രാമച്ചം | രാമച്ചതിന്റെ ഔഷധഗുണങ്ങൾ | Vetiveria zizanoides

രാമച്ചം,രാമച്ചം കൃഷി,രാമച്ചം ഗുണങ്ങൾ,രാമച്ചം ഉപയോഗങ്ങൾ,രാമച്ചം വെള്ളം,മങ്ങിയ നിറത്തിന് രാമച്ചം,രാമച്ചം നടീൽ,രാമച്ചം വെള്ളം ഗുണങ്ങൾ,രാമച്ച വെള്ളം കുടിച്ചാൽ,രാമച്ചം നമുക്കും കൃഷി ചെയ്യാം. ramacham uses in malayalam,#രാമച്ചം#ramacham,vetiver(ramacham )രാമച്ചം കൊണ്ട് ചെരുപ്പ് മുതൽ മാസ്ക് വരെ,രാമച്ചം/ramacham- ഗുണങ്ങളും,glory farm house,glory farm house krishi videos,glory farm house garden videos,ramacham krishi,ramacham krishi in kerala,ramacham,ramacham plant,romancham,benefits of ramacham water,ramacham uses in malayalam,ramacham water,ramacham water benefits malayalam,benefits of ramacham,ramacham water benefits,romancham songs,#ramacham,ramacham cultivation in kerala,ramacham uses,romancham movie malayalam,romancham malayalam movie,ramacham toner,ramacham krishi,ramacham farmers,ramacham for hair,ramaccam,ramacham malayalam,ramacham krishi in kerala,வெட்டிவேர்,வெட்டிவேர் பயன்கள்,வெட்டிவேர் மாலை,வெட்டிவேர் சாகுபடி,வெட்டிவேர் நன்மைகள்,வெட்டிவேர் எண்ணெய்,வெட்டிவேர் மருத்துவ பயன்கள்,வெட்டிவேர் மருத்துவ குணங்கள்,எது வெட்டிவேர்,வெட்டிவேர் சோப்,வெட்டிவேர் செடி,வெட்டிவேர் பாய்,வெட்டிவேர் பூஜை,வெட்டிவேர் பயன்,வெட்டிவேரு,வெட்டிவேர் அறுவடை,வெட்டிவேர் மாஸ்க்,வெட்டிவேர் ரகசியம்,வெட்டிவேர் லிங்கம்,வெட்டிவேர் பலன்கள்,வெட்டிவேர் தண்ணீர்,வெட்டிவேர் குடிநீர்,வெட்டிவேர் வளர்ப்பு,வெட்டிவேர் கைவிசிரி,vetiveria zizanoides,vetiveria zizanioides,chrysopogon zizanioides,phalaris zizanioides,anatherum zizanioides,brazilian vetiver,vetiver oil,vetiver essential oil,best organic vetiver oil,vetiver,vetiver plant,vetiver planting material,vetivert,vetiver bank stabilization,vetiver harvest,vetti veru plant,vetiver in tamil,vetti veru,planting vetiver,best vetiver slips,native trees,vetivergras,vetiver farm,rameswaram vetiver,vetiver definition


ഒരു മീറ്റർ വരെ ഉയരത്തിൽ വളരുന്ന പുൽ വർഗ്ഗത്തിൽപ്പെടുന്ന ഒരു ഔഷധസസ്യമാണ് രാമച്ചം .ആയിരം മീറ്റർ വരെ ഉയരമുള്ള എല്ലാ മലമുകളിലും വനങ്ങളിലും രാമച്ചം കണ്ടുവരുന്നു .രണ്ടു തരം രാമച്ചം സാധാരണ കണ്ടുവരുന്നു .പൂക്കുന്നവയും പൂക്കാത്തവയും .പൂക്കുന്നവ വടക്കേ ഇന്ത്യയിലാണ് കാണപ്പെടുന്നത് .പൂക്കുന്ന ഇനങ്ങളിൽ വിത്തുകളും ഉണ്ടാകും .പൂക്കുന്ന ഇനങ്ങളിലാണ് വേരുകൾ ധാരാളമായി കാണപ്പെടുന്നത് .ഇതിന്റെ തണ്ടിന് കനം വളരെ കുറവായിരിക്കും .എന്നാൽ പൂക്കാത്ത ഇനങ്ങൾക്ക് തണ്ടിന് കനം കൂടുതലും വേരുകൾ കുറവുമായിരിക്കും .

