ഉത്കണ്ടകം ഔഷധഗുണങ്ങൾ

ഉത്കണ്ടകം,ഉത്കണ്ടക,കണ്ടഫല,കണ്ടാലു,അരിക്കണ്ണി,വരിക്കണ്ണി,നേത്തിരപ്പൂണ്ട്,ഹേമകണ്ഠി,വലിയകണ്ണി,ഒരുകാൽ ഞൊണ്ടി,ഒരു കാൽ ഞൊണ്ടി,ഒരുകാൽഞൊണ്ടി,ഞെട്ടാവണക്ക്,ആടുതീണ്ടാപ്പാല,ഗായത്രി,പൂക്കൈത,ഗണ്ഡീരീ,കൽത്താമര,രാസഘടകങ്ങൾ,ചതുരക്കൊടി,കാട്ടുപാവ്,കൊട്ടവള്ളി,ചെങ്കുരുണി,കഴുതക്കാളി,എലുമ്പൊട്ടി,ചീക്കിഴങ്ങ്,ഒടിയാവണക്ക്,ഓടിയാവണക്ക്,നാട്ടുവൈദ്യം,ചെങ്കുറിഞ്ഞി,ആടുകൊട്ടാപാല,കൊടിയാവണക്ക്,മുത്തശ്ശി വൈദ്യം,മുറികൂട്ടിപ്പച്ച,ഒറ്റക്കാൽമുടന്തി


ഇന്ത്യയിൽ ചൂടുകൂടുതലുള്ള വരണ്ട പ്രദേശങ്ങളിൽ സ്വാഭാവികമായി കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ്  ഉത്കണ്ടകം  .ഇന്ത്യയിൽ മുഴുവനും ഉത്കണ്ടക എന്ന സംസ്‌കൃത നാമത്തിലാണ്  ഈ സസ്യം അറിയപ്പെടുന്നത് .

Binomial name : Echinops exaltatus
Family : Asteraceae
Common name : Indian Globe Thistle

ആവാസകേന്ദ്രം .

ഇന്ത്യയിൽ ചൂടുകൂടുതലുള്ള വരണ്ട പ്രദേശങ്ങളിൽ സ്വാഭാവികമായി കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ്  ഉത്കണ്ടകം. അറിബിനാടുകളിൽ മരുഭൂമികളിൽ ഈ സസ്യം കൂടുതലായി കാണപ്പെടുന്നു . ഒട്ടകം ധാരാളം ഭക്ഷിക്കുന്ന ഒരു സസ്യമാണ് ഉത്കണ്ടകം .ഇന്ത്യയിൽ ഗുജറാത്ത് ,തമിഴ്‌നാട് ,മഹാരാഷ്ട്ര ,എന്നീ സംസ്ഥാനങ്ങളിൽ  ഈ സസ്യം കൂടുതലായി കാണപ്പെടുന്നു .കേരളത്തിൽ മറയുർ വനങ്ങളിലും കാസർഗോഡ് പാലക്കാട് ,തിരുവനതപുരം എന്നീ ജില്ലകളിലെ  ചിലഭാഗങ്ങളിലും ഉത്കണ്ടകം കാണപ്പെടുന്നു .മത്സ്യവും ,മാംസവും ,മദ്യവും ഉപയോഗിക്കുന്നവർ ഈ സസ്യത്തിൽ തൊട്ടാൽ ഇത് നശിച്ചുപോകുമെന്നാണ് വിശ്വാസം .


രൂപവിവരണം .

ഏകദേശം 60 സെ.മി ഉയരത്തിൽ വരെ ഈ സസ്യം വളരാറുണ്ട് .ഇതിന്റെ ഇലകൾ ഏകാന്തര ക്രമത്തിൽ വിന്യസിച്ചിരിക്കുന്നു  .ഞെട്ടില്ലാത്ത വളരേ നീളമുള്ള ഇവയുടെ ഇലകളുടെ ഇരുവശവും വിവിധതരത്തിൽ വിഭജിക്കപ്പെട്ടിരിക്കുന്നു .ഇലകളുടെ ഇരുവശവും പരുപരുത്ത രോമങ്ങൾകൊണ്ട് പൊതിഞ്ഞിരിക്കും .വെളുത്തതോ മങ്ങിയ നീല നിറത്തിലോ ഉള്ള പൂക്കൾ ഇവയിൽ കാണപ്പെടുന്നു .അണ്ഡാകാരത്തിലുള്ള ഇവയുടെ ഫലത്തിനകത്ത് ഒര് വിത്ത് കാണപ്പെടുന്നു .

