്കുന്ന കള്ളിൽ വിറ്റാമിൻ ബികോംപ്ലെക്സ് ,പഞ്ചസാര എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു .

രസാദിഗുണങ്ങൾ .
രസം-മധുരം
ഗുണം-ഗുരു, സ്നിഗ്ദ്ധം
വീര്യം-ശീതം
വിപാകം-മധുരം

ഔഷധഗുണങ്ങൾ .

നല്ല ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണ് കരിമ്പന,പനയുടെ വേര്, ഇല, ഫലം, കള്ള് എന്നിവയ്ക്ക്  ഔഷധഗുണങ്ങളുണ്ട് .അസ്ഥിസ്രാവം ,വയറുകടി,അതിസാരം ,പുളിച്ചുതികട്ടൽ .മൂത്രതടസ്സം എന്നീ രോഗങ്ങൾക്ക് ഒരു ഉത്തമ പ്രതിവിധിയാണ് . കൃമി, കുഷ്ഠം,വാതം, പിത്തം, വ്രണം , മെലിവ്, തണ്ണീർദാഹം എന്നിവയെ ശമിപ്പിക്കും . കൂടാതെ മലത്തെ ഇളക്കുകയും മലത്തിനയവുവരുത്തുകയും ചെയ്യുന്നു.

കരിമ്പനയിൽ നിന്നെടുക്കുന്ന ഇളംകള്ള് കുടിച്ചാൽ അസ്ഥിസ്രാവം ശമിക്കുന്നതാണ്.ആഹാരശേഷമുണ്ടാകുന്ന പുളിച്ചുതികട്ടൽ മാറാൻ കരിമ്പനയുടെ പൂക്കുല കത്തിച്ചു കിട്ടുന്ന ചാരം തേനിൽ കുഴച്ച് കഴിച്ചശേഷം പാൽകുടിച്ചാൽ മതിയാകും.

കരിമ്പനയുടെ കായയുടെ കഴമ്പ് കഴിച്ചാൽ വയറുകടി, അതിസാരം എന്നിവ മാറിക്കിട്ടും .പൂക്കുലയോ കൂമ്പോ ഇടിച്ചു പിഴിഞ്ഞ് കിട്ടുന്ന നീര് കഴിച്ചാൽ മൂത്രതടസ്സം മാറും .പനനൊങ്ക്  ശരീരബലവും ശുക്ലവും വർദ്ധിപ്പിക്കും. .രതിക്ഷീണം മാറിക്കിട്ടാൻ കരിമ്പനയുടെ വേര് ഉണക്കിപ്പൊടിച്ച് പാലിൽ കലക്കി കുടിക്കുന്നത് ഉത്തമമാണ്.

കരിമ്പനയുടെ തൊലി ചെത്തിയെടുത്ത് ഉപ്പും ചേർത്ത് വെള്ളം തിളപ്പിച്ച് ചെറിയ ചൂടോടെ കവിൾ കൊണ്ടാൽ മോണപഴുപ്പ് ,മോണവീക്കം തുടങ്ങിയവ മാറിക്കിട്ടും . കൂടാതെ പല്ലിനും മോണയ്ക്കും നല്ല ബലം കിട്ടുകയും ചെയ്യും .

ചുമ ,മറ്റ് ശ്വാസകോശ അണുബാധകൾ എന്നിവയ്ക്ക് പനം കൽക്കണ്ടം കഴിക്കുന്നത് വളരെ ഗുണം ചെയ്യും .കരിമ്പനയുടെ പൂങ്കുലകൾ കത്തിച്ചുകിട്ടുന്ന ചാരം പുറമെ പുരട്ടിയാൽ ഒരുവിധപ്പെട്ട എല്ലാ ത്വക്ക് രോഗങ്ങളും ശമിക്കും .

കരിമ്പനയുടെ പുതിയ ഓലയുടെ ചുവട്ടിൽ കാണുന്ന ചാരം പോലെയുള്ള വസ്‌തു ചുരണ്ടിയെടുത്ത് മുറിവുകളിൽ പുരട്ടിയാൽ രക്തസ്രാവം നിൽക്കുകയും മുറിവുകൾ പെട്ടന്ന് കരിയുകയും ചെയ്യും .
കരിമ്പനയുടെ ഇളം ഓലയുടെ തണ്ട് വാട്ടിപ്പിഴിഞ്ഞ നീര് കണ്ണിലൊഴിച്ചാൽ കണ്ണിലെ ചുവപ്പുനിറം മാറുന്നതാണ് .പനം കായുടെ ഉള്ളിലെ മാതളം പതിവായി കഴിച്ചാൽ പ്രസവാനന്തരം സ്ത്രീകളിലെ  മുലപ്പാൽ വർധിക്കുകയും .പുരുഷന്മാർ കഴിച്ചാൽ ശുക്ലം വർധിക്കുകയും ചെയ്യും .

ശരീരത്തിലുണ്ടാകുന്ന കുരുക്കളും ,പൊള്ളലും ഭേദമാക്കാൻ പനനൊങ്ക്  അഥവാ ഐസ് ആപ്പിൾ പുറമെ പുരട്ടിയാൽ മതിയാകും .വേനൽക്കാലത്ത് ശരീരത്തിൽ അനുഭവപ്പെടുന്ന അമിത ചൂട് നിയന്ത്രിക്കാൻ പനനൊങ്ക് കഴിച്ചാൽ മതിയാകും .

ചിക്കന്‍ പോക്‌സ് പോലെയുള്ള രോഗങ്ങളുടെ തീവ്രത  കുറയ്ക്കാൻ പനനൊങ്ക് കഴിക്കുന്നത് വളരെ ഫലപ്രദമാണ് .ഇത്‌ ശരീരത്തിലെ ചൂട് കുറയ്ക്കാനും കുരുക്കൾ പെട്ടന്ന് ചുരുങ്ങാനും സഹായിക്കും . 

Previous Post Next Post