 

                                                                           പൂക്കുന്ന ഇനം

ഇന്ത്യ ,ശ്രീലങ്ക മ്യാന്മാർ എന്നി രാജ്യങ്ങളിൽ ധാരാളമായി വളരുന്നു .ഇന്ത്യയിൽ രാജസ്ഥാൻ ,പഞ്ചാബ് ,ഉത്തർപ്രേദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ രാമച്ചം ധാരാളമായി കൃഷി ചെയ്യുന്നു .കേരളത്തിൽ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, തിരുവനന്തപുരം എന്നീ ജില്ലകളിൽ രാമച്ചം ചെറിയ രീതിയിൽ കൃഷി ചെയ്യുന്നുണ്ട് .എല്ലാത്തരം മണ്ണിലും രാമച്ചം വളരുമെങ്കിലും മണല് കൂടുതൽ ഉള്ളതും നല്ല ഇളക്കമുള്ള മണ്ണുള്ള സ്ഥലങ്ങളിൽ നട്ടാൽ മാത്രമേ ഇതിന്റെ വേരുകൾ നല്ല രീതിയിൽ മണ്ണിൽ ആഴ്ന്നു ഇറങ്ങുകയൊള്ളു 

 തിങ്ങിക്കൂടി കറ്റകളുടെ രൂപത്തിൽ വലിയ മൂടുകളായി രാമച്ചം വളരുന്നു .ഇതിന്റെ വേരുകൾ നാരുപോലെ ഉള്ളതും ചെമ്പിച്ച നിറമുള്ളതും സുഗന്ധമുള്ളതുമാണ് .ഇതിന്റെ വേരിൽ ഒരു തൈലം അടങ്ങിയിരിക്കുന്നു .ഇതിന്റെ വേരിൽനിന്നും നിന്നും വാറ്റിയെടുക്കുന്ന തൈലം വെറ്റിവെർ ഓയിൽ - Vetiver oil


നറുമണത്തിന്റെയും കുളിർമ്മയുടെയും പരിയായമാണ് രാമച്ചം ,രാമച്ചം കൊണ്ടുള്ള വിശറി ചൂടുകാലത്ത് ഏറെ ആശ്വാസം നൽകുന്ന ഒന്നാണ് .അതുപോലെ രാമച്ചം നല്ല കട്ടിക്ക് ജനാലകളിൽ തൂക്കിയിട്ട് ഇടയ്ക്കിടെ നനച്ചുകൊടുത്താൽ മുറികളിൽ നല്ല തണുപ്പും സുഗന്ധവും കിട്ടുന്നതാണ്  ,രാമച്ചം വീടിനുള്ളിൽ തുറന്നു വച്ചാൽ അന്തരീക്ഷവായുവിനെ ശുദ്ധികരിക്കുകയും കൊതുകുപോലെയുള്ള പ്രാണികളുടെ ശല്ല്യം കുറയുകയും ചെയ്യും . രാമച്ച വേര് തേച്ച് കുളിയ്ക്കുവാനുള്ള സ്ക്രബ്ബ് ആയി ഉപയോഗിക്കുന്നു  Vetiver Bath Scrubber ശരീരത്തിലെ വിയർപ്പുനാറ്റം ഇല്ലാതാക്കാനും ത്വക്ക് രോഗങ്ങളെ  തടയാനും ഇതിന്റെ ഉപയോഗം കൊണ്ട് സാധിക്കും  .അതുപോലെ രാമച്ചം നിറച്ച മെത്തയിൽ കിടന്നാൽ ശരീരത്തിന്റെ പല ഭാഗത്തുണ്ടാകുന്ന വിട്ടുമാറാത്ത വേദനകൾ മാറാൻ സഹായിക്കും .രാമച്ചതിന്റെ വിശറികൊണ്ട് വീശിയാൽ അസ്മ രോഗികൾക്ക് ആശ്വാസം കിട്ടും .കൂടാതെ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍, കരകൗശല വസ്തുക്കൾ , സോപ്പുകള്‍,വാസന വസ്തുക്കള്‍ എന്നിവയുടെ നിർമ്മാണത്തിനും രാമച്ചം ഉപയോഗിക്കുന്നു .ഇതിന്റെ വേരാണ് ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത് 

