ആശാളി ഔഷധഗുണങ്ങൾ

Ashali seeds in english name ,Ashali seeds benefits in malayalam,Halim seeds, Halim seeds in malayalam , Halim seeds benefits,Garden cress seeds,Saliya seed in malayalam


ഇന്ത്യയിൽ മിക്ക സംസ്ഥാനങ്ങളിലും  കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് ആശാളി . ആയുർവേദത്തിൽ വളരെ അംഗീകരിക്കപ്പെട്ട ഒരു പ്രസവരക്ഷാ ഔഷധമാണ്   ആശാളി . സംസ്‌കൃതത്തിൽ ചന്ദ്രശൂര എന്ന പേരിലാണ് അറിയപ്പെടുന്നത് . രോഗങ്ങളെ ഇല്ലാതാക്കി ചന്ദ്രനെ പോലെ കാന്തിയും ബലവും ആക്കുന്നത് എന്ന അർഥത്തിലാണ് ചന്ദ്രശൂര എന്ന പേര് വന്നത് .

Botanical name : Lepidium sativum .

Family : Brassicaceae (Mustard family) .

രൂപവിവരണം : 30 സെ.മി ഉയരത്തിൽ വളരുന്ന ഒരു ഔഷധസസ്യമാണ് ആശാളി . ഇവയുടെ തണ്ടുകൾ വളരെ നേർത്തതാണ് .ഇവയുടെ ഇലകൾക്ക് നല്ല മിനുസമുള്ളവയാണ് .ഇവയിൽ വെള്ളനിറത്തിലുള്ളതും മൂന്ന് ഇതളുകളോടുകൂടിയതുമായ വളരെ ചെറിയ പൂക്കൾ ഉണ്ടാകുന്നു . ജനുവരി - ഏപ്രിൽ മാസങ്ങളിൽ ഈ സസ്യത്തിൽ പൂവും കായും കാണപ്പെടുന്നു .ഇവയുടെ വിത്തുകൾ വളരെ ചെറുതും വെള്ളത്തിലിട്ടാൽ വഴുവഴുപ്പുള്ളതുമാണ് . ചുവപ്പ് കലർന്ന തവിട്ടുനിറമാണ് ഇവയുടെ വിത്തിന് .

ALSO READആട്ടക്കായ്  ഔഷധഗുണങ്ങൾ  .

രാസഘടകങ്ങൾ : ആശാളിയുടെ വിത്തിൽ ബാഷ്പശീലതൈലം , അയഡിൻ ,ഇരുമ്പ് ,പൊട്ടാസ്യം ,ഫോസ്‌ഫേറ്റ് ,സൾഫർ ,ലവണങ്ങൾ, ആൽക്കലോയിഡുകൾ  തുടങ്ങിയവ  അടങ്ങിയിരിക്കുന്നു .

ഔഷധഗുണങ്ങൾ : വാതരോഗങ്ങൾ , സന്ധിവേദന , ഉദരസംബന്ധമായ രോഗങ്ങൾ എന്നിവയ്ക്ക് ഒരു ഉത്തമ പ്രതിവിധിയാണ് ആശാളി . കൂടാതെ ഒരു പ്രസവരക്ഷൗധം കൂടിയാണ് ആശാളി ,മുലപ്പാൽ വർദ്ധിപ്പിക്കുന്നു , ശരീരപുഷ്ടി ഉണ്ടാക്കുന്നു ,ദഹനശക്തി വർധിപ്പിക്കുന്നു . ശുക്ലം വർധിപ്പിക്കുന്നു .ലൈംഗീകശക്തി വർധിപ്പിക്കുന്നു . ആർത്തവം ക്രമപ്പെടുത്തുന്നു , വേദന ശമിപ്പിക്കുന്നു .

ഔഷധയോഗ്യഭാഗം : വിത്ത് .

രസാദി ഗുണങ്ങൾ : രസം : കടു, തിക്തം . ഗുണം : ലഘു, രൂക്ഷം, തീക്ഷ്ണം . വീര്യം : ഉഷ്ണം . വിപാകം : കടു .

ആശാളി വിവിധ ഭാഷകളിലെ പേരുകൾ .

