മുത്തങ്ങയുടെ ഔഷധഗുണങ്ങൾ | Nut grass | Cyperus rotundus |

മുത്തങ്ങ,മുത്തങ്ങ സമരം,#മുത്തങ്ങ,മുത്തങ്ങ വെടിവെപ്പ്,മുത്തങ്ങ ആരോഗ്യത്തിന്,മുത്തങ്ങ വന്യജീവി സങ്കേതം,ആരോഗ്യ സംരക്ഷണത്തിന് മുത്തങ്ങ,#മുത്തങ്ങ #വയനാട് #elephanat attack,മുത്തങ്ങയുടെ ഗുണങ്ങൾ,മുത്തങ്ങയുടെ ആരോഗ്യ ഗുണങ്ങൾ,തെക്കേ മുറ്റത്തെ മുത്തങ്ങാപുല്ലിൽ,മുത്തങ്ങ...കേരളം കാണാത്ത പതിനഞ്ച് വര്‍ഷങ്ങള്‍,ദലിത് സമരം,ഭൂമിക്ക് വേണ്ടിയുള്ള സമരങ്ങൾ,ട്രൂകോപി തിങ്ക്,മുലപ്പാൽ വർധിക്കാൻ,ആദിവാസി ദലിത് പോരാട്ടം,mustha,muthana,medicinal uses of mustha,cyperus rotundus,മുത്തങ്ങയുടെ ആരോഗ്യ ഗുണങ്ങൾ,മുത്തങ്ങ,മുത്തങ്ങ ആരോഗ്യത്തിന്,ആരോഗ്യ സംരക്ഷണത്തിന് മുത്തങ്ങ,#ഔഷധം,#wildeggplant #കണ്ടകാരിച്ചുണ്ട #solenamsanthakarppam,#medicinal plant muthanga,muththanga,nut grass,cyperus rotundus,coco grass ottamooli nattumarunnu nattile oushadham muthanga health benefits medicinal plant,coco grass,കോര,health benefits of nut grass,benefits of nut grass,how to use nut grass,health tips malayalam,malayalam health tips,arogyam malayalam, grass,nut grass,nutsedge grass,bermuda grass,how to kill nut grass,water grass,how to kill nutsedge in bermuda grass,how to kill nutsedge without killing grass,crab grass,sempra for nut grass,sissy grass,benefits of nut grass,grass daddy,bentgrass grass,grass hawaii,grassy weed,identify bent grass,bent grass vs fescue,grassy weeds,pasapalum grass,nut grass for lightening skin,bent grass vs crabgrass,bent grass vs pasapalum,cyperus rotundus,cyperus rotundus medicinal uses,cyperus rotundus uses,cyperus rotundus root,cyperus rotundus in telugu,cyperus rotundus root powder,cyperus rotundus in hindi,cyperus rotundus benefits,rotundus,cyperus,cyperus rotundus easy ayurveda,cyperus esculentus,cyperus (organism classification),తుంగ నివారణ cyperus rotundus chilli farming agriculture video farming techniques pesticides,cyperaceae,eruvai,tunga gaddalu uses,gass per glyphosate


പണ്ട്  മുത്തങ്ങ അറിയാത്ത മലയാളികകൾ ഉണ്ടായിരുന്നില്ല എന്നാൽ ഇന്ന്  മുത്തങ്ങ അറിയാവുന്ന മലയാളികൾ വളരെ കുറവാണ് .പുല്ലു വർഗ്ഗത്തിൽ പെട്ട ഒരു ഔഷധസസ്യമാണ്  മുത്തങ്ങ,ഇതിനെ കോര എന്ന പേരിലും അറിയപ്പെടും ,ഇതിൽ തന്നെ ചെറുകോര ,പെരുംകോര എന്നിങ്ങനെ രണ്ടു തരമുണ്ട് ചെറുകോരയ്ക്ക് കിഴങ്ങുണ്ടാകും എന്നാൽ .പെരുംകോരയ്ക്ക് കിഴങ്ങുകൾ ഉണ്ടാകുകയില്ല (ചെറു  മുത്തങ്ങയും, കുഴി  മുത്തങ്ങയും എന്നും പറയും ) പെരുംകോര കൊണ്ടാണ് പായ നെയ്യുന്നത് ഇതിനെ കോരപ്പായ അല്ലങ്കിൽ പുൽപ്പായ് എന്ന പേരിൽ അറിയപ്പെടും നമ്മൾ ഇവിടെ പറയുന്നത് ചെറു  മുത്തങ്ങയെ പറ്റിയാണ് .നമ്മുടെ പറമ്പുകളിലും റോഡ് വക്കത്തും ചതുപ്പു പ്രദേശങ്ങളിലും നമ്മുടെ മുറ്റങ്ങളിലും മുത്തങ്ങ ധാരാളമായി കാണപ്പെടുന്നു .പണ്ട് വീട്ടമ്മമാർ സർവ്വസാധാരണമായി ഉപയോഗിച്ചിരുന്ന ഒരു ഔഷധമാണ് മുത്തങ്ങ .ഏതാണ്ട് 30 സെമി ഉയരത്തിൽ വളരുന്ന ഈ സസ്യത്തിന്റെ കിഴങ്ങാണ് ഔഷധത്തിനായി ഉപയോഗിക്കുന്നത്