സസ്യകുടുംബം :  Poaceae

ശാസ്ത്രനാമം : Vetiveria zizanoides

മറ്റു ഭാഷകളിലെ പേരുകൾ 

ഇംഗ്ലീഷ് : Cuscus grass

സംസ്‌കൃതം : ഉശീരഃ, സമഗന്ധികഃ, രണപ്രിയം,

ഹിന്ദി : സേവ്യം

തമിഴ് : വെറിവെർ , வெட்டிவேர்

 രസാദിഗുണങ്ങൾ 

രസം :തിക്തം, മധുരം

ഗുണം :ലഘു, രൂക്ഷം

വീര്യം :ശീതം 

വിപാകം :കടു


രാസഘടകങ്ങൾ 

വേരിൽ ബാഷ്പശീല സ്വഭാവമുള്ള തൈലം അടങ്ങിയിരിക്കുന്നു .വെറ്റിവെറോള്‍ 45 % മുതല്‍ 60%  വരെയും വെറ്റിവോണ്‍ 15% മുതല്‍ 27%  വരെയും വാറ്റിയെടുന്ന  തൈലത്തില്‍ അടങ്ങിയിരിക്കുന്നു

 ഔഷധഗുണങ്ങൾ 

ശരീരത്തിലുണ്ടാകുന്ന ചുട്ടുനീറ്റൽ ,ചൂടുകുരു എന്നിവ ശമിപ്പിക്കും ,വിയർപ്പുദുർഗന്ധം ഇല്ലാതാക്കും ,ശരീരത്തിന്റെ നിറം വർദ്ധിപ്പിക്കുകയും രക്തം ശുദ്ധീകരിക്കുകയും ചെയ്യന്നു ,ഹൃദയാരോഗ്യം സംരക്ഷിക്കും ,മൂത്രതടസ്സം ,മൂത്രത്തിൽ പഴുപ്പ് ,മൂത്രത്തിൽ കാണുന്ന രക്തമയം എന്നിവ ഇല്ലാതാക്കും ,പൈത്തികജ്വരം ശമിപ്പിക്കും 


ചില ഔഷധപ്രയോഗങ്ങൾ 

രാമച്ചം ഇട്ട് വെളളം തിളപ്പിച്ച് തണുത്ത ശേഷം ആ വെള്ളം
പതിവായി കുറച്ചുനാൾ കുടിക്കുകയാണെങ്കിൽ ശരീരത്തിലെ ദുർമേദസ് മാറിക്കിട്ടും 

രാമച്ചം അരച്ച് പുറമെ പുരട്ടിയാൽ ചുട്ടുനീറൽ, ശരീരദുർഗന്ധം,ചർമരോഗങ്ങൾ എന്നിവ മാറിക്കിട്ടും

രാമച്ചതൈലം വെള്ളത്തിലൊഴിച്ച് ആവി പിടിച്ചാൽ പനി , ശ്വാസകോശരോഗങ്ങൾ എന്നിവ ശമിക്കും 

രാമച്ചവും കല്ലൂർവഞ്ചി വേരും തുല്യ അളവിലെടുത്ത് കഷായം
വെച്ച് കുടിച്ചാൽ മൂത്രത്തിൽ കല്ല് മാറും

രാമച്ചം ചതച്ച് മൺകുടത്തിൽ ഇട്ട് വെള്ളവും ഒഴിച്ച് വയ്ക്കുക ഇ വെള്ളം കുടിച്ചാൽ ശരീരക്ഷീണം മാറും 

രാമച്ചം, ചന്ദനം, മുത്തങ്ങ, ഇരുവേലി, ചുക്ക് എന്നിവ  ചതച്ചിട്ടു വച്ചിരുന്ന വെള്ളം കുടിച്ചാൽ പനി , ചുമ എന്നിവ ശമിക്കും 

രാമച്ചം പുറമെ അരച്ചു പുരട്ടിയാൽ പൊങ്ങൻ പനി, മണ്ണൻ പനി എന്നിവ ശമിക്കും

രാമച്ചതൈലം വ്രണങ്ങളിൽ പുരട്ടിയാൽ വ്രണങ്ങൾ പെട്ടന്ന് കരിയും
നെന്മേനിവാകത്തൊലി, രാമച്ചം, നാഗപ്പൂ, ജടാമാഞ്ചി എന്നിവ അരച്ചു  പുരട്ടിയാൽ വിസർപ്പം ശമിക്കും

രാമച്ചവും ,ചന്ദനവും തുല്യ അളവിൽ പൊടിച്ചു 3 ഗ്രാം വീതം തേൻ ചേർത്ത് ദിവസം മൂന്ന് നേരം വീതം തുടർച്ചായി കഴിച്ചാൽ രക്തപിത്തം ശമിക്കും 

മസൂരികാജ്വരം, ലഘുമസൂരികാജ്വരം (Chicken pox) എന്നിവയ്ക്ക് രാമച്ചം അരച്ച് പുറമെ പുരട്ടുന്നത് വളരെ നല്ലതാണ് 

രാമച്ചം നന്നായി അരച്ച് നെറ്റിയിൽ പുരട്ടിയാൽ തലവേദന മാറും 


Previous Post Next Post