Common name : Garden Cress , Garden pepper cress , Pepper grass , pepperwort .  Malayalam name : Aasali . Hindi name : Chansur, Halim . Tamil name : Alivirai . Marathi name : Aliv, Assalia . Telugu name  : Adavi vithulu . Kannada name : Alavi beeja . Bengali name : Halim Shak . Gujarati name : Asheliyo . Punjabi name : Halium . Sanskrit name : Chandrashura , Raktaraji .

ചില ഔഷധപ്രയോഗങ്ങൾ .

പ്രസവാനന്തര ചികിത്സയ്ക്ക് : ആശാളിയുടെ വിത്ത് വെള്ളത്തിൽ കുതിർത്ത്  തേങ്ങാപ്പാലും ,നെയ്യും ,ശർക്കരയും ചേർത്ത് ലേഹ്യമുണ്ടാക്കി പ്രസവാനന്തരം സ്ത്രീകൾ കഴിച്ചാൽ ശരീരവദനയും ക്ഷീണവും മാറുകയും ,മുലപ്പാൽ വർദ്ധിക്കുകയും ,ദഹനശക്തി വർദ്ധിക്കുകയും ചെയ്യും .

സന്ധിവാതം,ആമവാതം  : ആശാളിയുടെ വിത്തും , ജീരകവും തുല്ല്യ അളവിൽ അരച്ച് നാരങ്ങാനീരിൽ ചാലിച്ച്  പുറമെ പുരട്ടിയാൽ സന്ധിവാതം,ആമവാതം എന്നിവ കൊണ്ട് സന്ധികളിൽ  ഉണ്ടാകുന്ന നീരും വേദനയും മാറിക്കിട്ടും .

വാതരോഗങ്ങൾ : ആശാളിയുടെ വിത്ത് അരച്ച് 3 ഗ്രാം വീതം പാലിൽ കലക്കി കഴിച്ചാൽ വാത വേദന ശമിക്കും .

ഉദരരോഗങ്ങൾ : ആശാളിയുടെ വിത്ത് അരച്ച് 3 ഗ്രാം വീതം ചൂടുവെള്ളത്തിൽ കലക്കി കഴിച്ചാൽ വയറുവേദന ,വയറ് പെരുപ്പ് , ഗുല്‌മം എന്നിവ ശമിക്കും .

ദഹനക്കേട് : ആശാളിയുടെ വിത്ത് പൊടിച്ച് ശർക്കരയും നെയ്യും ചേർത്ത് കഴിച്ചാൽ ദഹനക്കേട് ,ഓക്കാനം തുടങ്ങിയവ മാറിക്കിട്ടും .

മുലപ്പാൽ വർദ്ധിപ്പിക്കാൻ : ഒരു സ്പൂൺ ആശാളിയുടെ വിത്ത് അരച്ച് പാലിൽ കാച്ചി അല്പം പഞ്ചസാരയും ചേർത്ത് രാതിയിൽ ഭക്ഷണത്തിന് മുമ്പ് കഴിച്ചാൽ മതിയാകും .

ഗ്യാസ്ട്രൈറ്റിസ്  (ആമാശയവീക്കം) : ഒരു സ്പൂൺ ആശാളി വിത്ത് ചൂടുവെള്ളത്തിൽ കുറച്ചുനേരം കുതിർത്ത് തണുത്തതിന് ശേഷം   ദിവസം ഒരുനേരം വീതം പതിവായി കഴിക്കുക .

വണ്ണം കുറയ്ക്കാൻ : ഒരു സ്പൂൺ ആശാളി വിത്ത് ഒരു ഗ്ലാസ് വെള്ളത്തിൽ രാത്രിയിൽ കുതിർത്ത് വച്ച് രാവിലെ വെറുംവയറ്റിൽ  പതിവായി കുടിച്ചാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും . പ്രധിരോധശേഷി വർദ്ധിപ്പിക്കുന്നതിനും  ഇങ്ങനേ കഴിക്കുന്നത് വളരെ നല്ലതാണ് .

ലൈംഗീകശക്തി വർദ്ധിപ്പിക്കാൻ : ആശാളി വിത്ത് 5 ഗ്രാം വീതം തേനിൽ അരച്ച് രാത്രിയിൽ കിടക്കാൻ നേരം പതിവായി കഴിച്ചാൽ  പുരുഷന്മാരുടെ ലൈംഗീകശക്തി വർദ്ധിക്കും .

Previous Post Next Post