കുടുംബം  ; Cyperaceae

ശാസ്ത്രനാമം  : Cyperus rotundus

മറ്റു ഭാഷകളിലെ പേരുകൾ 

ഇംഗ്ലീഷ്: Nut grass

സംസ്‌കൃതം  : മുസ്തകഃ ,വാരിദം ,കുരുവിന്ദ ,

ഹിന്ദി : മോഥാ ,നാഗരമോഥാ 

തമിഴ്  : മുഥാകച 

തെലുങ്ക് : തുംഗഗംദാലവിമു 

ബംഗാളി : മുതാ 

 

രസാദി ഗുണങ്ങൾ

രസം :കടു, തിക്തം, കഷായം

 ഗുണം :ലഘു, രൂക്ഷം

വീര്യം :ശീതം

വിപാകം :കടു

ഔഷധഗുണങ്ങൾ 

മുലപ്പാൽ വർധിപ്പിക്കുകയും മുലപ്പാൽ ശുദ്ധികരിക്കുകയും ചെയ്യുന്നു ,വിയർപ്പ് ,ജ്വരം എന്നിവയെ ശമിപ്പിക്കുന്നു ,മൂത്രം വർധിപ്പിക്കുന്നു 


ചില ഔഷധപ്രയോഗങ്ങൾ 

മുത്തങ്ങ അരച്ച് മുലകളിൽ പുരട്ടിയാൽ മുലപ്പാൽ വർധിക്കുകയും മുലപ്പാൽ ശുദ്ധിയാകുകയും ചെയ്യും 

മുത്തങ്ങ അരച്ച് മുലപ്പാലിൽ ചേർത്ത് കഴിച്ചാൽ വയറിളക്കവും ,വയറുകടിയും മാറും  

മുത്തങ്ങ അരച്ച് പതിവായി ശരീരത്തിൽ തേച്ചു കുളിച്ചാൽ വിയർപ്പുനാറ്റം മാറും

പാടത്താളിയും മുത്തങ്ങാക്കിഴങ്ങും സമം കഷായം വച്ച് 30 മില്ലി വീതം രാവിലെയും വൈകിട്ടും  പതിവായി രണ്ടു ആഴ്ച കഴിച്ചാൽ മുലപ്പാലിന് നിറവ്യത്യാസം ,മുലപ്പാലിലൂടെ പഴുപ്പ് വരുക ,മുലകളിൽ നീര് ഉണ്ടാകുക തുടങ്ങിയവ മാറും 

മുത്തങ്ങാക്കിഴങ്ങ് പൊടിച്ച് 3 ഗ്രാം തേൻ ചേർത്ത് ദിവസം മൂന്നു നേരം കഴിച്ചാൽ വയറിളക്കം വയറുകടി ,ഗ്രഹണി ,ദഹനക്കുറവ് എന്നിവ മാറും 


 

മുത്തങ്ങ ,മരമഞ്ഞൾ ,ചിറ്റമൃത് ഇവ തുല്യ അളവിൽ അരച്ച് പുറമെ പുരട്ടിയാൽ കുട്ടികൾക്കുണ്ടാകുന്ന കരപ്പൻ മാറും 

ചുക്ക് ,തിപ്പലി ,മുത്തങ്ങ ആടലോടകത്തിന്റെ വേര് എന്നിവ തുല്യ അളവിൽ എടുത്ത് കഷായം വച്ച് കഴിച്ചാൽ പനി പെട്ടന്ന് സുഖപ്പെടും 

മുത്തങ്ങ കഷായം വച്ച് കഴിച്ചാൽ വയറ്റിലുണ്ടാകുന്ന എല്ലാ രോഗങ്ങളും മാറും / മുത്തങ്ങയും ,ഇഞ്ചിയും അരച്ച് തേനിൽ ചേർത്ത് കഴിച്ചാലുംവയറ്റിലുണ്ടാകുന്ന എല്ലാ രോഗങ്ങളും മാറും

കുഞ്ഞുങ്ങളുടെ മലത്തോടൊപ്പം രക്തം പോകുന്നതിനു മുത്തങ്ങ ഉണക്കിപ്പൊടിച്ചു മുലപ്പാലിൽ ചലിച്ചു കൊടുത്താൽ മതി 

മുത്തങ്ങ ,നിലപ്പനക്കിഴങ്ങ് എന്നിവ തുല്യ അളവിൽ ചതച്ച് കിഴികെട്ടി പശുവിൻ പാലിൽ കാച്ചി പഞ്ചസാരയും ചേർത്ത് കഴിച്ചാൽ അസ്ഥിസ്രാവം മാറും കൂടാതെ മൂത്രമൊഴിക്കുമ്പോൾ വേദന മൂത്രച്ചൂടിച്ചിൽ എന്നിവയും മാറും 

മുത്തങ്ങ എണ്ണ കാച്ചി തലയിൽ തേയ്ച്ചാൽ മുടികൊഴിച്ചിൽ മാറും 

മുത്തങ്ങ മോരിൽ അരച്ച് പുറമെ പുരട്ടിയാൽ കഴുത്തിലുണ്ടാകുന്ന കുരുക്കൾ മാറും

 





Previous Post Next Post