രാസഘടകങ്ങൾ .

ഈ ചെടിയിൽ β-അമിറിൻ ,ലൂപിയോൾ എന്നീ രാസഘടകങ്ങൾ അടങ്ങിയിരിക്കുന്നു .

ഔഷധയോഗ്യഭാഗം - വേര് 

രസാദിഗുണങ്ങൾ .

രസം -തിക്തം ,കഷായം 
ഗുണം -തീക്ഷ്ണം 
വീര്യം -ഉഷ്ണം 
വിപാകം -കടു 

ഔഷധഗുണങ്ങൾ .

പ്രമേഹരോഗത്തിന്  ഒരു ഉത്തമ പ്രതിവിധിയാണ്  ഈ സസ്യം .കഫ വാതരോഗങ്ങൾ ശമിപ്പിക്കുന്നു ,ലൈംഗീകശക്തി വർധിപ്പിക്കും ,പ്രസവ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നു, നേത്രരോഗങ്ങള്‍,തേൾവിഷം , പാമ്പ് വിഷം എന്നിവ ശമിപ്പിക്കും.

ചില ഔഷധപ്രയോഗങ്ങൾ .

പ്രമേഹം മാറാൻ .

ഉത്കണ്ടകത്തിന്റെ വേരിന്മേൽ തൊലി ,ഞെരിഞ്ഞിൽ എന്നിവ തുല്യ അളവിൽ ഉണക്കിപ്പൊടിച്ച് 3 ഗ്രാം വീതം ഒരു ഗ്ലാസ് പാലിൽ കലക്കി ദിവസേന മൂന്ന് നേരം കഴിച്ചാൽ പ്രമേഹം ശമിക്കും .

ലൈംഗീകശക്തി വർദ്ധിപ്പിക്കാൻ .

ഉത്കണ്ടകത്തിന്റെ വേരിന്മേൽ തൊലി അരച്ച് പാലിൽ കലക്കി പതിവായി കഴിച്ചാൽ പുരുഷന്മാരിലെ ലൈംഗീകശക്തി വർദ്ധിക്കും .

പ്രസവം എളുപ്പമാക്കാൻ .

പ്രസവമടുത്തു നിൽക്കുന്ന സ്ത്രീയ്ക്ക് പ്രസവത്തിന് താമസം നേരിടുന്ന അവസരത്തിൽ ഉത്കണ്ടകത്തിന്റെ വേര് അരച്ച് വെള്ളത്തിൽ കലക്കി കൊടുത്താൽ പെട്ടന്ന് പ്രസവം നടക്കും .

വിഷശമനത്തിന് .

പാമ്പ് , തേൾ മുതലായവയുടെ വിഷം ശമിക്കാൻ   ഉത്കണ്ടകത്തിന്റെ വേര് അരച്ച് പുറമെ പുരട്ടുകയും ഉള്ളിൽ കഴിക്കുകയും ചെയ്താൽ മതിയാകും .

അലർജി ,ആസ്മ .

ഉത്കണ്ടകത്തിന്റെ വേര്  ഉണക്കിപ്പൊടിച്ച്  തേനിൽ ചാലിച്ച് പതിവായി  കഴിച്ചാൽ  അലർജി .ആസ്മ എന്നിവ ശമിക്കും.

തിമിരം മാറാൻ .

ഉത്കണ്ടകത്തിന്റെ പൂവിന്റെ നീര് രണ്ടു തുള്ളിവീതം പതിവായി  കണ്ണിലൊഴിച്ചാൽ തിമിരം മാറും.
Previous Post Next Post